രണ്ടു ദിവസം അപകടക്കോട്ടയായി കോട്ടയം: രണ്ടു ദിവസത്തിനിടെ ആറ് അപകടങ്ങളിൽ മൂന്ന് മരണം; യുവാവിന് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: രണ്ടു ദിവസത്തിനിടെ അപകടക്കോട്ടയായി മാറി കോട്ടയം. തുടർച്ചയായുണ്ടായ ആറ് വാഹനാപകടങ്ങളിലായി മൂന്ന് മരണമാണ് രണ്ടു ദിവസത്തിനിടെ ഉണ്ടായത്. കുമരകത്തും, വാകത്താനത്തും, ശാസ്ത്രി റോഡിലും അപകടത്തിൽ മരണമുണ്ടായപ്പോൾ നാഗമ്പടത്തും നഗരമധ്യത്തിലുമുണ്ടായ അപകടങ്ങളിൽ യുവാക്കൾക്ക് പരിക്കേറ്റു.
അപകടപരമ്പരകൾ തുടങ്ങിയത് ശനിയാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു. വാകത്താനം ഞാലിയാകുഴി റോഡിലുണ്ടായ അപകടത്തിൽ യുവാവാണ് ആദ്യം മരിച്ചത്.
തൃക്കൊടിത്താനം കോട്ടമുറി പുരയിടത്തിൽ സെബാസ്റ്റ്യെൻറ മകൻ അരുൺ സെബാസ്റ്റ്യനാണ് (26) കാറും ബൈക്കും കൂട്ടിയിടിച്ച് മരിച്ചത്. ശനിയാഴ്ച രാത്രി 12.30ന് കണ്ണൻചിറ ജമിനിപ്പടി േറായൽ സ്വാശ്രയസംഘം കെട്ടിടത്തിന് മുന്നിലായിരുന്നു അപകടം. ഞാലികുഴിയിലെ ഹോട്ടൽ ജീവനക്കാരാനായ ഇയാൾ ൈബക്കിൽ വീട്ടിലേക്ക് മടങ്ങവെ എതിരെവന്ന കാർ ഇടിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാറിന് സൈഡ് കൊടുക്കാൻ അരുൺ ശ്രമിച്ചു. എന്നാൽ, നിയന്ത്രണം നഷ്ടായ കാർ അരുണിനെയും ബൈക്കും ഇടിച്ചു തെറിപ്പിച്ച് അൻപത് മീറ്ററോളം ദൂരം വലിച്ചിഴച്ച് കൊണ്ടു പോയി. സമീപത്തെ കെട്ടിടത്തിന്റെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബി.ടെക് കഴിഞ്ഞ അരുൺ ബന്ധുവിന്റെ ഹോട്ടലിൽ ജോലിനോക്കുകയായിരുന്നു. അടുത്തമാസം ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കു കയറാനിരിക്കെയാണ് ദാരുണാന്ത്യം. ദുബൈയിൽ ജോലിയുള്ള ജ്യേഷ്‌ഠെൻറ വിവാഹം അടുത്ത മാസം നിശ്ചയിച്ചിരുന്നു. സംസ്‌കാരം നടത്തി. മാതാവ്: ലിസി. സഹോദരങ്ങൾ: അനീഷ്, അലീന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ നാഗമ്പടത്തായിരുന്നു അടുത്ത അപകടം. സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനാണ് ഇവിടെ ഗുരുതര പരിക്കേറ്റത്. കുറിച്ചി മള്ളൂശേരി സാബുവിന്റെ മകൻ വിവേകി (22)നാണു പരുക്കേറ്റത്. എം.സി. റോഡിൽ നാഗമ്പടം പാലത്തിനു സമീപത്തായിരുന്നു അപകടം. എസ്.എച്ച്. മൗണ്ടിലെ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിലെ റെസ്റ്റോറന്റിലെ ജീവനക്കാരനായ വിവേക് ഇവിടേയ്ക്കു വരുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
എറണാകുളത്തു നിന്നു കോട്ടയത്തേയ്ക്കു വരികയായിരുന്ന സെന്റ് തോമസ് ബസാണ് ബൈക്കിലിടിച്ചത്. ട്രാഫിക് തെറ്റിച്ച് വലതുവശത്തുകൂടി വേഗത്തിൽ കടന്നെത്തിയ ബസ് ബൈക്കിലിടിയ്ക്കുകയായിരുന്നു. രക്തം വാർന്നു ബോധരഹിതനായ യുവാവിനെ ഉടൻ തന്നെ നാഗമ്പടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റ യുവാവ് ഗുരതരാവസ്ഥയിൽ തന്നെയാണ്.
