play-sharp-fill

നദീസംയോജനം വൻ വിജയത്തിലേയ്ക്ക്: ഐരാറ്റുനടയിൽ ഇന്ന് വിളവെടുപ്പ് ആരംഭം

സ്വന്തം ലേഖകൻ കോട്ടയം:മീനച്ചിലാർ- മീനന്തറാർ-കൊടൂരാർ നദിപുനർസംയോജനപദ്ധതിയുടെ ഭാഗമായി വർഷങ്ങളായി തരിശായി കിടന്ന പാടശേഖരത്ത്​ നടത്തിയ നെൽകൃഷി വിളവെടുപ്പ്​ മഹോത്സവം ഇന്ന് നടക്കും. രാവിലെ ഒമ്പതിന്​ ഐരാറ്റുനട മാധവൻപടി മരിങ്ങാട്ടുച്ചിറയിൽ മന്ത്രി വി.എസ്​.സുനിൽകുമാർ ഉദ്​ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അധ്യക്ഷത വഹിക്കും. കോഒാർഡിനേറ്റർ അഡ്വ.​ കെ.അനിൽകുമാർ, കൃഷി കൺവീനർ ഡോ. പുന്നൻ കുര്യൻ വെങ്കടത്ത്​ എന്നിവർ സംസാരിക്കും. നദീപുനർസംയോജനപദ്ധതിയുടെ പ്രധാന വിളവെടുപ്പാണ്​ മീനന്തറയാറി​െൻറ നദീതടപ്രദേശത്തേത്​.  20 വർഷങ്ങളായി തരിശായി കിടന്ന വയലുകളിൽ നെൽകൃഷി പുനരാരംഭിച്ചത്​. അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലായി പാടശേഖരസമിതികൾ വിളിച്ചുചേർത്തും കർഷകരെ […]

ലോകത്തിലാദ്യം എക്യുമെനിസത്തിന്റെ വിത്തുപാകിയത് വൈഎംസിഎ: ഡോ. ലെബി ഫിലിപ്പ് മാത്യു

സ്വന്തം ലേഖകൻ കോട്ടയം: ലോകത്തിലാദ്യം എക്യുമെനിസത്തിന്റെ വിത്തുപാകിയത് വൈഎംസിഎ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലൂടെയാണെന്ന് ദേശീയ അധ്യക്ഷൻ ഡോ. ലെബി ഫിലിപ്പ് മാത്യു. വൈഎംസിഎ കേരള റീജിയൺ എക്യുമെനിക്കൽ യുവജന അസംബ്ളി കോട്ടയം വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാർഥനയിൽ ഉടലെടുത്ത വൈഎംസിഎ 173 വർഷം പിന്നിട്ടപ്പോൾ 123 രാജ്യങ്ങളിൽ കരുണയുടെ വെളിച്ചം വീശുവാൻ കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന തൊഴിലാളി വർഗത്തിന്റെ ജോലി സമയക്രമീകരണം ഉൾപ്പടെ ലോകത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാനും കഴിഞ്ഞിട്ടുണ്ടെന്ന് ലെബി പറഞ്ഞു. സമൂഹത്തിന്റെ സ്പന്ദനങ്ങൾ മനസിലാക്കി വിവേകത്തോടെ അടുത്തതലമുറയെ നയിക്കണമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ […]