play-sharp-fill

ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്; നഷ്ടമായത് 15 ലക്ഷം; 10 കേസുകൾ രജിസ്റ്റർചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോളേജ് അധ്യാപകരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതിന് സമാനമായി സംസ്ഥാനത്ത് പലയിടത്തും ഓൺലൈൻ നിക്ഷേപത്തട്ടിപ്പ് വ്യാപകമായതായി പൊലീസ് . 15 ലക്ഷത്തോളം രൂപയാണ് മൊബൈൽ യുപിഎ ആപ്പുകളുടെ മറവിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി ഇതുവരെ തട്ടിയെടുത്തതെന്ന് പൊലീസ് സൈബർഡോം സ്ഥിരീകരിച്ചു. ആകെ 10 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് കഴിഞ്ഞദിവസം കോട്ടയം സിഎംഎസ് കോളേജ് അധ്യാപകന്റെ അക്കൗണ്ടിൽ നിന്നും 1.62 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് […]

ശബരിമല എന്നും വിവാദകേന്ദ്രം: ഇപ്പോൾ നടപ്പാക്കുന്നത് ആചാര ലംഘനം: എൻ.ആർ മധു

സ്വന്തം ലേഖകൻ മണർകാട്: ശബരിമല ക്ഷേത്രം 1950 ൽ തീവെച്ച് നശിപ്പിച്ചതു മുതൽ കേരളത്തിൽ വന്ന ഇടതു വലതു സർക്കാരുകൾ എന്നും വിവാദ കേന്ദ്രമാക്കി മാറ്റിയ ചരിത്രമാണു ഉള്ളതെന്ന് കേസരി മുഖ്യ പത്രാധിപർ ഡോ.എൻ.ആർ.മധു ആരോപിച്ചു. ഇപ്പോൾ കോടതി വിധിയുടെ പേരിൽ സർക്കാർ നടപ്പാക്കാൻ പോവുന്നതും ക്ഷേത്രആചാര ലംഘനമാണെന്നും ആരോപിച്ചു. ശബരിമല കർമ്മസമിതി ജില്ലാ നേതൃയോഗം മണർകാട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. ജില്ലാ ഉപാദ്ധ്യക്ഷൻ കെ.പി . ഗോപി ദാസിന്റെ അദ്ധ്യക്ഷതയിൽ ആർ.എസ്. എസ് വിഭാഗ് സംഘചാലക് എം.എസ് പദ്മനാഭൻ, […]

കൃത്രിമ റബ്ബർ ഇറക്കുമതിക്ക് നേതൃത്വം നൽകുന്നത് ജോസ് കെ മാണിയെന്ന് യുവജനപക്ഷം സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ്

  സ്വന്തം ലേഖകൻ കോട്ടയം : ഇന്ത്യയിലേക്ക് കൃത്രിമ റബ്ബർ ഇറക്കുമതി ചെയ്യുന്നതിന് നേതൃത്വം നൽകുന്നത് ജോസ് കെ മാണിയെന്ന് യുവജനപക്ഷം സംസ്ഥാന സെക്രട്ടറി മാത്യു ജോർജ്ജ് ആരോപിച്ചു.ലോകസഭാ സീറ്റിൽ തോൽക്കുമെന്ന പരാജയ ഭീതിയിൽ ജനത്തെ പേടിച്ച് കോട്ടയം മണ്ഡലത്തെ ഒരുകൊല്ലത്തോളം അനാഥമാക്കി  രാജ്യസഭയിലേക്ക് ഒളിച്ചോടിയ പോയ ജോസ് കെ മാണി നോമിനേഷൻ പേപ്പറിനൊപ്പം നൽകിയ സ്വത്ത്‌ വിവര പട്ടികയിൽ റിലൈൻസിന്റെ ഏജന്റായി പ്രവർത്തിക്കുന്ന കൃത്രിമ റബ്ബർ ഇറക്കുമതി ചെയ്യുന്ന റോയൽ മാർക്കറ്റിങ് എന്ന കമ്പനിയുടെ ഭൂരിഭാഗം ഷെയറുമുള്ള വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യം […]

യുവത്വത്തിന്റെ ചുറുചുറുക്കും പ്രസരിപ്പും: പാർട്ടിയിലെത്തിച്ചത് രണ്ടായിരത്തോളം യുവാക്കളെ; കാത്തിരിക്കുന്ന ഉയരങ്ങൾ കീഴടക്കാതെ ജോബിൻ മടങ്ങുന്നു; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: യുവത്വത്തിന്റെ പ്രസരിപ്പും പുഞ്ചിരിയും എന്നും ജോബിന്റെ മുഖത്തുണ്ടായിരുന്നു. ആരെയും കൂസാത്ത പ്രകൃതവും ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ചങ്കൂറ്റവും ഒരു രാഷ്ട്രീയ നേതാവിന് വേണ്ട പക്വതയും ചെറുപ്രായത്തിൽ തന്നെ ജോബിനുണ്ടായിരുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ രണ്ടായിരത്തോളം പ്രവർത്തകരെ, പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ എത്തിച്ച ജോബിൻ കാത്തിരിക്കുന്ന ഉയരങ്ങൾ കീഴടക്കാൻ ബാക്കി വച്ചാണ് മടങ്ങുന്നത്. അപ്രതീക്ഷിതമായുള്ള ജോബിന്റെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹ പ്രവർത്തകരും നാട്ടുകാരും. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് വീടിനുള്ളിൽ ജോബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് […]

