play-sharp-fill

മണ്ണാന്തറ പൗരസമിതി ഷട്ടിൽ ടൂർണമെന്റ് നടത്തി: 32 ടീമുകൾ പങ്കെടുത്ത മത്സരത്തിലെ വിജയികൾ ഇവർ

സ്വന്തം ലേഖകൻ കോട്ടയം: മണ്ണാന്തറ പൗരസമിതിയുടെ പ്രഥമ അഖില കേരള കെ. എസ്.അജയൻ ബാഡ്മിന്റ് ടൂർണമെന്റിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള 32 ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിൽ കെ. എസ്. അജയൻ എവെർ റോളിങ് ട്രോഫിയും ക്യാഷ് പ്രൈസും ആലപ്പുഴയിൽ നിന്നും എത്തിയ ഷിയാസ് ആന്റ് ശ്രീക്കുട്ടൻ ടീം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തിലൂടെ ജയപ്രകാശ് തോമസ് എവെർ റോളിങ് ട്രോഫിയും ക്യാഷ് പ്രൈസും നേടിയത് അൻസാർ ആന്റ് സുഹൈൽ മുഹമ്മ ആണ്. സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. […]

തകർപ്പൻ ഓഫറുകളുമായി ഓക്‌സിജന്റെ നവീകരിച്ച ഷോറൂം തിരുനക്കരയിൽ തുറന്നു 

തേർഡേ ഐ ബ്യൂറോ കോട്ടയം : ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ വ്യാപാര ശൃംഖലയായ ഓക്‌സിജൻ  ഡിജിറ്റൽ ഷോപ്പിന്റെ കോട്ടയം തിരുനക്കരയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ നടന്നു. സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്,എൽ.ഇ.ഡി ടി.വി ആക്‌സസറികൾ എന്നിവയുടെ  ഏറ്റവും പുതിയ ശേഖരമാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് കസ്റ്റമേഴ്‌സിനായി ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടാതെ പത്ത് ദിവസത്തേക്ക് പതിനായിരം രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാക്കുന്ന ബിഗ് ഡീൽ ഓഫറുകളും ഓക്‌സിജൻ  പ്രഖ്യാപിച്ചിട്ടുണ്ട്. 4,999 രൂപ മുതൽ 1,29,999 രൂപ വരെ വിലയുള്ള സ്മാർട്ട്‌ഫോണുകൾക്ക് 30% വരെ ഡിസ്‌കൗണ്ടും 19,999 രൂപ […]

മദ്യത്തിന് വീര്യം കൂടില്ല; പക്ഷേ വില കൂടും: ഇന്നടച്ചു നാളെ തുറക്കുമ്പോൾ മദ്യവിലയിൽ വർദ്ധനവ് ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് മദദ്യത്തിനു ഇന്നു മുതൽ വീര്യം കൂടില്ല. പക്ഷേ, വില വർദ്ധിക്കും. സംസ്ഥാന സർക്കാർ വില കൂട്ടാൻ തീരുമാനിച്ചതോടെയാണ് മദ്യക്കമ്പനികൾ വില കൂട്ടിയത്. ഇന്നത്തെ അവധിയ്ക്കു ശേഷം നാളെ ബാറുകൾ തുറക്കുമ്പോൾ വില വർദ്ധനവ് നടപ്പിൽ വരും. ശനിയാഴ്ച മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണത്തിന്റെ ഭാഗമായി ബാറുകളും ബിവറേജുകളും അടച്ചിട്ടിരുന്നു. ഇതിനു ശേഷം ഞായറാഴ്ച ബിവറേജുകളിൽ വൻ തിരക്കായിരുന്നു. അടിസ്ഥാന വിലയിൽ ഏഴ് ശതമാനം വർധന വരുത്തിയതോടെ പത്തു രൂപ മുതൽ 90 രൂപ വരെയാകും മദ്യത്തിന് വില വർധിക്കുക. ഫെബ്രുവരി ഒന്നു […]

