തിരുനക്കരയിൽ ഇനി ക്യാമറകൾ എല്ലാം കാണും: തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷന്റെ സിസിടിവി പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുനക്കരയിൽ ഇനി ക്യാമറകൾ എല്ലാം കാണും: തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷന്റെ സിസിടിവി പദ്ധതി ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: വാർഷിക പൊതുയോഗവും ക്യാമറ കണ്ണ് പദ്ധതിയുടെ ഉദ്ഘാടനവും തിരുനക്കര കുന്ന് റസി. അസോസിയേഷന്റെ വാർഷിക പൊതയോഗവും ,ജനമൈത്രി പോലീസുമായ് സഹകരിച്ചുള്ള ക്യാമറക്കണ്ണ് പദ്ധതിയുടെ ഉദ്ഘാടനവും കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 32 ഓളം ക്യാമറ തിരുനക്കര വടക്കേനട- പടിഞ്ഞാറേ നട എന്നീ ഭാഗങ്ങളിലായ് സ്ഥാപിച്ചു.സാമൂഹിക വിരുദ്ധരുടെയും , മാലിന്യം തള്ളുന്നവരുടെയും ശല്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. യോഗത്തിൽ റസിഡന്റ് അസോ. ജില്ലാ പ്രസിഡന്റ്. കെ.എം. രാധാകൃഷ്ണപിള്ള ,വാർഡ് കൗൺസിലർ ജയ ശ്രീകുമാർ ,വെസ്റ്റ് സിഐ നിർമ്മൽ ബോസ് , ഡോക്ടർ രാജേഷ് മേനോൻ എന്നിവർ പ്രസംഗിച്ചു. എൻ. വെങ്കിടകൃഷ്ണൻ പോറ്റി (പ്രസിഡന്റ്) എൻ.പ്രതീഷ് (സെക്രട്ടറി) എസ്.ആർ. എസ്. അയ്യർ എന്നിവരടങ്ങിയ 21 അംഗ ഭരണസമിതിയേയും തിരഞ്ഞെടുത്തു.