കോട്ടയത്തെ ഏറ്റവും ജനകീയനായ നേതാവായിരുന്നു സണ്ണി കല്ലൂർ: ജോസഫ് വാഴയ്ക്കൻ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ ഏറ്റവും ജനകീയനായ നേതാവായിരുന്നു സണ്ണി കല്ലൂരെന്ന് കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു. സുഹൃദ് സമിതി കോട്ടയം ആനന്ദമന്ദിരം ഹാളിൽ സംഘടിപ്പിച്ച സണ്ണി കല്ലൂർ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജോസഫ് വാഴയ്ക്കൻ.സുഹൃദ് സമിതി പ്രസിഡന്റ് റ്റി.എം.ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.ജി.ശശിധരൻ, അഡ്വ.കെ.അനിൽകുമാർ, കുഞ്ഞ് ഇല്ലംപള്ളി, പി.ജെ.വർഗീസ്, പ്രിൻസ് ലൂക്കോസ്, ഫിലിപ്പ് ജോസഫ്, സാബു മുരിക്കവേലി, നന്ദിയോട് ബഷീർ, ജോയി ചെട്ടിശ്ശേരി, എൻ.എസ്.ഹരിശ്ചന്ദ്രൻ, ജി.ഗോപകുമാർ, സാജുലാൽ, ഷാനവാസ് പാഴൂർ, അനിൽ കൂരോപ്പട, ചീനിക്കുഴി […]

മീനച്ചിലാറ്റിൽ നീന്താനിറങ്ങിയ മുണ്ടക്കയം സ്വദേശി മുങ്ങി മരിച്ചു; മുങ്ങിമരിച്ചത് സംക്രാന്തി കുഴിയാലിപ്പടി അർത്യാകുളത്ത്; മൃതദേഹം കണ്ടെത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം: മീനച്ചിലാറ്റിൽ സംക്രാന്തി കുഴിയാലിപ്പടി അർത്യാകുളത്ത് കുളിക്കാനിറങ്ങിയ മുണ്ടക്കയം സ്വദേശി മുങ്ങി മരിച്ചു. മുണ്ടക്കയം പനയ്ക്കച്ചിറ കാപ്പിൽ പ്രദീപ് (52)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സംക്രാന്തിയ്ക്കു സമീപത്തെ ആശാരിപ്പണിയ്ക്കായാണ് പ്രദീപും സുഹൃത്തുക്കളും എത്തിയത്. തുടർന്ന് ഉച്ചഭക്ഷണത്തിനായി ഇവർ അർത്യാകുളത്ത് മീനച്ചിലാറിന്റെ തീരത്ത് എത്തുകയായിരുന്നു. ഇതിനിടെ ചൂണ്ടയിടുന്നതിനും നീന്തുന്നതിനുമായി പ്രദീപ് ആറ്റിലേയ്ക്കിറങ്ങി. ആറ്റിൽ നീന്തുന്നതിനിടെ കൈകാലുകൾ കുഴഞ്ഞു പോയ പ്രദീപ് ആറ്റിലേയ്ക്ക് മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ബഹളം വ്ച്ചതോടെ നാട്ടുകാർ ഓടിക്കൂടി. നാട്ടുകാർ ആറ്റിലേയ്ക്ക് ചാടിയെങ്കിലും പ്രദീപിനെ രക്ഷിക്കാൻ […]

ഈരയിൽക്കടവിൽ കൊടൂരാറിൽ മൃതദേഹം പൊങ്ങി: മൃതദേഹം കുന്നമ്പള്ളിയിൽ നിന്ന് കാണാതായ വയോധികന്റേത്

തേർഡ് ഐ ബൂറോ കോട്ടയം: ഈരയിൽക്കടവിൽ കൊടൂരാറ്റിൽ മൃതദേഹം കണ്ടെത്തി. മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിന്  സമീപത്തെ ഇടവഴിയിലെ കടവിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലാട് കുന്നമ്പള്ളി പുതുമന വീട്ടിൽ ജോസഫാണ് (80) മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അഗ്നി രക്ഷാ സേന അധികൃതർ മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. വൈകിട്ട് അഞ്ചു മണിയോടെ ആറ്റിലുടെ ഒഴുകിയെത്തിയ മൃതദേഹം കണ്ട് പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. ഇതിനിടെ മൃതദേഹം കരയ്ക്കടിയുകയും ചെയ്തു. തുടർന്ന് അഗ്നി രക്ഷാ സേനാ അധികൃതരും പൊലീസും സ്ഥലത്ത് എത്തി […]

ഭിന്നശേഷിക്കാരുടെ യോഗം

സ്വന്തം ലേഖകൻ കോട്ടയം: സർക്കാർ സർവീസിൽ 2004 ജനുവരി മുതൽ 2017 ഡിസംബർ 31 വരെ താല്കാലികമായി സർക്കാർ സർവീസിൽ ജോലി ചെയ്ത ഭിന്നശേഷിക്കാർക്ക് സർവീസിൽ പുനർ നിയമനം ലഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുവാൻ ഡിസംബർ ആറിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് തിരുനക്കര ചിൽഡ്രൻസ് ലൈബ്രറിയ്ക്ക് സമീപം സുവർണ ഓഡിറ്റോറിയത്തിൽ യോഗം ചേരും. സംസ്ഥാന വികലാംഗ ക്ഷേമകോർപ്പറേഷൻ ചെയർമാൻ അഡ്വ.പരശുവയ്ക്കൽ മോഹനൻ പങ്കെടുക്കും. ഈ കാലയളവിനുള്ളിൽ സർക്കാർ സർവീസിൽ താല്കാലികമായി ജോലി ചെയ്ത മുഴുവൻ ഭിന്നശേഷിക്കാരും യോഗത്തിൽ പങ്കെടുക്കണമെന്ന് ഡി.എ.ഡബ്യൂ എഫ് ജില്ലാ സെക്രട്ടറി കെ.കെ സുരേഷ് […]

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം: ജില്ലയിൽ 300 കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി

സ്വന്തം ലേഖകൻ കോട്ടയം: യുവമോർച്ച നേതാവായിരുന്ന കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 300 കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി. ജില്ലയിലെ തിരഞ്ഞെടുത്ത 300 കേന്ദ്രങ്ങളിലായിരുന്നു പരിപാടികൾ. പള്ളിക്കത്തോട്ടിൽ നടന്ന ജില്ലാ തല പരിപാടിയിൽ ജില്ലാ പ്രസിഡന്റ് എൻ ഹരി പങ്കെടുത്തു ജീവിച്ചിരുന്ന ജയകൃഷ്ണനേക്കാൾ ബലിദാനിയായ ജയകൃഷ്ണനെ സി പി എം ഭയപ്പെടുന്നതെന്ന് എൻ.ഹരി പറഞ്ഞു. നേതാക്കൾ മുന്നിൽ നിന്ന് നയിക്കുന്ന പാർട്ടിയാണ് ബിജെപി. ജയകൃഷ്ണൻ മാസ്റ്ററോട് ജീവന് ഭീഷണിയുണ്ടന്ന് പറഞ്ഞപ്പോഴും ഞാൻ എന്റെ സഹ പ്രവർത്തകർക്കൊപ്പം അല്ലേ പ്രവർത്തിക്കേണ്ടത് എന്ന നിലപാട് […]

പൂജാ ബമ്പർ ഒന്നാം സമ്മാനമായ നാലു കോടി ശീമാട്ടി ജീവനക്കാരന്: ലോട്ടറിയടിച്ചിട്ടും ഞെട്ടൽ മാറാതെ ഷൺമുഖ മാരിയപ്പൻ; ലോട്ടറി ടിക്കറ്റ് സെൻട്രൽ ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നൽകി

സ്വന്തം ലേഖകൻ കോട്ടയം: പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനമായ ലോട്ടറി ടിക്കറ്റ് തമിഴ്‌നാട് സ്വദേശിയും ശീമാട്ടി ജീവനക്കാരനുമായ ഷൺമുഖ മാരിയപ്പന്. ശീമാട്ടിയിലെ മെൻസ് സ്റ്റുഡിയോയിലെ ജീവനക്കാരനും തമിഴ്‌നാട് സ്വദേശിയുമായ ഷൺമുഖമാരിയപ്പനാണ് ലോട്ടറി അടിച്ചത്. തേർഡ് ഐ ന്യൂസ് സംഘം അടക്കമുള്ള മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും തനിക്ക് ലോട്ടറി അടിച്ചത് സംബന്ധിച്ചുള്ള വിവരങ്ങളോ, ചിത്രമോ പ്രസിദ്ധീകരണത്തിന് നൽകാൻ താല്പര്യമില്ലെന്ന നിലപാടാണ് ഷൺമുഖമാരിയപ്പൻ സ്വീകരിച്ചിരിക്കുന്നത്. തുടർന്ന് ശനിയാഴ്ച രാവിലെ 11 മണിയോടെ സെൻട്രൽ ജംഗ്ഷനിലെ സൗത്ത് ഇന്ത്യൻ ബാങ്കിലെത്തി മാനേജർക്ക് ഷൺമുഖ മാരിയപ്പൻ ലോട്ടറി ടിക്കറ്റ് കൈമാറി. 25 […]