സാദാ പൊലീസ് എത്ര വെയിൽ കൊണ്ടാലും, മുന്തിയ കാക്കിക്ക് സല്യൂട്ട് കിട്ടിയാൽ മതി..!

സ്വന്തം ലേഖകൻ കോട്ടയം: സാദാ പൊലീസുകാർ എത്ര വെയിൽ കൊണ്ടാലും ശരി, റോഡിൽ ഗതാഗതക്കുരുക്കുണ്ടാകാതിരുന്നാൽ മതി. പച്ച വെള്ളം പോലുമില്ലാതെ സാദാ പൊലീസുകാർ നഗരമധ്യത്തിൽ പൊള്ളും വെയിലിലാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ആരും യാതൊരു കരുണയും കാട്ടാതെ, പച്ചവെള്ളം പോലും കുടിക്കാൻ നൽകാതെയാണ് കൊടും വെയിലിൽ ഈ കാക്കിക്കാർ ഗതാഗതം നിയന്ത്രിക്കുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടായാൽ അതിന്റെയും പഴി ഈ സാദാ പൊലീസുകാരന്. പൊരിവെയിലിൽ കൂലിപ്പണിക്കാർ പോലും വിശ്രമം അനുവദിക്കണമെന്ന ചട്ടം നിലനിൽക്കുന്ന നാട്ടിലാണ് സാമാന്യം ഭേദപ്പെട്ട നിലയിൽ ജോലി ചെയ്യുന്ന പൊലീസുകാർ വെയിലേറ്റ് വാടുന്നത്. കോട്ടയത്തെ […]

കോട്ടയം നഗരത്തിൽ വീണ്ടും ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയവരുടെ അഴിഞ്ഞാട്ടം: മദ്യലഹരിയിൽ നാഗമ്പടത്ത് നഗ്നതാ പ്രദർശനവും പരസ്യമായി അസഭ്യം പറയലും; പിടിയിലായ ആളെ ബലമായി പൊലീസിന്റെ കയ്യിൽ നിന്നും മോചിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടത്ത് വീണ്ടും ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയ സാമുഹ്യ വിരുദ്ധ സംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യലഹരിയിൽ പരസ്യമായി അസഭ്യം പറയുകയും, നാട്ടുകാരെയും കട ഉടമകളെയും ആക്രമിക്കാൻ ശ്രമിക്കുകയും, പ്രതിരോധിച്ചവർക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു. ഒരു മണിക്കൂറോളം നാഗമ്പടത്ത് അഴിഞ്ഞാടിയ അക്രമി സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും, കൂട്ടാളികൾ ചേർന്ന് ബലമായി ഇവരെ പൊലീസ് വാഹനത്തിനുള്ളിൽ നിന്നും മോചിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെ നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിലായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയെത്തിയ രണ്ടു പേരും, ഒപ്പമുണ്ടായിരുന്ന […]

കോട്ടയം നഗരസഭ ഹരിതകർമ്മസേന പ്രവർത്തനോദ്ഘാടനവും നഗരശ്രീ ഉത്സവവവും വ്യാഴാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയുടെ ഹരിതകർമ്മ സേനയുടൈ പ്രവർത്തനോദ്ഘാടനവും നഗരശ്രീ ഉത്സവവും സിഡിഎസ് ഭരണസമിതികളുടെ വാർഷികവും ഇന്ന് നടക്കും. പരിപാടികൾ കെ.സി മാമ്മൻമാപ്പിള ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന അദ്ധ്യക്ഷത വഹിക്കും. കോട്ടയം നോർത്ത് സൗത്ത് സിഡിഎസ് ഭരണസമിതിയുടെ സംയുക്ത വാർഷികാഘോഷം, എഡിഎസുകൾക്കുള്ള ആവാർഡ് വിതരണം, അയൽക്കൂട്ടങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് വിതരണം, തൊഴിൽ നൈപുണ്യപരിശീലനം നേടിയിട്ടുള്ളവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, അയൽക്കൂട്ട സംരംഭങ്ങളുടെ ഉദ്ഘാടനം എന്നിവയാണ് പരിപാടിയുടെ ഭാഗമായി നടക്കുക. നഗരസഭ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ദേശീയ […]

കഞ്ഞിക്കുഴി തോട്ടിൽ മലിനജലം ഒഴുക്കിയ സംഭവം, പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി

