ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് ആറുമാനൂരിൽ

സ്വന്തം ലേഖകൻ അയർക്കുന്നം: പള്ളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം  റീജിയണൽ ക്യാൻസർ സെന്ററിന്റെ യൂണിറ്റായ ജില്ലാ ക്യാൻസർ സെന്റർ  കോഴഞ്ചേരിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് ഇരുപത്തി ആറാം തീയ്യതി ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി  വരെ ആറുമാനൂർ എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ വച്ച് നടത്തുന്നു.  ഗർഭാശയക്യാൻസർ,വായിലുണ്ടാകുന്ന ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ ,ത്വക്ക് ക്യാൻസർ അടക്കം സ്ത്രീകൾക്കും, പുരുഷൻമാർക്കും  ഉപകാരപ്പെടുന്ന ക്യാമ്പിൽ  രാവിലെ ഒമ്പത് മണിക്ക് ക്യാൻസർ അവബോധ ക്ലാസും ഉണ്ടായിരിക്കുമെന്ന് ബ്ലോക്ക് ഡിവിഷൻ മെമ്പർ ജോയിസ് കൊറ്റത്തിൽ […]

ഏറ്റുമാനൂരിന്റെ സമഗ്ര വികസനത്തിന് വൻ പദ്ധതിയുമായി നഗരസഭ: നഗരസഭയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പ്രളയത്തിൽ തകർന്ന ഏറ്റുമാനൂരിന്റെയും നാടിന്റെയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നഗരസഭ സമർപ്പിച്ച വാർഷിക പദ്ധതിയ്ക്ക് അംഗീകാരം. റോഡുകളുടെ നിർമ്മാണത്തിനായ് 7 കോടി 40 ലക്ഷം രൂപയും , സീവേജ് ട്രീറ്റ്മെൻറ് പ്ളാന്റ് സ്ഥാപിക്കുന്നതിന് 6 കോടി 50 ലക്ഷം രൂപയും കാർഷിക മേഖലയുടെ സമഗ്രവികസനത്തിനായ് 1 കോടി 20 ലക്ഷം രൂപയും സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായ് 80 ലക്ഷം രൂപയും വകയിരുത്തിയ ഏറ്റുമാനൂർ – നഗരസഭയുടെ 2019 -20 ലെ വാർഷിക പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പ്രളയത്തിൽ തകർന്ന നാടിനെ […]

തോക്ക് വേണ്ടേ വേണ്ട പന്ത് പിന്നെയും നോക്കാം: മന്ത്രി എം.എം മണി

സ്വന്തംലേഖകൻ കോട്ടയം :സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശന നഗരിയിലെ പോലീസ് സ്റ്റാളിലെത്തിയ വൈദ്യുതി മന്ത്രി എം.എം മണിയോട് ‘സാര്‍, ഇത് സെല്‍ഫ് ലോഡ് റൈഫിളാണ് ഒന്നെടുത്തു നോക്കിക്കോളൂ’ എന്നു പറഞ്ഞപ്പോള്‍ ‘ തോക്ക് വേണ്ടേ വേണ്ട, പ്രശ്‌നമായാലോ ‘ എന്ന മറുപടി കാണികള്‍ക്കിടയില്‍ ചിരി പടര്‍ത്തി. പിന്നീടെത്തിയത് എക്‌സൈസ് വകുപ്പിന്റെ സ്റ്റാളിലാണ്. പന്ത് പിന്നെയും നോക്കാമെന്ന് പറഞ്ഞ്  എറിഞ്ഞ പന്ത് ബാസ്‌ക്കറ്റില്‍ വീഴാഞ്ഞപ്പോള്‍ ‘ഉന്നം അത്ര പോരാ ‘ എന്ന് മന്ത്രിയുടെ കമന്റ്. ജില്ലാ കളക്ടര്‍ പി.കെ  സുധീര്‍ ബാബു, സബ് […]

