play-sharp-fill

ജനുവരി 13, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ദർബാർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 11.00 pm, 02.00 PM 06.00 PM 09.00 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ […]

കോട്ടയം നഗരത്തിൽ തീയറ്ററിൽ ബ്ലാക്കിൽ ടിക്കറ്റ് വിൽപ്പന: തീയറ്ററിനു മുന്നിലെ ചെരുപ്പുകട അനധികൃത ടിക്കറ്റ് വിൽപ്പന കേന്ദ്രം; ഒരാൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ തീയറ്ററിനു മുന്നിലെ ചെരുപ്പുകട കേന്ദ്രീകരിച്ച് അനധികൃത ടിക്കറ്റ് വിൽപ്പന. റിസർവ് ചെയ്ത ടിക്കറ്റ് തീയറ്ററിൽ നിന്നും വാങ്ങിയ ശേഷം ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്ന സംഘം വ്യാപകമായി പ്രവർത്തിക്കുന്നതായാണ് സൂചന. അഞ്ചാം പാതിര എന്ന ചിത്രത്തിന്റെ ടിക്കറ്റാണ് റിസർവ് ചെയ്ത ശേഷം ബ്ലാക്കിൽ വിൽപ്പന നടത്തുന്നത്. തീയറ്റർ അധികൃതർ പരാതി നൽകിയതിനെ തുടർന്ന് വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ചെരുപ്പുകടയിൽ നിന്നും ഓടിരക്ഷപെട്ടു. ടിക്കറ്റ് വലിച്ചെറിഞ്ഞ് ഓടിയ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത […]

അയ്യപ്പനും വാവരും തമ്മിലുള്ള സൗഹൃദത്തെ വിളിച്ചുണർത്തുന്ന ആഘോഷങ്ങൾക്ക് എരുമേലിയിൽ തുടക്കമായി

സ്വന്തം ലേഖകൻ കോട്ടയം: ചന്ദനക്കുടഘോഷങ്ങളുടെ അഴകേറിയ രാത്രിക്കായി എരുമേലി ഒരുങ്ങി കഴിഞ്ഞു. ഒപ്പം ഞായറാഴ്ച പകൽ ഭക്തിയുടെ രൗദ്രവും ശാന്ത ഭാവങ്ങളുമായുള്ള ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലിനായി കാത്തിരിക്കുകയുമാണ്. ചന്ദനക്കുടവും പേട്ടതുള്ളലും എരുമേലിയുടെ സ്വന്തം ഉത്സവം ആയിട്ട് പതിറ്റാണ്ടുകളായി. ഓരോ വർഷവും ശബരിമല തീർത്ഥാടനകാലം പൂർണമാകുന്നത് നാടിന്റെ ഈ ആഘോഷത്തോടെയാണ്. വൃതം നോറ്റ് ശബരിമല കയറാനെത്തുന്ന ഭക്തർ മുസ്ലിം പള്ളിയെ ആദരവോടെ നമിച്ച ശേഷമാണ് അയ്യപ്പ സ്തുതികളുമായി പേട്ടതുള്ളുന്നത്. അയ്യപ്പനും മുസ്ലിം സുഹൃത്തായ വാവരും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെയാണ് ഇത് വിളിച്ചുണർത്തുന്നത്. പള്ളിയെ പ്രണമിക്കുന്ന അയ്യപ്പഭക്തർക്ക് പ്രത്യഭിവാദ്യമായി […]

ജനുവരി 11, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, 5.45pm. ദർബാർ 02.00pm , 08.45 PM. * അഭിലാഷ് :ദർബാർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മൈ സാന്റ (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM […]

‘മീനച്ചിൽ ടൂറിസം’ ; നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു

  സ്വന്തം ലേഖകൻ കോട്ടയം : മീനച്ചിലാറിന്റെ തീരത്ത് ആറുമാനൂരിൽ ആരംഭിച്ച ചെത്തികുളം ടൂറിസം പദ്ധതിയുടെയും, മൂഴിക്കൽതോട് പാലത്തിന്റെയും ഉദ്ഘാടനം പന്ത്രണ്ടാം തീയ്യതി ഞായറാഴ്ച്ച മൂന്നര മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിക്കുന്നു. ഈ പദ്ധതിക്കുവേണ്ടി ഇതുവരെ ചിലവഴിച്ച തുക 12,757,000 ആണ്. ഇതിൽ ഉമ്മൻചാണ്ടി എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 1,11,57000 രൂപയും ജില്ലാ പഞ്ചായത്തു മെമ്പർ ലിസമ്മ ബേബി നൽകിയ 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയിസ് കൊറ്റത്തിൽ അനുവദിച്ച 6 ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. […]