വിവാദ കാർഷിക നിയമം പിൻവലിക്കണം : വില്ലൂന്നി സെന്റ് സേവ്യേഴ്സ് ഇടവകസമിതി

സ്വന്തം ലേഖകൻ ആർപ്പൂക്കര: കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷികനിയമങ്ങൾ പിൻവലിച്ച് കർഷക സമരം ഒത്തുതീർപ്പാക്കണമെന്ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് ഇടവകസമിതി ആവശ്യപ്പെട്ടു. അന്നം തരുന്ന കർഷകരെ സംരക്ഷിക്കേണ്ട സർക്കാർ കർഷകരുമായി കൂടിയാലോചിച്ച് ആവശ്യമായ നിയമങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്തു പാസാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പള്ളിയങ്കണത്തിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മ വികാരി ഫാ. മാത്യു താന്നിയത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഫാ. ലിജു ശൗരിയാംകുഴി, കൈക്കാരന്മാരായ സൈജു തൈപ്പറമ്പിൽ, ക്രിസ്‌പിൻ മാമ്പറ, സി.ജെ കുര്യൻ ചാമക്കാല, എ.കെ.സി.സി ഫൊറോന ജനറൽ സെക്രട്ടറി കുഞ്ഞ് കളപ്പുര, ടോമി കൈതപ്പാടം, […]

ടി.ബി റോഡിലെ പാർക്കിംങ് മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്‌കൂട്ടർ: ഒരാഴ്ചയായി പാർക്ക് ചെയ്ത സ്‌കൂട്ടറിന് നമ്പർ പ്ലേറ്റുമില്ല: മോഷ്ടിക്കപ്പെട്ട സ്‌കൂട്ടറെന്നു സംശയം

തേർഡ് ഐ ബ്യൂറോ കോട്ടയം: ടി.ബി റോഡിലെ പാർക്കിംങ് മൈതാനത്ത് ഒരാഴ്ചയായി അനധികൃതമായി പാർക്ക് ചെയ്ത സ്‌കൂട്ടർ. ഉടമസ്ഥൻ ഉപേക്ഷിച്ചു പോയ സ്‌കൂട്ടറിനു നമ്പർ പ്ലേറ്റുമില്ല. കഴിഞ്ഞ ആഴ്ച തിരുവല്ലയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടർ കോട്ടയം മാർക്കറ്റിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സമാന രീതിയിൽ മാർക്കറ്റിനുള്ളിലെ പാർക്കിംങ് മൈതാനത്ത് സ്‌കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ച മുൻപാണ് ഇവിടെ സ്‌കൂട്ടർ കാണപ്പെട്ടത്. ഇതുവരെയും സ്‌കൂട്ടർ എടുക്കാൻ ഉടമ എത്തിയിട്ടില്ല. നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ വാഹനത്തിന്റെ ഉടമ ആരാണ് എന്നു കണ്ടെത്താനും […]

കോട്ടയം ജില്ലയില്‍ 487 പേര്‍ക്ക് കോവിഡ് ; 484 പേര്‍ക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 487 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 484 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി. പുതിയതായി 3993 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 227 പുരുഷന്‍മാരും 208 സ്ത്രീകളും 52 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1415 പേര്‍ രോഗമുക്തരായി. 6033 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 67052 പേര്‍ കോവിഡ് ബാധിതരായി. 59950 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16874 […]

ഉഷയ്ക്കും മകള്‍ക്കും സ്‌നേഹക്കൂടൊരുക്കി ഈരാറ്റുപേട്ട ജനമൈത്രി പൊലീസ്; കോട്ടയം ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി.യും ജനമൈത്രി നോഡല്‍ ഓഫീസറുമായ വിനോദ് പിള്ള വീടിന് തറക്കല്ലിട്ടു