ജലാശയങ്ങളിലേയ്ക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി

സ്വന്തംലേഖകൻ കോട്ടയം : മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ എന്നീ നദികളിലേയ്ക്കും മറ്റു ജലസ്രോതസ്സുകളിലേയ്ക്കും വച്ചിരിക്കുന്ന മാലിന്യക്കുഴലുകള്‍ കണ്ടെത്തുന്നതിനുള്ള ജനകീയ സര്‍വ്വേയുടെ രണ്ടാംഘട്ടം ഫെബ്രുവരി 26 ന് ആരംഭിക്കും.  ജില്ലാ ശുചിത്വ മിഷന്റെ നിര്‍ദ്ദേശാനുസരണം ഗ്രാമപഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന സര്‍വ്വേ മാര്‍ച്ച് 2 നുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനും അപൂര്‍ണ്ണമായ സര്‍വ്വേ വിവരങ്ങള്‍ പൂര്‍ണ്ണമാക്കി സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുന്നതിനും തെള്ളകം, ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടന്ന തദ്ദേശ സ്ഥാപനതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. സര്‍വ്വേയില്‍ വീടുകളില്‍ നിന്നും […]

മത്സ്യകൃഷിക്കൊപ്പം ജൈവ കൃഷിയും, കുടുംബശ്രീ സ്റ്റാളിൽ ശ്രദ്ധേയമായി ‘അക്വാപോണിക്സ് ‘കൃഷിരീതി

സ്വന്തംലേഖകൻ കോട്ടയം: കുറഞ്ഞ ചെലവിൽ ,കുറഞ്ഞ സ്ഥലപരിമിതിയിൽ ജൈവകൃഷിയും, മത്സ്യകൃഷിയും ഒന്നിച്ച് നടത്താൻ കഴിയുമോ.. സംശയിക്കേണ്ട അത്തരത്തിൽ ഒരു കൃഷിരീതി അവതരിപ്പിക്കുകയാണ് ‘അക്വാപോണിക്സ് ‘ എന്നതിലൂടെ കുടുംബശ്രീ. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദർശന വിപണനമേളയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള സ്റ്റാളിൽ ഏവരെയും അത്ഭുതപ്പെടുത്തുകയാണ് ‘അക്വാപോണിക്സ് ‘ .മത്സ്യ കൃഷിയ്ക്കുപയോഗിക്കുന്ന വെളളം പ്രത്യേക രീതിയിൽ ഫിൽട്ടർ ചെയ്ത് ജൈവ കൃഷി നടത്തുന്ന പ്രക്രിയയാണ് അക്വാപോണിക്സ് . ഐ.ബി.സി ടാങ്ക് ഉപയോഗിച്ച് കുളം തയാറാക്കി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു ,കൃഷി ചെയ്യുന്നതിനായി പി.വി.സി […]

ഹെൽമറ്റ് ധരിക്കാത്ത നേതാവിന് പൊലീസ് മർദനം: കോൺഗ്രസ് പ്രതിഷേധം ശക്തമായി; ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്ക് കോൺഗ്രസ് പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: ഹെൽമറ്റ് ധരിക്കാതിരുന്നതിന്റെ പേരിൽ പൊലീസ് മർദിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പനച്ചിക്കാട് കരടിക്കുഴിയിൽ ലിബിൻ കെ.ഐസക്കിനെയാണ് (34) മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ആശുപത്രിയിൽ എത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ ലിബിനെ സന്ദർശിച്ചു. ലിബിൻ അപകട നില തരണം ചെയ്തിട്ടുണ്ട്. ലിബിനെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രകടനം നടത്തി. […]

