play-sharp-fill

പുതിയ വില്ലേജ് ഓഫീസര്‍ എത്തി; വര്‍ഷങ്ങള്‍ക്ക് ശേഷം മുഖം മിനുക്കി കൂട്ടിക്കല്‍ വില്ലേജ് ഓഫീസ് കെട്ടിടം

സ്വന്തം ലേഖകന്‍ കൂട്ടിക്കല്‍: കഴിഞ്ഞ പത്ത് വഷത്തോളമായി മെയ്ന്റനന്‍സ് മുടങ്ങി കിടന്നിരുന്ന കൂട്ടിക്കല്‍ വില്ലേജ് ഓഫീസ് വൃത്തിയാക്കി, പെയിന്റ് ചെയ്ത് വില്ലേജ് ഓഫീസര്‍ എ.എസ് മുഹമ്മദും സഹപ്രവര്‍ത്തകരും മാതൃകയായി. നാട്ടുകാരും വില്ലേജ് ഓഫീസിന്റെ നവീകരണത്തില്‍ പങ്കാളികളായി. ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം വൃത്തിയാക്കിയെടുത്തപ്പോള്‍, കെട്ടിടത്തിന്റെ ഭംഗി കണ്ട് അത്ഭുതപ്പെടുകയാണ് ഇവിടെയെത്തുന്നവര്‍. 1980ല്‍ പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ് വിഭജിച്ചാണ് കൂട്ടിക്കല്‍ വില്ലേജ് രൂപം കൊണ്ടത്. കൂട്ടിക്കല്‍ ടൗണില്‍ സ്ഥിതി ചെയ്തിരുന്ന വില്ലേജ് ഓഫീസ് കെട്ടിടം പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. മൈക്കിള്‍ കള്ളിവയലില്‍, ഏന്തയാറിന് സമീപം കുപ്പയാകുഴി ഭാഗത്ത് സൗജന്യമായി […]

സ്വകാര്യബസുകളുടെ മത്സരയോട്ടം; ബസിനുള്ളില്‍ മറിഞ്ഞ് വീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്; സംഭവം കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ആമീസ് ബസില്‍

സ്വന്തം ലേഖകന്‍ കോട്ടയം: കാഞ്ഞിരപ്പള്ളി ഈരാറ്റപേട്ട റൂട്ടില്‍ സ്വകാര്യ ബസുകളുടെ മല്‍സരയോട്ടത്തിനിടെ ബസിനുള്ളില്‍ തെറിച്ചു വീണു 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അരുവിത്തുറ പള്ളിയ്ക്ക് സമീപമാണ് ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സഡന്‍ബ്രേക്കിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ മറിഞ്ഞുവീണത്. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥികളായ പൊന്‍കുന്നം സ്വദേശിനി ജീന മേരി ജോണ്‍, കാഞ്ഞിരപ്പള്ളി സ്വദേശിനി അഫ്സാന അന്‍ഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത് ഒരേ പേരിലുള്ള ആമീസ് ബസുകള്‍ തമ്മിലുള്ള മല്‍സരയോട്ടമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. ഈരാറ്റപേട്ട പിഎംസി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ജീനയുടെ കൈയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തി. 5 […]

നാഗമ്പടം ബസ് സ്റ്റാൻഡിലെ യാചകന്റെ ക്രച്ചസും ഭിക്ഷ യാചിച്ചു കിട്ടിയ 300രൂപയും മോഷ്ടിച്ച് സാമൂഹ്യവിരുദ്ധർ ; ഭിക്ഷ യാചിച്ച് കിട്ടുന്ന പണം വരെ അടിച്ച് മാറ്റുന്ന സാമൂഹ്യദ്രോഹികൾ കോട്ടയത്ത്‌

സ്വന്തം ലേഖകൻ കോട്ടയം : നഗമ്പടം ബസ്റ്റ് സ്റ്റാൻഡിലെ ക്രച്ചസില്ലാതെ നടക്കാൻ സാധിയ്ക്കാത്ത യാചകൻ്റെ ക്രച്ചസും, ഭിക്ഷ യാചിച്ച് കിട്ടിയ 300 രൂപയും മോഷ്ടിച്ച് സാമൂഹ്യ വിരുദ്ധർ. നാഗമ്പടം ബസ് സ്റ്റാൻഡിലെ സ്ഥിരം സാന്നിധ്യമായ ശശി എന്ന ആളുടെ ക്രച്ചസും പണവുമാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികപ്രവർത്തക നിഷ സ്നേഹക്കൂട് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം ; നഗമ്പടം ബസ്റ്റ് സ്റ്റാൻഡിലെ ക്രച്ചസില്ലാതെ നടക്കാൻ സാധിയ്ക്കാത്ത ശശി ചേട്ടൻ്റെ ക്രച്ചസും, ഭിക്ഷ യാചിച്ച് കിട്ടിയ 300 രൂപയും ഇന്നലെ ഏതോ സാമൂഹിക […]

യൂത്ത് കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം : രാഷ്ട്രീയ പ്രേരിതമായി സോളാർ കേസ്സ് സി.ബി.ഐയ്ക്കു വിട്ട സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ്സ് കോട്ടയം നിയോജകമണ്ടലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പട്ടണത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. യൂത്ത്കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പളളി അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്. യൂത്ത്കോൺഗ്രസ്സ് നേതാക്കളായ ഷാൻ ജോൺ,ജനിൻ ഫിലിപ്പ്, അജീഷ് വടവാതൂർ, അജീഷ് പൊന്നാസ്സ്, ഗൗരി ശങ്കർ, യദു , അനീഷ് ജോയി […]

