കേരളത്തിൽ ത്രിപുര ആവർത്തിക്കും: യുവമോർച്ച

സ്വന്തം ലേഖകൻ കോട്ടയം: അധികാരത്തിന്റെ പേരിൽ കേരളത്തിൽ പിണറായി സർക്കാർ പോലീസ് രാജ് നടപ്പിലാക്കുകയാണെന്നും, ആചാരങ്ങൾ സംരക്ഷിക്കാൻ ഭക്തരോടൊപ്പം സമരം ചെയ്ത യുവമോർച്ച പ്രവർത്തകരെ ബോധപൂർവ്വം കള്ളക്കേസ്സിൽപെടുത്തുകയാണെന്നും സംസ്ഥാന ജന:സെക്രട്ടറി അഡ്വ: രഞ്ജിത്ത് ചന്ദ്രൻ കുറ്റപ്പെടുത്തി. യുവമോർച്ച ജില്ലാ കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇത്തരം കള്ളക്കേസ്സുകൾ ചുമത്തി ജയിലുകളിൽ കിടത്താനാണ് സർക്കാർ തീരുമാനമെങ്കിൽ കേരളത്തിലെ ജയിലറകൾ തികയാതെ വരുമെന്നും സി പി എം ഓഫീസുകൾ ജയിലുകളാക്കി മാറ്റേണ്ടി വരുമെന്നും അദ്ധേഹം കുറ്റപ്പെടുത്തി.. ആചാര സംരക്ഷണത്തിനായി ഭക്തരോടൊപ്പം എന്നും യുവമോർച്ച ഉണ്ടാകുമെന്നും അദ്ധേഹം […]

വിശ്വാസികളോടൊപ്പം യുവമോർച്ച: ഒപ്പ് ശേഖരണം നടത്തി

സ്വന്തം ലേഖകൻ കോട്ടയം : ശബരിമല യുവതിപ്രവേശനം നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഗവർണ്ണർ മുമ്പാകെ ഒരു കോടി ഒപ്പ് ശേഖരിച്ച് ഭീമ ഹർജി നൽകുന്നതിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിൽ ജില്ലാതല ഉത്ഘാടനം അമ്മമാരിൽ നിന്നും ഒപ്പ് ശേഖരിച്ച്കൊണ്ട് സംസ്ഥാന ജന:സെക്രട്ടറി അഡ്വ: രഞ്ജിത്ത് ചന്ദ്രൻ നിർവ്വഹിച്ചു.. യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ, സംസ്ഥാന സമിതി അംഗം അഡ്വ:സുധീപ്, സോബിൻലാൽ, വി പി മുകേഷ്, ഗിരിഷ് കുമാർ, ഹരി എം, ബിനു, ശ്രീകാന്ത്, വിഷ്ണുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി

പാലം പണി മുടങ്ങി: പാലം വലിച്ച് നാട്ടുകാരുടെ പ്രതിഷേധം

തേർഡ് ഐ ബ്യൂറോ അയർക്കുന്നം: പാലം പണി അനി്ശ്ചിതമായി നീളുന്നതിൽ പാലം വലിച്ച് നാട്ടുകാരുടെ പ്രതിഷേധം. അയർക്കുന്നം പഞ്ചായത്തിലെ ആറുമാനൂർ പാറേക്കടവ് പാലം നിർമ്മാണം സർക്കാർ അനാസ്ഥയെ തുടർന്ന് വൈകുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. അയർക്കുന്നം പഞ്ചായത്ത് ഏറ്റുമാനൂർ മുനിസിപ്പാലിറ്റികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറുമാനൂർ പാറേക്കടവ് പാലത്തിന്റെ നിർമ്മാണം ഇടത് സർക്കാർഅധികാരത്തിൽ എത്തിയതിനു പിന്നാലെയാണ് മുടങ്ങിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. അയർക്കുന്നം വികസനസമതി,പേരൂർ നവദീപ്തി പുരുഷസ്വയം സഹായസംഘം, ദീപ്തി ആർട്ട്‌സ് ക്ലബ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പാലം വലി സമരം റവ.ഫാ.മാണി കല്ലാപ്പുറം […]

ശബരിമല കർമ്മ സമിതി നാമജപ പ്രതിഷേധ സദസ് നടത്തി

സ്വന്തം ലേഖകൻ ഇത്തിത്താനം: ശബരിമല കർമ്മസമിതി നാമജപ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.ശരണം വിളികളും നാമ മന്ത്രാർച്ചനയും നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ പങ്കെടുത്തു.ശബരിമല കർമ്മസമിതി രക്ഷാധികാരി പി ആർ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.വിശ്വാസിസമൂഹം കടുത്ത മാനസിക സംഘർഷം നേരിടുകയാണെന്ന് ബിജെപി ജില്ല സെക്രട്ടറി എം. വി ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശരണം വിളിക്കാൻ സന്നിധാനത്ത് ആരുടെ അനുവാദം ആണ് വേണ്ടത്? പാവനമായ ക്ഷേത്രസങ്കേതത്തിൽ 144 പാടില്ല. ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കുറയുന്നു.കേരള ഗവൺമെന്റ് ആണ് ഇതിനെല്ലാം ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു. […]

സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായി എസ് എഫ് ഐയുടെ വിദ്യാർത്ഥിനി മുന്നേറ്റം

സ്വന്തം ലേഖകൻ കോട്ടയം: കേരളം പിന്നോട്ടില്ല മുന്നോട്ട‌് തന്നെ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്രത്തിനും സമത്വത്തിനും വേണ്ടി എസ‌്എഫ‌്ഐ ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥിനി മുന്നേറ്റം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തിരുനക്കര പഴയപൊലീസ‌് സ‌്റ്റേഷൻ മൈതാനയിൽ നിന്നും ആയിരക്കണക്കിന‌് വിദ്യാർഥിനികൾ പങ്കെടുത്ത റാലിയും തുടർന്ന‌് എസ‌്പിസിഎസ‌് ഹാളിൽ നടന്ന യോഗവും ചേർന്നു. യോഗം സാക്ഷരതാ മിഷൻ ഡയറക‌്ടർ ഡോ.പി എസ‌് ശ്രീകല ഉദ‌്ഘാടനം ചെയ‌്തു. കേരളം നേടിയെടുത്ത നവോത്ഥാനങ്ങൾ എലാം പിന്നോട്ടടിക്കുവാനുള്ള ശ്രമാണ‌് ഇപ്പോൾ നടക്കുന്നത‌്. നിയമം അനുവദിക്കുന്ന ഭരണഘടനാപരമായ അവകാശങ്ങൾപോലും നിഷേധിക്കപ്പെടുകയാണെന്നും ഇവർ പറഞ്ഞു. […]

സന്നിധാനത്തെ നാമജപവും അറസ്റ്റും: ജാമ്യത്തിലിറങ്ങിയ അയ്യപ്പഭക്തർക്ക് തിരുനക്കരയിൽ സ്വീകരണം

സ്വന്തം ലേഖകൻ കോട്ടയം:ശബരിമല സന്നിധാനത്ത് നാമജപം നടത്തിയത് നിരോധനാജ്ഞ ലംഘനത്തിന്റെ പേരിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച 69 അയ്യപ്പഭക്തന്മാർക്ക് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ സ്വീകരണം നൽകി. ഗാന്ധി സ്ക്വയറിൽ അമ്മമാരുടെ നേതൃത്വത്തിൽ ആരതി ഉഴിഞ്ഞു തിരുനക്കര ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശബരിമല കർമ്മസമിതി സംയോജകൻ ഡി. ശശികുമാർ, ബിജെപി സംസ്ഥാന സമിതി അംഗം ഏറ്റൂമാനൂർ രാധാകൃഷ്ണൻ, മുൻ നഗരസഭാ ചെയർപേഴ്സൺ റീബാ വർക്കി, ശബരി ധർമ്മസഭ സെക്രട്ടറി ശങ്കർ സ്വാമി, എ കെ സി എച്ച് എം എസ് സംസ്ഥാന പ്രസിഡന്റ് പി എസ് […]

കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനത്തിനിടെ അഭിലാഷ് തീയറ്റർ സ്‌ക്രീനിൽ ‘നീല’: പ്രതിഷേധവുമായി പ്രേക്ഷകർ; സിനിമ കണ്ടവർക്ക് പണം നഷ്ടമായി: പ്രശ്‌നം പരിഹരിച്ച് വരികയാണെന്ന് തീയറ്റർ മാനേജ്‌മെന്റ്

