play-sharp-fill

പുതുപ്പള്ളിയുടെ വികസന മുരടിപ്പ് : ഉമ്മൻ ചാണ്ടിയുടെ വസതിയിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ കോട്ടയം : അൻപതു വർഷത്തിലേറെയായി പുതുപ്പള്ളി എംഎൽഎയായും 7 വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായും ഇരുന്ന ഉമ്മൻ ചാണ്ടിയുടെ കപട വാഗ്ദാനങ്ങളെ പൊതുജനമധ്യത്തിൽ തുറന്നു കാണിക്കുന്നതിനായി ഉമ്മൻ ചാണ്ടിയുടെ പുതുപ്പളിയിലെ വസതിയിലേക്ക് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി ഫെബ്രുവരി 14 ഞായർ രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. വാകത്താനംപനച്ചിക്കാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കാനായി 34 വർഷങ്ങൾക്കു മുൻപ് പണി ആരംഭിച്ച പാലക്കാലുങ്കൽ പാലം, കോടികൾ പാഴാക്കി വെറും 5 തൂണുകൾ മാത്രം വെള്ളത്തിൽ നിർത്തി ഉപേക്ഷിച്ച അയർക്കുന്നം പാറക്കടവ് പാലം, […]

അഡ്വ. പി.കെ ചിത്രഭാനു ഓർമയായി; നഷ്ടമായത് സഹൃദയനായ കമ്മ്യൂണിസ്റ്റിനെ !

സ്വന്തം ലേഖകൻ കോട്ടയം: പി.കെ ചിത്രഭാനു ഓർമ്മ ആകുമ്പോൾ തികഞ്ഞ ഒരു കമ്മ്യുണിസ്റ്റിനെയും പ്രഗത്ഭനായ ആഭിഭാഷകനെയും സാമൂഹിക സംസ്‌കാരിക രംഗങ്ങളിൽ നറഞ്ഞു നിന്ന വ്യക്തിത്വത്തെയാണ് കോട്ടയത്തിന് നഷ്ടമാകുന്നത്. വൈയ്ക്കം മറവൻതുരത്ത് പാലാക്കടവിൽ യഥാസ്ഥിതിക കുടുബത്തിൽ ജനിച്ച ചിത്ര ഭാനു വിദ്യാഭ്യാസ കാലഘട്ടം മുതൽ കമ്മ്യുണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി തലയോലപ്പറമ്പ് വി.എച്ച്.എസ്സ് സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസ പൂർത്തീകരിച്ചതിന് ശേഷം എറന്നാകുളം സെന്റ് ആൽബർട്ട് കോളജിലെ സ്റ്റററുടൻസ് ഓർഗനൈസേഷൻ സ്ഥാപക പ്രസിഡണ്ട് ആയി പൊതുപ്രവർത്തനം ആരംഭിച്ചു.ഉടുപ്പി ലോ കോളജിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കിയ ചിത്രഭാനു […]

കർഷക ദ്രോഹ നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കുക ; കർഷക സമരത്തിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് കോട്ടയം ജില്ലാ കമ്മിറ്റി

തേർഡ് ഐ ബ്യൂറോ കോട്ടയം : കർഷക സമരത്തിന് അഭിഭാഷകരുടെ ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (IAL )കോട്ടയം ജില്ലാ കമ്മിറ്റി. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കോടതി സെന്ററിൽ കർഷ സമരത്തിന് അഭിവാദ്യം അർപ്പിച്ച് ഹൃദയാഭിവാദന സദസ്സ് സംഘടിപ്പിച്ചു. കർഷക തൊഴിലാളി ഫെഡറേഷൻ (BKMU )കോട്ടയം ജില്ലാ സെക്രട്ടറി ജോൺ വി ജോസഫ് ഉത്ഘാടനം ചെയ്തു .അഡ്വ കെ അനിൽകുമാർ(AILU) , അഡ്വ ജോഷി ജേക്കബ് ( സമാജ്‌വാദി ജനപരിഷത് ദേശിയ ഉപാധ്യക്ഷൻ ) അഡ്വ […]

