play-sharp-fill

കിഡ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

സ്വന്തം ലേഖകൻ കാക്കനാട്: ഇംപള്‍സ് സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തിയ കുട്ടികളുടെ അഖിലകേരള ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. അണ്ടര്‍ 9,11,13,15 എന്നീ നാലു വിഭാഗങ്ങളിൽ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തിയ മത്സരത്തില്‍ 260ല്‍ അധികം മത്സരാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍: അണ്‍ഡര്‍ 9 ഗൗതം സുമേഷ് (ആണ്‍), ശിവാനി ശിവകുമാര്‍ (പെണ്‍), അണ്‍ഡര്‍ 11 സൂര്യദേവ് എസ്. കുമാര്‍(ആണ്‍), സാനിയ ജോസ് (പെണ്‍), അണ്‍ഡര്‍ 13 ചെറിയാന്‍ ജോര്‍ജി(ആണ്‍), അവാന്തിക രാജേഷ്(പെണ്‍), അണ്‍ഡര്‍ 15 ശിവറാം പി. ബാബു(ആണ്‍), സാനിയാ ബേബി(പെണ്‍).

ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 28 ന് കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ജില്ലാ സമ്മേളനവും നവംബർ 28 വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കോട്ടയം ജോയിസ് റസിഡൻസി ഓഡിറ്റോറിയത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്യും. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജി്ല്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജയപാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ വിശപ്പ് രഹിത പദ്ധതി പ്രഖ്യാപനം നടത്തും. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു […]

വീണ്ടും ആമ്പൽ വസന്തം : 60 ഏക്കറോളം നിറഞ്ഞ് ആമ്പൽ ; 50 ശിക്കാര വള്ളങ്ങൾ ; സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം മിഷൻ

  സ്വന്തം ലേഖിക കോട്ടയം : 60 ഏക്കറോളം നിറഞ്ഞുകിടക്കുന്ന ആമ്പൽ വസന്തം കാണാൻ വിനോദ സഞ്ചാരികളെ ക്ഷണിച്ച് ഉത്തരവാദിത്ത ടൂറിസം മിഷൻ. വേമ്പനാട് കായലിലെ ചീപ്പുങ്കൽ ഭാഗത്ത് 60 ഏക്കറോളം സ്ഥലത്താണ് ആമ്പൽകാഴ്ചയുടെ വർണവിസ്മയം. ഈ നിറവസന്തം ആസ്വദിക്കാൻ സഞ്ചാരികൾക്ക് ഇന്നുമുതൽ കുമരകത്തേക്ക് വരാമെന്ന് ടൂറിസം മിഷൻ വ്യക്തമാക്കി. ആമ്പൽ ഫെസ്റ്റിന് ഇന്ന് തുടക്കമായി. കായലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ആമ്പൽ വസന്തം വർണ്ണക്കാഴ്ചയൊരുക്കുന്നത്. സെപ്റ്റംബറിൽ ആരംഭിച്ച ആമ്പൽ സീസൺ ഡിസംബർ പകുതി വരെയാണ്. സമയം രാവിലെ 6 മുതൽ 9.30 വരെയാണ്. […]

കോട്ടയത്തെ പൊലീസുകാരെ പറ്റിച്ച് മാങ്ങാ ജ്യൂസ് ; ജ്യൂസ് കഴിച്ച് വണ്ടി ഓടിച്ചാലും പൊലീസുകാരുടെ മെഷിൻ ‘പീപ്പി’ അടിക്കും

  സ്വന്തം ലേഖിക കോട്ടയം : കോട്ടയത്ത് മാങ്ങാ ജ്യൂസ് കഴിച്ച് വണ്ടിയോടിച്ച ഡ്രൈവർക്ക് കിട്ടിയത് എട്ടിൻറെപണി. മാങ്ങാ ജ്യൂസ് കുടിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറുമാണ് പോലീസിൻറെ മദ്യപരിശോധയിൽ കുടുങ്ങിയത്. വാഹന പരിശോധനയുടെ ഭാഗമായി പോലീസ് ബസ് കൈകാണിച്ചുനിർത്തിയശേഷം ഡ്രൈവറോടു ബ്രീത്ത് അനലൈസറിൽ ഊതാൻ ആവശ്യപ്പെട്ടു. ഡ്രൈവർ ഊതിയപ്പോൾ ബ്രീത്ത് അനലൈസറിൽ ബീപ് ശബ്ദം കേൾക്കുകയും ചെയ്തു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും ബസ് ഓടിക്കാൻ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞതോടെ പ്രശ്‌നത്തിൽ കണ്ടക്ടർ ഇടപെട്ടു. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നും അല്പം മുൻപ് പായ്ക്കറ്റ് മാങ്ങാ ജ്യൂസ് കുടിച്ചതായിരിക്കും […]

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

  സ്വന്തം ലേഖകൻ കോട്ടയം :       ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച്     നിരവധി പേർക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപമുള്ള വളവിൽ വെച്ച് തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസും ശബരിമല തീർഥാടനം കഴിഞ്ഞ് വന്ന പോണ്ടിച്ചേരിയിൽ നിന്നും ഉള്ള തീർഥാടകരുടെ ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.   ഞായറാഴ്ച വൈകുന്നേരം അഞ്ചാരയോടെയാണ് അപകടം ഉണ്ടായത്. തീർഥാടകാരുമായി വന്ന പോണ്ടിച്ചേരി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം . ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് […]

വിദ്യാലയം പ്രതിഭകൾക്കൊപ്പം ഫോക് ലോർ അവാർഡ് ജേതാവ് തോട്ടം ശശിയെ ആദരിച്ചു

സ്വന്തം ലേഖകൻ തോട്ടയ്ക്കാട് : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകൾക്കൊപ്പം പദ്ധതിയോടനുബന്ധിച്ച് നാടൻ പാട്ട് കലാകാരൻ തോട്ടം ശശിയെ ഉമ്പിടി ഗവൺമന്റ് എച്ച് ഡബ്ല്യൂ എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. തുടർന്ന് തോട്ടം ശശിയുമായി വിദ്യാർത്ഥികൾ സംവദിച്ചു. പഴയ കാലത്ത് കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴുമൊക്കെ നാടൻ പാട്ടുകൾ പാടിയിരുന്നതിനേക്കുറിച്ചും, നാടൻ പാട്ടുകളുടെ പ്രാധാന്യത്തേക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. നാടൻ പാട്ടുകൾ നമ്മുടെ ജീവിത ശൈലികളുമായി ബന്ധപ്പെട്ട പല സത്യങ്ങളുടേയും നേർക്കാഴ്ചയാണെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. സ്കൂൾ […]

കുട്ടികളെ കുത്തിനിറച്ച് , പൊട്ടിയ ടയറുമായി ഫിറ്റ്നസ് ഇല്ലാതെ ഓട്ടം: ജില്ലയിലെ അഞ്ച് സ്കൂളുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി: വണ്ടി നന്നാക്കി പിഴ അടച്ച ശേഷം മാത്രം വണ്ടി ഓടിയാൽ മതിയെന്ന് വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ഫിറ്റല്ലാത്ത ബസുകളിൽ കുട്ടികളെ കുത്തി നിറച്ച് പൊട്ടിയ ടയറുമായി സർവീസ് നടത്തിയ അഞ്ച് സ്കൂൾ ബസുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ വിലക്ക്. നെടുങ്കുന്നം പ്രഷ്യസ് സ്‌കൂൾ, തെങ്ങൺ ഗുഡ്‌ഷെപ്പേർഡ് സ്‌കൂൾ, പള്ളിത്തക്കത്തോട് അരവിന്ദാ വിദ്യാമന്ദിരം സ്‌കൂൾ, സ്‌കൂൾ കുട്ടികളെയുമായി കരാർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ഒരു വാഹനത്തിനുമെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. പ്രശ്നങ്ങൾ പരിഹരിച്ച് , വണ്ടി മോട്ടോർ വാഹന വകുപ്പ് അധികൃതരെ കാട്ടി, പിഴ ഈടാക്കിയ ശേഷം മാത്രം വണ്ടി ഓടിയാൽ മതിയെന്നാണ് മോട്ടോർ വാഹന […]

സ്‌കൂൾ ബസിന് തീ പിടിച്ചു കത്തി: അപകടം ഒഴിവായത് തലനാരിഴയ്ക്ക

സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂൾ കുട്ടികളെ ഇറക്കിയ ശേഷം മടങ്ങിയ ബസിന് തീ പിടിച്ചു കത്തി നശിച്ചു. കുട്ടികളെ ഇറക്കിയ ശേഷം മടങ്ങി മീറ്ററുകൾക്കുള്ളിലാണ് തീപിടുത്തം ഉണ്ടായി വണ്ടി കത്തി നശിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ വെള്ളൂർ പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. കാരിക്കോട് ഫ.ഗീവർഗീസ് മെമ്മോറിയൽ ഹൈസ് സ്‌കൂളിന്റെ ബസിനാണ് തീ പിടിച്ചത്. ഓടിക്കൊണ്ടിരുന്ന ബസ് പെട്ടെന്ന് നിൽക്കുകയും എൻജിന്റെ ഭാഗത്ത് തീയും പുകയും ഉയരുകയും തീ പിടിക്കുകയുമായിരുന്നു. ബസ് പൂർണ്ണമായും കത്തിനശിച്ചു. ഉടൻ തന്നെ ഡ്രൈവർ വട്ടക്കാട്ടിൽ […]

കോർപ്പറേഷൻ ബാങ്കിലെ ജീവനക്കാർക്കു നേരെയുളള കയ്യേറ്റം: എ.ഐ.ബി.ഒ.സി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോർപ്പറേഷൻ ബാങ്കിനുള്ളിൽ കോൺഗ്രസ് പാർട്ടി നേതൃത്വത്തിൽ ഒരു വിഭാഗം നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ഗുണ്ടായിസം നടത്തിയതിനെതിരെ എ.ഐ.ബി.ഒ.സി പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കോർപ്പറേഷൻ ബാങ്ക് കോട്ടയം ശാഖയുടെ മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി ഡോ.മഹേഷ് ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ രാജേഷ്, സെക്രട്ടറി വി.പി ശ്രീരാമൻ, ഇ.എം അലക്‌സ് എന്നിവർ പ്രസംഗിച്ചു.

തിരുനക്കര ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ അറ്റകുറ്റപണി; രണ്ടാഴ്ച ഇനി ക്ഷേത്രത്തിൽ രാവിലെ നേരത്തെ നട അടയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിടപ്പള്ളിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അടുത്ത രണ്ടാഴ്ച ക്ഷേത്രം നേരത്തെ അടയ്ക്കും. രാവിലെ പത്തു മണിയോടെ ക്ഷേത്രം അടയ്ക്കന്നതിനായാണ് തീരുമാനമുണ്ടായിരിക്കുന്നത്. പുലർച്ചെ നാലു മണിയ്ക്കു തുറക്കുന്ന ക്ഷേത്രം എല്ലാ പൂജകളും പൂർത്തിയാക്കി പത്തു മണിയോടെയാണ് അടയ്ക്കുന്നത്. നേരത്തെ 11 മണിയോടെയാണ് ക്ഷേത്രം രാവിലെ അടച്ചിരുന്നത്. എന്നാൽ, വൈകുന്നേരം ക്ഷേത്രം അടയ്ക്കുന്നതിനും തുറക്കുന്നതിനുമുള്ള സമയത്തിൽ മാറ്റമുണ്ടാകില്ല. ക്ഷേത്രത്തിലെ തിടപ്പള്ളിയ്ക്കു സമീപം നേരത്തെ ചെമ്പ് പൂശിയിരുന്നു. എന്നാൽ, ഇവിടെ ചോർച്ച അനുഭവപ്പെട്ടതോടെയാണ് ഇപ്പോൾ അറ്റകുറ്റപണികൾ ആരംഭിച്ചിരിക്കുന്നത്. തിടപ്പള്ളിയുടെ ചെമ്പ് പാകിയ ഭാഗത്തെ […]