play-sharp-fill

ആറുമാനൂരിലേക്ക് ദേ, എൻജിൻ ഘടിപ്പിച്ച ബോട്ടെത്തുന്നു…

സ്വന്തം ലേഖകൻ കോട്ടയം:കഴിഞ്ഞ പ്രളയങ്ങളിൽ തികച്ചും ഒറ്റപ്പെട്ടു പോയ പ്രദേശമാണ് ആറുമാനൂർ. നിരവധി കുടുംബങ്ങൾ ക്യാമ്പുകളിലാണ് അഭയം തേടിയിരുന്നത്.താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു.വെള്ളം കയറി വരുന്ന ആദ്യദിവസങ്ങളിൽ ക്യാമ്പുകളിലേക്ക് മരുന്നും, ഭക്ഷണവുമെത്തിക്കാൻ കഴുത്തോളം വെള്ളത്തിൽ ശക്തമായ  ഒഴുക്കിനെയും മറികടന്ന്, ജീവൻ പണയം വച്ചാണ്   ഇവിടുത്തെ യുവജനകൂട്ടായ്മയായ മഹാത്മാ യുവജനക്ഷേമ സംഘം പ്രവർത്തിച്ചത്. ഫയർഫോഴ്സിന്  പോലും ഈ പ്രദേശത്തേക്ക് കടന്നു വരാൻ ആ സമയങ്ങളിൽ  സാധിച്ചിരുന്നില്ല. നിരവധി ആളുകളെ ക്യാമ്പിലെത്തിക്കാനും ആശുപത്രി ആവശ്യങ്ങൾക്കും ആകെ ഉണ്ടായിരുന്നത് ചെറിയ ഒരു ഫൈബർ വള്ളമായിരുന്നു.കൂടാതെ വാഴപ്പിണ്ടി ചങ്ങാടവും, […]

സീബ്രാലൈനും വെളിച്ചവുമില്ലാതെ നീലിമംഗലം ജംഗ്ഷൻ: അപകടത്തിൽ പൊലിഞ്ഞത് ഒരു ജീവൻ; ബൈക്കിടിച്ച് അബോധാവസ്ഥയിൽ മൂന്ന് ദിവസം കഴിഞ്ഞ കാൽനടക്കാരൻ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സീബ്രാ ലൈനില്ലാതെ ഇരുട്ടിലായ നീലിമംഗലത്ത് അപകടം തുടർക്കഥയാകുന്നു. ഏറ്റവും ഒടുവിൽ ശനിയാഴ്ച ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മൂന്ന് ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞ ശേഷം മരിച്ചതോടെയാണ് നീലിമംഗലത്തിലെ അപകട പരമ്പരയിലെ ആദ്യ മരണമുണ്ടായത്. നീലിമംഗലം ചാരംകുളങ്ങര സുഭാഷ് (46) ആണ് ശനിയാഴ്ച രാത്രി എട്ടരയോടെ നീലിമംഗലം പാലത്തിന് സമീപത്തുണ്ടായ അപകടത്തിൽ മരിച്ചത്. സുഭാഷ് റോഡ് മുറിച്ച് കടക്കുന്നതിനിടെ കോട്ടയം ഭാഗത്ത് നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ് അബോധാവസ്ഥയിലായ സുഭാഷിനെ നാട്ടുകാർ ചേർന്ന് സുഭാഷിനെ മെഡിക്കൽ […]

‘പന്തളം പാണിനിയും ചേർത്തല ഷേക്സ്പിയറുമായ’ മന്ത്രി സുധാകരൻ ചരിത്രം പഠിപ്പിക്കേണ്ടെന്നു ക്ഷത്രിയക്ഷേമസഭ സംസ്ഥാന നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം∙ ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ രാജകുടുംബത്തെയും പന്തളം കൊട്ടാരം നിർവാഹക സമിതിയെയും അവ ഹേളിച്ച മന്ത്രി ജി. സുധാകരനു ചുട്ട മറുപടിയുമായി സംസ്ഥാന ക്ഷത്രിയക്ഷേമ സഭ നേതാക്കൾ രംഗത്ത്. കോട്ടയത്തു നടന്ന ക്ഷത്രിയ ക്ഷേമസഭയുടെ കൺ വൻഷനിലാണ് സംസ്ഥാന പ്രസിഡന്റ് കെ.എൻ. സുരേന്ദ്രനാഥവർമയും സംസ്ഥാന ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാനും മന്ത്രിക്കെതിരേ ആഞ്ഞടിച്ചത്. കൂടാതെ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കാട്ടുന്ന ധാർഷ്ട്യത്തിനെതിരേ ഉചിതമായ നടപടി തേടി കേരള ഗവർണറെ കാണാനും യോഗം തീരുമാനിച്ചു. തന്ത്രികുടുംബവും […]

