play-sharp-fill

ശ്രീകൃഷ്ണ ജയന്തി പതാകദിനം, സാംസ്കാരിക സമ്മേളനം

സ്വന്തം ലേഖകൻ കോട്ടയം:   രാവിലെ 6 മണിക് പ്രഭാതഭേരിയോടു കൂടി ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികൾക്കു തുടക്കമായി. തുടർന്ന് ജില്ലയിൽ 1800 കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തൽ നടന്നു.ഗാന്ധി സ്വകയറിൽ ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി കെ.എൻ.സജികുമാർ, തിരുനക്കരയിൽ സ്വാഗതസംഘം ചെയർമാൻ പ്രൊഫ.മാടവന ബാലകൃഷ്ണണ പിള്ള, പൊൻകുന്നത്ത് മേഖലാ സെക്രട്ടറി ബി.അജിത്കുമാർ, വൈക്കത്ത്  ജില്ലാ സെക്രട്ടറി സനൽ കുമാർ, ചങനാശ്ശേരിയിൽ താലൂക്ക് സെക്രട്ടറി ജി.രതീഷ്, പാലായിൽ ജില്ലാ അദ്ധ്യക്ഷൻ ബിജു കൊല്ലപ്പള്ളി, മുണ്ടക്കയത്ത് മേഖലാ സെക്രട്ടറി  പി.സി.ഗിരിഷ് കുമാർ, എന്നിവർ പതാക ഉയർത്തി.തിരുനക്കര […]

മഴ കുറഞ്ഞിട്ടും ജില്ലയിൽ അവധി തുടരുന്നു: ജില്ലയിലെ പന്ത്രണ്ട് സ്കൂളുകൾക്ക് തിങ്കളാഴ്ചയും അവധി

സ്വന്തം ലേഖകൻ കോട്ടയം : പത്തു ദിവസത്തോളം നീണ്ടു നിന്ന അവധിക്കാലത്തിന് ശേഷം ജില്ലയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. എന്നാൽ , ഇതിൽ നിന്നു വ്യത്യസ്തമായി പന്ത്രണ്ട് സ്കൂളുകളിൽ നാളെയും ജില്ലയിൽ അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന 12 സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം താലൂക്ക് 1. സെന്റ് മേരീസ് എല്‍.പി.എസ്, തിരുവാര്‍പ്പ് 2. ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ് 3. ഗവണ്‍മെന്റ് യു.പി.എസ്, അയര്‍ക്കുന്നം 4.ഗവണ്‍മെന്റ് യു.പി. എസ്, ചിങ്ങവനം ചങ്ങനാശേരി താലൂക്ക് 1. ഗവണ്‍മെന്റ് എല്‍.പി.എസ്, പെരുന്ന 2. […]

ശ്രീകൃഷ്ണ ജയന്തി: ജില്ലയിൽ 800 കേന്ദ്രങ്ങളിൽ ശോഭായാത്ര; 1800 കേന്ദ്രങ്ങളിൽ പതാക ഉയർത്തും

സ്വന്തം ലേഖകൻ കോട്ടയം :ജില്ലാ സ്വാഗതസംഘത്തിന്റേയും ബാലഗോകുലം ജില്ലാസമിതിയുടേയും ആഭിമുഖ്യത്തിൽ ജില്ലയിൽ 800 കേന്ദ്രങ്ങളിൽ ശോഭായാത്ര സംഘടിപ്പിക്കുന്നു. ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് ആഗസ്റ്റ് 18 നു 1800 കേന്ദ്രങ്ങളിൽ പതാകദിനം നടത്തുന്നു. കോട്ടയം ഗാന്ധിസ്‌ക്വയറിൽ ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ. എൻ. സജികുമാർ പതാക ഉയർത്തും. തിരുനക്കര ടെമ്പിൾ കോർണറിൽ സ്വാഗതസംഘം ചെയർമാൻ പ്രൊഫ: മാടവന ബാലകൃഷ്ണപിള്ള പതാക ഉയർത്തും. നദീവന്ദനം, വൃക്ഷപൂജ, പ്രകൃതി ബോധവത്ക്കരണ സെമിനാറുകൾ, ഗോപൂജ, സാംസ്‌ക്കാരിക സമ്മേളനങ്ങൾ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നു. ചിങ്ങം 1 […]

സ്വാതന്ത്ര്യദിനാഘോഷം: ജില്ലയിലെ മികച്ച പ്ലാറ്റൂണിനുള്ള പുരസ്‌കാരം ജില്ലയിലെ എക്‌സൈസ് സംഘത്തിന്

