കോട്ടയം അടിച്ചിറയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ ഗൃഹനാഥനെ കണ്ടെത്തി; ഗാന്ധി നഗർ പൊലീസ് സ്ഥലത്തെത്തി; സംഭവത്തിൽ ദുരൂഹത

കോട്ടയം : ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം വീടിന്റെ ബെഡ് റൂമിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. അടിച്ചിറ ഗാന്ധിനഗർ റോഡിൽ അടിച്ചിറക്കുന്നേൽ ലൂക്കോസി നെയാണ് കഴുത്ത് മുറിച്ച് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ലൂക്കോസ് മാസങ്ങൾക്കു മുൻപ് മാത്രമാണ് വിദേശത്ത് നിന്ന് വന്നത്. ഭർത്താവ് മരിച്ച് കിടക്കുന്നത് കണ്ട ഭാര്യ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ഫോറൻസിക് വിദ്ഗ്ധർ അടക്കം സ്ഥലെത്തെത്തിയതിന് ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ

ഭക്തിക്കൊപ്പം മതസൗഹാര്‍ദ്ദവും ആഘോഷമാക്കും; പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്; ആദ്യം പേട്ടതുള്ളുന്നത് അമ്പലപ്പുഴ സംഘം

എരുമേലി: ഭക്തിക്കൊപ്പം മതസൗഹാര്‍ദ്ദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. ശബരിമല തീര്‍ത്ഥാടനത്തിലെ ഒഴിച്ചുകൂടാനാകാത്ത ചടങ്ങാണ് പേട്ടതുള്ളല്‍. അയ്യപ്പസ്വാമി പോരിലൂടെ മഹിഷിയെ നിഗ്രഹിച്ച്‌ തിന്മയ്ക്കു മേല്‍ നന്മകൊണ്ട് നേടിയ വിജയത്തിന്റെ ആഘോഷമാണ് ഈ പുണ്യനൃത്തം. ശബരിമല തീര്‍ത്ഥാടനത്തിന്റെ അവസാനപാദത്തിലാണ് പേട്ടതുള്ളല്‍ നടത്തുന്നത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധര്‍മശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പന്റെ സ്വര്‍ണത്തിടമ്ബ് പൂജിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് മുൻപ് ആകാശത്ത് പരുന്തിനെ കാണുമ്പോള്‍ പേട്ടശാസ്താ ക്ഷേത്രത്തില്‍ നിന്നും പേട്ടതുള്ളല്‍ തുടങ്ങും. ക്ഷേത്രത്തില്‍നിന്നും പേട്ടതുള്ളി മസ്ജിദില്‍ എത്തുന്ന അമ്ബലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി […]

കോട്ടയം ജില്ലയിൽ നാളെ (12 / 01/2024) മണർകാട് , ഈരാറ്റുപേട്ട, തൃക്കൊടിത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (12/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (12.01.2024)HT ലൈൻ വർക്ക് ഉള്ളതിനാൽ 9am മുതൽ 5.30pm വരെ മരുതുംപാറ, ആലപ്പി ലാറ്റക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശാരിമുക്ക് അപ്പൻ മുക്ക് ചാഞ്ഞോടി എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 12-01-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി […]

