play-sharp-fill

ജോസ് കെ.മാണി – പി.ജെ ജോസഫ് പോര് മുറുകുന്നു ; ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ലെന്ന് ജോസഫ് വിഭാഗം

  സ്വന്തം ലേഖകൻ കോട്ടയം: ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ല. പ്രതിഷേധവുമായി പി.ജെ ജോസഫ് വിഭാഗം രംഗത്ത്. കോട്ടയത്ത് നടന്ന യു.ഡി.എഎഫ് യോഗം കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം ബഹിഷ്‌കരിച്ചു. പ്രതിഷേധിച്ച് പി.ജെ ജോസഫ് വിഭാഗം യു.ഡി.എഫ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനമാറ്റ ധാരണ ജോസ് വിഭാഗം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും സംഘവും ഇറങ്ങിപ്പോയത്. ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ച് യോഗത്തിന് ഇരിക്കില്ലന്ന് ഇവർ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിൽ സ്ഥാനമാറ്റത്തിനുള്ള സമയമായി, പക്ഷേ […]

കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു

  സ്വന്തം ലേഖകൻ കോട്ടയം : കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു. മുണ്ടക്കയത്ത് വെച്ചാണ് ശബരിമല തീർത്ഥാടകൻ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. കോരുത്തോട് മുക്കുഴിയിൽ വെച്ചായിരുന്നു സംഭവം. രാവിലെ ഏഴരയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. പരമ്പരാഗത കാനന പാതയാണ് ഇവിടം. സ്ഥലത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ഇവിടേക്ക് എത്തിച്ചേരാൻ ഫോറസ്റ്റ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മുറിഞ്ഞ പുഴ ഫോറസ്റ്റ് സബ്ഡിവിഷന് കീഴിൽ വരുന്നതാണ് പ്രദേശം. സംഭവത്തെ തുടർന്ന് […]

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എം.ജി സർവകലാശാലയിൽ : സുരക്ഷയ്ക്കായി ദളിത് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് നീക്കി ; ഗവർണർക്ക് കെഎസ്‌യുവിന്റെ കരിങ്കൊടി

സ്വന്തം ലേഖകൻ കോട്ടയം: സർവകലാശാലകളുടെ സ്വയംഭരണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതാണ് കേരളത്തിലെ സർവകലാശാലകളുടെ അവമതിപ്പിനു കാരണമെന്ന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഗവർണർ സർവകലാശാലയിലെത്തിയത്. വൈസ് ചാൻസിലർമാർ ചട്ടവും നിയമവും അനുസരിച്ച് മാത്രം പ്രവർത്തിച്ചാൽ മതിയെന്ന് ഗവർണർ പറഞ്ഞു. അതേസമയം ചാൻസലർ എന്ന നിലയിൽ സർവകലശാലകളുടെ സ്വയംഭരണം നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ സുരക്ഷയ്ക്കായി സ്റ്റൈഫന്റ് ലഭിക്കാത്തതിന് ഗവർണർക്ക് നിവേദനം നൽകാനെത്തിയ ദളിത് ഗവേഷണ വിദ്യാർത്ഥിനിയെ ഗവർണർ എത്തും മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]

എം.ആർ.എഫിൽ ദീർഘകാല കരാർ നടപ്പാക്കണം: ബി.എം.എസ് നേതൃത്വത്തിൽ തൊഴിലാളികൾ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: എം ആർ എഫ് ലെ ദീർഘകാല കരാർ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം ആർ എഫ് എംപ്ലോയിസ് സംഘ് ബിഎംഎസിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഫാക്ടറി പടിക്കൽ ധർണ നടത്തി. മാനേജ്മെന്റും സിഐടിയുവും തമ്മിലുള്ള ഒത്ത് കളി അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് കരാർ നടപ്പിലാക്കണമെന്ന് സമരം ഉത്ഘാടനം ചെയ്ത യൂണിയൻ പ്രസിഡണ്ടും ഭാരതീയ മസ്ദൂർ സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. കരാർ ദീർപ്പിക്കുവാനുള്ള മാനേജ്മെന്റ് ശ്രമങ്ങളെ തൊഴിലാളികൾ ഒന്നടങ്കം ചെറുത്ത് തോൽപ്പിക്കുമെന്ന് യൂണിയൻ വൈസ് പ്രസിഡണ്ടും ബിഎംഎസ് ജില്ലാ […]

