ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പൊലീസിന്റെ പദ്ധതി: ഗതാഗതം അടിമുടി അഴിച്ചു പണിതു: ഇനി മാറേണ്ടത് വാഹനയാത്രക്കാർ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ജില്ലയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നായ ഏറ്റുമാനൂരിലെ കുരുക്കഴിക്കാൻ പുത്തൻ പദ്ധതിയുമായി പൊലീസ്. പല തവണ പരീക്ഷിച്ച പരാജയപ്പെട്ട പല ഗതാഗത പരിഷ്‌കാരങ്ങൾ ഉപേക്ഷിച്ചാണ് പൊലീസ് പുതിയ പരിഷ്‌കാരം ഏർപ്പെടുത്തുന്നത്. തിങ്കളാഴ്ച മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നു. എംസി റോഡ് അടക്കമുള്ള പ്രധാന റോഡുകളിലൂടെ വാഹന ഗതാഗതം കുറച്ച് മറ്റ് റോഡുകളിലേയ്ക്ക് ഇത് തിരിച്ചു വിടുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി ടൗണിലെത്താതെ വാഹനങ്ങൾ തിരിയേണ്ട സ്ഥലങ്ങളിൽ പോലീസ് ദിശാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ ജംഗ്ഷനിലും കുരിശുപള്ളി […]

കളക്ടറേറ്റ് ജംഗ്ഷൻ അസൻഷൻ ജംഗ്ഷൻ: ബിജെപി കൗൺസിലറുടെ കത്തിൽ നഗരസഭയുടെ തീരുമാനം: സിഎസ്.ഐ സഭയ്ക്ക് ഇത് അഭിമാന മുഹൂർത്തം

സ്വന്തം ലേഖകൻ കോട്ടയം: നൂറാം പിറന്നാൾ ആഘോഷിക്കുന്ന ഒരു ദേവാലയത്തിനോടുള്ള ആദരസൂചകമായി ഒരു ജംഗ്ഷന്റെ തന്നെ പേരു മാറ്റി നാട് ഒന്നിക്കുന്നു..! നഗരസഭയുടെ 19 -ാം വാർഡിലെ സിഎസ്‌ഐ അസൻഷൻ ചർച്ചിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്ന കളക്ടറേറ്റ് ട്രാഫിക് ഐലൻഡ് ഭാഗത്തിന് അസൻഷൻ ജംഗ്ഷൻ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന് പത്തൊൻപതാം വാർഡിലെ വാർഡ്‌സഭയാണ് ഇതു സംബന്ധിച്ചു ശുപാർശ ചെയ്തത്. ഇതിനു പിന്നിൽ പ്രവർത്തിച്ചതാകട്ടെ പത്തൊൻപതാം വാർഡ് കൗൺസിലറും ബിജെപി നേതാവുമായ ടി.എൻ ഹരികുമാറായിരുന്നു. ഈ […]

കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിന് കോഴിക്കോട് ശാന്താദേവി പുരസ്‌കാരം

സ്വന്തം ലേഖകൻ കോട്ടയം: കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖറിന് കോഴിക്കോട് ശാന്താദേവീ പുരസ്‌കാരം. കോഴിക്കോട് ശാന്താദേവി മാധ്യമ പുരസ്‌കാരത്തിന്റെ പരിസ്ഥിതി വിഭാഗത്തിലെ മികച്ച ലേഖന പരമ്പരയ്ക്കുള്ള പുരസ്‌കാരമാണ് രാഹുലിനെ തേടി എത്തിയിരിക്കുന്നത്. കേരള കൗമുദിയിൽ 2018 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച നാടുണർന്നു, നദി നിറഞ്ഞു എന്ന വാർത്താ പരമ്പരയാണ് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. കോട്ടയം ജില്ലയിലെ മീനച്ചിലാർ, മീനന്തറയാർ – കൊടൂരാർ എന്നീ നദികളുടെ പുനസംയോജനത്തിനായി തയ്യാറാക്കിയ പദ്ധതിയെ അവലംബിച്ചായിരുന്നു പരമ്പര. നദീസംയോജന പദ്ധതി ജനകീയ കൂട്ടായ്മയിലൂടെ സാധ്യമാക്കിയതും, ഇതുമൂലം, കൃഷി, പരിസ്ഥിതി, […]