സ്വന്തം ലേഖകൻ കോട്ടയം: നിവിൻ പോളി മോഹൻലാൽ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനത്തിനിടെ തീയറ്റർ സ്‌ക്രീനിൽ നീല നിറം കണ്ടത് പ്രതിഷേധത്തിനിടയാക്കി. പ്രേക്ഷകർ പ്രതിഷേധവുമായി എത്തിയെങ്കിലും ഷോ നിർത്തി വയ്ക്കാനോ, തകരാർ പരിഹരിക്കാനോ തീയറ്റർ അധികൃതർ തയ്യാറായില്ല. ഷോ നടക്കുമ്പോൾ തന്നെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാതിരുന്നതിനെ തുടർന്ന് രണ്ടര മണിക്കൂറോളം നീല നിറത്തിലുള്ള സ്‌ക്രീനിലാണ് പ്രദർശനം തുടർന്നത്. ഇതോടെ സിനിമ കൃത്യമായി ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിച്ചില്ല.   ബുധനാഴ്ച വൈകിട്ട് 5.45 ന് അഭിലാഷ് തീയറ്ററിൽ ആരംഭിച്ച് കായംകുളം കൊച്ചുണ്ണി […]

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെതേടി യുവതി കോട്ടയത്തെത്തി; താലികെട്ടാനെത്തിയ ക്ഷേത്രത്തിനുമുന്നിൽ കൂട്ടയടി. കല്ല്യാണവും പ്രണയവും ഒടുവിൽ പൊലീസ് സ്റ്റേഷൻ കയറി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയെത്തിയ യുവതിയ്ക്ക് മർദ്ദനവും പൊലീസ് സ്റ്റേഷൻ വാസവും. അടികിട്ടി അവശയായ കാമുകിയെ സ്റ്റേഷനിൽ പൊലീസ് കാവലാക്കി. കല്ല്യാണവും പ്രണയവും വീട്ടുകാരുടെ അനുരഞ്ജന ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനമായേക്കും. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപമായിരുന്നു നാടകീയ സംഭവങ്ങൾ. കൊട്ടാരക്കര സ്വദേശിയായ യുവതിയാണ് അയ്മനം സ്വദേശിയായ കാമുകനെ തേടിയെത്തിയത്. രണ്ട് വർഷമായി യുവതിയും യുവാവും തമ്മിൽ ഫേസ്ബുക്കുവഴി പരിചയപ്പെട്ടിട്ട്. വിദേശത്തായിരുന്ന യുവാവ് രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇതേ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് യുവതി കാമുകനെ […]

മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

സ്വന്തം ലേഖകൻ കോട്ടയം: മണ്ഡലകാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. 80 ശതമാനം വരെ വിലവർധിച്ചതായാണ് വ്യാപാരികൾ പറയുന്നത്. ശബരിമല സീസണിന് പുറമെ ഹോർട്ടി കോർപസ് ആരംഭിച്ച പച്ചക്കറിയിൽ ഇടിവുണ്ടായതാണ് വിലക്കയറ്റത്തിന് കാരണം . അടുത്താഴ്ച മുതൽ ക്രിസ്തുമസ് സീസൺ കൂടി തുടങ്ങുന്നതോടെ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യത. രണ്ടാഴ്ച മുമ്പുവരെ 40 രൂപയായിരുന്ന മുരിങ്ങക്കായക്ക് 140 രൂപയാക്കാണ് ചില്ലറ വ്യാപാരകേന്ദ്രങ്ങളിൽ വിൽക്കുന്നത്. ചെറിയുള്ളി വില 80 കടന്നതായും വിൽപ്പനക്കാർ പറയുന്നു. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, സവാള തുടങ്ങിയവയുടെ വിലയിൽ വലിയ […]

ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമം പിണറായി സർക്കാർ ഉപേക്ഷിക്കണം: യുവമോർച്ച

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ ബോധപൂർവ്വം കള്ളക്കേസ്സിൽ കുടുക്കി ബോധപൂർവ്വം ജയിലിൽ അടയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും, ആചാരങ്ങൾ സംരക്ഷിക്കാൻ വിശ്വാസികൾ സന്നിധാനത്തുപ്പോലും നിലവിൽ സമരം ചെയ്യേണ്ട സാഹചര്യമാണെന്നും പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. സുധീപ് അഭിപ്രായപ്പെട്ടു. വിശ്വാസങ്ങൾ സംരക്ഷിക്കാൻ വിശ്വാസികളോടൊപ്പം സഹനസമരം നടത്താൻ യുവമോർച്ച ഉണ്ടാകുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ഉച്ചയ്ക്ക് പന്തം കൊളുത്തി വേറിട്ട രീതിയിലുള്ള പ്രകടനമാണ് യുവമോർച്ച നടത്തിയത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗം ടി.എൻ. ഹരികുമാർ, […]