play-sharp-fill

മൂലവട്ടത്തെ കൊവിഡ് രോഗി കോട്ടയം കുടമാളൂരിലെ കിംസ് ആശുപത്രിയിലും എത്തി..! മൂലേടത്തെ കല്യാണവീട്ടിലും കോട്ടയം മാർക്കറ്റിലും കോടിമതയിലെ കൊണ്ടോടി പമ്പിലും രോഗിയെത്തി; അതീവ ജാഗ്രതയിൽ കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം: മൂലവട്ടത്ത് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ച രോഗിയായ യുവാവ് കുടമാളൂർ കിംസ് ആശുപത്രിയിൽ എത്തി. ജൂലായ് 16 ന് വൈകിട്ട് മൂന്നു മുതൽ നാലു വരെ കുടമാളൂർ കിംസ് ആശുപത്രിയിൽ കൊവിഡ് രോഗിയുണ്ടായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് പുറത്തു വരുമ്പോൾ വ്യക്തമാകുന്നത്. ജൂലായ് 12 മുതൽ കൊവിഡ് സ്ഥിരീകരിച്ച 23 വ്യാഴാഴ്ച വരെയുള്ള ഇദ്ദേഹത്തിന്റെ റൂട്ട്് മാപ്പാണ് ഇപ്പോൾ ആരോഗ്യ വിഭാഗം അധികൃതർ പുറത്തു വിട്ടിരിക്കുന്നത്. ജൂലായ് 12 ന് മൂലവട്ടത്തു നടന്ന കല്യാണപ്പാർട്ടിയിലാണ് യുവാവ് ആദ്യം പങ്കെടുത്തത്. രാത്രി 7.30 […]

മണർകാട്ടെ ചീട്ടുകളി കേന്ദ്രം: ക്ലബും അനുബന്ധ സ്ഥാപനങ്ങളും അടച്ച് പൂട്ടണം: ഡി.വൈ.എഫ്.ഐ

സ്വന്തം ലേഖകൻ കോട്ടയം : മണർകാട് കവല കേന്ദ്രികരിച്ച് ക്രൗൺ ക്ലബ്ബിന്റെ മറവിൽ നടത്തിവന്നിരുന്ന ചൂതാട്ട കേന്ദ്രവും അനുബന്ധ സ്ഥാപനങ്ങളും അടിയന്തരമായി ക്ലബ്ബും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ അധികൃതർ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ അയർക്കുന്നം ബ്ളോക്ക് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ക്രൗൺ ക്ലബിൽ റെയ്ഡ് ചെയ്തതിന് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കവലയിൽ ഇത്രയേറെ സ്ഥാപനങ്ങളുടെ നടുവിൽ പരസ്യമായി ഇത്തരമൊരു ചൂതാട്ട കേന്ദ്രം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളുടെ കാവലിൽ നടത്തിയെന്നത് വളരെ ഗുരുതരമായ കുറ്റമാണ്. എല്ലാ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് ക്ലബ്ബിന്റെ മറവിൽ ഈ […]

ക്ഷേത്ര ദർശനം അനുവദിച്ചുള്ള ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണം: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം:കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ഷേത്ര ദർശനത്തിന്റെ കാര്യത്തിൽ ദേവസ്വം ബോർഡ് ഭാഗികമായ ഇളവുകൾ പ്രഖ്യാപിക്കുന്നത് വ്യാപനത്തെ വർദ്ധിപ്പിക്കാനുള്ള തന്ത്രമാണോ എന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. മറ്റു മതസ്ഥാപനങ്ങൾക്ക് നൽകാത്ത ഇളവുകൾ ക്ഷേത്രത്തിൽ മാത്രം നടപ്പാക്കുന്നതിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ഭക്തജനങ്ങൾ സംശയിക്കുന്നു. ക്ഷേത്ര മോഷണങ്ങളിൽ നിന്ന് സുരക്ഷയൊരുക്കുവാനും ക്ഷേത്ര അറ്റകുറ്റപ്പണികൾ നടത്താനും ശ്രദ്ധിക്കാതെ ഭക്തരുടെ കാണിക്കയിൽ മാത്രം താൽപര്യം കാണിക്കുന്ന ദേവസ്വം ബോർഡിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി പ്രസ്താവിച്ചു. കോറോണ വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ […]

സിനിമ നിര്‍മ്മാണത്തിന് ഫൈസല്‍ ഫരീദിനോ സ്വര്‍ണക്കടത്ത് വ്യക്തികള്‍ക്കോ പങ്കില്ല; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിർമ്മാതാവ് സോഫിയാ പോള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിന് മലയാള സിനിമയുമായി അടുത്ത ബന്ധമുണ്ടെന്നും അടുത്തിടെ ഇറങ്ങിയ നാലു പ്രമുഖ ചിത്രകളിൽ ഫൈസൽ പണമിറക്കിയതായും എൻഐഎ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഫൈസൽ​​ ഫരീദ് നേരിട്ടല്ല, ബിനാമി പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പുറത്തുവന്ന വാർത്തകൾ. അതിൽ പ്രധാനമായും എടുത്തു പറഞ്ഞിരുന്നത് കമലിന്റെ ‘ആമി’, ആഷിഖ് അബുവിന്റെ ‘വൈറസ്’, ‘മായാനദി’ എന്നീ ചിത്രങ്ങളിൽ ഫൈസൽ ഫരീദിന്റെ പണമുണ്ടെന്നായിരുന്നു. വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ കീഴിൽ സോഫിയ പോൾ നിർമ്മിക്കുന്ന’ബിസ്മി സെപ്ഷ്യൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ടും വാർത്തകൾ പുറത്തുവന്നിരുന്നു. […]