സ്വന്തം ലേഖകൻ കോട്ടയം: പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ എക്‌സൈസ് പ്ലറ്റൂണിനെ നയിച്ച വൈക്കം എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ മികച്ച പ്ലറ്റൂൺ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടു. പരേഡിലെ പ്രകടനത്തിന് പോലീസ് വിഭാഗത്തിൽ എക്‌സൈസ് പ്ലറ്റൂണും സിവിൽ പോലീസിൻറെ ഒന്നാം നമ്പർ പ്ലറ്റൂണും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സ്റ്റൂഡൻറ്‌സ് പോലീസ് വിഭാഗത്തിൽ ആൺകുട്ടികൾ ഒന്നാം സ്ഥാനവും പെൺകുട്ടികൾ രണ്ടാം സ്ഥാനവും നേടി. മറ്റു വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ എൻ.സി.സി സീനിയർ 1.എം.ഡി. സെമിനാരി എച്ച്.എസ്.എസ്.സ്, കോട്ടയം 2. അഞ്ചാം കേരള നേവൽ […]

തീക്കോയിയിൽ ഉരുൾപൊട്ടി തകർന്നത് പത്തു ലക്ഷം രൂപയുടെ കൃഷി

സ്വന്തം ലേഖകൻ കോട്ടയം: ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ തീക്കോയി ഗ്രാമപഞ്ചായത്തിൽ വൻ കൃഷി നാശം. 10 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. പ്രകൃതിക്ഷോഭം രൂക്ഷമായിരുന്ന അഞ്ചാം വാർഡിലെ 30 ഏക്കർ, കാരികാട് ടോപ്പ് പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ ഇനിയും വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. കട്ടുപ്പാറ, ഒറ്റയീട്ടി എന്നിവിടങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഏഴു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളാണ്. മലയോര മേഖലയായ ഇവിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 1200 ലധികം റബർ മരങ്ങൾ വീണിരുന്നു. ടാപ്പിങ്ങില്ലാത്ത 500 റബർ മരങ്ങളും നശിച്ചു. മുപ്പതോളം കർഷകർക്ക് കനത്ത നഷ്ടമുണ്ടായി. മണ്ണിടിച്ചിലിൽ […]

പെരുമഴയിൽ ചത്തത് ഏഴു പശുക്കൾ: 12 കിടാവുകൾ, 19 ആടുകൾ: ജില്ലയിൽ മൃഗസംരക്ഷണ മേഖലയ്ക്ക് 6.83 ലക്ഷം രൂപ നഷ്ടം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ മൃഗസംരക്ഷണ മേഖലയിൽ 6.83 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആദ്യഘട്ട വിലയിരുത്തൽ. ഏഴു പശുക്കൾ ചത്തതായാണ് ഇതുവരെയുള്ള വിവരം ഒരു പശുവിന് 60,000 രൂപ വെച്ച് 4.2 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. 12 കിടാരികൾ നഷ്ടമായതിന് 12,000 രൂപയും 19 ആടുകൾ ചത്തതിന് 1.14 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നു. എട്ട് എരുമ കിടാക്കളാണ് മുങ്ങിച്ചത്തത്. ഒന്നിന് 10,000 രൂപ വെച്ച് 80,000 രൂപ നഷ്ടക്കണക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 750 കോഴികളും 210 താറാവുകളും ചത്തു. […]

കനത്ത മഴയിൽ ജില്ലയിൽ പോയത് രണ്ടു കോടി രൂപയുടെ വൈദ്യുതി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കെ.എസ്.ഇ.ബി.യ്ക്ക് ഇതു വരെ രണ്ട് കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കോട്ടയം സർക്കിളിൽ 1.25 കോടിയും പാലാ സർക്കിളിൽ 75 ലക്ഷവുമാണ് ഇതു വരെ കണക്കാക്കിയിട്ടുള്ള നഷ്ടം. ഇപ്പോഴും വെള്ളം ഇറങ്ങാത്ത താഴ്ന്ന പ്രദേശങ്ങളിലെ നഷ്ടം കണക്കാക്കിയിട്ടില്ല. കോട്ടയത്തെ 81 ഹൈടെൻഷൻ വൈദ്യുതി പോസ്റ്റുകളും 428 ലോ ടെൻഷൻ വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. 50 ഓളം 11 കെ.വി ലൈനുകൾ പൊട്ടി വീണു. 1884 സ്ഥലങ്ങളിൽ ലോ ടെൻഷൻ ലൈനുകൾക്ക് തകരാർ സംഭവിച്ചു. പാലായിൽ 78 ഹൈ ടെൻഷൻ […]

കോട്ടയത്തെ നൗഷാദായി അജയ്: നഷ്ടക്കണക്കുകൾ മറന്നു; ഏഴു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ അജയ് ദുരിതബാധിതർക്ക് നൽകി