‘എക്സ്റ്റസി’ കലാസാംസ്കാരിക കേന്ദ്രം യേശുദാസിന്റെ ശതാഭിഷിക്ത ജന്മദിനാഘോഷവും നിർവൃതി സംഗമവും നടത്തി ; ഗായകനായ കോട്ടയം സുരേഷ് യേശുദാസിന്റെ ആദ്യകാല ഗാനങ്ങൾ പാടികൊണ്ട് സംഗമം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ‘എക്സ്റ്റസി’ കലാസാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗാനഗന്ധർവ്വൻ യേശുദാസിന്റെ ശതാഭിഷിക്ത ജന്മദിനാഘോഷവും നിർവൃതി സംഗമവും നടത്തി. പ്രമുഖ ഗായകനായ കോട്ടയം സുരേഷ് യേശുദാസിന്റെ ആദ്യകാല ഗാനങ്ങൾ പാടികൊണ്ട് സംഗമം ഉദ്ഘാടനം ചെയ്തു. മലയാളിയുടെ സംഗീതം യേശുദാസ് എന്ന ഗായകനിൽ നിന്നാണ് ഉഉർജ്ജമുൾക്കൊള്ളുന്നതെന്ന് കോട്ടയം സുരേഷ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേർന്നു കൊണ്ട് ശശികുമാർ കെ, അഡ്വ. അനിൽ ഐക്കര, സത്യൻ കൊട്ടാടിക്കൽ, എസ്. അശോകൻ, ആശ സുരേഷ്, അഡ്വ. ലിജി എൽസ ജോൺ, ഇന്ദു എൻ പിള്ള, രൂപേഷ് ചേരാനല്ലൂർ തുടങ്ങിയവർ […]

ഓട്ടോ കൂലി സംബന്ധിച്ച വാക്ക് തർക്കം ; അന്യസംസ്ഥാന തൊഴിലാളിയെ വീടുകയറി ആക്രമിച്ച കേസിലെ യുവാക്കളെ ഗോവയിൽ നിന്നും പിടികൂടി ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്

സ്വന്തം ലേഖകൻ പള്ളിക്കത്തോട് :അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ വീടുകയറി ആക്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന യുവാക്കളെ ഗോവയിൽ നിന്നും പോലീസ് പിടികൂടി. പുളിക്കൽകവല സ്വദേശികളായ വിവേക് കൃഷ്ണൻ (18), അനൂപ് എ (18), യദുകൃഷ്ണൻ(18), വാഴൂർ സ്വദേശികളായ അപ്പൂസ് എന്ന് വിളിക്കുന്ന സൂര്യ മനോജ് (20), അപ്പു എന്ന് വിളിക്കുന്ന അലക്സാണ്ടർ കെ.എസ് (20), അച്ചു എന്ന് വിളിക്കുന്ന ജിതിൻ കെ.ജിജു (19) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് മൂന്നാം തീയതി രാത്രി 7: 30 മണിയോടുകൂടി വാഴൂർ […]

യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ ആലപ്പുഴ സ്വദേശികളായ മൂന്ന് പേരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പാലാ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാരാരിക്കുളം തോപ്പുംപടി വീട്ടിൽ രജിത്ത് (42), ആലപ്പുഴ മാരാരിക്കുളം ബ്ലാക്കിച്ചിറ വീട്ടിൽ രതീഷ് എസ് (42), ആലപ്പുഴ മാരാരിക്കുളം രഘുപതി ഭവനം വീട്ടിൽ രതീഷ്.ആര്‍ (42) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി പാലാ സ്വദേശിയായ യുവാവിനെ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു. പരാതിയെ […]

വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ് ;ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി വർഷങ്ങൾക്കുശേഷം പാമ്പാടി പോലീസിന്റെ പിടിയിൽ.

പാമ്പാടി : കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. വെള്ളൂർ എട്ടാംമൈൽ ഭാഗത്ത് ചൊത്തനാനിക്കൽ വീട്ടിൽ ജിതിൻ ഷാജി (30) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.   ഇയാളും സുഹൃത്തും ചേർന്ന്  2015 നവംബർ മാസം പതിനൊന്നാം തീയതി വൈകുന്നേരത്തോടുകൂടി വാഹന പരിശോധന നടത്തുകയായിരുന്ന  പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ,തുടര്‍ന്ന് പാമ്പാടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ ഒളിവിൽ പോവുകയുമായിരുന്നു.    ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി […]

