ദുരിത കാലത്ത് സഹപ്രവർത്തകർക്ക് സഹായവുമായി മൊബൈൽ വ്യാപാരി അസോസിയേഷൻ: നഗരത്തിലെ വ്യാപാരികൾക്ക് ഉത്പന്നക്കിറ്റുകൾ വിതരണം ചെയ്തു

ദുരിത കാലത്ത് സഹപ്രവർത്തകർക്ക് സഹായവുമായി മൊബൈൽ വ്യാപാരി അസോസിയേഷൻ: നഗരത്തിലെ വ്യാപാരികൾക്ക് ഉത്പന്നക്കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് വ്യാപാരികൾക്കു ദുരിതാശ്വാസ സഹായവുമായി മൊബൈൽ വ്യാപാരി അസോസിയേഷൻ. മൊബൈൽ & റീചാർജിങ് റീട്ടെയ്ലേഴ്സ് അസ്സോസ്സിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ (എം.ആർ.ആർ.എ) വ്യാപാരികൾക്കു സൗജന്യ കിറ്റുകളാണ് വിതരണം ചെയ്തത്.

ലോക്ഡൗണിൽ വ്യാപാരസ്ഥാപനം തുറക്കാനാവാതെ വിഷമിക്കുന്ന മൊബൈൽ &റീചാർജിങ് വ്യാപാരികൾക്ക് സമാശ്വാസമായാണ് അസോസിയേഷൻ രംഗത്ത് എത്തിയത്. പകർന്നുനൽകുന്നതിനോടൊപ്പം ഒരു ഉല്പന്നകിറ്റും നൽകിയാണ് മൊബൈൽ വ്യാപാരസംഘടന മാതൃക ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ എല്ലാ മൊബൈൽ വ്യാപാരി കൾക്കും സഹായം എത്തിക്കുവാനുള്ള ശ്രമത്തിനാണ് ഇന്ന് കോട്ടയത്ത് തുടക്കം കുറിച്ചത്. പ്രവർത്തനങ്ങൾക്ക് സംസ്ഥാന പ്രസിഡന്റ് കോട്ടയം ബിജു, സംസ്ഥാന നേതാക്കളായ സനറ്റ് പി മാത്യു നൗഷാദ് പനച്ചിമൂട്ടിൽ , ബേബി കുടയംപടി, ബിജു മാത്യു , അനീഷ് ആപ്പിൾ, ജസ്റ്റിൻ നടരാജൻ, വരദരാജൻ , ബാലാജി ഷിൻഡേ അജയൻ എന്നിവർ നേതൃത്വം നൽകി