കോട്ടയം മാർക്കറ്റ് പൂർണമായും അടച്ചിടും: വ്യാപാരികൾ കടകൾ തുറക്കരുത്: മർച്ചന്റ്‌സ് അസോസിയേഷൻ
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പഴക്കടയിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവർക്കും, ഈ ലോറിയിൽ നിന്നും ലോഡിറക്കിയ ചുമട്ട് തൊഴിലാളിയ്ക്കും കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോട്ടയത്തെ പച്ചക്കറി മാർക്കറ്റ് അടക്കമുള്ള ഹോട്ട് സ്‌പോട്ടായ സ്ഥലങ്ങളിലെ കടകൾ അടച്ചിടണമെന്നു മർച്ചന്റ്ൻസ് അസോസിയേഷൻ അഭ്യർത്ഥിച്ചു. ലോറി ഡ്രൈവറും, ചുമട്ടു തൊഴിലാളിയും കോവിഡ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനാൽ മാർക്കറ്റ് അണു നശീകരണം നടത്തുന്നതിന് ഏപ്രിൽ ന് പൂർണ്ണമായി അടച്ചിടും. ചന്തക്കവല മുതൽ കോടിമത വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും,ഓൾഡ് വെജിറ്റബിൾ മാർക്കറ്റ് റോഡ്, കോഴിച്ചന്ത ലെയ്ൻ, ചള്ളിയിൽ ലെയ്ൻ, […]