കോട്ടയം ജില്ലയില്‍ ഇന്ന് 622 പേര്‍ക്ക് കോവിഡ് ; 612 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 622 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 612 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ പത്തു പേര്‍ രോഗബാധിതരായി. പുതിയതായി 4181 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 333 പുരുഷന്‍മാരും 245 സ്ത്രീകളും 44 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 116 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 320 പേര്‍ രോഗമുക്തരായി. 6758 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 63944 പേര്‍ കോവിഡ് ബാധിതരായി. 57010 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

വിളി കേള്‍ക്കാതെ മിട്ടു പറന്നു പോയി..! കണ്ണീരോടെ കുടുംബം: ‘മിട്ടുവിനെ’ കണ്ടെത്താൻ മനോരമയില്‍ ഒറ്റക്കോളം പരസ്യം; മിട്ടുവിന്റെ വീഡിയോ ഇവിടെ കാണാം

വിഷ്ണു ഗോപാല്‍ ഏറ്റുമാനൂര്‍: ‘മിട്ടു ഞങ്ങളുടെ ജീവനാണ്, അവള്‍ ഞങ്ങളെ ഉപേക്ഷിച്ച് പോകില്ലെന്ന് ഉറപ്പുണ്ട്. ആരോ മനഃപ്പൂര്‍വ്വം കൊണ്ടുപോയത് തന്നെയാണ്. ‘ – മിട്ടുവിന്റെ തിരോധാനത്തെക്കുറിച്ച് പറയുമ്പോള്‍ രാജേഷിന്റെ വാക്കുകളിടറി. മിട്ടു വെറും വളര്‍ത്തു തത്ത മാത്രമല്ല, പട്ടിത്താനം പുത്തന്‍പുരയ്ക്കല്‍ രാജേഷിന്റെ കുടുംബത്തിലെ ഒരു അംഗം കൂടിയാണ്. പൈനാപ്പിള്‍ കൊണൂര്‍ എന്ന ഇനത്തില്‍പ്പെട്ട വളര്‍ത്ത് പക്ഷിയാണ് മിട്ടു. പതിനേഴാം തീയതി വൈകുന്നേരം 5.30ഒാടെയാണ് രാജേഷും കുടുംബവും ഓമനിച്ച് വളര്‍ത്തുന്ന മിട്ടുവിനെ കാണാതാവുന്നത്. എട്ട് മാസം മുന്‍പ് സംക്രാന്തിയിലുള്ള ഒരു പെറ്റ് ഷോപ്പില്‍ നിന്നാണ് പതിനായിരം […]

ലൈഫ് മിഷനില്‍ വീട് ലഭിച്ചവരുടെ കുടുംബ സംഗമവും അദാലത്തും ജനുവരി 28ന്; ലൈഫ് മിഷന്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 8691 വീടുകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ ലൈഫ് മിഷനില്‍ ഇതുവരെ 8691 വീടുകള്‍ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ 703 വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പട്ടികജാതി,പട്ടിക വര്‍ഗ, മത്സ്യ തൊഴിലാളി വിഭാഗങ്ങളില്‍പ്പെട്ട 1479 പേരുമായി ജനുവരി 31 നകം കരാര്‍ ഒപ്പിട്ട് ഭവനിര്‍മ്മാണം ആരംഭിക്കും. ലൈഫ് മിഷനില്‍ വീട് ലഭിച്ചവരുടെ കുടുംബ സംഗമവും അദാലത്തും ജനുവരി 28ന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും നടക്കും. സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും അദാലത്തില്‍ സ്വീകരിക്കും. ഇവ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അദാലത്തില്‍ പ്രത്യേകമായി […]

കോട്ടയം ജില്ലയില്‍ 702 പേര്‍ക്ക് കോവിഡ് ; 699 പേര്‍ക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 699 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 4550 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 338 പുരുഷന്‍മാരും 286 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 403 പേര്‍ രോഗമുക്തരായി. 6445 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 63311 പേര്‍ കോവിഡ് ബാധിതരായി. 56700 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

കോട്ടയം ജില്ലയില്‍ 581 പേര്‍ക്ക് കോവിഡ്: 576 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 581 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 576 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 3999 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 284 പുരുഷന്‍മാരും 248 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 900 പേര്‍ രോഗമുക്തരായി. 6145 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 62407 പേര്‍ കോവിഡ് ബാധിതരായി. 56300 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15599 […]

എന്‍ജിഒ യൂണിയന്‍ ജനറല്‍ ബോഡി യോഗങ്ങള്‍ പൂര്‍ത്തിയായി

സ്വന്തം ലേഖകൻ കോട്ടയം: എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ ഏരിയകളിലും ജനറല്‍ ബോഡി യോഗങ്ങള്‍ ചേര്‍ന്നു. കേരള ജനത നെഞ്ചിലേറ്റിയ, വികസിതകേരളത്തിലേയ്ക്ക് നാടിനെ നയിക്കുന്ന ഇടതുപക്ഷബദല്‍ നയങ്ങളുടെ തുര്‍ച്ചയ്ക്കായി യോഗം ആഹ്വാനം ചെയ്തു. വൈക്കം, ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍ ഏരിയകളിലെ യോഗം യൂണിയന്‍ സംസ്ഥാനസെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം ടൗണ്‍, കാഞ്ഞിരപ്പള്ളി യോഗങ്ങള്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാറും കോട്ടയം സിവില്‍ സ്റ്റേഷനില്‍ ജില്ലാ സെക്രട്ടറി വി കെ ഉദയനും ചങ്ങനാശ്ശേരിയില്‍ സംസ്ഥാനകമ്മിറ്റിയംഗം പി എന്‍ […]