കാപ്പൻ യു.ഡി.എഫിലേക്ക്…..! എൽ.ഡി.എഫ് നീതികേട് കാണിച്ചു ; പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നും മാണി.സി.കാപ്പൻ

സ്വന്തം ലേഖകൻ കോട്ടയം: ദിവസങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ഒടുവിൽ പ്രഖ്യാപനം. താനും തന്റെ കൂടെയുള്ളവരും ഇടതുമുന്നണി വിടുകയാണെന്ന് മാണി.സി കാപ്പൻ വ്യക്തമാക്കി. എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്കാണ് കാപ്പൻ ചുവട് മാറുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കില്ലെന്നും, ഘടകകക്ഷിയായിട്ടായിരിക്കും യുഡിഎഫിൽ എത്തുകയെന്നും മാണി സി കാപ്പൻ അറിയിച്ചു. ‘എൽ ഡി എഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങൾ എനിക്കൊപ്പം നിൽക്കും. ‘ മാണി സി കാപ്പൻ പറഞ്ഞു. കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നും, ഒപ്പം പുതിയ പാർട്ടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫിലേക്ക് എത്തുന്നതിന് മുന്നോടിയായി […]

കോട്ടയം ജില്ലയില്‍ 565 പേര്‍ക്ക് കോവിഡ് ; 560 പേര്‍ക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം :  ജില്ലയില്‍  565 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 560 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി  5450 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 267 പുരുഷന്‍മാരും 241 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 374 പേര്‍ രോഗമുക്തരായി. 4839 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 73628 പേര്‍ കോവിഡ് ബാധിതരായി.  68701 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

എൽദോസ് കുന്നപ്പള്ളിയുടെ മാപ്പു പറച്ചിലിനു പിന്നിൽ മത തീവ്രവാദ ശക്തികളുടെ സമ്മർദ്ദവും ന്യൂനപക്ഷവോട്ട് രാഷ്ട്രീയവും: എൻ .ഹരി

സ്വന്തം ലേഖകൻ കോട്ടയം : ഭാരതത്തിൻ്റെ അഭിമാനസ്തംഭം എന്ന് വിശേഷിപ്പിക്കാവുന്ന അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് സംഭാവന നല്കിയതിൻ്റെ പേരിൽ സ്ഥലം എം എൽ എ ഏൽദോസ് കുന്നപ്പള്ളി മാപ്പുപറയേണ്ടി വന്നുവെങ്കിൽ കോൺഗ്രസ് മതേതരമാണോ അതോ മതാധിഷ്ഠിതമാണോ എന്ന് ഒന്ന് പുനഃപരിശോധിക്കുന്നത് ഉത്തമമാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം എൻ.ഹരി ആരോപിച്ചു. മതതീവ്രവാദം തലയ്ക്ക് പിടിച്ച എസ്.ഡി.പി.ഐ പോലെയുള്ള ഭീകര സംഘടനകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് കേരളം നല്കേണ്ടി വരുന്ന വിലയുടെ ചെറു സൂചനകളാണ് പെരുംമ്പാവൂരിൽ കണ്ടത്. ദേശീയതയുടെ പ്രതിരൂപമായ ശ്രീരാമചന്ദ്രഭഗവാൻ്റെ ക്ഷേത്രനിർമ്മാണത്തിന് ഒരു ജനപ്രതിനിധി […]

അയർക്കുന്നത്ത് വീട്ടമ്മയെ കെട്ടിയിട്ട് തോക്കുചൂണ്ടി സ്വർണ്ണം കവർന്ന സംഭവം ; പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം : അയർക്കുന്നത്ത് വീട്ടമ്മയെ കെട്ടിയിട്ട് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. സമാന രീതിയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നവരെ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അയർക്കുന്നം ചേന്നാമറ്റം പുത്തൻപുരയ്ക്കൽ റിട്ട. അധ്യാപകൻ ജോസിന്റ ഭാര്യ ലിസമ്മയെ (60) കെട്ടിയിട്ട് 29 പവൻ അപഹരിച്ച കേസിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. സംഭവം നടന്ന വീടിനു സമീപം സി.സി ടി.വി കാമറകൾ ഇല്ലെങ്കിലും അഞ്ചു കിലോമീറ്റർ […]

