എം.ആർ.എഫിൽ ദീർഘകാല കരാർ നടപ്പാക്കണം: ബി.എം.എസ് നേതൃത്വത്തിൽ തൊഴിലാളികൾ ധർണ നടത്തി

എം.ആർ.എഫിൽ ദീർഘകാല കരാർ നടപ്പാക്കണം: ബി.എം.എസ് നേതൃത്വത്തിൽ തൊഴിലാളികൾ ധർണ നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: എം ആർ എഫ് ലെ ദീർഘകാല കരാർ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം ആർ എഫ് എംപ്ലോയിസ് സംഘ് ബിഎംഎസിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഫാക്ടറി പടിക്കൽ ധർണ നടത്തി.

മാനേജ്മെന്റും സിഐടിയുവും തമ്മിലുള്ള ഒത്ത് കളി അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് കരാർ നടപ്പിലാക്കണമെന്ന് സമരം ഉത്ഘാടനം ചെയ്ത യൂണിയൻ പ്രസിഡണ്ടും ഭാരതീയ മസ്ദൂർ സംഘ് സംസ്ഥാന ഉപാദ്ധ്യക്ഷനുമായ ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാർ ദീർപ്പിക്കുവാനുള്ള മാനേജ്മെന്റ് ശ്രമങ്ങളെ തൊഴിലാളികൾ ഒന്നടങ്കം ചെറുത്ത് തോൽപ്പിക്കുമെന്ന് യൂണിയൻ വൈസ് പ്രസിഡണ്ടും ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ടുമായ എസ്.എസ് ശ്രീനിവാസപിളള അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

നിരവധി തൊഴിലാളികൾ പങ്കെടുത്ത യോഗത്തിൽ യൂണിയൻ സെക്രട്ടറി റിജു തോമസ്, യൂണിയൻ ഭാരവാഹികളായ ജോൺസൻ സി ജോസഫ്, ഷാജി ജോൺ, സിബി പി മാത്യു, എന്നിവർ പ്രസംഗിച്ചു.