play-sharp-fill

പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഊർജിത നടപടിക്ക് ജില്ലാ പഞ്ചായത്ത്

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് മഹാവ്യാധി യോടൊപ്പം പ്രളയവും, പ്രകൃതിദുരന്തങ്ങളും കൂടി ജില്ലയിലെ ജനങ്ങൾ വലിയ ദുരിതങ്ങൾക്ക് ഇരയായിരിക്കുന്നതിനാൽ ദുരിതാശ്വാസ നടപടികൾക്കും, പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും ഊർജിതമായി മുന്നിട്ടിറങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. പ്രളയ, പ്രകൃതി ദുരന്ത നിവാരണ പ്രവൃത്തികൾക്ക് ഒരു കോടി രൂപ അനുവദിച്ച് വിവിധ ദുരന്തനിവാരണ പ്രവർത്തികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ജില്ലയുടെ പടിഞ്ഞാറൻ മേഖലയ്ക്കും, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ മൂലം ദുരിതം ബാധിച്ച കിഴക്കൻ മേഖലയ്ക്കും പ്രത്യേക പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. കൃഷിനാശം സംഭവിച്ച […]

സ്വർണ്ണത്തിന് വൻ വിലക്കുറവ്; ഗ്രാമിന് ഒരു ദിവസം കുറഞ്ഞത് റെക്കോർഡ് വില; കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: സ്വർണ്ണത്തിന് റെക്കോർഡ് വിലക്കുറവ്. ഒരു ദിവസം ഗ്രാമിന് 200 രൂപയാണ് കുറഞ്ഞത്. പവന് ഇതോടെ 1600 രൂപയുടെ കുറവാണ് ഒരു ദിവസം ഉണ്ടായിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണവിലയിൽ ഇത്രയും വലിയ വിലക്കുറവ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായി രണ്ടാഴ്ചയോളം വില വർദ്ധിച്ച ശേഷമാണ് ഇപ്പോൾ സ്വർണ വിലയിൽ കുറവ് ഉണ്ടാകുന്നത്. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ… അരുൺസ് മരിയ ഗോൾഡ് GOLD RATE ഇന്ന് (12/08/2020) സ്വർണ്ണ വില ഗ്രാമിന് 200 രൂപ കുറഞ്ഞു. സ്വർണ്ണവില ഗ്രാമിന് 4900 പവന് :39200

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി മസ്റ്ററിംങ്; ആഗസ്റ്റ് 16 വരെ തുടരാം

തേർഡ് ഐ ബ്യൂറോ കോട്ടയം: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മസ്റ്ററിങ് ആഗസ്റ്ര് 16 വരെ നീട്ടി. മസ്റ്ററിംങ് പൂർത്തിയാക്കാത്ത പെൻഷൻകാർക്ക് വിവിധ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംങ് പൂർത്തിയാക്കാനും, മസ്റ്ററിംങ് പരാജയപ്പെടുന്നവർക്കു അക്ഷയയിൽ നിന്നുള്ള രതീസും ലൈഫ് സർട്ടിഫിക്കറ്റും സഹിതം അപേക്ഷ ഓഫിസിൽ സമർപ്പിക്കാം. ഇതിനുള്ള തീയതിയാണ് ആഗസ്റ്റ് 16 വരെ നീട്ടിയിരിക്കുന്നത്.

കോൺഗ്രസ്സ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പല വ്യഞ്ജന കിറ്റ് വിതരണം നടന്നു

സ്വന്തം ലേഖകൻ കോട്ടയം : കൊല്ലാട് പ്രേദേശത്തെ വിവിധ വാർഡുകളിലെ വെള്ളംമ കയറിയ നൂറോളം വീടുകളിൽ താമസിക്കുന്നവർക്ക് കോൺഗ്രസ് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിബി ജോൺ കൈതയിലിന്റെ നേതൃത്വത്തിൽ നടന്ന പല വ്യഞ്ജന കിറ്റ് വിതരണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ് ,ജനപ്രതിനിധികളായ തങ്കമ്മ മാർക്കോസ്, റ്റി റ്റി ബിജു, ഉദയ കുമാർ, ജോർജ് കുട്ടി, ജയൻ ബി മഠം, തമ്പാൻ […]

ഓണം സ്‌പെഷ്യൽ ഡ്രൈവ്: കോട്ടയത്ത്  എക്‌സൈസ് പരിശോധന ഊർജിതമാക്കി

സ്വന്തം ലേഖകൻ കോട്ടയം : ഓണത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഓണം സ്‌പെഷ്യൽ ഡ്രൈവ് പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും നിർമ്മാണവും വിപണനവും തടയുന്നതിനുള്ള നടപടികൾ വ്യാപകമാക്കിയത്. പോലീസ്, വനം, റെയിൽവേ, റവന്യൂ ഉദ്യോഗസ്ഥരും നടപടികളിൽ പങ്കാളികളാകും. എക്‌സൈസ് സർക്കിളുകൾ കേന്ദ്രീകരിച്ച് സ്‌ട്രൈക്കിംഗ് ഫോഴ്‌സിന്റെ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. ജലാശയങ്ങൾക്കു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണമുണ്ടാകും. കള്ളു ഷാപ്പുകൾ, ബിയർ […]