ശബരിമലയിലെ സ്ത്രീ പ്രവേശനം: യുവമോർച്ചയുടെ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം; റോഡ് ഉപരോധിക്കാൻ ശ്രമിച്ച പത്തു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ സർക്കാർ ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനത്തിൽ സംഘർഷം. പ്രകടനമായി എത്തിയ പ്രവർത്തകർ ദേവസ്വം മന്ത്രിയുടെ കോലം കത്തിക്കുന്നതിനായി റോഡ് ഉപരോധിച്ചു. പൊലീസുമായി ഉന്തുംതള്ളുമുണ്ടായതിനെ തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ബുധനാഴ്ച രാവിലെ 11 മണിയോടെ തിരുനക്കരയിൽ നിന്നുമാണ് യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. തുടർന്ന് നഗരം ചുറ്റി പ്രകടനം ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ കോലം കത്തിക്കുന്നതിനായിരുന്നു പദ്ധതി. എന്നാൽ, […]

ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ അയ്മനം: അയ്മനം കേന്ദ്രീകരിച്ചുള്ള ഒരുമ ചാരിറ്റി സംഘടന അയ്മനത്ത് പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ അയ്മനത്ത് റിട്ട: ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് വി.ആർ ഗോപാലൻ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ 20 ഓളം പേര് പങ്കെടുത്തു.തുടർന്നു ചേർന്ന യോഗത്തിൽ പ്രസിഡന്റ് ആയി ടി. ആർ സഹദേവൻ, സെക്രട്ടറിയായി ആയി മനോജ്‌ വയലത്തറ, ജോ:സെക്രട്ടറിയായി ദിലീപ്. ജി, രക്ഷാധികാരിയായി നിധീഷ് പി. എസ്. പനച്ചിത്തുരുത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.

തിരുനക്കരയിൽ ഇനി ക്യാമറകൾ എല്ലാം കാണും: തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷന്റെ സിസിടിവി പദ്ധതി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: വാർഷിക പൊതുയോഗവും ക്യാമറ കണ്ണ് പദ്ധതിയുടെ ഉദ്ഘാടനവും തിരുനക്കര കുന്ന് റസി. അസോസിയേഷന്റെ വാർഷിക പൊതയോഗവും ,ജനമൈത്രി പോലീസുമായ് സഹകരിച്ചുള്ള ക്യാമറക്കണ്ണ് പദ്ധതിയുടെ ഉദ്ഘാടനവും കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 32 ഓളം ക്യാമറ തിരുനക്കര വടക്കേനട- പടിഞ്ഞാറേ നട എന്നീ ഭാഗങ്ങളിലായ് സ്ഥാപിച്ചു.സാമൂഹിക വിരുദ്ധരുടെയും , മാലിന്യം തള്ളുന്നവരുടെയും ശല്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. യോഗത്തിൽ റസിഡന്റ് അസോ. ജില്ലാ പ്രസിഡന്റ്. കെ.എം. രാധാകൃഷ്ണപിള്ള ,വാർഡ് കൗൺസിലർ ജയ ശ്രീകുമാർ ,വെസ്റ്റ് സിഐ നിർമ്മൽ […]