കുമാരനല്ലൂർ കാർത്തിക ഉത്സവം 15 മുതൽ: കാർത്തിക ദർശനം 23 ന്

സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂർ ദേവിക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവം ഈമാസം 15 മുതൽ 24വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചരിത്രപ്രസിദ്ധമായ ത്യക്കാർത്തിക ദർശനം 23ന് നടക്കും. 15ന് വൈകുന്നേരം 4ന് കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. കൊടിയേറ്റിനു ശേഷം നടക്കുന്ന സാംസ്‌കാരികസമ്മേളനത്തിൽ സുപ്രസിദ്ധ ചല ചിത്രപിന്നണി ഗായിക ഡോ. വൈക്കം വിജയലക്ഷ്മി ഭദ്രദീപം തെളിയിക്കും. സമ്മേളനത്തിൽ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസിനെ ആദരിക്കും. പ്രശസ്ത നാദസ്വരവിദ്വാൻ ശ്രീ. തിരുവിഴാ ജയശങ്കറിന് ദേവി കാർത്യായനി പുരസ്‌കാരം […]

രണ്ടു ദിവസം അപകടക്കോട്ടയായി കോട്ടയം: രണ്ടു ദിവസത്തിനിടെ ആറ് അപകടങ്ങളിൽ മൂന്ന് മരണം; യുവാവിന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു ദിവസത്തിനിടെ അപകടക്കോട്ടയായി മാറി കോട്ടയം. തുടർച്ചയായുണ്ടായ ആറ് വാഹനാപകടങ്ങളിലായി മൂന്ന് മരണമാണ് രണ്ടു ദിവസത്തിനിടെ ഉണ്ടായത്. കുമരകത്തും, വാകത്താനത്തും, ശാസ്ത്രി റോഡിലും അപകടത്തിൽ മരണമുണ്ടായപ്പോൾ നാഗമ്പടത്തും നഗരമധ്യത്തിലുമുണ്ടായ അപകടങ്ങളിൽ യുവാക്കൾക്ക് പരിക്കേറ്റു. അപകടപരമ്പരകൾ തുടങ്ങിയത് ശനിയാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു. വാകത്താനം ഞാലിയാകുഴി റോഡിലുണ്ടായ അപകടത്തിൽ യുവാവാണ് ആദ്യം മരിച്ചത്. തൃക്കൊടിത്താനം കോട്ടമുറി പുരയിടത്തിൽ സെബാസ്റ്റ്യെൻറ മകൻ അരുൺ സെബാസ്റ്റ്യനാണ് (26) കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ചത്. ശനിയാഴ്ച രാത്രി 12.30ന് കണ്ണൻചിറ ജമിനിപ്പടി േറായൽ സ്വാശ്രയസംഘം കെട്ടിടത്തിന് […]

ആചാരം സംരക്ഷിക്കാൻ അഖണ്ഡ നാമജപം: ജപം നടക്കുക തിങ്കളാഴ്ച ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ

സ്വന്തം ലേഖകൻ കോട്ടയം:ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ 10 കേന്ദ്രങ്ങളിൽ അഖണ്ഡനാമ ശരണ മന്ത്രഘോഷം നടക്കും. ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കുന്ന നവംബർ 5 നു വൈകുന്നേരം 5 മണി മുതൽ 6 നു 10 മണിക്ക് ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന വരെയാണ് ശരണ മന്ത്രഘോഷം നടക്കുന്നത്. ജില്ലയിലെ 5 താലൂക്ക് കേന്ദ്രങ്ങളിലും നടക്കും.കോട്ടയം താലൂക്കിൽ തിരുനക്കര, മണർകാട്, പളളിക്കത്തോട്, എറ്റൂമാനൂർ, വൈക്കം, മീനച്ചിൽ താലൂക്കിൽ കടപ്പാട്ടൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പിള്ളി താലൂക്കിൽ, എരുമേലി, ചങ്ങനാശ്ശേരി താലൂക്കിൽ […]

നൻമയുള്ള മനസ്സുകൾ ഒന്നിച്ചു… പിള്ളേച്ചനും സരോജനിയമ്മയും പുതിയ വീട്ടിലേക്ക് കേറി താമസ്സിച്ചു

സ്വന്തം ലേഖകൻ ആർപ്പൂക്കര :കരിപ്പൂത്തട്ട് കോതാകരി കോളനിയിൽ താമസിക്കുന്ന 75 വയസ്സുള്ള രാമചന്ദ്രൻ നായരുടെയും (പിള്ളേച്ചൻ ) 71 വയസുള്ള ഭാര്യയുടെയുടെയും വീട്, ഈ പ്രളയ മഴയോടുകൂടി ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിരുന്നു. കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇപ്കായ് പരിശീലന കൗൺസലിങ് സംഘടനയുടെയും, ഇപ്കായ് നാഷണൽ കോർഡിനേറ്ററും ആർപ്പൂക്കര പഞ്ചായത്തു ജീവനക്കാരനുമായ അനീഷ് മോഹന്റെയും ശ്രമഫലമായി, അയർലണ്ടിലെ മലയാളി കൂട്ടായ്മയായ ‘നന്മ ക്ലോൺമലിൻ സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നതോടെ വീടിന്റെ പുനർനിർമ്മാണം ആരംഭിച്ചു. പൂർണ്ണ മേൽനോട്ടം വഹിക്കാൻ 16-ാം വാർഡ് മെമ്പർ പ്രവീൺ […]