സ്വന്തം ലേഖകന്‍ ഈരാറ്റുപേട്ട: ജനമൈത്രി പോലീസിന്റെ നേതൃത്ത്വത്തില്‍ പനച്ചിപ്പാറ മൂന്നാനപ്പള്ളിയില്‍ ഉഷയ്ക്കും മകള്‍ സുചിത്രയ്ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ഇന്ന് രാവിലെ കോട്ടയം ജില്ലാ നാര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ. എസ്. പി. യും ജനമൈത്രി നോഡല്‍ ഓഫീസറുമായ വിനോദ് പിള്ള വീടിന് തറക്കല്ലിട്ടു.     ഭര്‍ത്താവ് മരിച്ചതോടെ മൂന്ന് പെണ്‍കുട്ടികളുമായി കൂലിവേല ചെയ്തു കഴിഞ്ഞിരുന്ന ഉഷയ്ക്ക്, ഉണ്ടായിരുന്ന ചെറിയ വീടും സ്ഥലവും വിറ്റ് രണ്ട് പെണ്‍മക്കളെ വിവാഹം കഴിച്ച് അയച്ചു. തുടര്‍ന്ന് വീടില്ലാതെ വാടകവീടുകളില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഉഷയുടെ അമ്മ നല്‍കിയ […]

ഗിരിജ ശശിധരൻ നിര്യാതയായി

സ്വന്തം ലേഖകൻ കോട്ടയം : കൊല്ലാട് ചൂളക്കവല പുത്തൻപറമ്പിൽ വീട്ടിൽ പരേതനായ ശശിധരൻ്റെ ഭാര്യ ഗിരിജ ശശിധരൻ (60) നിര്യാതയായി. സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. മകൻ ശ്യാം കുമാർ (ആചാര്യ ജൂവലറി ദിവാൻ കവല

നേമത്ത് പുതുപ്പള്ളിക്കാരനെ എത്തിക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കത്തിന് ചെക്ക് : തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു, മറിച്ചുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം : വിജയ സാധ്യത ഉറപ്പുള്ള മണ്ഡലത്തിൽ നിന്നും നേമത്ത് മത്സരിപ്പിക്കാനുള്ള മുല്ലപ്പള്ളിയുടെ തീരുമാനത്തിന് ചെക്ക് വച്ച് ഉമ്മൻചാണ്ടി.തന്റെ ജീവിതം പുതുപള്ളിയുമായി അലിഞ്ഞുകിടക്കുന്നുവെന്നും മണ്ഡലം വിടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു.തിരുവനന്തപുരത്തെ നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിക്ക് മേൽ കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദമുണ്ടെന്നായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.കോൺഗ്രസ് എ ഗ്രൂപ്പിൽ നിന്നടക്കം ഉമ്മൻചാണ്ടി നേമത്ത് […]

മക്കൾ രാഷ്ട്രീയം തെറ്റല്ല ; പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും ; ഉമ്മൻ‌ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം:വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിഉമ്മൻ. മക്കള്‍ രാഷ്ട്രീയം തെറ്റല്ല. പക്ഷേ, അത് മാത്രമാവരുത് സ്ഥാനാർഥിക്കുള്ള യോഗ്യത. എനിക്ക് ചില പരിമിതികളുണ്ട്. അതിപ്പോളും നിലനില്‍ക്കുന്നുണ്ട്.പാര്‍ട്ടിയെന്നത് ഒരു കുടുംബത്തിന്റേത് മാത്രമല്ലല്ലോ, പല ആളുകള്‍ ചേര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ, പാര്‍ട്ടിയെന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്‌നമല്ല, ഞാനത് അനുസരിക്കും. കഴിഞ്ഞ 21 വർഷമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യമായി പ്രചാരണത്തിന് ഇറങ്ങിയത് 2000-ത്തില്‍ പുതുപ്പള്ളി പഞ്ചായത്തിലാണ്. അതിന് ശേഷം 12 തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിനിറങ്ങി. പ്രവര്‍ത്തനം തുടരുക എന്നതാണ് പോളിസി. ചാണ്ടി […]