ബിവറേജിൽ ഉന്തുംതള്ളുമുണ്ടാക്കി പോക്കറ്റടി: നഗരത്തിലെ മൂന്നു സാമൂഹ്യവിരുദ്ധർ പിടിയിൽ; പിടിയിലായവർ നഗരത്തിലെ സ്ഥിരം പ്രശ്‌നക്കാർ; നഗരം ക്ലീനാക്കാൻ ഈസ്റ്റ് പൊലീസിന്റെ ഓപ്പറേഷൻ ക്ലീൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലും പരിസരപ്രദേശത്തും കറങ്ങിത്തിരിഞ്ഞ് നടക്കുന്ന അക്രമി സാമൂഹ്യ വിരുദ്ധ സംഘത്തിലെ മൂന്നു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായാണ് അറസ്റ്റ്. നാഗമ്പടത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി മോഷണം നടത്തുന്ന സംഘത്തിലെ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് സ്വദേശികളായ സുജി (48), പ്രദീപ് (44), കരുനാഗപ്പള്ളി സ്വദേശി ആൻസൺ (33) എന്നിവരെയാണ് ഈസ്റ്റ് സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നാഗമ്പടം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന […]

ഏറ്റുമാനൂരിലെ ഗുണ്ടാ അതിക്രമം: അഖിലിനും സംഘത്തിനുമെതിരെ വധശ്രമക്കേസ്; അഖിലിനെതിരെ കാപ്പയും ചുമത്തും; അലോട്ടിയുടെ നേതൃത്വത്തിൽ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലും അഖിലിന്റെ ജാമ്യം റദ്ദാക്കും

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിലും പരിസര പ്രദേശത്തും അഴിഞ്ഞാടിയ ഗുണ്ടാ അക്രമി സംഘത്തലവൻ അഖിൽ രാജിനെതിരെ കാപ്പ ചുമത്താൻ ഗാന്ധിനഗർ പൊലീസ് തയ്യാറെടുക്കുന്നു. പന്ത്രണ്ടിലേറെ കേസുകളിൽ പ്രതിയായ അഖിലിനെ ഗുണ്ടാ പട്ടികയിൽപ്പെടുത്തി ഒരു വർഷം തടവിൽ സൂക്ഷിക്കുന്നതിനുള്ള നടപടികളാണ് പൊലീസ് ആലോചിക്കുന്നത്. ഏറ്റുമാനൂരിൽ കോളേജിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിവീഴ്ത്തുകയും, പാറമ്പുഴയിൽ വീടിനുള്ളിൽ കയറി യുവാവിനെ ആക്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ആർപ്പൂക്കര ചക്കിട്ടപ്പറമ്പിൽ അഖിൽ രാജി(21)നെ കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങും മുൻപ് അഖിലിനെതിരെ കാപ്പ ചുമത്തുന്നതിനാണ് പൊലീസ് നടപടികളെടുക്കുന്നത്. […]

പനച്ചിക്കാട് പഞ്ചായത്തിൽ വീണ്ടും സിപിഎം പ്രസിഡന്റ്: കോൺഗ്രസും എൻഡിഎയും വിട്ടു നിന്നപ്പോൾ ഇടതിന് വീണ്ടും സുഖ ഭരണം; ബിജെപിയുമായി സഖ്യമെന്ന ആരോപണം ഉന്നയിച്ച് ഇരുപക്ഷവും

സ്വന്തം ലേഖകൻ പരുത്തുംപാറ: പനച്ചിക്കാട് പഞ്ചായത്തിൽ രണ്ടു മാസത്തിനു ശേഷം വീണ്ടും സിപിഎം ഭരണം. അവിശ്വാസ പ്രമേയത്തിലൂടെ കോൺഗ്രസ് പുറത്താക്കിയ സിപിഎം അംഗം ഇ.ആർ സുനിൽകുമാർ വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസും എൻഡിഎ അംഗങ്ങളും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നതോടെയാണ് ഇടതു മുന്നണിയ്ക്ക് വീണ്ടും ഭരണം പിടിക്കാനുള്ള സാഹചര്യമുണ്ടായത്. ആഗസ്റ്റ് 30 നാണ് കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ തുടർന്നു സിപിഎം പ്രസിഡന്റ് ഇ.ആർ സുനിൽകുമാറും, വൈസ് പ്രസിഡന്റ് അനില വിജുവിനും സ്ഥാനം നഷ്ടമായത്. ഇതേ തുടർന്ന് രണ്ട് തവണ തിരഞ്ഞെടുപ്പ് നടത്താൻ […]

ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ; വൈക്കത്ത് ആർഎസ്എസ് ഓഫിസിനു നേരെ കല്ലേറ്: രണ്ടു നേതാക്കൾക്ക് പരിക്ക്; വിവിധയിടങ്ങളിൽ ആർഎസ്എസ് – സിപിഎം സംഘർഷം

