ദിനിയാത്ത് സംസഥാന മദ്രസ ഫെസ്റ്റ്: ജനു:13 – ന് ഈരാറ്റുപേട്ടയിൽ
സ്വന്തം ലേഖകൻ
കോട്ടയം: ദിനിയാത്ത് മദ്രസ വിദ്യാർത്ഥികളുടെ സംസ്ഥാന തല വൈജ്ഞാനിക, സാഹിത്യ മത്സരം മഹാസിൻ-24 ജനുവരി 13 – ന് ഈരാറ്റുപേട്ട ഫൗസിയ അറബിക്ക് കോളജ് കാമ്പസിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സോൺ തലത്തിൽ നടത്തിയ മത്സരത്തിൽ വിജയികളായ 400-ൽ പരം വിദ്യാർത്ഥികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും. ജനുവരി 13 – ന് രാവിലെ7-ന് ദിനിയാത്ത് എഡ്യുക്കേഷണൽ ബോർഡ് ഡയറക്ടർ മുഹമ്മദ് സുഹ് യാൻ പതാക ഉയർത്തും. ഈരാറ്റുപേട്ട നൈനാർ പള്ളി ചീഫ് ഇമാം മുഹമ്മദ് അഷറഫ് മൗലവി അൽ കൗസമി ഫെസ്റ്റ്
ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും
. 6.45-ന് പൊതുസമ്മേളനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുറഹിം ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തും’.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വാഗത സംഘം ഭാരവാഹികളായ മുഹമ്മദ് സുഹ് യാൻ മൗലവി, മുഹമ്മദ് മിസ് അബ് മാലവി, പി.എം. മുഹമ്മദ് ആരിഫ്, ഹാഷിർ നദ് വി, ഉനൈസ് മൗലവി ഖാസിമി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.