പിന്നീട് ഞായറാഴ്ച രാവിലെ 11 മണിയോടെ കുമകത്തായിരുന്നു പിന്നീടുള്ള അപകടം. ചെങ്ങളം പിടിഞ്ഞാറേ പുത്തൂത്തറ (തുണ്ടിയിൽ ) പരേതനായ റ്റി.എം.ജോസഫിന്റെ മകൻ മത്തായി പി ജോസ് (ജോസ് 62 ) ആണ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മരിച്ചത്. കോട്ടയം – കുമരകം റോഡിൽ രണ്ടാം കലുങ്കിനു സമീപമായിരുന്നു അപകടം . സമീപമുള്ള പള്ളിയിൽ കുർബാനക്ക് ശേഷം മാതാവിനെ ചെങ്ങളം വായനശാലയ്ക്ക് സമീപമുള്ള വീട്ടിൽ മാതാവിനെ ആക്കിയ ശേഷം മടങ്ങിയെത്തുകയായിരുന്നു ജോസ്. പള്ളിയിലെ യോഗത്തിൽ പങ്കെടുക്കാൻ തിരികെ പള്ളിയിലേക്ക് സ്‌കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. കുമരകം ഭാഗത്തു നിന്നു വന്ന ബൈക്ക് അമിത വേഗത്തിൽ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു’ ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും സാരമായ പരുക്കേറ്റു. ഇവരെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.. പരുക്കേറ്റ ജോസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരിച്ചു.
ഭാര്യ: ഡോക്ടർ പുഷ്പം പി ജോസ് അംമ്പാറ പുവത്തിനാൽ കുടുംബാഗമാണ് . മകൾ ദിവ്യാ ജോസ് (ഓസ്ട്രിയ). മാതാവ് മറിയാമ്മ . സഹോദരി ബന്നി പുഴക്കര അതിരമ്പുഴ . സംസ്‌ക്കാരം ചൊവ്വാഴ്ച മൂന്നിന് ഭവനത്തിൽ ആരംഭി ച്ച് ചെങ്ങളം സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ
അടുത്ത മരണമുണ്ടായത് ഞായറാഴ്ച ഉച്ചയോടെയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് നാലു ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടവാതൂർ പുത്തൻപറമ്പിൽ പരേതനായ തോമസ് വർഗീസിന്റെ ഭാര്യ ലിസി തോമസാണ് (49) മരിച്ചത്. കഴിഞ്ഞ 31ന് വൈകീട്ട് 4.30ന് കോട്ടയം വൈ.ഡബ്ല്യു.സി.എക്ക് സമീപം റോഡുമുറിച്ചുകടക്കെവെ കോട്ടയം – ചങ്ങനാശേരി റൂട്ടിലോടുന്ന തണ്ടപ്പാറ ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ ലിസി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയായിരുന്നു. സംസ്‌കാരം ചൊവ്വാഴ് രാവിലെ 11.30ന് വടവാതൂർ സെൻറ് പോൾസ് സി.എസ്.െഎ പള്ളി സെമിത്തേരിയിൽ. വൈക്കം തൈത്തറ കുടുംബാംഗമാണ്. മക്കൾ: രേഷ്മ തോമസ് (ബേക്കർ കോളജ് കോട്ടയം), രേഖ തോമസ് (ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ കോട്ടയം).
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ടിബി റോഡിൽ രമണിക ജുവലറിയ്ക്ക് സമീപമായിരുന്നു അടുത്ത അപകടം. പരിശോധനകൾക്ക് ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് അയക്കും.
സെൻട്രൽ ജംഗ്ഷനിൽ നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് രമണിക ജുവലറി ഭാഗത്തേയ്ക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയം ഇവിടെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഈ വാഹനത്തിനു ഇടയിലേയ്ക്കാണ് കാർ ഓടിക്കയറിയത്. അപകട സമയത്ത് കാര്യമായ യാത്രക്കാർ ഇവിടെ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സാധാരണ ഞായറാഴ്ചകളിൽ ഇവിടെ ഇതരസംസ്ഥാനക്കാരായ വഴിയോരക്കച്ചവടക്കാർ നിരവധിപ്പേർ ഉണ്ടാകാറുള്ളതായിരുന്നു. എന്നാൽ, സംഭവം നടക്കുമ്പോൾ ഇവിടെ കാര്യമായ കച്ചവടക്കാർ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് അപകടത്തിന്റെ തീവ്രത കുറഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്.