play-sharp-fill

പാലാ മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് ദേവാലയം ലോക്ഡൗൺ കാലത്തെ ഹരിത വിപ്ലവത്തിലൂടെ മാതൃക ആകുന്നു

സ്വന്തം ലേഖകൻ പാലാ: കരൂർ പഞ്ചായത്തിന്റെയും പാലാ നഗരസഭയുടെയും അതിർത്തികൾ പങ്കിടുന്ന മുണ്ടാങ്കൽ സെന്റ്.ഡൊമിനിക്‌സ് ദേവാലയം ലോക്ഡൗൺ കാലത്തെ ഹരിത വിപ്ലവത്തിലൂടെ മാതൃക ആകുന്നു. ഇടവകയിലെ വീടുകളെ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപതർ ആക്കുന്നതിനും യുവാക്കളെ കൃഷിയിലേക്ക് ഇറക്കുന്നതിനും ആയി പള്ളി വികാരി മാത്യു കിഴക്കേയരഞ്ഞാണിയിലിന്റെ നേതൃത്വത്തിൽ ഇടവകയിലെ യുവജങ്ങൾ 300 ഗ്രോബാഗുകളിൽ ജൈവ പച്ചക്കറി കൃഷിക്ക് ആരംഭം കുറിച്ചു. പച്ചക്കറികൃഷിയുടെ പ്രാധാന്യം നാടാകെ എത്തിക്കുവാനായി പച്ചക്കറികൃഷി പള്ളിയിൽ മാത്രം ഒതുക്കാതെ ജാതിമതഭേദമന്യേ ഇടവക അതിർത്തിയിലെ താല്പര്യമുള്ള എല്ലാവർക്കും പാവൽ, പടവലം, വഴുതന, തക്കാളി തുടങ്ങിയവയിൽ […]

സൗജന്യ കിറ്റ് വിതരണത്തിന് സഹായവുമായി എ.ഐ.വൈ.എഫ്: കിറ്റ് വിതരണ കേന്ദ്രം മന്ത്രി പി.തിലോത്തമൻ സന്ദർശിച്ചു

സ്വന്തം ലേഖകൻ കോട്ടയം: എ.ഐ.വൈ.എഫ് കോട്ടയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യ കിറ്റ് നിറയ്ക്കുന്ന വൈ.എം.സി.എ ഹാൾ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ സന്ദർശിച്ചു. നിയോജക മണ്ഡലത്തിലെ റേഷൻ കടകളിലേയ്ക്കുള്ള പിങ്ക് റേഷൻ കാർഡുകാർഡുടമകൾക്കുള്ള കിറ്റുകൾ വൈ.എം.സി.എ ഹാളിൽ എ.ഐ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കി വരുന്നത്. 2000 കിറ്റുകൾ ഇന്നലെ വിതരണത്തിന് തയ്യാറാക്കി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി റെനീഷ് കാരിമറ്റം, പ്രസിഡന്റ് രാജീവ് എം ജി എന്നിവരുടെ നേതൃത്വത്തിൽ സപ്ലൈ കോ ജീവനക്കാരുടെയും സഹായത്തോടെയാണ് കിറ്റുകൾ തയ്യാറാക്കുന്നത്. 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. മുപ്പതോളം വരുന്ന […]

കൊറോണയെ തുരത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ആറാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം ; തിരുവനന്തപുരത്ത് നിന്നും കോട്ടയത്ത് ഹൃദയമെത്തിയത് രണ്ട് മണിക്കൂറുകൾ കൊണ്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണയെ തുരത്തി രാജ്യത്തിന് അഭിമാനമായി മാറിയ കോട്ടയം മെഡിക്കൽ കോളജിലെ ആറാമത്തെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയും വിജയകരം. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ കാലത്ത് അവയവദാന പ്രകൃയയിലൂടെ നടന്ന ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയമാണെന്ന് ഡോക്ടർമാർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്.ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയി വിജയകരമാണെങ്കിലും ഹാർട്ട് റിജക്ഷൻ സാധ്യതയും ഇൻഫെക്ഷൻ സാധ്യതയും ഉള്ളതിനാൽ രോഗിയെ 24 മണിക്കൂർ വെന്റിലേറ്ററിലാക്കിയിരിക്കുകയാണ്. രണ്ടാഴ്ച്ച കഴിയുന്നതുവരെ രോഗി […]

ദുരിതകാലത്ത് യുവജനങ്ങളുടെ കരുതലുമായി യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ: 3000 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് നൽകി ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ കോട്ടയം: ദുരിതകാലത്ത് ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങൾക്ക് കരുതലിന്റെ കൈ നീട്ടി യൂത്ത് കോൺഗ്രസിന്റെ യൂത്ത് കെയർ. കൊറോണയെ പ്രതിരോധിക്കാനുള്ള ലോക്ക് ഡൗണിന്റെ ഭാഗമായി സാധാരണക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സഹായവുമായി യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 3000 കുടുംബങ്ങൾക്ക് 18 ടൺ ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്തത്. യൂത്ത് കോൺഗ്രസ് എറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് തോമസിന് കിറ്റ് കൈമാറി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കിറ്റ് വിതരണം ഉദ്ഘാടനം […]

കൊറോണ പരീക്ഷണ കാലം പൂർത്തിയായി: ജില്ലയിൽ 21 മുതൽ ഇളവുകൾ ; സർക്കാർ ഓഫിസുകൾ തുറക്കും : ജില്ലയിലെ നിർദ്ദേശങ്ങൾ ഇങ്ങനെ : അന്യജില്ലയിൽ നിന്നെത്തുന്ന ജീവനക്കാർക്ക് ക്വാറന്റൈൻ …!

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് ബാധയുടെ പരീക്ഷണ കാലം പൂർത്തിയായതോടെ കോട്ടയം ജില്ലയിൽ ഏപ്രിൽ 21 മുതൽ ഇളവുകൾ നിലവിൽ വരും. കൊറോണയെ തുരത്തിയ കോട്ടയത്ത് സാധാരണ ജീവിതം അനുവദനീയമാണെങ്കിലും ചില നിയന്ത്രണങ്ങൾ നിലനിൽക്കും. ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഏപ്രിൽ 21 മുതൽ പ്രവർത്തനം ആരംഭിക്കും. എന്നാൽ ജില്ലയ്ക്ക് പുറത്ത് നിന്നെത്തി ജോലി ചെയ്യുന്നവർ കോട്ടയത്ത് തന്നെ താമസിക്കണമെന്ന് മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി. സഞ്ചാരം ജില്ലയിൽ പരിമിതപ്പെടുത്തണം. എന്നാൽ എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കി. യാത്രയിൽ കാറിലും ഓട്ടോറിക്ഷയിലും ഡ്രൈവറെ […]

കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സഹായം വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സഹായം വിതരണം ചെയ്തു. നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോന ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് എം.എ സലിം, ജനറൽ സെക്രട്ടറി ബിനോ ജോസഫ്, കൺവീനർ സൈനുദീൻ എന്നിവർ ചേർന്നാണ് സഹായം കൈമാറിയത്.

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ആയിരം രൂപ ധനസഹായം നൽകും : കോട്ടയം ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസർ

സ്വന്തം ലേഖിക കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ സജീവ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും മറ്റ് മാനദണ്ഡങ്ങൾ ബാധകമാക്കാതെ ആയിരം രൂപ പ്രത്യേക ധനസഹായമായി അനുവദിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. പേര്, വ്യക്തമായ മേൽവിലാസം, അംഗത്വ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ് കോഡ് എന്നിവ സഹിതം [email protected] എന്ന ഇമെയിലിലോ, 9846154275, 9496093958, 6282956512 എന്നീ നമ്പറുകളിൽ വാട്‌സ്ആപ്പ് മുഖേനെയോ അയ്ക്കുക. ലോൺ തീരുന്നതു വരെ തൊഴിലാളികൾ ഓഫീസിൽ നേരിട്ട് ഹാജാരാവേണ്ടതില്ലെന്നും […]

കൊറോണ ദുരിതക്കാലത്ത് സഹായവുമായി പാക്കിൽ പള്ളി

സ്വന്തം ലേഖകൻ പാക്കിൽ: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലുള്ള ലോക് ഡൗൺ മൂലം വരുമാനമില്ലാതെ ദുരിതത്തിലായ കുടുംബങ്ങൾക്ക് പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി സഹായമെത്തിച്ചു. ആയിരം രൂപയിലധികം വിലവരുന്ന 21 ഇനങ്ങൾ അടങ്ങുന്ന നിത്യോപയോഗ സാധനങ്ങളാണ് ദുരിതം മൂലം ബുദ്ധിമുട്ടിലായവർക്ക് വിതരണം ചെയ്തത്. ഇടവയിലും പുറത്തുമായി നൂറിലധികം കുടുംബങ്ങൾക്ക് ഇതുവരെ സൗജന്യമായി ഭക്ഷ്യവസ്തുക്കളും, മരുന്നും വിതരണം ചെയ്യുന്നതിന് സാധിച്ചു. വികാരിമാരായ ഫാ: യൂഹാനോൻ വേലിക്കകത്ത്, ഫാ: ലിബിൻ കുര്യാക്കോസ് കൊച്ചു പറമ്പിൽ ട്രസ്റ്റിമാരായ ജോബി സഖറിയ,ഷാജീമോൻ, സെക്രട്ടറി പുന്നൂസ് പി വർഗീസ് പാറയ്ക്കൽ, […]

കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു സംഭാവന നൽകി

സ്വന്തം ലേഖകൻ കോട്ടയം: കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കോട്ടയം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കു ആവശ്യമുള്ള അരി സംഭാവന നൽകി. കോട്ടയം പട്ടണത്തിൽ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യം മുൻനിർത്തിയാണ് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ദിവസവും ഭക്ഷണം കഴിക്കുന്ന നൂറ് കണക്കിന് സാധാരണക്കാർക്കായി അരി  നഗരസഭയ്ക്കു കൈമാറിയത്. അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച വസ്തുക്കൾ നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയും, നഗരസഭ സെക്രട്ടറി സുരേഷും ചേർന്നു ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് ജേക്കബ്‌സൺ, വനിതാ കമ്മിറ്റി ചെയർ പേഴ്‌സൺ ടി.എ തങ്കം , യൂണിറ്റ് […]

കോട്ടയം പൊൻപള്ളിയിൽ മൂന്നര ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടി ; വീട്ടിൽ വച്ച് ചാരായം വാറ്റുകയായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം : വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ജില്ലയുടെ പലഭാഗത്തും ചാരായം വാറ്റും വ്യാജ മദ്യനിർമ്മാണവും തകൃതിയായി പുരോഗമിക്കുന്നുണ്ട്. വ്യാജമദ്യ നിർമ്മാണവും ചാരായം വാറ്റുന്നവരെയും പിടികൂടാൻ പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും അക്ഷീണം പരിശ്രമിക്കുന്നുമുണ്ട്. പാമ്പാടി എക്‌സൈസ് റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി.വിജയപുരം പൊൻപള്ളി ഞാറയ്ക്കൽ ഭാഗത്ത് തടത്തിൽപറമ്പിൽ സരുൺകുമാറിന്റെ വീട്ടിൽ നിന്നുമാണ് മൂന്നര ലിറ്റർ ചാരായവും 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. പാമ്പാടി എക്‌സൈസ് […]