play-sharp-fill

ഒരു കോടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനെത്തി: പുന്നയ്ക്കൽ ചുങ്കത്തിന് ആശ്വാസ വഴിയായി

സ്വന്തം ലേഖകൻ കൊല്ലാട്: തകർന്ന് തരിപ്പണമായി കിടന്ന പുന്നയ്ക്കൽ ചുങ്കം റോഡിന് ആശ്വാസമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എത്തി. കളത്തിക്കടവിനെയും നാട്ടകം ഗസ്റ്റ്ഹൗസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുന്നയ്ക്കൽ ചുങ്കം ബണ്ട് റോഡ് നവീകരണം പൂർത്തിയാക്കി. വെള്ളംകയറി സ്ഥിരം കുഴിയായി മാറുന്ന റോഡാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ട് ഗതാഗതയോഗ്യമാക്കി തുറന്ന് നൽകിയത്. 2016 -17 വാർഷിക പദ്ധതിയിൽപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പനച്ചിക്കാട് പഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് റോഡ്.  കൊല്ലാട് കളത്തിക്കടവ് പുന്നയ്ക്കൽ ചുങ്കം ബണ്ട് റോഡ് […]

കെയർ ഹോം പദ്ധതി താക്കോൽദാനം 26 ന്

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് 26 ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്‌ഘാടനം ചെയ്യും . ഉച്ചകഴിഞ്ഞ് 2.30ന് നാഗമ്പടം മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ മാരായ സി.എഫ് തോമസ്, അഡ്വ. കെ സുരേഷ് കുറുപ്പ്, സി. കെ ആശ എന്നിവര്‍ താക്കോല്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, എഡിഎം    […]

ശുചിത്വ മികവില്‍ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്

സ്വന്തംലേഖകൻ കോട്ടയം : കുടിവെള്ള ക്ഷാമമോ മാലിന്യപ്രശ്‌നങ്ങളോ ഇല്ല.  സാധനങ്ങള്‍ വാങ്ങാന്‍ തുണി സഞ്ചികള്‍, പൊതു പരിപാടികളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ സ്റ്റീല്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കിണര്‍ ഫില്‍ട്ടറിങ്, കിണര്‍ റീച്ചാര്‍ജ്ജിംഗ്, പ്രദേശത്തെ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിന്  പ്രത്യേക ബോട്ടില്‍ ബൂത്ത് എന്നിങ്ങനെ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പറഞ്ഞത് ഒരു ശുചിത്വ സുന്ദര പൂഞ്ഞാറിന്റെ സംഭവകഥയായിരുന്നു. ~ഒരു ഗ്രാമം നന്മയിലേക്ക് ചുവടുവെയ്ക്കുന്നതിന്റെ കഥ. അങ്ങനെ ആ കഥയ്ക്ക് ശുചിത്വ മികവിന്റെ ഒന്നാംസ്ഥാനവും ലഭിച്ചു.  സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഹരിതകേരളം, ജില്ലാ ശുചിത്വ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ […]

വിവേചനമില്ലാതെ നീതി നടപ്പാക്കല്‍ പോലീസിന്റെ കടമ: മന്ത്രി എം.എം. മണി

സ്വന്തംലേഖകൻ കോട്ടയം : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും അതില്‍ വിവേചനം ഇല്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ ഉള്ള ബാധ്യത പൊലീസിനുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍ മന്ദിരത്തിന്റെ  ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, നിയമ സഹായങ്ങള്‍ നൽകുക , നീതി ഉറപ്പാക്കുക ഇവയെല്ലാം പൊലീസ് സേനയുടെ കര്‍ത്തവ്യങ്ങളാണ്. അതിനായി പോലീസ് സേനക് ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കൊക്കോട്ടുച്ചിറ കുളത്തിന് […]

പെരിയ ഇരട്ടക്കൊലപാതകം: യൂത്ത് കോൺഗ്രസിന്റെ ജില്ലാ പൊലീസ് മേധാവി ഓഫിസ് മാർച്ച് ചൊവ്വാഴ്ച; കോട്ടയം നഗരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും, പൊലീസ് അതിക്രമങ്ങളിൽ ശക്തമായ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക് മാർച്ച് നടത്തും. ഗാന്ധിസ്‌ക്വയറിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിൽ ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് കളക്ടറേറ്റിന് സമീപത്ത് ചേരുന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോബി അഗസ്റ്റിൻ എന്നിവർ അടക്കം […]

സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ സേവനം ജനങ്ങളിലെത്തിക്കാൻ കുടുംബശ്രീ സ്റ്റാൾ

സ്വന്തംലേഖകൻ കോട്ടയം: സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടത്ത് നടക്കുന്ന പ്രദർശന വിപണ മേളയിൽ ജനപ്രിയമായി കുടുംബശ്രീ സ്നേഹിത സ്റ്റാൾ. ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്റ്റാളിലൂടെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്കിന്റെ സേവനങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത് . അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും വിധേയരാകുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷണം നൽകുന്നതിനായി രൂപം കൊണ്ട കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക് ഇതിനോടകം ജില്ലയിൽ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. സ്ത്രീ സുരക്ഷ, ലിംഗസമത്വം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസുകൾ നൽകുന്നതിനൊപ്പം 24 മണിക്കൂർ […]