പലതവണ പീഡിപ്പിച്ചു, പലർക്കും കാഴ്ച വച്ചു ; ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത് ; വിചാരണയ്ക്കിടെ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് വിതുരപെൺവാണിഭ കേസിലെ പെൺകുട്ടി

സ്വന്തം ലേഖകൻ കോട്ടയം: ഷാജഹാൻ തന്നെ പലതവണ പീഡിപ്പിച്ചു, പലർക്കും കാഴ്ച വച്ചു. ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത്’ വിതുര പെൺവാണിഭക്കേസിലെ വിചാരണവേളയിൽ ഒന്നാംപ്രതി ഷാജഹാനെ നോക്കി പൊട്ടിക്കരഞ്ഞ് ഇരയായ പെൺകുട്ടി. അടച്ചിട്ട കോടതിമുറിയിലെ വിചാരണാവേളയിൽ, പ്രതിയെ തിരിച്ചറിയുമോയെന്ന പ്രോസിക്യൂഷൻ അഭിഭാഷകന്റെ ചോദ്യത്തിനാണ് പെൺകുട്ടി പൊട്ടിക്കരഞ്ഞ് മറുപടി നൽകിയത്. പതിറ്റാണ്ടുകൾക്കുശേഷമാണ് പെൺകുട്ടി കോടതിമുറിയിൽ പ്രതിയെ കണ്ടത്. പ്രതിയെ കണ്ടതോടെ ഭീതിയിൽ വിങ്ങിപ്പൊട്ടിയ യുവതി പലതവണ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ കേസ് വിസ്താരം തടസപ്പെട്ടിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട ഏകപ്രതിയും ഷാജഹാനാണ്. […]

സംസ്ഥാനത്ത് പെട്രോൾ വില 90 രൂപയിലെത്തി ; കോട്ടയത്തെ ഇന്ധനവില അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോൾ വില വർദ്ധിച്ച് 90 രൂപയിലെത്തി.പെടോളിന് 29 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് മാത്രം വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് 90 രൂപയിലെത്തി. സംസ്ഥാനത്ത് ഇത് ആദ്യമായാണ് സംസ്ഥാനത്ത് പെട്രോൾ വില 90ൽ എത്തുന്നത്. ലോകത്ത് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതോടെ ആഗോള സമ്പഗ് വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഡോളറിന് 60 രൂപയിൽ മുകളിൽ തുടരുകയാണ്. കോവിഡ് വ്യാപനം തുടങ്ങി 83 ദിവസങ്ങൾക്ക് ശേഷം ജൂൺ ആറ് മുതലാണ് രാജ്യത്ത് […]

ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് ഉത്തരവ് പുറത്തിറങ്ങി: ജീവനക്കാര്‍ ആഹ്ലാദത്തില്‍

സ്വന്തം ലേഖകൻ കോട്ടയം: ശമ്പളപരിഷ്കരണ ഉത്തരവ് പുറത്തിറക്കിയ ഇടതുമുന്നണി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ജീവനക്കാരും അധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും ആഭിമുഖ്യത്തിലാണ് ആഹ്ലാദപ്രകടനം നടത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളും കേന്ദ്രവും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും മരവിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ ആനുകൂല്യങ്ങളുമായി എല്ലാ വിഭാഗം ജനങ്ങളോടുമൊപ്പം ജീവനക്കാരെയും ചേര്‍ത്തു പിടിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. മുഴുവന്‍ തസ്തികകളിലും നിയമനം നടത്തുകയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും […]