play-sharp-fill

കോട്ടയം ജില്ലയിൽ 28 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി ; ആകെ 747 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 28 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  31 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 747 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ മുനിസിപ്പാലിറ്റികൾ കോട്ടയം – 20 പഞ്ചായത്തുകൾ തലപ്പലം – 10 മണർകാട് – 6 പൂഞ്ഞാർ തെക്കേക്കര – 13 വാഴൂർ-2,3,4,5,7,10,14, 16 നെടുംകുന്നം – 2 കുറിച്ചി – […]

കോട്ടയം ജില്ലയില്‍ 1275 പേര്‍ക്ക് കോവിഡ്; 286 പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 43959 പേര്‍

  സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ പുതിയതായി 1275 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 6522 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.54 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 636 പുരുഷന്‍മാരും 532 സ്ത്രീകളും 107 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   286 പേര്‍ രോഗമുക്തരായി. 18753 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. […]

നാഗമ്പടം ബിവ്‌റേജ് ഔട്ട്‌ലെറ്റ് കോവിഡ് വിതരണ കേന്ദ്രമായി മാറി; ബിവ്‌റേജിലെത്തുന്നവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാന തൊഴിലാളികള്‍; തല്ലാനും തലോടാനുമാകാതെ ഗതികെട്ട് പൊലീസ്

സ്വന്തം ലേഖകന്‍ കോട്ടയം: നാഗമ്പടം ബിവ്‌റേജില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടംകൂടി. കോവിഡ് വ്യാപനവും പരിണിത ഫലങ്ങളും ഓര്‍ക്കാതെ ഔട്ട്ലെറ്റ് പരിസരവും കടന്ന് നാഗമ്പടം ബസ് സ്റ്റാന്‍ഡിന് സമീപം വരെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യൂ നീണ്ടു. വാര്‍ത്തകളിലൂടെ രാജ്യത്തെ കോവിഡിന്റെ ഭീകരാവസ്ഥ തിരിച്ചറിഞ്ഞ മലയാളികളില്‍ ഭൂരിഭാഗവും കോവിഡ് നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുന്ന നാട്ടുകാരുടെ ജീവന് ഭീഷണിയായി മാറുകയാണ് അന്യസംസ്ഥാന തൊഴിലാളികളില്‍ അധികവും. നാഗമ്പടം ബെവ്‌കോയില്‍ ഇന്ന് അനുഭവപ്പെട്ട തിരക്കിന് പിന്നിലും ഇവര്‍ തന്നെയായിരുന്നു. പൊലീസിന്റെ […]

ചങ്ങനാശേരിയിൽ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ തള്ളി ; മൂവർസംഘം പൊലീസ് പിടിയിൽ : പ്രതികളിലൊരാളുടെ ഭാര്യയും പൂജാരിയും തമ്മിലുള്ള സൗഹൃദമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

സ്വന്തം ലേഖകൻ ചങ്ങനാശേരി: ക്ഷേത്രത്തിലെ പൂജാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ തള്ളിയ സംഭവത്തിൽ മൂവർസംഘം പൊലീസ് പിടിയിൽ. പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയായ തിരുവല്ല സ്വദേശി വിഷ്ണു നമ്പൂതിരി(32)യെയാണ് ക്ഷേത്രത്തിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ തള്ളിയത്. സംഭവത്തിൽ പെരുന്ന കൃഷ്ണപ്രിയ വീട്ടിൽ പ്രവീൺ (34), തൃക്കൊടിത്താനം ശ്രീകല ഭവൻ ഗോകുൽ (27), തൃക്കൊടിത്താനം പുലിക്കോട്ടുപടി രാജീവ് ഭവനിൽ ഹരീഷ് (39) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്ത്. ഇവർ ആക്രമണം നടത്താൻ ഉപയോഗിച്ച സ്‌കോർപിയോയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ പ്രവീണിന്റെ ഭാര്യയുമായുള്ള […]

സ്മാര്‍ട്ട് ഫോണിലേക്ക് ഇനി ഒരു ഫോണ്‍ കോളിന്റെ ദൂരം മാത്രം; സ്മാര്‍ട്ട് ഫോണ്‍ വീട്ടിലിരുന്ന് സേഫായി പര്‍ച്ചേസ് ചെയ്യാം; ഓക്‌സിജന്‍ ദി ഡിജിറ്റൽ എക്‌സ്‌പേര്‍ട്ടില്‍ നിന്നും

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് കാലത്ത് സ്മാര്‍ട്ടായും സേഫായും വീട്ടിലിരുന്ന് പര്‍ച്ചേസ് ചെയ്യാം ഓക്‌സിജന്‍ ദി ഡിജിറ്റള്‍ എക്‌സ്‌പേര്‍ട്ടിനൊപ്പം. ഫോണ്‍ കോളിലൂടെയും വാട്‌സ് ആപ്പിലൂടെയും ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ പര്‍ച്ചേസ് ചെയ്യാം. സ്മാര്‍ട്ട് ഫോണ്‍ ഒരു ഫോണ്‍ കോളിന്റെ ദൂരത്തില്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്ന ഈ സൗകര്യം കോവിഡ് കാലത്ത് പരമാവധി പ്രയോജനപ്പെടുത്താം. നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സുരക്ഷിതരായി വീട്ടിലിരുന്ന് തന്നെ സ്മാര്‍ട്ട് ലോകത്തേക്ക് കാല്‍വയ്ക്കാനുള്ള അവസരമാണിത്. കോള്‍ വഴിയും വാട്‌സ് ആപ്പ് വഴിയും പ്രൊഡക്റ്റ് ബുക്ക് ചെയ്യാവുന്നതാണ്. […]