കൊവിഡ് വ്യാപനം: ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രം; നിർദേശവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രമേ തുറക്കാവൂ എന്ന നിർദേശവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനത്തിൽ എത്തിയത്. സ്ഥാപനങ്ങളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും, മാസ്‌ക് ധരിക്കുന്നുണ്ടെന്നും, കൈകൾ ശുചിയാക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതാണ്. അഞ്ചു പേരിൽ കൂടുതൽ ഒരേ സമയം കടകളിൽ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പാക്കുക. ഫോണോ വാട്സപ്പോ മുഖേനെ സാധനങ്ങൾ ഹോം […]

ദീപിക റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം : ദീപിക പത്രത്തിന്റെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടർ സിബി എബ്രഹാം ചൂനാട്ട് നിര്യാതനായി. സംസ്‌കാരം പിന്നീട്. പ്രിയ സുഹൃത്തിന് തേർഡ് ഐ ന്യൂസ് ലൈവിന്റെ ആദരാഞ്ജലികൾ.

ചങ്ങനാശേരി മാർക്കറ്റുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 45 പേർ്ക്കു കൊവിഡ്: പ്രതിരോധം ശക്തമാക്കി ജില്ലാ ഭരണകൂടം; കർശന നടപടികൾ ശക്തമാക്കുന്നു

സ്വന്തം ലേഖകൻ ചങ്ങനാശേരി : മത്സ്യ മാർക്കറ്റിൽ സമ്പർക്കം മുഖേനയുള്ള കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ വിപുലമായ പരിശോധനയിൽ ഇതുവരെ 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ പത്തനംതിട്ട ജില്ലയിൽനിന്നുള്ളവരാണ്. ജൂലൈ 18നാണ് മാർക്കറ്റിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂലൈ 19 മുതൽ മാർക്കറ്റ് കേന്ദ്രീകരിച്ച് ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകൾ ആരംഭിച്ചു. 19ന് നാലുപേർക്കും തിങ്കളാഴ്ച്ച 22 പേർക്കും ചൊവ്വാഴ്ച 16 പേർക്കുമാണ് ഇവിടെ രോഗബാധ കണ്ടെത്തിയത്. മത്സ്യ മാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലുമായി ആകെ 532 […]

കോട്ടയം മെഡിക്കൽ കോളജിൽ ഒരു കൊറോണ മരണം കൂടി ; മരിച്ചത് ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്നതിനിടെ ആശങ്ക വർദ്ധിപ്പിച്ച് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി നാരായണൻ ആണ് മരിച്ചത് എഴുപത്തിയഞ്ച് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നിനിടെയാണ് ഇയാൾക്ക് മരണം സംഭവിച്ചത്. ഇയാൾക്ക് ഇന്നലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യപ്രവർത്തകരിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഇയാളും മകനും കഴിഞ്ഞ പതിനാറാം തിയതിയാണ് തമിഴ്‌നാട് […]

ചങ്ങനാശേരി നഗരസഭയിലെ മാർക്കറ്റ് ഉൾപ്പെടുന്ന 31-ാം വാർഡ് അടച്ചു ; നടപടി കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ; ചെയർമാനും സെക്രട്ടറിയും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഹോം ക്വാറന്റൈനിൽ

സ്വന്തം ലേഖകൻ ചങ്ങനാശേരി : കോട്ടയം ജില്ലയിൽ കൊറോണ ഭീതിയിൽ ആശങ്ക പടരുന്നു. കോവിഡ് 19 ആന്റിജൻ ടെസ്റ്റിൽ ചങ്ങനാശേരി നഗരസഭാ മാർക്കറ്റിലെ മത്സ്യവ്യാപാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 31-ാം വാർഡ് അടച്ചു പൂട്ടി. ഇവിടെ സമ്പർക്കത്തിലൂടെ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതിന് പിന്നാലെ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചതോടെയാണ് ഇത്തരത്തിൽ നടപടിയെടുത്തിരിക്കുന്നത്. വാർഡിലെ മുഴുവൻ റോഡുകളും റവന്യൂ വിഭാഗമെത്തിയാണ് അടച്ചത്. ഇതിനിടെ നഗരസഭാ ചെയർമാനും സെക്രട്ടറിയും ഹോം ക്വാറന്റൈനിലാണ്. ഇവർക്ക് പുറമെ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർ, ഹെൽത്ത് സൂപ്പർവൈസർ, മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഹോം […]

ചൂണ്ടയിടുന്നതിനിടെ കുമരകം പുത്തൻകായലിൽ വള്ളം മുങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിനൊടുവിൽ

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : വള്ളത്തിലെത്തി കുമരകം പുത്തൻകായലിൽ ചൂണ്ടയിടുന്നതിനിടെ വള്ളം മുങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൂണ്ടയിടുന്നതിനിടെ കാണാതായ കണങ്കര തകിടി വെളിയിൽ സുജിത്തിന്റെധ(25) മൃതദേഹമാണ് കണ്ടെത്തിയത്. കുമരകത്ത് വേമ്പനാട്ടുകായലിൽ ആലപ്പുഴയിൽ നിന്നും വള്ളത്തിൽ ചൂണ്ടയിടാൻ നാലംഗ സംഘത്തിനൊപ്പമെത്തിയ യുവാവിനെയാണ് വള്ളം മുങ്ങി കാണാതായത്. ഇയാൾക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരെ നാട്ടുകാർ വെള്ളത്തിൽ നിന്നും സാഹസികമായി രക്ഷപെടുത്തുകയും ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന അരുൺ പ്രസാദ്, ബിബിൻ, ഷാജു, എന്നിവരെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നു മണിയോടെ […]