പാമ്പാടി ആർ.ഐ.ടി പച്ചത്തുരുത്തിലേക്ക്
സ്വന്തംലേഖകൻ കോട്ടയം : ഹരിതകേരള മിഷന്റെ കൈപിടിച്ചു പച്ചത്തുരുത്തിലേക്കു നടന്ന് അടുക്കുകയാണ് പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ആർ.ഐ.ടി) ക്യാമ്പസ്. ഫലവൃക്ഷത്തോട്ടം, മുളവേലി, കാവ് പരിപാലനം,പ്രകൃതിയിൽ നിന്ന് അപ്രത്യക്ഷമാകുന്ന അപൂർവ്വ വൃക്ഷങ്ങളുടെ തോട്ടം, വിവിധ തരം മാലിന്യ സംസ്കരണ പദ്ധതികൾ ,മണ്ണ് ജലസംരക്ഷണത്തിനായി കൽകെട്ടുകൾ, ബണ്ടുകൾ ,മഴവെള്ള സംഭരണികൾ ,സ്റ്റേഡിയം ,പൂമരങ്ങൾ അതിരിടുന്ന റോഡുകൾ , കുളങ്ങൾ ,മഴക്കുഴികൾ തുടങ്ങി നിരവധി പദ്ധതികളാണ് പച്ചത്തുരുത്തിന്റെ ഭാഗമായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. 40 ഏക്കറോളം സ്ഥലത്തു 80 ലക്ഷത്തോളം തുക ചെലവഴിച്ചാണ് പച്ചത്തുരുത്ത് യാഥാർഥ്യമാക്കുക. […]