സ്വന്തം ലേഖകൻ കോട്ടയം: മൂന്നു ലക്ഷം രൂപ വില പറഞ്ഞിട്ടും വിൽക്കാതെ വച്ചിരുന്ന തുണിത്തരങ്ങൾ ഒരു രൂപ പോലും വാങ്ങാതെ അജയ് ഇന്നലെ പ്രളയ ബാധിതർക്കായി നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കുവേണ്ടി അവശ്യ സാധനങ്ങൾ സമാഹരിക്കുന്നതിനായി കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ബസേലിയോസ് കോളേജിൽ നടത്തുന്ന സംഭരണ കേന്ദ്രത്തിൽ ഇവ കൈമാറാൻ കുടുംബസമേതമാണ് ഇദ്ദേഹം എത്തിയത്. മാങ്ങാനം നെല്ലിക്കൽ അജയ് സക്കറിയ കോട്ടയം ടൗണിലും ചവിട്ടുവേലിയിലും നടത്തിയിരുന്ന വസ്ത്രവ്യാപാര ശാലകളുടെ പ്രവർത്തനം അവസാനിപ്പിച്ചതിനെത്തുടർന്ന് ശേഷിച്ച തുണിത്തരങ്ങൾ വാങ്ങാൻ പല ചെറുകിട കച്ചവടക്കാരും എത്തിയിരുന്നു. […]

ബിഗ് ബസാർ കോട്ടയത്തിന് ബിഗ് തലവേദനയാകുന്നു: കയറാനും ഇറങ്ങാനും ഒരു വഴി മാത്രം; തിരക്കേറിയ ടിബി റോഡിനെ കുരുക്കാൻ ഒരൊറ്റ ബിഗ് ബസാർ മാത്രം മതി

സ്വന്തം ലേഖകൻ കോട്ടയം: ബിഗ് ബസാർ എന്ന സ്ഥാപനം നഗരത്തിൽ തുടങ്ങിയത് എന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം..! നഗരത്തെ ഗതാഗതക്കുരുക്കിലാക്കാൻ. പ്രളയത്തിൽ വലഞ്ഞു നിൽക്കുന്ന കോട്ടയത്തെ സാധാരണക്കാർക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് ബിഗ് ബസാർ എന്ന സ്ഥാപനം. അവധി ദിവസമായ വ്യാഴാഴ്ച നഗരത്തെ ഗതാഗതക്കുരുക്കിലാക്കിയത് ബിഗ് ബസാർ തന്നെയായിരുന്നു. ബിഗ്ബസാറിലെത്തുന്ന ആളുകളുടെ തിരക്ക് മൂലം ഗതാഗതക്കുരുക്കുണ്ടായിട്ടും പ്രശ്‌നം പരിഹരിക്കാൻ ഇടപെടൽ നടത്താൻ ഇതുവരെയും ബിഗ് ബസാർ അധികൃതർ തയ്യാറായിട്ടില്ല. ആയിരക്കണക്കിന് ആളുകൾ ദിവസവും എത്തിച്ചേരുന്ന സ്ഥാപനം എന്നു തന്നെയാണ് ബിഗ് ബസാറിന്റെ പരസ്യം. […]

നാളെ അവധിയുണ്ടോ കളക്ടർ സാറേ: മഴയൊഴിഞ്ഞു നിന്നിട്ടും കോട്ടയത്ത് അവധി അന്വേഷകർ വർധിക്കുന്നു; എട്ടു ദിവസത്തെ അവധി ലഭിച്ചിട്ടും മതിയാകാതെ കുട്ടികൾ

സ്വന്തം ലേഖകൻ കോട്ടയം: തുടർച്ചയായി എട്ടു ദിവസം അവധി നൽകിയ കളക്ടർ വെള്ളിയാഴ്ചയും അവധി നൽകുമെന്ന പ്രതീയിലാണ് കുട്ടികൾ. മഴയൊഴിഞ്ഞു നിന്നെങ്കിലും വെള്ളം പ്രതീക്ഷിച്ച രീതിയിൽ ഇറങ്ങിയിട്ടില്ല. എന്നാലും, കളക്ടർ നാളെ അവധി നൽകുമോ എന്നറിയാൻ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലേയ്ക്ക് ഉറ്റു നോക്കിയിരിക്കുയാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികളുടെ പോസ്റ്റ് കണ്ട് കളക്ടർ അവധി പ്രഖ്യാപിച്ചാൽ കോളടിക്കുമല്ലോ എന്ന പ്രതീക്ഷയിൽ ഉറ്റു നോക്കിയിരിക്കുകയാണ് അധ്യാപകരും..! പെരുമഴ തുടങ്ങിയതോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ജില്ലയിൽ അവധിയുടെ ആഘോഷം തുടങ്ങിയത്. വ്യാഴവും വെള്ളിയും അവധി പ്രഖ്യാപിച്ചതോടെ കളക്ടർ കോട്ടയത്തെ സ്റ്റാറായി മാറി. […]