ആശ്രയയിൽ ഡോ.കെ.പി. ജയകുമാറിനെ ആദരിക്കുകയും, ക്യാൻസർ രോഗികൾക്ക് ധനസഹായവും നൽകി

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 147 ക്യാൻസർ രോഗികൾക്ക് 2000/- രൂപ വീതം ധനസഹായം നൽകി. അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് തിരുമേനി അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ പി ജയകുമാർ യോഗം ഉദ്ഘാടനവും, കാൻസരോഗ വിഭാഗം എച്ച്ഒഡി ഡോ. ശിവരാമകൃഷ്ണൻ ധനസഹായ ഉദ്ഘാടനവും ചെയ്തു. സ്തുത്യർഹ സേവനം പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പലും, നെഫ്രോളജി വിഭാഗം മേധാവിയും ആയ ഡോ. കെ പി ജയകുമാറിനെ ഡോ.തോമസ് മോർ തിരുമേനി […]

കാറില്‍ മാന്തിയെന്നാരോപണം; ഏറ്റുമാനൂരിൽ അയല്‍വാസിയുടെ വെടിയേറ്റ വളര്‍ത്ത് പൂച്ചയ്ക്ക് ഗുരുതര പരിക്ക്; വെടിയുണ്ട പുറത്തെടുത്തത് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ

സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരില്‍ അയല്‍വാസിയുടെ വെടിയേറ്റ് വളര്‍ത്ത് പൂച്ചയ്ക്ക് ഗുരുതര പരിക്ക്. നീണ്ടൂര്‍ സ്വദേശികളായ തോമസ്- – മോണിക്കാ ദമ്പതികളുടെ പൂച്ചയ്ക്കാണ് വെടിയേറ്റത്. തന്റെ കാറില്‍ പൂച്ച മാന്തിയെന്നാരോപിച്ച്‌ അയല്‍വാസി അവറാന്‍ തോക്ക് കൊണ്ട് വെടിവച്ചെന്നാണ് പരാതി. പൂച്ചയുടെ വയര്‍ ഭാഗത്താണ് വെടിയേറ്റത്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പൂച്ചയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട പുറത്തെടുത്തത്. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.

സ്പെഷ്യൽ ഡ്രൈവ് : കോട്ടയം ജില്ലയിൽ 67 കേസുകൾ രജിസ്റ്റർ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനുമായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന്റെ നേതൃത്വത്തിൽ ജില്ലയിലെ എസ് എച്ച് ഒമാരെ ഉൾപ്പെടുത്തി 28.04.2022 തീയതി നടത്തിയ പ്രത്യേക പരിശോധനയിൽ 67 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ 983 വാഹനങ്ങൾ പരിശോധിചിട്ടുള്ളതും നിയന്ത്രണ സമയങ്ങളില്‍ ടിപ്പർ ഓടിച്ച 64 ഡ്രൈവർമാർക്കെതിരേയും, എൻഡിപിഎസ് ആക്ട് പ്രകാരം ജില്ലയിൽ കഴിഞ്ഞ ദിവസം 90 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 3 […]

കോട്ടയം പരുത്തുംപാറ സദനം കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: പരുത്തുംപാറ പന്നിമറ്റം റോഡിൽ സദനം കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കറുകച്ചാൽ ചമ്പക്കര ഇടത്തനാട്ട് സുധീഷി (27) നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. പനച്ചിക്കാട് പരുത്തുംപാറ ഭാഗത്ത് നിന്നും എത്തിയ കാർ എതിർ ദിശയിൽ നിന്ന് എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു.

കോട്ടയം ജില്ലയിൽ ഇന്ന് (30/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (30/4/2022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി 66 KV സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മോർക്കുളങ്ങര , ആനന്ദശ്രമം , ഹള്ളാപ്പാറ , ചെത്തിപ്പുഴക്കടവ് , കാനറാ പേപ്പർമിൽ , പാലാത്ര , വടക്കേക്കര , വാഴപ്പള്ളി കോളനി , കുറ്റിശ്ശേരിക്കടവ് , കോയിപ്പുറം സ്കൂൾ , കൽക്കുളത്തുക്കാവ് , വാഴപ്പള്ളി അമ്പലം, മലേപ്പറമ്പ് , മഞ്ചാടിക്കര എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മണി […]

