play-sharp-fill

കൊറോണ ദുരിതക്കാലത്ത് സഹായവുമായി പാക്കിൽ പള്ളി

സ്വന്തം ലേഖകൻ പാക്കിൽ: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലുള്ള ലോക് ഡൗൺ മൂലം വരുമാനമില്ലാതെ ദുരിതത്തിലായ കുടുംബങ്ങൾക്ക് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സഹായമെത്തിച്ചു. ആയിരം രൂപയിലധികം വിലവരുന്ന 21 ഇനങ്ങൾ അടങ്ങുന്ന നിത്യോപയോഗ സാധനങ്ങളാണ് ദുരിതം മൂലം ബുദ്ധിമുട്ടിലായവർക്ക് വിതരണം ചെയ്തത്. ഇടവയിലും പുറത്തുമായി നൂറിലധികം കുടുംബങ്ങൾക്ക് ഇതുവരെ സൗജന്യമായി ഭക്ഷ്യവസ്തുക്കളും, മരുന്നും വിതരണം ചെയ്യുന്നതിന് സാധിച്ചു. വികാരിമാരായ ഫാ: യൂഹാനോൻ വേലിക്കകത്ത്, ഫാ: ലിബിൻ കുര്യാക്കോസ് കൊച്ചു പറമ്പിൽ ട്രസ്റ്റിമാരായ ജോബി സഖറിയ,ഷാജീമോൻ, സെക്രട്ടറി പുന്നൂസ് പി വർഗീസ് പാറയ്ക്കൽ, […]

കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു സംഭാവന നൽകി

സ്വന്തം ലേഖകൻ കോട്ടയം: കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കോട്ടയം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു ആവശ്യമുള്ള അരി സംഭാവന നൽകി. കോട്ടയം പട്ടണത്തിൽ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യം മുൻനിർത്തിയാണ് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ദിവസവും ഭക്ഷണം കഴിക്കുന്ന നൂറ് കണക്കിന് സാധാരണക്കാർക്കായി അരി  നഗരസഭയ്ക്കു കൈമാറിയത്. അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച വസ്തുക്കൾ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയും, നഗരസഭ സെക്രട്ടറി സുരേഷും ചേർന്നു ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് ജേക്കബ്‌സൺ, വനിതാ കമ്മിറ്റി ചെയർ പേഴ്‌സൺ ടി.എ തങ്കം , യൂണിറ്റ് […]

കോട്ടയം പൊൻപള്ളിയിൽ മൂന്നര ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി ; വീട്ടിൽ വച്ച് ചാരായം വാറ്റുകയായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം : വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയുടെ പലഭാഗത്തും ചാരായം വാറ്റും വ്യാജ മദ്യനിർമ്മാണവും തകൃതിയായി പുരോഗമിക്കുന്നുണ്ട്. വ്യാജമദ്യ നിർമ്മാണവും ചാരായം വാറ്റുന്നവരെയും പിടികൂടാൻ പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും അക്ഷീണം പരിശ്രമിക്കുന്നുമുണ്ട്. പാമ്പാടി എക്‌സൈസ് റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി.വിജയപുരം പൊൻപള്ളി ഞാറയ്ക്കൽ ഭാഗത്ത് തടത്തിൽപറമ്പിൽ സരുൺകുമാറിന്റെ വീട്ടിൽ നിന്നുമാണ് മൂന്നര ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. പാമ്പാടി എക്‌സൈസ് […]