പ്രളയ രഹിത കോട്ടയം ആദ്യ ചുവട് :  കുമ്മനം കാഞ്ഞിക്കുന്നത്ത് മുട്ടുപൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: 43 ലക്ഷം രൂപ മുടക്കി ജലസേചന വകുപ്പാണ് കാഞ്ഞിക്കുന്നത്ത് പാലവും കൽക്കെട്ടും  പണിയുന്നത് സാധാരണ രീതിയിലല്ല. എന്നാൽ കുമ്മനം കാഞ്ഞിക്കുന്നത്ത് പാലം ജലസേചന വകുപ്പ് നിർമിക്കുന്നത് വഴി ഉപയോഗിക്കാൻ മാത്രമല്ല ഇവിടുത്തെ  ജലമൊഴുക്ക് സുഗമമാക്കുവാനാണ്. മീനച്ചിലാറ്റിൽ തുടങ്ങി കുമ്മനംകരയുടെ നടുവിലൂടെ മീനച്ചിലാറ്റിൽ തന്നെ അവസാനിക്കുന്ന രണ്ട് കിലോമീറ്റർ നീളമുള്ള വെടിപ്പുരക്കൽ – ആശാൻ പാലം തോട് രണ്ട് വർഷം മുമ്പ് മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മ സംഭാവന ശേഖരിച്ച് തെളിച്ചെടുത്തിരുന്നു. തോടിനു കുറുകെ പാലത്തിനു […]

ജനുവരി 7, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര : THE GRUDGE ( Eng)11.00am, 2.00pm. കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 05.45pm , 08.45 PM. * അഭിലാഷ് : ധമാക്ക (മലയാളം നാല് ഷോ) 11.00 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മാമാങ്കം (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : മൈ സാന്റ (മലയാളം മൂന്ന് […]

ശബരിമല തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിടിച്ചു : അപകടത്തിൽ രണ്ട് പേർ മരിച്ചു, രണ്ട് പേരുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ കോട്ടയം: പാലാ അല്ലാപ്പാറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. ആന്ധ്ര അനന്തപൂർ സ്വദേശി രാജു, ലോട്ടറി വിൽപ്പനക്കാരനായ കടനാട് സ്വദേശി ചന്ദ്രൻ എന്നിവരാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ ഇടിച്ച ശേഷം വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടുന്ന ലോറിയിൽ ഇടിച്ച് കയറുകയായിരുന്നു. ലോറിയിലിടിച്ച ജീപ്പ് റോഡ് സൈഡിൽ സംസാരിച്ചു നിൽക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ കടനാട് സ്വദേശി കല്ലിറുക്കിത്താഴെ ചന്ദ്രനെ ഇടിച്ചു […]

എം.സി റോഡിൽ സംക്രാന്തിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ച മീൻ കച്ചവടക്കാരന് ഗുരുതര പരിക്ക്: ഇടിച്ച ശേഷം നിർത്താതെ പോയ കാറിന്റെ ഒടിഞ്ഞ നമ്പർ പ്ലേറ്റ് പൊലീസിന് തുമ്പായി; മണിക്കൂറുകൾക്കകം ഡ്രൈവറെ കണ്ടെത്തി

  സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിടെ അമിത വേഗത്തിൽ എത്തിയ കാർ മീൻ കച്ചവടക്കാരനെ ഇടിച്ച് തെറുപ്പിച്ചു. ഇടിയേറ്റ് രണ്ടു മീറ്ററോളം ഉയർന്ന് പൊങ്ങി റോഡിൽ തലയിടിച്ച് വീണയാളെ ഉപേക്ഷിച്ച് , കാർ യാത്രക്കാരൻ വണ്ടി നിർത്താതെ അമിത വേഗത്തിൽ പാഞ്ഞു. കാറിടിച്ച് തെറുപ്പിച്ച പെരുമ്പായിക്കാട് പൂഴിക്കുനേൽ അബ്ദുൾ ലത്തീഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലത്തീഫിന്റെ കാൽ ഒടിഞ്ഞു. തലയുടെ പിന്നിലെ പൊട്ടലിൽ ആറ് തുന്നിക്കെട്ടലുണ്ട്. വാരിയെല്ലിനും ഇദ്ദേഹത്തിന് പൊട്ടലുണ്ട്. ലത്തീഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടത്തിനിടയാക്കിയ കാർ […]

ഉഴുന്നുവടയിൽ പത്ത് ഗ്രാം കുറവ് ; ഹോട്ടലുടമയ്ക്ക് പിഴ അയ്യായിരം രൂപ

  സ്വന്തം ലേഖകൻ എരുമേലി : ഉഴുന്നുവടയിൽ പത്ത് ഗ്രാം കുറവ്. ഹോട്ടലുടമയ്ക്ക് പിഴ അയ്യായിരം രൂപ. ശബരിമല സീസണിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഉഴുന്നുവടയുടെ തൂക്കത്തിൽ പത്ത് ഗ്രാം കുറവുണ്ടെന്ന് ആരോപിച്ച് 5000 രൂപ പിഴ ചുമത്തിയത്. സമീപത്തെ ദേവസ്വം ബോർഡിന്റെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നെന്ന് പരാതി അറിയിച്ചതിന് ഉദ്യോഗസ്ഥർ പ്രതികാരം വീട്ടിയതാണെന്ന് ഹോട്ടലുടമ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കളക്ടർക്ക് പരാതി നൽകുമെന്നും ഹോട്ടലുടമ എരുമേലി സ്വദേശി പുത്തൻവീട് തങ്കച്ചൻ പറഞ്ഞു. റവന്യൂ കൺട്രോൾ […]