കാമുകിയെ കാണാനായി ഒരേ സമയം രണ്ട് കാമുകൻമാർ തിരുനക്കരയിൽ; കാമുകൻമാർ തമ്മിലടിച്ചതോടെ കാമുകി നൈസായി മുങ്ങി
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം പട്ടണത്തെ അമ്പരപ്പിച്ച് ഒരു കാമുകിക്കു വേണ്ടി തമ്മിൽതല്ലി രണ്ടു കാമുകൻമാർ. ഇതിനിടെ തല്ല് മൂത്തപ്പോൾ കളത്തിൽ നിന്നും പതിയെ മുങ്ങി കാമുകി നാട്ടുകാരിൽ ചിരി പടർത്തുകയും ചെയ്തു. ബസിൽ കയറിയാണ് കാമുകി മുങ്ങിയത്. ഇതിനിടെ തമ്മിലടിച്ച കാമുകൻമാർ നാട്ടുകാർക്ക് മുന്നിൽ ഇളിഭ്യരായി. യുവതിയുടെ രണ്ടു കാമുകൻമാർ തമ്മിൽ കണ്ടുമുട്ടിയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. തിരുനക്കര സ്റ്റാൻഡിലായിരുന്നു സംഭവം. പതിനെട്ടുകാരിയാണ് കഥാനായിക. കാമുകനുമായി ഇവൾ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് യുവതിയുടെ മറ്റൊരു കാമുകൻ ബസിൽ വന്നിറങ്ങിയത്. തന്റെ കാമുകിയുമായി ഒരു യുവാവ് […]