ഏറ്റുമാനൂർ നഗരസഭാ കൗൺസിലിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയെ നിയമിക്കുന്നതിനെ ചൊല്ലി ബഹളവും വോട്ടെടുപ്പും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭാ കൗൺസിലിൽ കുടുംബശ്രീ മെമ്പർ സെക്രട്ടറിയെ നിയമിക്കുന്നതിനെ ചൊല്ലി ബഹളവും വോട്ടെടുപ്പും. നിലവിൽ ഉണ്ടായിരുന്ന മെമ്പർ സെക്രട്ടറി സ്ഥലം മാറി പോയതിനെ തുടർന്ന് സ്ഥാനം ഒരു മാസമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു .മെമ്പർ സെക്രട്ടറിയായി വനിതാ ജീവനക്കാരിയെ തന്നെ നിയമിക്കണമെന്ന് ആരോഗ്യ കാര്യ ചെയർമാൻ ടി.പി മോഹൻ ദാസ് ആവശ്യപ്പെട്ടപ്പോൾ ക്ഷേമകാര്യ ചെയർപേഴ്സൺ സൂസൻ തോമസ് പുരുഷജീവനക്കാരനെ നിയമിച്ചാലെ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ സുഗമമയി പോവൂ എന്ന് അഭിപ്രായപ്പെട്ടതോടെ അംഗങ്ങൾ ചേരിതിരിഞ്ഞ് കൗൺസിൽ യോഗം ബഹളമയമാവുകയായിരുന്നു . ഏറ്റുമാനൂർ – നഗരസഭയിലെ കുടുംബ […]

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വൻ പുകയില വേട്ട: നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു; പിടിച്ചെടുത്തത് അഞ്ഞൂറിലേറെ പാക്കറ്റ് വസ്തുക്കൾ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വൻ നിരോധിത പുകയില ഉത്പന്ന വേട്ട. ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ സ്ത്രീ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയതിട്ടുണ്ട്. ഹാൻസ്, ശംഭു, തുളസി പാൻപരാഗ് അടക്കമുള്ളവയാണ് എത്തിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ബംഗളൂരു – കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസിൽ നിന്നാണ് ചാക്ക് കണക്കിനു നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നിരോധിത പുകയില ഉത്പന്നങ്ങൾ ട്രെയിനിൽ കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ എസ്.ഐ […]

കോട്ടയത്ത് റെയിൽവേയ്ക്ക് ഇനി പുതിയ മുഖം: നാഗമ്പടം മേൽപ്പാലത്തിനൊപ്പം റെയിൽവേ സ്റ്റേഷനിൽ രണ്ടാം കവാടം വരുന്നു

സ്വന്തം ലേഖകൻ കോട്ടയം: അക്ഷരങ്ങളുടെ നഗരത്തിന്റെ റെയിൽവേ സ്‌റ്റേഷനിൽ മുഖം മിനുക്കാൻ പുതിയ പ്ദ്ധതികൾ യാഥാർത്ഥ്യമാകുന്നു. റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിനൊപ്പം നാഗമ്പടം മേൽപ്പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ റെയിൽവേയുടെ പുതിയ പദ്ധതികൾ നഗരത്തിൽ യാഥാർത്ഥ്യത്തിലെത്തും. കഴിഞ്ഞ ദിവസം റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് നാഗമ്പടം മേൽപ്പാലം നവംബർ 15 ന് തുറക്കാനും, രണ്ടാം കവാടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനം ആയത്. റയിൽവെ വികസനമുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ദക്ഷിണറയിൽവെ ജനറൽമാനേജർ ആർ.കെ കുൽശ്രേഷ്ഠയുമായി നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്. കഴിഞ്ഞ […]

പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു

സ്വന്തം ലേഖകൻ കോട്ടയം: പള്ളിക്കത്തോട്ടിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി. കാർ യാത്രക്കാർക്ക് പരിക്കില്ല. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പള്ളിക്കത്തോട് ജംഗ്ഷനിലേയ്ക്ക് എത്തിയ കാർ, നിയന്ത്രണം വിട്ട് ജംഗ്ഷനിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് റോഡിലേയ്ക്കു വീണു. തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിശ്‌ഛേദിക്കപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽപ്പെട്ട കാർ ഡ്രൈവറെ പുറത്തെത്തിച്ചത്. ഇയാളെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം ഉച്ചയോടെ മാത്രമേ പുനസ്ഥാപിക്കൂ. ജംഗ്ഷനിലെ വളവിൽ […]