ദുരിത കാലത്ത് സഹപ്രവർത്തകർക്ക് സഹായവുമായി മൊബൈൽ വ്യാപാരി അസോസിയേഷൻ: നഗരത്തിലെ വ്യാപാരികൾക്ക് ഉത്പന്നക്കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് വ്യാപാരികൾക്കു ദുരിതാശ്വാസ സഹായവുമായി മൊബൈൽ വ്യാപാരി അസോസിയേഷൻ. മൊബൈൽ & റീചാർജിങ് റീട്ടെയ്ലേഴ്സ് അസ്സോസ്സിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ (എം.ആർ.ആർ.എ) വ്യാപാരികൾക്കു സൗജന്യ കിറ്റുകളാണ് വിതരണം ചെയ്തത്. ലോക്ഡൗണിൽ വ്യാപാരസ്ഥാപനം തുറക്കാനാവാതെ വിഷമിക്കുന്ന മൊബൈൽ &റീചാർജിങ് വ്യാപാരികൾക്ക് സമാശ്വാസമായാണ് അസോസിയേഷൻ രംഗത്ത് എത്തിയത്. പകർന്നുനൽകുന്നതിനോടൊപ്പം ഒരു ഉല്പന്നകിറ്റും നൽകിയാണ് മൊബൈൽ വ്യാപാരസംഘടന മാതൃക ആയത്. കേരളത്തിലെ എല്ലാ മൊബൈൽ വ്യാപാരി കൾക്കും സഹായം എത്തിക്കുവാനുള്ള ശ്രമത്തിനാണ് ഇന്ന് കോട്ടയത്ത് തുടക്കം കുറിച്ചത്. പ്രവർത്തനങ്ങൾക്ക് സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു, […]

കൊറോണയെ അതിജീവിച്ച് കോട്ടയം : ജില്ലയിൽ ഇന്ന് 419 പേരെ ഹോം ക്വാറന്റൈയിനിൽ നിന്നും ഒഴിവാക്കി ; പരിശോധനാ ഫലം വന്ന 35 സാമ്പിളുകളും നെഗറ്റീവ്

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് ആദ്യമായി രോഗ വിമുക്ത ജില്ലയായ കോട്ടയത്ത് ഇന്ന് പരിശോധനാ ഫലം വന്ന 35 സാമ്പിളുകളും നെഗറ്റീവ്. ജില്ലയിൽ ഇന്ന് ഒരാൾക്ക് മാത്രം ഹോം ക്വാറന്റൈൻ നിർദ്ദേശം നൽകിയപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ 419 പേരെ ഹോം ക്വാറന്റൈയിനിൽ നിന്നും ഒഴിവാക്കി കൊറോണ കോട്ടയം ജില്ലയിലെ വിവരങ്ങൾ (17.04.2020 ) 1.ജില്ലയിൽ രോഗവിമുക്തരായവർ ആകെ-3 2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവർ- 0 3.ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ-0 4.ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ-0 5.ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ-0 […]

നാട്ടകത്തും പനച്ചിക്കാട്ടും ലോക് ഡൗണിൽ നിത്യോപയോഗ വസ്തുക്കൾക്കായി വലയേണ്ട…! ഡയൽ ചെയ്യൂ, ആവശ്യവസ്തുക്കൾ നിങ്ങളുടെ വീട്ടുപടിക്കലെത്തും

സ്വന്തം ലേഖകൻ കോട്ടയം : ലോക് ഡൗണിൽ ആരും നിത്യപയോഗ വസ്തുക്കൾക്കായി ഇനി വലയേണ്ട. ആവശ്യവസ്തുക്കൾ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിക്കാൻ റിത്വിക അസ്സോസിയേറ്റ്‌സ് റെഡി. ഡയൽ ചെയ്താൽ കോട്ടയം ജില്ലയിലെ നാട്ടകം, പനച്ചിക്കാട് പഞ്ചായത്ത് പരിധിയിൽ കടുവക്കുളം എന്ന സ്ഥലത്തിന് എട്ട് കിലോമീറ്റർ ചുറ്റളവിൽ നിത്യോപയോഗ വസ്തുക്കൾ നിങ്ങളുടെ വീട്ടുപടിക്കലെത്തും. കൂടാതെ ഉപഭോക്തക്കൾക്കായി ഗൂഗിൾ പേ, ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 9020054321 ( വാട്‌സാപ്പ് ), 9400842945

കോട്ടയത്തിന്റെ കൊറോണക്കാലത്തിന് ഇനി വിട : തോമസും മറിയാമ്മയും സുഖമായിരിക്കുന്നു; ജോലിക്ക് തിരികെ വരാനൊരുങ്ങി രേഷ്മ