കോട്ടയം ജില്ലയിൽ നാലു കണ്ടെയ്‌മെന്റ് സോണുകൾ കൂടി: കൂരോപ്പടയിലും, പാമ്പാടിയിലും കടുത്തുരുത്തിയിലും കണ്ടെയ്‌മെന്റ് സോണുകൾ: ജില്ലയിൽ ആകെ 78 കണ്ടെയ്‌മെന്റ് സോണുകൾ

സ്വന്തം ലേഖകൻ കോട്ടയം: കൂരോപ്പട – 15, പാമ്പാടി – 6, 17, കടുത്തുരുത്തി – 3 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി – 46, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി -24,33 പാറത്തോട് – 9, വാഴപ്പള്ളി – 7, 11, 12, മുണ്ടക്കയം -12, പായിപ്പാട് – 7, 9, 10 എന്നീ വാർഡുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 25 തദ്ദേശസ്ഥാപനങ്ങളിലെ 78 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് […]

വനിതാ വില്ലേജ് ഓഫീസറുടെ ആത്മഹത്യശ്രമം കുറ്റക്കാർക്കെതിരെ നടപടി വേണം : എൻ ജി ഒ അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: തൃശ്ശൂർ ജില്ലയിലെ പുത്തൂർ വില്ലേജ് ഓഫീസറും എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എൻ.സിമിയെ ഘരാവോ ചെയ്യുകയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു. കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടി നിയോഗിക്കപ്പെട്ടിട്ടുള്ള വില്ലേജ് ഓഫീസർമാർക്ക് പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ജോലിയും കൂടി ഇപ്പോൾ വന്നു ചേർന്നിട്ടുണ്ട്. സർവറുകൾ കൃത്യമായി പ്രവർത്തിക്കാത്തത് സർട്ടിഫിക്കറ്റുകൾ യഥാസമയം നല്കാൻ കഴിയാതെ വരുന്നതിന് മറ്റൊരു കാരണവുമാണ്. ജീവനക്കാരെ […]

റബ്ബർ ബോർഡ് ലാബുകളുടെ പ്രവർത്തനം നിർത്തുന്നത് കർഷകദ്രോഹം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ കോട്ടയം : റബ്ബർബോർഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ പാലാ, കാഞ്ഞിരപ്പളളി എന്നിവിടങ്ങളിലുൾപ്പെടെ 7 സ്ഥലങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന പ്രദേശിക ലാബോറട്ടറികൾ നിർത്തലാക്കാനുള്ള റബ്ബർ ബോർഡ് തീരുമാനം പിൻവലിക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. റബർ ബോർഡ് എടുത്തിട്ടുളള തീരുമാനം അങ്ങേയറ്റം കർഷക വിരുദ്ധമാണ്. ലാറ്റെക്‌സിന്റെ ഉഞഇ നിശ്ചയിച്ച് വില നിർണ്ണയിക്കുകയും കൂടാതെ മണ്ണ്, ഇല മുതലായവ പരിശോധിച്ച് വളപ്രയോഗവും, കീടബാധ പ്രതിരോധവും ഒക്കെ സാധിക്കുന്നതിന് കർഷകർക്കുണ്ടായിരുന്ന സൌകര്യമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ഈ ലാബോറട്ടറികളുട പ്രവർത്തനം റബ്ബർ പാൽ […]

മുഖ്യമന്ത്രിയോടു ചോദ്യം ചോദിക്കുന്നവർക്ക് ഭീഷണി; മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല; ഏ.കെ ശ്രീകുമാർ

സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രിയോടു ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതും, ഓൺലൈനിലൂടെ അപകീർത്തിപ്പെടുത്തുന്നതും മലയാളം പോലൊരു സമൂഹത്തിനു യോജിച്ചതല്ലെന്നും ഇത്തരം പ്രവണതകളെ അംഗീകരിക്കില്ലന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏ.കെ ശ്രീകുമാർ. കൊവിഡ് കാലത്ത് ഇതേ മാധ്യമങ്ങൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചിരുന്നു. അന്ന് സർക്കാരും സി.പി.എം പ്രവർത്തകരും മുഖ്യമന്ത്രിയും വരെ ഇത് കൊണ്ടാടുകയായിരുന്നു. എന്നാൽ, ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ ആരോപണത്തിൽ മുങ്ങിയപ്പോൾ ഇതു സംബന്ധിച്ചു ചോദ്യം ചോദിക്കാൻ പോലും മാധ്യമപ്രവർത്തകരെ […]

പ്രളയ ദുരിതാശ്വാസം: സർക്കാർ അടിയന്തര ധനസഹായം അനുവദിക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സ്വന്തം ലേഖകൻ കോട്ടയം: പ്രളയ ദുരിതത്തിലായ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നു സർക്കാരിനോടു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർദേശിച്ചു. ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നതിനും, ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നതിനും, വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനും, ജില്ലയിലെ പ്രളയ ബാധിത ഗ്രാമ പഞ്ചായത്തുകൾക്കും, മുനിസിപ്പാലിറ്റികൾക്കും, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കും വേണ്ട സഹായം സർക്കാർ അടിയന്തരമായി ധനസഹായം എന്ന നിലയിൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നതിന്റെ ഭാരിച്ച ചിലവുകൾ അധിക […]