play-sharp-fill

ജനാധിപത്യം അട്ടിമറിക്കാൻ കോൺഗ്രസ്-സി.പി.എം. ശ്രമം: ഒ. രാജഗോപാൽ

സ്വന്തം ലേഖകൻ കോട്ടയം: നരേന്ദ്രമോഡി സർക്കാരിനെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ്-സി.പി.എം. നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നതെന്ന്              ഒ. രാജഗോപാൽ എം. എൽ. എ. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിന്റെ 43-ാം വാർഷികം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രഭാരതത്തിന്റെ കറുത്ത അദ്ധ്യായമായിരുന്നു അടിയന്തിരാവസ്ഥ. പൗരാവകാശങ്ങൾ ഹനിച്ചുകൊണ്ടും ദേശീയ നേതാക്കളെ തുറുങ്കിലടച്ച് നീതിനിഷേധം നടത്തുകയായിരുന്നു ഏകാധിപതിയായിരുന്ന ഇന്ദിരാഗാന്ധി. അടിയന്തിരാവസ്ഥയെ ചെറുത്തു തോൽപ്പിക്കുന്നതിനു പകരം, പിന്നിൽനിന്ന് കുത്തിയ ചരിത്രമാണ് കമ്മ്യൂണിസ്റ്റുകളുടേത്. അടിയന്തിരാവസ്ഥ സേനാനികൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മറ്റു സംസ്ഥാനങ്ങൾ നൽകുമ്പോൾ, കേരളം മുഖംതിരിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി. […]

വീട്ടിലെ മാലിന്യം  മുഴുവൻ  റോഡരികിൽ  തള്ളി;  പകൽമാന്യന്മാരെ തിരിച്ചറിഞ്ഞ് റസിഡൻസ് അസോസിയേഷൻ: മാലിന്യം തള്ളിയവരെ  കണ്ടെത്തിയത് റിട്ട. എസ് ഐ

സ്വന്തം ലേഖകൻ കോട്ടയം: അടുക്കളയിൽ  നിന്നുള്ള  മാലിന്യവും, വീട്ടിലെ മറ്റ് മാലിന്യങ്ങളും ചാക്കിൽക്കെട്ടി  റോഡരികിൽ തള്ളിയവരെ  റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ തിരിച്ചറിഞ്ഞു. രണ്ട് ചാക്കുകളിലായി മാലിന്യം നിറച്ച് കഞ്ഞിക്കുഴി പാലത്തിനു  സമീപത്തെ റോഡരികിലാണ് മാലിന്യം തള്ളിയത്. ഇവിടെ സ്ഥിരമായി  ആളുകൾ  മാലിന്യം  തളളാറുണ്ട്.ഇതോടെ പ്രദേശമാകെ ദുർഗന്ധത്തിൽ  മുങ്ങുകയാണ് പതിവ്.ഇതോടെയാണ് മൈത്രി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്താൻ  പരിശോധന ആരംഭിച്ചു. ഇതേ തുടർന്ന് അസോസിയേഷൻ പ്രസിഡന്റും റിട്ട. എസ് ഐയുമായ ജോർജ് തറപ്പേൽ  , പള്ളം ബ്ളോക്ക് പഞ്ചായത്തംഗം റോയി ജോൺ ഇടയത്തറ […]

അടുത്ത ജന്മത്തിലും ഒരു സമരനായകനായി ജീവിക്കണം : വൈക്കംഗോപകുമാർ

 സ്വന്തം ലേഖകൻ കോട്ടയം: അടിയന്തരാവസ്ഥ കാലത്ത് മിസ്സാ തടവ് അനുഭവിച്ച് പോലിസിന്റെ ക്രൂരമർദ്ധനത്തിനു ഇരയാകേണ്ടി വന്ന സമരനായകൻ വൈക്കം ഗോപകുമാറിനെ യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ പൊന്നാട അണിയിച്ച് ആദരിച്ചു. യുവമോർച്ച ജില്ലാ വൈ. പ്രസിഡന്റ് വി പി മുകേഷ്, ജില്ലാ സെക്രട്ടറി ശ്യാംകുമാർ, വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പത്മകുമാർ, നിയോജക മണ്ഡലം സെക്രട്ടറി പ്രശാന്ത്, കമ്മറ്റി അംഗം അതുൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. വൈക്കം ഗോപകുമാർ ബി ജെ പി മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ്.

കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മിന്നൽ സന്ദർശനവുമായി തച്ചങ്കരി: ചെളിക്കുഴിയായ സ്റ്റാൻഡ് കണ്ട് എംഡി ഞെട്ടി; നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ സ്വകാര്യ പരിപാടികൾക്കു ശേഷം മടങ്ങുന്നതിനിടെ കെ.എസ്.ആർടിസി കോട്ടയം ഡിപ്പോയിൽ മിന്നൽ സന്ദർശനവുമായി എം.ഡി ടോമിൻ തച്ചങ്കരി. ഞായറാഴ്ച വൈകിട്ട് 7.45 ഓടെയാണ് തച്ചങ്കരി സ്റ്റാൻഡിൽ മിന്നൽ സന്ദർശനം നടത്തി മടങ്ങിയത്. സ്റ്റാൻഡിനുള്ളിലേയ്ക്ക് ഔദ്യോഗിക വാഹത്തിൽ എത്തിയ അദ്ദേഹം ആദ്യം കയറിയത് ജീവനക്കാരുടെ മുറിയിലേയ്ക്കായിരുന്നു. ഇവിടെ നിരവധി കണ്ടക്ടർമാരുണ്ടായിരുന്നു. ഇവരോടെല്ലാം സൗഹൃദം പങ്കു വച്ച തച്ചങ്കരി സ്റ്റാൻഡിനുള്ളിലൂടെ നടന്ന് കാഴ്ചകളെല്ലാം കണ്ടു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി രണ്ടു വർഷം മുൻപ് സ്റ്റാൻഡ് പൊളിച്ചതോടെയാണ് ഇവിടെ പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നു ജീവനക്കാർ എംഡിയെ അറിയിച്ചു. […]

തേങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി റിട്ട.ഡിവൈഎസ്പിയുടെ ഭാര്യ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: തേങ്ങപറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് റിട്ട.ഡിവൈ.എസ്.പിയുടെ ഭാര്യ മരിച്ചു. ഇറഞ്ഞാൽ കറുകുറ്റിയിൽ ഡിവൈഎസ്പി വി.കെ മാത്യുവിന്റെ ഭാര്യ മോളിക്കുട്ടി പൗലോസാ(61)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിന്റെ ടെറസിൽ നിന്നു തേങ്ങ പറിക്കുകയായിരുന്നു ഇവർ. ഇതിനിടെ തോട്ടി സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ ഷോക്കേറ്റ് ഇവർ താഴെ വീണു. തറയിൽ വീണുകിടക്കുന്ന മേരിക്കുട്ടിയെ വീട്ടിലെ ജോലിക്കാരനാണ് കണ്ടത്. തുടർന്നു ഇദ്ദേഹം മാത്യുവിനെയും മകൾ ലിയയെയും വിവരം അറിയിച്ചു. ഇരുവരും ചേർന്ന് നാഗമ്പടത്തെ സ്വകാര്യ […]

യുവമോർച്ച പുതുപ്പള്ളി നിയോജകമണ്ഡലം കൺവൻഷൻ

സ്വന്തം ലേഖകൻ പുതുപ്പള്ളി: യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം കൺവൻഷനും പ്രതിഭാ പുരസ്കാരവും പാമ്പാടി ആലംപ്പള്ളി എൻ എസ് എസ് ഓഡി റ്റോയത്തിൽ നടത്തി. കൺവൻഷനോടനുബന്ധിച്ച് പാമ്പാടിയിൽ നിന്നും വാദ്യമേളങ്ങളോടുകൂടി പ്രകടനവും നടത്തി. കൺവൻഷൻ  ബിജെപി  ജില്ലാ പ്രസിഡന്റ് എൻ. ഹരി ഉത്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽ കൃഷ്ണ പ്രതിഭാ പുരസ്കാര സന്ദേശം നൽകി.ഉന്നത വിജയം കരസ്തമാക്കിയ എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികളെ കർഷമോർച്ച സംസ്ഥാന പ്രസിഡന്റ് പി.ആർ മുരളീധരൻ ആദരിച്ചു. ബിജെെപി പുതുപ്പള്ളി നിയോജക […]

കോടിമത നാലുവരിപ്പാതയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; യുവാവിന് പരിക്ക്: ഇപ്പോഴുണ്ടായ അപകട വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട ഹോണ്ട സിറ്റി കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി പത്തരയോടെ വിൻസർ കാസിൽ ഹോട്ടലിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് വലതു വശത്തെ ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഡിവൈഡറിന്റെ മധ്യഭാഗത്ത് എത്തിയാണ് കാർ നിന്നത്. വിൻസർ കാസിലിനു മുന്നിലാണ് നാലുവരിപ്പാതയിലെ എക ഇടനാഴി ഉള്ളത് . അപകടം ഉണ്ടായപ്പോൾ ഇതു വഴി മറ്റു വാഹനങ്ങൾ കടന്നു വരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. […]

ജൂലൈ നാല് മുതൽ ഓട്ടോ ടാക്‌സി പണിമുടക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോ ടാക്‌സി തൊഴിലാളികൾ ജൂലൈ നാല് മുതൽ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്ക് നടത്തുവാൻ തീരുമാനിച്ചു. ഓട്ടോ ടാക്‌സി നിരക്കുകൾ പുനർ നിർണയിക്കുക, ലീഗൽ മൊട്രോളജിയുടെ കൊള്ള അവസാനിപ്പിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർദ്ധനവ് പിൻ വലിക്കുക, ഫിറ്റ്‌നസ് ടെക്റ്റ് വഴിയുടെ അധിക വർദ്ധനവ് പിൻവലിക്കുക, കള്ളടാക്‌സികളും, അനധികൃത ഓട്ടോറിക്ഷകളും ഒഴിവാക്കുക, ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്. പണിമുടക്കിന്റെ വിജയത്തിനായി സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സംയുക്തട്രേഡ് യൂണിയൻ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കെ എസ് സുനിൽകുമാർ ഉദ്ഘാടനം […]

സ്‌കൂൾ കുട്ടികളുടെ പുറത്തേയ്ക്ക് റബർ ബോർഡിന്റെ മതിലിടിഞ്ഞു: രണ്ടു പെൺകുട്ടികൾക്ക് ഗുരുതര പരുക്ക്

സ്വന്തം ലേഖകൻ കോട്ടയം: റബർ ബോർഡ് ആസ്ഥാന മന്ദിരത്തിനു മുന്നിലെ മതിലിടിഞ്ഞു വീണ് രണ്ടു വിദ്യാർത്ഥികൾക്കു ഗുരുതര പരുക്ക്. വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദിയ എൽസ വർഗീസ് (14), ആറാം ക്ലാസ് വിദ്യാർത്ഥിനി സാറാ മറിയം ഷാജി (11) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ പുതുപ്പള്ളി റബർ ബോർഡ് ആസ്ഥാനത്തിനു മുന്നിലെ റോഡിലായിരുന്നു വൻ ദുരന്തരം തലനാരിഴയ്ക്ക് ഒഴിവായ അപകടമുണ്ടായത്. റബർ ബോർഡ് ഓഫിസിനു മുന്നിൽ രണ്ടാൾ പൊക്കത്തിലുള്ള മതിൽ കനത്ത മഴയെ തുടർന്നു റോഡിലേയ്ക്കു ഇടിഞ്ഞു വീഴുകയായിരുന്നു. […]

എച്ച്എൻഎൽ സ്വകാര്യ വത്കരണം: അനിശ്ചിത കാല സമരം അൻപതാം ദിവസത്തിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: എച്ച്.എൻ.എൽ സ്വകാര്യ വത്കരത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 50 ദിവസം പിന്നിട്ടു. അതിന്റെ ഭാഗമായി ഇന്നലെ കമ്പനി ഗേറ്റിൽ നടന്ന വിശദീകരണയോഗത്തിൽ എച്ച്എൻ എൽ സംരക്ഷണ സമിതി കൺവീനർ ടി.ബി മോഹനൻ, ഐഎൻടിയുസി സംസ്ഥാനപ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. കേന്ദ്രസർക്കാർ വിൽക്കുവാൻ വച്ചിരിക്കുന്ന എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുവാൻ സന്നദ്ധമാണെന്ന് അറിയിച്ചുള്ള കത്ത് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി എ.സി മൊയ്തീൻ കേന്ദ്ര ഖന വ്യവസായ വകുപ്പ് മന്ത്രിക്ക് അയച്ചതായി സംരക്ഷണ സമിതി കൺവീനർ അറിയിച്ചു . എന്നാൽ, […]