സ്വന്തം ലേഖകൻ കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയയുടന്‍ തോമസും മറിയാമ്മയും ആവശ്യപ്പെട്ടത് തങ്ങളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത എല്ലാവരെയും കാണണമെന്നായിരുന്നു. പലരും സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും ഏതാനും പേര്‍ എത്തി. സാമൂഹിക അകലം പാലിച്ച് അപ്പച്ചനോടും അമ്മച്ചിയോടും കുശലാന്വേഷണം നടത്തി. ചികിത്സിച്ച ദിവസങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരുന്നവരെ നേരില്‍ കണ്ടപ്പോള്‍ ഇരുവരുടെയും മനസുനിറഞ്ഞു. ഇരുവരെയും പരിചരിക്കുന്നതിനിടെ രോഗം ബാധിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്ത നഴ്സ് രേഷ്മ കൂടി എത്തിയതോടെ ആഹ്ളാദം ഇരട്ടിയായി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സവഴി കോവിഡ് മുക്തരായ റാന്നി […]

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ സമർപ്പിക്കുവാൻ കാലാവധി നീട്ടണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സ്വന്തം ലേഖകൻ കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതിപ്രകാരമുള്ള പദ്ധതികളുടെ ബില്ലുകൾ സമർപ്പിക്കേണ്ടിയിരുന്ന അവസാനകാലാവധിയായിരുന്ന 2020 മാർച്ച് മാസം അവസാനയാഴ്ചയിൽ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനോ ബില്ലുകൾ തയ്യാറാക്കുന്നതിനോ സമർപ്പിക്കുന്നതിനോ കഴിയാതെ വന്നിരുന്നു. ഈ സാഹചര്യത്തിൽ 2019-20 വാർഷിക പദ്ധതിയിൽപ്പെട്ട ബില്ലുകൾ സമർപ്പിക്കുവാൻ 2020 ഏപ്രിൽ മാസം പതിനെട്ടാം തീയതിവരെ സമയം അനുവദിക്കുമെന്ന് ധനകാര്യമന്ത്രി പ്രഖ്യാപിക്കുകയും അത് പ്രകാരം ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം സമർപ്പിക്കുന്ന ബില്ലുകൾ 2020-21 പദ്ധതി വിഹിതത്തിൽ നിന്നാണ് തുക നൽകുകയെങ്കിലും 2019-20 […]

കമ്മ്യൂണിറ്റി കിച്ചണ് സഹായം കൈമാറി

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സഹായം വിതരണം ചെയ്തു. അസോസിയേഷൻ നേതൃത്വത്തിൽ സമാഹരിച്ച സഹായമാണ് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയ്ക്കു കൈമാറിയത്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ സലിം, ജനറൽ സെക്രട്ടറി ബിനോ ജോസഫ്, കൺവീനർ സൈനുദീൻ എന്നിവർ ചേർന്നാണ് സഹായം കൈമാറിയത്.

എല്ലാ പൊലീസ് സ്റ്റേഷനിലും നേരിട്ടെത്തി വിഷുക്കൈനീട്ടം നൽകി ഡിവൈ.എസ്.പി..! കാക്കിക്കാരന്റെ കാർക്കശ്യം മാറ്റിവച്ച് സഹപ്രവർത്തകർക്ക് കൈനീട്ടം നൽകാനുള്ള മനസ് കാട്ടി കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ; അപ്രതീക്ഷിത കൈനീട്ടത്തിൽ മനസ് നിറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ

തേർഡ് ഐ ബ്യൂറോ കോട്ടയം: വിഷു ദിനത്തിൽ പതിവില്ലാത്ത ഒരു കാഴ്ച കണ്ടതിന്റെ ഷോക്കിലാണ് സബ് ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ..! കോട്ടയം സബ് ഡിവിഷനിൽ വരുന്ന എല്ലാ പൊലീസ് സ്റ്റേഷനിലും നേരിട്ടെത്തിയ ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും വിഷുക്കൈനീട്ടവും നൽകി. ഇത് കൂടാതെ വിഷുദിനത്തിൽ റോഡരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും, ഹോം ഗാർഡുമാർക്കും കൈനീട്ടവും നൽകാനും ഇദ്ദേഹം മറന്നില്ല. വിഷുദിനത്തിൽ രാവിലെ മുതൽ തന്നെ ഇദ്ദേഹം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുമെന്ന അറിയിപ്പുണ്ടായിരുന്നു. മേലുദ്യോഗസ്ഥർ സ്‌റ്റേഷനിൽ എത്തുമ്പോൾ ലഭിക്കുന്ന പതിവ് ശകാരം പ്രതീക്ഷിച്ചാണ് […]