കോട്ടയം കരികുളങ്ങരയിൽ ഓർമ്മശക്തിയില്ലാത്ത എൺപതിനാലുകാരനെ വീട്ടിൽ കയറി വെട്ടിയ കേസ്; കൂട്ടുപ്രതികളായ രണ്ട് പേർ കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: മകനെ ആക്രമിക്കാനെത്തിയ സംഘം പിതാവിനെ വെട്ടി കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ആർപ്പൂക്കര കരിപ്പഭാഗം കൊ ച്ചുപറമ്പിൽ അരുൺകുമാർ (കൊച്ചവൻ 22) അയ്മനം ശ്രീനവമി നിതിൻപ്രകാശ് (ചക്കര-27) എന്നിവരെയാണ് ഇന്നലെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിപിടി, കഞ്ചാവ് കേസുകളിലെ പ്രതികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. അയ്മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്പിൽ ലോജി ജയിംസിനെ (27) ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുടമാളൂർ കരികുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുട്ടപ്പനാണ് (84) വെട്ടേറ്റത്. ഒരാഴ്ച മുൻപായിരുന്നു സംഭവം. കുട്ടപ്പന്റെ മകൻ […]

കുഞ്ഞി തലയിണയും മുട്ട സുനാമിയും മണവാളൻ കോഴിയും…! നാഗമ്പടത്ത് മലബാറിന്റെ രുചിപ്പെരുമ

സ്വന്തം ലേഖകൻ കോട്ടയം: കുഞ്ഞി തലയിണ, മണവാളൻ കോഴി, ചിക്കൻ പൊട്ടിത്തെറിച്ചത്, മുട്ട സുനാമി, ചിക്കൻ മമ്മൂസ്, കിളിക്കൂട്… വായിൽ വെള്ളം നിറയ്ക്കുന്ന മലബാർ രുചിയിലുള്ള വിഭവങ്ങളാണിത്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ തയ്യാറാക്കിയിട്ടുള്ള കുടുംബശ്രീ യൂണിറ്റാണ് വ്യത്യസ്തമായ വിഭവങ്ങൾ കൊണ്ട് ജനശ്രദ്ധ പിടിച്ച് പറ്റുന്നത്. മുട്ട സുനാമി എന്ന് കേട്ടാൽ പേടിക്കേണ്ട. കടലോ തിരമാലയോ അല്ല. കടലോളം രുചിയുള്ള മുട്ടവിഭവമാണിത്. കണ്ടാൽ ഒരു കിളിയുടെ കൂട് പോലെയിരിക്കുന്ന പലഹാരമാണ് കിളിക്കൂട്. […]

കോട്ടയം ജില്ലയിൽ ഇന്ന് (29/4/4022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (29/4/4022) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണലേപ്പള്ളി, കരിപ്പ, ചെറുപുഷ്പം, ചാവറ, കുടയം പടി, പാണ്ഡവം, കുടമാളൂർ, ഒളശ്ശ കരു മാൻ കാവ്, എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുറിച്ചി ഔട്പോസ്റ്റ്, ചന്ദ്രത്തിൽപടി, എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും. മീനടം സെക്ഷൻ […]

കൂരോപ്പടയിൽ നിന്നും കാണാതായ പെൺകുട്ടിയെ അടുത്ത വീട്ടിലെ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി; കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

സ്വന്തം ലേഖകൻ കൂരോപ്പട: കൂരോപ്പടയിൽ നിന്നും കാണാതായ അതുല്യയെ അയൽവക്കത്തെ വീട്ടിൻ്റെ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി. അയൽവാസിയായ ഐരുമല സോമൻ്റെ വീട്ടിലെ കട്ടിലിൻ്റെഅടിയിൽ കിടക്കുകയായിരുന്നു അതുല്യ. ബുധനാഴ്ച വൈകിട്ട് 7നാണ് സോമൻ്റെ ഭാര്യ രാധ അടുത്ത മുറിയിലെ കട്ടിലിൻ്റെ അടിയിലിരുന്ന പാത്രം നീങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നോക്കുമ്പോഴാണ് അതുല്യയെ കണ്ടെത്തിയത്. അതുല്യ ഒളിച്ചിരുന്ന മുറി സോമൻ്റെ മകളാണ് വീട്ടിൽ എത്തുമ്പോൾ ഉപയോഗിച്ചിരുന്നത്. സോമൻ്റെ മകൾ കറുകച്ചാലിൽ ഭർത്താവിൻ്റെ വീട്ടിലായിരുന്നു. ബുധനാഴ്ച രാവിലെ സോമനും ഭാര്യയും കോട്ടയം മെഡിക്കൽ കോളേജിൽ പോയി വൈകുന്നേരം 5.30നാണ് തിരിച്ചെത്തിയത്. ഇന്നലെ […]

ചിങ്ങവനം ഗോമതി കവലയിൽ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മീൻകടയിലേയ്ക്ക് ഇടിച്ചു കയറി; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മീൻകടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. അപകടത്തെ തുടർന്ന് കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ മീൻകടയും, സമീപത്ത് പാർക്ക് ചെയ്തിരുന്ന പെട്ടിയോട്ടിറക്ഷയും ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. മീൻകടയ്ക്കുള്ളിൽ ജോലി […]