എന്‍ജിഒ യൂണിയന്‍ ജനറല്‍ ബോഡി യോഗങ്ങള്‍ പൂര്‍ത്തിയായി

സ്വന്തം ലേഖകൻ

കോട്ടയം: എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ ഏരിയകളിലും ജനറല്‍ ബോഡി യോഗങ്ങള്‍ ചേര്‍ന്നു.

കേരള ജനത നെഞ്ചിലേറ്റിയ, വികസിതകേരളത്തിലേയ്ക്ക് നാടിനെ നയിക്കുന്ന ഇടതുപക്ഷബദല്‍ നയങ്ങളുടെ തുര്‍ച്ചയ്ക്കായി യോഗം ആഹ്വാനം ചെയ്തു.

വൈക്കം, ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍ ഏരിയകളിലെ യോഗം യൂണിയന്‍ സംസ്ഥാനസെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ടൗണ്‍, കാഞ്ഞിരപ്പള്ളി യോഗങ്ങള്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാറും കോട്ടയം സിവില്‍ സ്റ്റേഷനില്‍ ജില്ലാ സെക്രട്ടറി വി കെ ഉദയനും ചങ്ങനാശ്ശേരിയില്‍ സംസ്ഥാനകമ്മിറ്റിയംഗം പി എന്‍ കൃഷ്ണന്‍ നായരും പാമ്പാടി, മീനച്ചില്‍ യോഗങ്ങള്‍ സംസ്ഥാനകമ്മിറ്റിയംഗം ടി ഷാജിയും ഉദ്ഘാടനം ചെയ്തു.