കോട്ടയത്തിന്റെ സ്വന്തം സിനിമാ മേളയ്ക്ക് തിരശീല ഉയരുന്നു: അഞ്ചാമത് പ്രാദേശിക ചലച്ചിത്ര മേളയ്ക്ക് മാർച്ച് അഞ്ചിന് തുടക്കം; ഡെലിഗേറ്റ് പാസ് വിതരണം അനശ്വര തീയറ്ററിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അക്ഷരനഗരത്തിന്റെ സിനിമാ സ്വപ്‌നങ്ങൾക്ക് ചിറകു നൽകിയ കോട്ടയത്തിന്റെ സ്വന്തം ഫിലിം ഫെസ്റ്റിന് മാർച്ച് അഞ്ചിന് തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിൽ വിദേശ രാജ്യങ്ങളിലേതടക്കം പതിനഞ്ചോളം സിനിമകൾ പ്രദർശിപ്പിക്കും. അഞ്ചു മുതൽ എട്ടുവരെ കോട്ടയം അനശ്വര തീയറ്ററിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുക. ഇത്തവണ കേരളത്തിന്റെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ദ ഡാർക്ക് റൂം എന്ന ചിത്രമാണ് മേളയുടെ പ്രധാന ആകർഷണം. ഇറാൻ ചിത്രമായ ഡാർക്ക് റൂമിനെയാണ് പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. ഇന്ത്യൻ ചിത്രമായ […]

നിങ്ങളെ വലിയ രോഗിയാക്കാൻ ചിക്കനിലും പഴംപൊരിയിലും നിറം: വൃത്തിയില്ലാത്ത അടുക്കള; പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങൾ: ആകെ മൊത്തം അലമ്പായ 11 ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിഴ; കുടുങ്ങിയത് ഹോട്ടൽ ഐശ്വര്യയും, അന്നാസും അടക്കമുള്ള ഹോട്ടലുകൾ

സ്വന്തം ലേഖകൻ കോട്ടയം: ചിക്കനും പഴംപൊരിയിലും നിറം ചേർത്ത് ആളുകളുടെ ആരോഗ്യം നശിപ്പിക്കാനിറങ്ങിയ ജില്ലയിലെ 11 ഹോട്ടലുൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിഴ. ജില്ലയിലെ പ്രമുഖ 11 ഹോട്ടലുകളിൽ നിന്നും 28,000 രൂപ പിഴയായി ഈടാക്കിയ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ഇവർ നോട്ടീസും നൽകി. മൂന്നു ദിവസമായി രാത്രി കാലത്താണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ജില്ലയിലെ 44 ഹോട്ടലുകളിൽ പരിശോധന നടത്തിയത്. 18 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകിയിട്ടുണ്ട്. 11 ഹോട്ടലുകളിൽ ഗുരുതരമായ പ്രശ്‌നങ്ങൾ കണ്ടെത്തിയവരിൽ നിന്നാണ് പിഴ ഈടാക്കിയത്. പാലാ ഈരാറ്റുപേട്ട റോഡിൽ പീജേയ്‌സ് […]

കാഞ്ഞിരപ്പള്ളിക്കാരി ഫാത്തിമേ നീ എവിടെയാണ്..! സർക്കാർ ജോലി വിളിക്കുമ്പോൾ ഫാത്തിമ അദൃശ്യ

സ്വന്തം ലേഖകൻ കോട്ടയം: കാഞ്ഞിരപ്പള്ളിക്കാരി ഫാത്തിമേ, നീ എവിടെയാണ്..! കോട്ടയത്തെ എല്ലാ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ കറങ്ങുന്നത് ഫാത്തിമയെ തേടിയുള്ള സന്ദേശമാണ്. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ പി.എ ഫാത്തിമ എന്ന പെൺകുട്ടിയുടെ വിലാസത്തോടു കൂടിയുള്ള പി.എസ്.സിയുടെ കോൾ ലെറ്ററാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഫാത്തിമ ഇപ്പോൾ ഇവിടെയല്ല താമസമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. ഇവിടുത്തെ പോസ്‌റ്റോഫിൽ നിന്നുള്ള ആരോ ആണ് ഫാത്തിമയുടെ കയ്യിൽ പി.എസ്.സിയുടെ കോൾ ലെറ്റർ ലഭിക്കണമെന്ന ഉദ്ദേശത്തോടെ, കോൾ ലെറ്ററിന്റെ ചിത്രം പകർത്തി സോഷ്യൽ […]

അയ്മനം മിനിസ്റ്റേഡിയം കോംപ്ലക്സ് നിർമ്മാണ ഉദ്‌ഘാടനം 25 ന്

സ്വന്തംലേഖകൻ കോട്ടയം : അയ്മനം മിനിസ്റ്റേഡിയം കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനം 25 ന് 3 നു മന്ത്രി എം.എം.മാണി നിർവഹിക്കും. സംസ്ഥാന സർക്കാർ കിഫ്‌ബി ഫണ്ടിൽ നിന്നും സ്റ്റേഡിയത്തിന്റെ നിർമാണത്തിനായി 5.17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ പരിധിയിലുള്ള ഒരു ഏക്കർ സ്ഥലത്തു രണ്ട് ബാഡ്മിന്റൺ കോർട്ട്,നീന്തൽകുളം ,ഇൻഡോർസ്‌റ്റേഡിയം തുടങ്ങി കായികതാരങ്ങളെ വാർത്തെടുക്കുന്നതിനുള്ള എല്ലാ സൗകര്യകളും ഒരുക്കു. ഉദ്ഘാടന ചടങ്ങിൽ സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത് പ്രസിഡന്റ് സണ്ണി പാമ്പാടി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ സുധീർ ബാബു,മുൻ എം.എൽ.എ വൈക്കം വിശ്വൻ […]