സ്വന്തം ലേഖകൻ കോട്ടയം : ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ വൃത്തിയാക്കിയ കഞ്ഞിക്കുഴിത്തോട്ടില്‍ മലിനജലം ഒഴുക്കിയതിനെ തുടര്‍ന്ന് വിജയപുരം പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തി. 21 ലക്ഷം രൂപയോളം ചെലവഴിച്ച് ആഴംകൂട്ടി വൃത്തിയാക്കിയ തോട്ടില്‍ കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ള മലിനജലം ഒഴുക്കി വിട്ടതു ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ 29നു ജനകീയ കൂട്ടായ്മ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥർ കഞ്ഞികുഴിത്തോട് സന്ദർശിച്ചത്. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തോട്ടിൽ നടത്തിയ പരിശോധനയിൽ തോട്ടിലേക് മലിനജലം ഒഴുക്കി വിടുന്ന ഓട കണ്ടെത്തി. ജനകീയ കൂട്ടായ്മയുടെ പരാതി […]

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിൽ (ഡയറ്റ്) ജൈവവൈവിദ്ധ്യ പാർക്ക് ഒരു ങ്ങുന്നു

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ഹരിതാഭമാകാന്‍ ഒരുങ്ങുന്നു. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ അദ്ധ്യാപകരുടെ സഹകരണത്തോടെ പരിശീലനകേന്ദ്രത്തിന്റെ സമീപത്തുള്ള സ്ഥലത്ത് ജൈവവൈവിദ്ധ്യ പാര്‍ക്ക് ഒരുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.  അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്‍െ അഞ്ച് ഏക്കര്‍ സ്ഥലത്താണ് പ്രകൃതിയോട് ഇണങ്ങിയുള്ള ജൈവവൈവിദ്ധ്യ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷ ടി.എന്‍ സീമയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.  ആദ്യ ഘട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഇവിടുത്തെ കാടുകള്‍ വെട്ടിത്തെളിച്ച് […]

ശാസ്ത്രി റോഡിനെ പുകയിൽ മുക്കി നഗരസഭയുടെ മാലിന്യം കത്തിക്കൽ: തൂത്തൂകൂട്ടിയ മാലിന്യങ്ങൾ പരസ്യമായി കത്തിച്ചത് പതിനാല് സ്ഥലത്ത്; മാലിന്യം സംസ്‌കരിക്കാൻ മാർഗമില്ലാതെ നഗരസഭ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിനെ പുകയിൽ മുക്കി നഗരസഭയുടെ മാലിന്യം കത്തിക്കൽ. അതിരാവിലെ നഗരസഭ ജീവനക്കാരാണ് റോഡരികിൽ 14 സ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്. ശാസ്ത്രി റോഡിൽ റോഡരികിൽ തൂത്ത് കൂട്ടിയ മാലിന്യങ്ങളാണ് ഇത്തരത്തിൽ കത്തിച്ചത്. പല സ്ഥാപനങ്ങളുടെയും വാതിലിലിട്ടായിരുന്നു മാലിന്യം കത്തിക്കൽ. ഇതോടെ ഇതുവഴി കടന്നു പോയ ബൈക്ക് യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. റോഡ് പുകയിൽ മുങ്ങിയതോടെ പലരും ക്ഷുഭിതരാകുന്നതും കാണാമായിരുന്നു. ബുധനാഴ്ച പുലർച്ചെ മുതലാണ് നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ റോഡരികിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ കത്തിക്കാൻ തുടങ്ങിയത്. നേരത്തെ ഇത്തരത്തിൽ […]

നവീകരിച്ച കഞ്ഞിക്കുഴി തോട്ടിൽ വീണ്ടും മാലിന്യം തള്ളി: നവീകരിച്ച തോട് വീണ്ടും മാലിന്യ വാഹിനിയായി

സ്വന്തം ലേഖകൻ കോട്ടയം: ലക്ഷങ്ങൾ ചെലവഴിച്ച് വൃത്തിയാക്കിയ കഞ്ഞിക്കുഴി തോട് വീണ്ടും മാലിന്യവാഹിനിയാക്കി. ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്‌മയുടെ സഹകരണത്തോടെ 21 ലക്ഷം രൂപയോളം ചെലവഴിച്ച് നവീകരിച്ച തോടാണ് മലിനജലം ഒഴുക്കി വൃത്തിഹീനമാക്കിയിരിക്കുന്നത്. വിജയപുരം പഞ്ചായത്തും കോട്ടയം നഗരസഭയും അതിർത്തി പങ്കിടുന്ന കഞ്ഞിക്കുഴി പാലത്തിന് അടിയിൽ വർഷങ്ങളോളം മാലിന്യത്തിൽ നീറിയ തോട് മാസങ്ങൾക്ക് മുമ്പാണ് വൃത്തിയാക്കി നീരൊഴുക്ക് പുന:സ്ഥാപിച്ചത്. ജെ.സി.ബി ഉൾപ്പടെയുള്ള യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ചെളിയും മാലിന്യങ്ങളും എടുത്തുമാറ്റി ആഴം കൂട്ടി […]

പച്ച മലയാളം പഠിച്ച് രാജശ്രീ സർട്ടിഫിക്കറ്റ് സ്വന്തമാക്കി

സ്വന്തം ലേഖകൻ കോട്ടയം: കോളജ് പ്രിൻസിപ്പലായ ഡോ.രാജശ്രീ മലയാളത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ച് പച്ചമലയാളം വിജയിച്ചു.സാക്ഷരതാ മിഷന്റെ പച്ച മലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ ആദ്യ ബാച്ചിലാണ് പത്തനംതിട്ട ഇലന്തൂർ ഗവ.കോളജ് പ്രിൻസിപ്പലായ ഡോ.രാജശ്രീ വിദ്യാർത്ഥിനിയായി മലയാളം പഠിക്കാനെത്തിയത്. തിരുവനന്തപുരം സ്വദേശിനിയായ രാജശ്രീ പഠിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. മലയാളം പഠിക്കേണ്ട സാഹചര്യം മഹാരാജാസിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചിടും ഉണ്ടായില്ല. സാക്ഷരതാമിഷൻ ത്രിഭാഷാ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചപ്പോൾ പച്ച മലയാളം കോഴ്സിന് കോട്ടയത്ത് മോഡൽ സ്കൂളിലെ പഠന കേന്ദ്രത്തിൽ ചേരുകയായിരുന്നു.മലയാളത്തിന്റെ അക്ഷരങ്ങൾ മുതൽ രാജശ്രീയെ പഠിപ്പിച്ചുവെന്ന് കോഴ്സ് […]

ഏറ്റുമാനൂർ നഗരസഭയുടെ ഷോപ്പിംഗ് കോപ്ലക്‌സ് കം മൾട്ടിപ്ലക്‌സ് തീയറ്റർ പദ്ധതി: നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 15 ന്

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ നഗരസഭയുടെ ഷോപ്പിംഗ് കോപ്ലക്‌സ് കം മൾട്ടിപ്ലക്‌സ് തീയറ്റർ പദ്ധതി 15 ന് രാവിലെ 10.30 ന് പ്രൈവറ്റ് ബസ് സ്റ്റാൻ്ഡ് മൈതാനത്ത് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. പുതുതായി ആരംഭിച്ച ഏറ്റുമാനൂർ നഗരസഭയ്ക്ക് നൂതന വരുമാന ശ്രോതസുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇവിടെ 27 കോടി രൂപ മുടക്കി മൾട്ടിപ്ലക്‌സ് ഷോപ്പിംഗ് കോപ്ലക്‌സും മൾട്ടിപ്ലക്‌സ് തീയറ്റർ ശൃംഖലയും സ്ഥാപിക്കുന്നത്. 58 കടമുറികളും, 240 സീറ്റുകൾ വീതമുള്ള രണ്ട് മൾട്ടിപ്ലക്‌സ് തീയറ്ററുകളുമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. 370 വാഹനങ്ങൾക്ക് പാർക്ക് […]

ഉപരാഷ്ട്രപതി വന്നപ്പോൾ ചെയ്തതിന് അവരുടെ പ്രതികാരം: കയ്യും കാലും മുറിച്ച് കഷണങ്ങളായി അവനെ റോഡരികിലിട്ടു; ഒരു വശം അറുത്തുമാറ്റിയ ഒറ്റക്കയ്യൻ അങ്ങിനെ കാഴ്ച വസ്തുവായി..!

തേർഡ് ഐ ബ്യൂറോ കോട്ടയം: ഫെബ്രുവരി രണ്ടിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോട്ടയത്ത് എത്തിയപ്പോള്‍ തേര്‍ഡ് ഐ ന്യൂസ് ലൈവിന്റെ ഇടപെടലിനെ തുടര്‍ന്ന് ജീവന്‍ തിരിച്ച് കിട്ടിയ ആല്‍മരത്തില്‍ വീണ്ടും കോടാലി വീണു. ജില്ലാ കളകടറുടെ വാക്കിന് പുല്ല് വില കല്‍പ്പിച്ച് സാമൂഹ്യവിരുദ്ധ സംഘമാകണം നിഷ്‌കരുണം, ആല്‍മരത്തിന്റെ കടയ്ക്കല്‍ കോടാലി വച്ചത്. ഒരു ഭാഗത്തെ ശിഖരങ്ങള്‍ പൂര്‍ണമായും അറുത്തുമാറ്റിയതോടെ മരം ഏതാണ്ട് പൂര്‍ണമായും റോഡിലേയ്ക്ക് ചാഞ്ഞ അവസ്ഥയിലാണ്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഈ മരം റോഡിലേയ്ക്ക് മറിഞ്ഞാല്‍ വന്‍ അപകടമാകും ഉണ്ടാകുക.  നൂറുകണക്കിന് കിളിക്കൂടുകളും, […]