തേർഡ് ഐ ബ്യൂറോ വൈക്കം: വൈക്കത്ത് വിവിധ സ്ഥലങ്ങളിൽ ആർഎസ്എസ് സിപിഎം സംഘർഷം. വൈക്കം ക്ഷേത്രത്തിനു സമീപത്തെ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞു. പ്രദേശത്ത് സംഘർഷാവസ്ഥ. അക്രമത്തിൽ പ്രതിഷേധിച്ച് സംഘ പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ബുധനാഴ്ച വൈക്കം താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ വൈക്കം ക്ഷേത്രത്തിൽ കിഴക്കേ നടയിലെ കാര്യാലയത്തിനു നേരെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം കാര്യലയത്തിനു നേരെ കല്ലെറിഞ്ഞ ശേഷം രക്ഷപെടുകയായിരുന്നു. ഈ സമയം കാര്യാലയത്തിനുള്ളിലുണ്ടായിരുന്ന […]

പൊട്ടിപ്പൊളിഞ്ഞ് നഗരസഭയുടെ കെട്ടിടങ്ങൾ: ഏതു നിമിഷവും നിലം പൊത്താറായി നിൽക്കുന്നത് നഗരത്തിലെ നിരവധി കെട്ടിടങ്ങൾ; ദുരന്തം കാത്തിരിക്കുന്ന നഗര കെട്ടിടങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിൽ കോട്ടയം നഗരത്തിലുള്ള പത്തിലേറെ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ. നഗരസഭയുടെ ഉടമസ്ഥതയിൽ കോട്ടയം പഴയ ബോട്ട് ജെട്ടിയിലുള്ള റെസ്റ്റ് ഹൗസ് മുതൽ നൂറുകണക്കിനു ആളുകൾ ദിവസവും എത്തിച്ചേരുന്ന മാംസ മാർക്കറ്റ് വരെയുള്ള കെട്ടിടങ്ങളാണ് ഏതു നിമിഷവും തലയിൽ വീഴാമെന്ന രീതിയിൽ നിൽക്കുന്നത്. കോട്ടയം നഗമധ്യത്തിൽ ചന്തയ്ക്കുള്ളിൽ നിൽക്കുന്ന കെട്ടിടത്തിന്റെ പിൻവശത്ത് ആലുകളും കാടും മുളച്ച് നിൽക്കുകയാണ്. ഈ കെട്ടിടത്തിനു പകരം കോടിമത എം.ജി റോഡരികിൽ നഗരസഭ നിർമ്മിക്കുന്ന ആധുനിക മാംസ മാർക്കറ്റ് പക്ഷേ വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഇനിയും യാഥാർത്ഥ്യമായിട്ടില്ല. […]

ആറുമാനൂരിലേക്ക് ദേ, എൻജിൻ ഘടിപ്പിച്ച ബോട്ടെത്തുന്നു…

സ്വന്തം ലേഖകൻ കോട്ടയം:കഴിഞ്ഞ പ്രളയങ്ങളിൽ തികച്ചും ഒറ്റപ്പെട്ടു പോയ പ്രദേശമാണ് ആറുമാനൂർ. നിരവധി കുടുംബങ്ങൾ ക്യാമ്പുകളിലാണ് അഭയം തേടിയിരുന്നത്.താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു.വെള്ളം കയറി വരുന്ന ആദ്യദിവസങ്ങളിൽ ക്യാമ്പുകളിലേക്ക് മരുന്നും, ഭക്ഷണവുമെത്തിക്കാൻ കഴുത്തോളം വെള്ളത്തിൽ ശക്തമായ  ഒഴുക്കിനെയും മറികടന്ന്, ജീവൻ പണയം വച്ചാണ്   ഇവിടുത്തെ യുവജനകൂട്ടായ്മയായ മഹാത്മാ യുവജനക്ഷേമ സംഘം പ്രവർത്തിച്ചത്. ഫയർഫോഴ്സിന്  പോലും ഈ പ്രദേശത്തേക്ക് കടന്നു വരാൻ ആ സമയങ്ങളിൽ  സാധിച്ചിരുന്നില്ല. നിരവധി ആളുകളെ ക്യാമ്പിലെത്തിക്കാനും ആശുപത്രി ആവശ്യങ്ങൾക്കും ആകെ ഉണ്ടായിരുന്നത് ചെറിയ ഒരു ഫൈബർ വള്ളമായിരുന്നു.കൂടാതെ വാഴപ്പിണ്ടി ചങ്ങാടവും, […]

സീബ്രാലൈനും വെളിച്ചവുമില്ലാതെ നീലിമംഗലം ജംഗ്ഷൻ: അപകടത്തിൽ പൊലിഞ്ഞത് ഒരു ജീവൻ; ബൈക്കിടിച്ച് അബോധാവസ്ഥയിൽ മൂന്ന് ദിവസം കഴിഞ്ഞ കാൽനടക്കാരൻ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സീബ്രാ ലൈനില്ലാതെ ഇരുട്ടിലായ നീലിമംഗലത്ത് അപകടം തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ ശനിയാഴ്ച ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മൂന്ന് ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷം മരിച്ചതോടെയാണ് നീലിമംഗലത്തിലെ അപകട പരമ്പരയിലെ ആദ്യ മരണമുണ്ടായത്. നീലിമംഗലം ചാരംകുളങ്ങര സുഭാഷ് (46) ആണ് ശനിയാഴ്ച രാത്രി എട്ടരയോടെ നീലിമംഗലം പാലത്തിന് സമീപത്തുണ്ടായ അപകടത്തിൽ മരിച്ചത്. സുഭാഷ് റോഡ് മുറിച്ച് കടക്കുന്നതിനിടെ കോട്ടയം ഭാഗത്ത് നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ് അബോധാവസ്ഥയിലായ സുഭാഷിനെ നാട്ടുകാർ ചേർന്ന് സുഭാഷിനെ മെഡിക്കൽ […]

ശബരിമല സ്ത്രീ പ്രവേശനം: കുറിച്ചിയിൽ നാമജപ ഘോഷയാത്ര

സ്വന്തം ലേഖകൻ കുറിച്ചി :ചെറുപാറക്കാവ് ദേവീക്ഷേത്രം, ഇണ്ടളയപ്പസ്വാമി ക്ഷേത്രം, കൃഷ്ണൻകുന്ന് പാർത്ഥസാരഥി ക്ഷേത്രം, അദ്വൈതാശ്രമം, ഇത്തിത്താനം അയ്യപ്പ കർമ്മസമിതി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാരംഭിച്ച അയ്യപ്പനാമജപ ഘോഷയാത്ര മന്ദിരം കവലയിൽ സംഗമിച്ച് കുറിച്ചിയിൽ സമാപിച്ചു. കുറിച്ചിയുടെ വിവിധ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ ആബാലവൃദ്ധം ജനങ്ങൾ നാമജപത്തിൽ പങ്കാളികളായി. കുറിച്ചിയിൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹവർഷം ചൊരിഞ്ഞ് കൃഷ്ണപ്പരുന്തുകൾ സന്നിഹതമായത് വിശ്വാസികൾക്ക് മനം കവരുന്ന അനുഭവം ആയി. കുറിച്ചിയിലെ സമ്മേളനത്തിൽ എൻ എസ് എസ് കരയോഗം 1580 നമ്പർ പ്രസിഡന്റ്് പ്രമോദ് ഗിരിജാലയംം അദ്ധ്യക്ഷത വഹിച്ചു.അയ്യപ്പ കർമ്മ സമിതി ജില്ല […]

‘പന്തളം പാണിനിയും ചേർത്തല ഷേക്സ്പിയറുമായ’ മന്ത്രി സുധാകരൻ ചരിത്രം പഠിപ്പിക്കേണ്ടെന്നു ക്ഷത്രിയക്ഷേമസഭ സംസ്ഥാന നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം∙ ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ രാജകുടുംബത്തെയും പന്തളം കൊട്ടാരം നിർവാഹക സമിതിയെയും അവ ഹേളിച്ച മന്ത്രി ജി. സുധാകരനു ചുട്ട മറുപടിയുമായി സംസ്ഥാന ക്ഷത്രിയക്ഷേമ സഭ നേതാക്കൾ രംഗത്ത്. കോട്ടയത്തു നടന്ന ക്ഷത്രിയ ക്ഷേമസഭയുടെ കൺ വൻഷനിലാണ് സംസ്ഥാന പ്രസിഡന്റ് കെ.എൻ. സുരേന്ദ്രനാഥവർമയും സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാനും മന്ത്രിക്കെതിരേ ആഞ്ഞടിച്ചത്. കൂടാതെ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കാട്ടുന്ന ധാർഷ്ട്യത്തിനെതിരേ ഉചിതമായ നടപടി തേടി കേരള ഗവർണറെ കാണാനും യോഗം തീരുമാനിച്ചു. തന്ത്രികുടുംബവും […]

ശബരിമലയിലെ സ്ത്രീ പ്രവേശനം: യുവമോർച്ചയുടെ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം; റോഡ് ഉപരോധിക്കാൻ ശ്രമിച്ച പത്തു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ സർക്കാർ ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനത്തിൽ സംഘർഷം. പ്രകടനമായി എത്തിയ പ്രവർത്തകർ ദേവസ്വം മന്ത്രിയുടെ കോലം കത്തിക്കുന്നതിനായി റോഡ് ഉപരോധിച്ചു. പൊലീസുമായി ഉന്തുംതള്ളുമുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ബുധനാഴ്ച രാവിലെ 11 മണിയോടെ തിരുനക്കരയിൽ നിന്നുമാണ് യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. തുടർന്ന് നഗരം ചുറ്റി പ്രകടനം ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ കോലം കത്തിക്കുന്നതിനായിരുന്നു പദ്ധതി. എന്നാൽ, […]