എം.സി റോഡിൽ നീലിമംഗലത്തും സംക്രാന്തിയിലും അപകട പരമ്പര: മൂന്നു കാറുകൾ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചു കയറി
സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി. നീലിമംഗലത്തും സംക്രാന്തിയിലും വാഹനങ്ങളുടെ കൂട്ടയിടി. മൂന്നു കാറുകൾ തമ്മിൽ സംക്രാന്തിയിൽ കൂട്ടിയിടിച്ചപ്പോൾ, നീലിമംഗലത്തെ അപകട വളവിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയെ ഇടിച്ചിടുകയായിരുന്നു. അപകട പരമ്പരയിൽ പക്ഷേ, ആർക്കും കാര്യമായി പരിക്കേറ്റില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംക്രാന്തിയിലും നീലിമംഗലത്തും അപകടമുണ്ടായത്. നീലിമംഗലത്ത് അമിത വേഗത്തിലെത്തിയ കാർ ആദ്യം ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചു കയറി. കാറിടിച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സമീപത്തെ കടയിലേയ്ക്ക്് പാഞ്ഞു കയറുകയാായിരുന്നു. അപകടത്തെ തുടർന്ന് കടയുടെ മുന്നിൽ ഇടിച്ചാണ് ഓട്ടോറിക്ഷ നിന്നത്. ഓടിക്കൂടിയ […]