
സ്വന്തം ലേഖകൻ
കോട്ടയം : മണർകാട് കവല കേന്ദ്രികരിച്ച് ക്രൗൺ ക്ലബ്ബിന്റെ മറവിൽ നടത്തിവന്നിരുന്ന ചൂതാട്ട കേന്ദ്രവും അനുബന്ധ സ്ഥാപനങ്ങളും
അടിയന്തരമായി ക്ലബ്ബും അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ അധികൃതർ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ അയർക്കുന്നം ബ്ളോക്ക് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ക്രൗൺ ക്ലബിൽ റെയ്ഡ് ചെയ്തതിന് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കവലയിൽ ഇത്രയേറെ സ്ഥാപനങ്ങളുടെ നടുവിൽ പരസ്യമായി ഇത്തരമൊരു ചൂതാട്ട കേന്ദ്രം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളുടെ കാവലിൽ നടത്തിയെന്നത് വളരെ ഗുരുതരമായ കുറ്റമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് ക്ലബ്ബിന്റെ മറവിൽ ഈ ചൂതാട്ട കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ജില്ലക്കും സംസ്ഥാനത്തിനും പുറത്തുനിന്നുവരെ ആളുകൾ ചൂതാട്ടത്തിന് എത്തിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത് അതുകൊണ്ട്.
ക്ലബിലെ പ്രധാന പ്രതിയായ മാലം സുരേഷ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് അവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുകയും അതോടൊപ്പം ചൂതാട്ട കേന്ദ്രത്തിന് അറിഞ്ഞുകൊണ്ട് സൗകര്യങ്ങൾ ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും ഡി.വൈ.എഫ്.ഐ അയർക്കുന്നം ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.