ദിനിയാത്ത് സംസഥാന മദ്രസ ഫെസ്റ്റ്: ജനു:13 – ന് ഈരാറ്റുപേട്ടയിൽ

  സ്വന്തം ലേഖകൻ കോട്ടയം: ദിനിയാത്ത് മദ്രസ വിദ്യാർത്ഥികളുടെ സംസ്ഥാന തല വൈജ്ഞാനിക, സാഹിത്യ മത്സരം മഹാസിൻ-24 ജനുവരി 13 – ന് ഈരാറ്റുപേട്ട ഫൗസിയ അറബിക്ക് കോളജ് കാമ്പസിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സോൺ തലത്തിൽ നടത്തിയ മത്സരത്തിൽ വിജയികളായ 400-ൽ പരം വിദ്യാർത്ഥികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും. ജനുവരി 13 – ന് രാവിലെ7-ന് ദിനിയാത്ത് എഡ്യുക്കേഷണൽ ബോർഡ് ഡയറക്ടർ മുഹമ്മദ് സുഹ് യാൻ പതാക ഉയർത്തും. ഈരാറ്റുപേട്ട നൈനാർ പള്ളി ചീഫ് ഇമാം മുഹമ്മദ് അഷറഫ് […]

ടോട്ടൽ ആങ്കിൾ റീപ്ലേസ്മെന്റ് എന്ന അത്യപൂർവ ശസ്ത്രക്രിയയിലൂടെ ആലപ്പുഴ സ്വദേശിക്ക് പുതുജീവിതം നൽകി കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ:

  സ്വന്തം ലേഖകൻ കോട്ടയം: കിംസ് ഹെൽത്ത് ആശുപത്രിയിൽ ഓർത്തോപീഡിക്സ് വിഭാഗത്തിന്റെ വിദഗ്ധ ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക് കാലുറച്ചു വയ്ക്കുകയാണ് ആലപ്പുഴ എടത്വ സ്വദേശി ജോസഫ് ആന്റണി (53). 16 വർഷം മുൻപ് കാലിന് ഒടിവ് സംഭവിച്ച ജോസഫ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ഇൻഫെക്ഷനായി ഇബ്ലാന്റ് പൊട്ടി വളഞ്ഞു കൂടുകയും ചെയ്തു. കണങ്കാലിൽ സമ്പൂർണ തേയ്മാനം സംഭവിച്ച് കഠിനമായ വേദനയെ തുടർന്ന് കിംസ് ഹെൽത്ത് ആശുപത്രിയിൽ ചികിത്സ തേടി. ഓർത്തോപീഡിക്സ് സർജൻ ഡോ. ജെഫേഴ്സൺ ജോർജ് നിർദേശിച്ചത് സമ്പൂർണ കണങ്കാൽ മാറ്റിവയ്ക്കൽ […]

ജനശ്രീ മിഷൻ വാർഷിക സമ്മേളനം ഉമ്മൻ ചാണ്ടി സ്മൃതി സംഗമമായി ഫെബ്രു..2,3 തീയതികളിൽ കോട്ടയത്ത്നടത്തും..

സ്വന്തം ലേഖകൻ കോട്ടയം: ജനശ്രി സുസ്ഥിര വികസന മിഷൻ്റെ പതിനെട്ടാം വാർഷിക സമ്മേളനം ഉമ്മൻചാണ്ടി സ്മൃതി സംഗമമായി 2024 ഫെബ്രുവരി 2,3 തീയതികളിൽ കോട്ടയത്ത് നടത്തും. ജനശ്രീ മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഉമ്മൻചാണ്ടി സ്‌മൃതി കേന്ദ്രങ്ങൾ ആരംഭിക്കും. സാമൂഹ്യസേവനവും, ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് തൻ്റെ രാഷ്ട്രീയജീവിതം ജനങ്ങൾക്ക് സമർപ്പിച്ച ഉമ്മൻചാണ്ടിയുടെ മാതൃക പിന്തുടരാൻ യുവാക്കൾക്കും, പൊതു പ്രവർത്തകർക്കും പ്രചോദനവും, നേതൃത്വവും നൽകുന്ന പൊതുവേദിയായി ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രങ്ങളെ മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് ജനശ്രീ ചെയർമാൻ എം.എം.ഹസൻ […]