നഗരമധ്യത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലേയ്ക്ക് പാഞ്ഞ് കയറി: പാഞ്ഞ് കയറിയത് രമണിക ജുവലറിയ്ക്ക് സമീപത്തെ പാർക്കിങ്ങ് ഏരിയയിലേയ്ക്ക്: അഞ്ച് ബൈക്കുകൾ തകർന്നു: റോഡരികിൽ നിന്ന മൂന്നു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ തിരുക്കര മൈതാനത്തിന് സമീപം രമണിക ജുവലറിയക്ക് സമീപത്തെ നടപ്പാതയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി അഞ്ച് ബൈക്കുകൾ തകർന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നഗരമധ്യത്തിലായിരുന്നു അപകടം. നടപ്പാതയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കിടയിലേയ്ക്കാണ് കാർ പാഞ്ഞ് കയറിയത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. റോഡരികിൽ നിന്ന തിരുവഞ്ചൂർ മണിയാറ്റിങ്കൽ ശശി (56), ഫുട്പാത്ത് കച്ചവടക്കാരൻ അനസ് , മറ്റൊരു വഴിയാത്രക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ശശിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

കോട്ടയത്തെ പാടങ്ങൾ ചുവന്നു: ആമ്പലിന്റെ ഇതളുകളിലെ ചുവപ്പ് പാടങ്ങളിലേയ്ക്ക് പടർന്നു; കാണാം ആ കാഴ്ചകൾ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തിന്റെ പാടശേഖരങ്ങൾക്ക് ആമ്പലിന്റെ ചുവപ്പ് നിറം..! പ്രളയത്തിൽ കൃഷി നശിച്ചെങ്കിലും ഈ പാടശേഖരങ്ങളെല്ലാം ചുവപ്പിന്റെ ആമ്പൽപ്പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്. കോട്ടയത്തെ പാടശേഖരങ്ങളിൽ കഴിഞ്ഞ പ്രളയകാലത്ത് വെള്ളം നിറഞ്ഞിരുന്നു. ഇതേ തുടർന്ന് കൃഷി ഇറക്കാൻ വൈകിയ നെൽപാടങ്ങളിൽ പൂത്ത് നിൽക്കുന്നത് ആമ്പൽ പൂക്കളാണ്. കർഷകന്റെ തകർന്ന സ്വപ്‌നങ്ങളാണ് ഇവിടെ ചുവന്ന് പൂത്ത് നിൽക്കുന്നതെന്ന് അറിഞ്ഞിട്ടും പക്ഷേ, സഞ്ചാരികൾക്ക് ഇത് സ്വപ്‌നസുന്ദരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. മീനച്ചിലാറിന്റെ തീരങ്ങളിലുള്ള പാടശേഖരങ്ങളിലാണ് ആമ്പലുകൾ പൂത്തു നിൽക്കുന്നത്. നിരവധി സ്ഥലത്ത് ഇത്തരത്തിൽ ആമ്പൽപൂക്കൾ പൂത്ത് നിൽക്കുന്നുണ്ടെങ്കിലും കാഞ്ഞിരം […]

രോഗം എത്ര ഗുരുതരമാണെങ്കിലും ചികിത്സ ഞങ്ങൾക്ക് തോന്നുമ്പോൾ: ഗുരുതര രോഗം ബാധിച്ചെത്തിയാലും സ്‌കാനിംഗിന് സമയം ഒരു മാസം കഴിഞ്ഞ്: സ്വകാര്യ ലാബുകളെ സഹായിക്കാൻ മെഡിക്കൽ കോളേജ് അധികൃതരുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌കനാനിംഗ് വിഭാഗവും പുറത്തെ സ്വകാര്യ ലാബുകളും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് വ്യക്തമാക്കി സ്‌കാനിംഗ് വിഭാഗത്തിലെ തട്ടിപ്പ്. ഗുരുതര രോഗം ബാധിച്ചെത്തിയ രോഗികൾക്ക് പോലും സ്‌കാനിംഗിന് സമയം അനുവദിക്കുന്നത് ഒരു മാസത്തിനു ശേഷം. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മൂന്നാം വാർഡിൽ പ്രവേശിപ്പിച്ചക്കെട്ട രോഗിയ്ക്കാണ് ആശുപത്രി അധികൃതരുടെ ക്രൂരത നേരിടേണ്ടി വന്നത്. ഡോക്ടർമാർ സ്‌കാനിംഗിനായി എഴുതി നൽകിയിട്ടു പോലും സ്‌കാനിംഗ് നടത്താൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിരവധി രോഗികളാണ് ഇപ്പോഴും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത്. ആശുപത്രിയിലെ റേഡിയോളജി […]