ജനുവരി 3, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര : THE GRUDGE ( Eng)11.00am, 2.00pm.  കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട്‌ ഷോ) 05.45pm , 08.45 PM. * അഭിലാഷ് : ധമാക്ക (മലയാളം നാല് ഷോ) 11.00 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മാമാങ്കം (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : മൈ സാന്റ (മലയാളം മൂന്ന് […]

വിവാദങ്ങൾക്ക് നടുവിൽ ഗവർണർ ഇന്ന് എം.ജി സർവകലാശാലയിൽ ; കനത്ത സുരക്ഷയിൽ സർവകലാശാല ക്യാമ്പസ്

  സ്വന്തം ലേഖകൻ കോട്ടയം: വിവാദങ്ങൾക്ക് നടുവിൽ ഗവണർ ഇന്ന് എം. ജി സർവകലാശാലയിൽ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സർവകലാശാലയിൽ എത്തുന്നത്. വി.സി, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ച് മാർക്ക് ദാനം ചെയ്തതും അത് റദ്ദാക്കാനുള്ള നടപടികളും വിവാദമായ വിഷയത്തിൽ ഗവർണർ വിശദീകരണം തേടും. പരീക്ഷയെഴുതി ജയിച്ച രണ്ട് വിദ്യാർത്ഥികളെ മാർക്ക് ദാന പട്ടികയിൽപ്പെടുത്തിയ നടപടി കോടതിയിലേക്ക് നീങ്ങുകയാണ്. സിൻഡിക്കേറ്റ് അംഗം ആർ പ്രഗാഷ് എം.കോം പരീക്ഷയുടെ ഉത്തരക്കടലാസ് രഹസ്യ നമ്പർ […]

ബദൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പ്ലാസ്റ്റിക് നിരോധനം വിജയിപ്പിക്കണം : കളക്ടർ പി.കെ സുധീർ ബാബു

  സ്വന്തം ലേഖകൻ കോട്ടയം : ഭാവി തലമുറയുടെ സുരക്ഷയെ കരുതിയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ബദൽ സംവിധാനങ്ങൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു നിർദേശിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗുകളും കുപ്പികളും മറ്റു മാലിന്യങ്ങളും മനുഷ്യനും പരിസ്ഥിതിക്കും ഉയർത്തുന്ന ഭീഷണി കണക്കിലെടുത്താണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ താത്കാലികമായി ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുക്കാതെ ഇത്തരം വസ്തുക്കൾ ഒഴിവാക്കാൻ ശ്രമിക്കണം. നിരോധിത പട്ടികയിലുള്ളവയ്ക്കു പകരം ബദൽ വസ്തുക്കൾ ഉപയോഗിക്കുന്നത് ശീലമാക്കണം. ബദൽ ഉത്പന്നങ്ങൾ വ്യാപകമായി ലഭ്യമാക്കുന്നതിന് […]

ജനുവരി 2, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :  കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം നാല് ഷോ) 11.00 , 02.00 PM, 05.45pm, 08.45pm, * അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മൈ സാന്റ (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : മൈ സാന്റ (മലയാളം മൂന്ന് ഷോ) 02.00 […]

ഹോട്ടലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ധർണയിൽ പ്രതിഷേധം ഇരമ്പി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഹോട്ടലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ധർണ നടത്തി. നിരന്തരം ഹോട്ടലുകാർക്കെതിരെ ആക്രമണം നടത്തുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ആക്രമണം നടന്ന മുളങ്കുഴയിലെ ഐശ്വര ഹോട്ടലിന് മുന്നിൽ ധർണ നടത്തിയത്. ജില്ലയിലെ നൂറ് കണക്കിന് ഹോട്ടൽ ഉടമകളും തൊഴിലാളികളും പങ്കെടുത്ത പ്രതിഷേധ ധർണയും യോഗവും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം കാണക്കാരിയിൽ അപ്പു […]

ഹോട്ടലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം അപലപനീയം: പൊലീസ് ശക്തമായ നടപടിയെടുക്കണം: ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ; പ്രതിഷേധ ധർണ വൈകിട്ട് നാലിന് മുളങ്കുഴയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഹോട്ടലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഹോട്ടൽ മേഖലയെ ആശ്രയിച്ച് നൂറുകണക്കിന് ആളുകളാണ് കഴിയുന്നത്. ഇവരുടെ ഉപജീവന മാർഗത്തിന് തുരങ്കം വയ്ക്കുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്ടലുകൾക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് നാലിന് മുളങ്കുഴയിൽ പ്രതിഷേധ ധർണ നടത്തും. ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം കാണക്കാരിയിൽ […]