ഓണം സ്‌പെഷ്യൽ ഡ്രൈവ്: കോട്ടയത്ത്  എക്‌സൈസ് പരിശോധന ഊർജിതമാക്കി

ഓണം സ്‌പെഷ്യൽ ഡ്രൈവ്: കോട്ടയത്ത്  എക്‌സൈസ് പരിശോധന ഊർജിതമാക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഓണത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഓണം സ്‌പെഷ്യൽ ഡ്രൈവ് പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും നിർമ്മാണവും വിപണനവും തടയുന്നതിനുള്ള നടപടികൾ വ്യാപകമാക്കിയത്.

പോലീസ്, വനം, റെയിൽവേ, റവന്യൂ ഉദ്യോഗസ്ഥരും നടപടികളിൽ പങ്കാളികളാകും. എക്‌സൈസ് സർക്കിളുകൾ കേന്ദ്രീകരിച്ച് സ്‌ട്രൈക്കിംഗ് ഫോഴ്‌സിന്റെ പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജലാശയങ്ങൾക്കു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണമുണ്ടാകും.

കള്ളു ഷാപ്പുകൾ, ബിയർ പാർലറുകൾ, വിദേശ മദ്യ ഷോപ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തും. കള്ളിന്റെ സാമ്പിളുകൾ എല്ലാ ദിവസവും മൊബൈൽ ലാബിൽ പരിശോധിക്കും.

കോട്ടയം എക്‌സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. പൊതു ജനങ്ങൾക്ക് പരാതികൾ കൺട്രോൾ റൂമിലും എക്‌സൈസ് സർക്കിൾ ഓഫീസുകളിലും അറിയിക്കാം.

ഫോൺ നമ്പരുകൾ ചുവടെ:

കൺട്രോൾ റൂം – 0481 2562211,18004252818

സർക്കിൾ ഓഫീസുകൾ
കോട്ടയം – 0481 2583091, 9400069508
ചങ്ങനാശേരി – 0481 2422741, 9400069509,
പൊൻകുന്നം – 04828 221412, 9400069510
പാലാ-04822 212235, 9400069511
വൈക്കം – 04829 231592, 9400069512