അക്ഷരനഗരിയിൽ മലബാർ വിഭവങ്ങളുടെ കലവറയൊരുക്കി കുടുംബശ്രീ

സ്വന്തംലേഖകൻ കോട്ടയ൦ : ‘നുറുക്കു കോഴി’ എന്നു കേട്ടാൽ കോട്ടയത്തെ ആളുകൾ ഒരു നിമിഷം ചിന്തിക്കും, സംശയിക്കേണ്ട സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന കുടുംബശ്രീ കഫേയിലെ പ്രധാന മലബാർ വിഭവമാണ് ‘നുറുക്ക് കോഴി’. മലബാറിന്റെ തനതായ വിഭവങ്ങളും കോട്ടയത്തെ പാരമ്പര്യ രുചി ഭേതങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി അക്ഷര നഗരിയിൽ ശ്രദ്ധേയമാകുകയാണ് ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഫുഡ് കോർട്ട് .പ്രാദേശിക രുചികളും മലബാർ രുചികളും കോട്ടയത്തിന് പരിചയപ്പെടുത്തുന്നത് കുടുംബശ്രീ അംഗങ്ങളായ പതിനൊന്ന് വനിതാ രത്നങ്ങളുടെ നേതൃത്വത്തിലാണ്. ചിക്കൻ […]

കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ചു: ഓയിൽ റോഡിൽ പടർന്നു; കൂട്ടിയിടിച്ചത് ടോറസും പാണ്ടിലോറിയും

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ കോടിമത നാലുവരിപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ചു. ലോറി ഡ്രൈവർക്കും ക്ലീനർക്കും നിസാര പരിക്കേറ്റു. ശനിയാഴ്ച രാവിലെ 7.30 ന് കോടിമത വിൻസർ കാസിലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വന്ന ലോറി വിൻസർ കാസിലിനു മുന്നിൽ വച്ച് വലത്തേയ്ക്ക് തിരിയുകയായിരുന്നു. ഇതിനിടെ പിന്നാലെ എത്തിയ ലോറി ടോറസിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ എൻജിൻ ഓയിൽ പൊട്ടി റോഡിൽ ഒഴുകി. ഇതിൽ തന്നെ ഇരുചക്ര വാഹനങ്ങൾ അടക്കം റോഡിൽ വീഴാൻ തുടങ്ങിയതോടെ നാട്ടുകാർ അഗ്നിരക്ഷാ […]

വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഫണ്ട് പിരിവ് ഉദ്ഘാടനവും സി.ഡി പ്രകാശനവും നടത്തി

സ്വന്തം ലേഖകൻ വേളൂർ: മേജർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഫണ്ട് പിരിവ് ഉദ്ഘാടനവും സി.ഡി പ്രകാശനവും സിനിമാ താരം കോട്ടയം പ്രദീപ് നിർവഹിച്ചു. വേളൂർ തുമ്പയിൽ സച്ചിൻ പുറത്തിറക്കിയ ഭക്തിഗാനങ്ങൾ അടങ്ങിയ സി.ഡിയാണ് യോഗത്തിൽ പ്രകാശനം ചെയ്തത്. ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെയാണ് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. യോഗത്തിൽ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.എസ് അജയൻ കരിമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭിലാഷ് ആർ.തുമ്പയിൽ, വൈസ് പ്രസിഡന്റ് ജിജീഷ് എൻ.ദർശന എന്നിവർ പ്രസംഗിച്ചു.

കോട്ടയം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വയ്പ്പിൽ ധാരണ ലംഘിച്ച് കോൺഗ്രസ്: മുന്നണി മര്യാദ ലംഘിച്ചതിനെതിരെ പ്രതിഷേധവുമായി മുസ്ലീം ലീഗ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ പൊട്ടിത്തെറി

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വയ്പ്പിൽ മുന്നണി മര്യാദ ലംഘിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അവസാന ഒന്നര വർഷം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മുസ്ലീം ലീഗിനു നൽകാമെന്ന ധാരണയാണ് കോൺഗ്രസ്് അട്ടിമറിച്ചത്. രേഖാമൂലമുള്ള കരാർ പാലിക്കാത്ത കോൺഗ്രസിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലീം ലീഗ് നിസഹകരണം ആരംഭിച്ചു. ഇതോടെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിനും – യു.ഡി.എഫിനും ഇത് കനത്ത തിരിച്ചടിയായി മാറി. യു.ഡി.എഫ് ഭരണം നടത്തുന്ന കോട്ടയം നഗരസഭയിൽ മുസ്ലീംലീഗിന് ഒരു അംഗമാണ് ഉള്ളത്. 47 -ാം വാർഡ് അംഗമായ […]