ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ
സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിച്ചുവരുന്നതായി ജില്ലാ കളക്ടർ സുധീർ ബാബു അറിയിച്ചു. ജില്ലയിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളും സെക്ടറല്‍ ഓഫീസര്‍മാരും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരും നേരിട്ട് പരിശോധന പൂര്‍ത്തീകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയും പൂര്‍ത്തിയാക്കി. മെഷീനുകളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 25ന് നടന്നു. വോട്ടിംഗ് മെഷീനുകള്‍ മാര്‍ച്ച് 30ന് അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ഏപ്രില്‍ പത്തിന് കളക്ട്രേറ്റിലെ […]