കോട്ടയം ജില്ല പോര്‍ട്ടലില്‍ കാണാനില്ല; വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യാനാകാതെ ജനങ്ങള്‍; രണ്ടാമത്തെ ഡോസ് കൃത്യ സമയത്ത് ലഭിക്കുമോ എന്നും ആശങ്ക; കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, ചങ്ങനാശ്ശേരി താലൂക്കുകളിലെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകന്‍ കോട്ടയം: വാക്സിനേഷനായി കേന്ദ്രസര്‍ക്കാര്‍ തയാറാക്കി നല്‍കിയ കോവിന്‍ ആപ്പില്‍ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ ജനങ്ങള്‍. എല്ലാ ജില്ലകളിലും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ഒരു ദിവസവും സ്ലോട്ട് ലഭിക്കുന്നില്ല. കോട്ടയം ജില്ല പോര്‍ട്ടലില്‍ ലഭ്യമല്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷം മാത്രമാണ് ജില്ലയിലെ ഭൂരിഭാഗത്തിനും പോര്‍ട്ടല്‍ ലഭ്യമാകുന്നത്. ഇതിനെതിരെ ട്രോള്‍ കോട്ടയം ഉള്‍പ്പെടെയുള്ള പേജുകള്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വകാര്യ ആശുപത്രിയിലടക്കം വാക്സിന്‍ ലഭിക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയതും സ്പോട്ട് രജിസ്ട്രേഷന്‍ […]

ജില്ലയിൽ ഏപ്രിൽ 26 ന് 35 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നടക്കും

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ ഏപ്രിൽ 26 തിങ്കളാഴ്ച 35 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ കേന്ദ്രം അനുവദിച്ചു കിട്ടിയവര്‍ക്കുമാത്രമാണ് ലഭിക്കുക. വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ കോട്ടയം താലൂക്ക് 1.അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം 2.ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ കോട്ടയം 3.കോട്ടയം മെഡിക്കല്‍ കോളേജ് 4.മുണ്ടന്‍കുന്ന് കുടുംബാരോഗ്യകേന്ദ്രം 5.നാട്ടകം കുടുംബാരോഗ്യകേന്ദ്രം 6.പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം 7.ഏറ്റുമാനൂര്‍ കെ. എം. സി. എച്ച്. സി വൈക്കം താലൂക്ക് 8. ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം 9. ഇടയാഴം […]

കോട്ടയം ജില്ലയിൽ 61 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി ; ആകെ 803 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 61 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  11 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 66 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 803 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ —— മുനിസിപ്പാലിറ്റികൾ =========== 1. പാലാ- 6, 14, 15, 20 2. ഏറ്റുമാനൂർ – 30 പഞ്ചായത്തുകൾ ========== തലനാട് – 4, 5 കാഞ്ഞിരപ്പള്ളി – 2,8, […]

ഈരാറ്റുപേട്ടയിലും ഉദയനാപുരത്തും ക്ലസ്റ്ററ്റുകൾ : കോട്ടയം ജില്ലയില്‍ 19 ക്ലസ്റ്ററുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : കൊവിഡ് വ്യാപനം രൂക്ഷമായ ഏഴു കേന്ദ്രങ്ങള്‍ കൂടി ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ ജില്ലയില്‍ ആകെ 19 ക്ലസ്റ്ററുകളായി. ഇതില്‍ 11ഉം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളാണ്. പുതിയതായി പ്രഖ്യാപിക്കപ്പെട്ട ക്ലസ്റ്ററുകളുടെ പട്ടിക ചുവടെ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ 1. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 17-ാം വാര്‍ഡില്‍ ശാസ്താംകുന്നേല്‍ മേഖല 2. ഉദയനാപുരം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പരുത്തിമുടി മേഖല ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ 1. കോരുത്തോട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലെ കൊട്ടാരംകട, കോസടി മേഖലകള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകള്‍ […]

കോട്ടയം ജില്ലയിൽ ഇതുവരെ ജില്ലയിൽ നൽകിയത് 455556 ഡോസ് വാക്സിൻ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോവിഷീൽഡും കോവാക്സിനും ഉൾപ്പെടെ ഇതുവരെ നൽകിയത് 455556 ഡോസ് പ്രതിരോധ വാക്സിൻ. 384605 പേർ ആദ്യ ഡോഡും 70951 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ഇന്നലെ(ഏപ്രിൽ 24) 35 സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 7804 ഡോസ് നൽകി. ഇന്ന്(ഏപ്രിൽ 25) വാക്സിനേഷൻ ഇല്ല. വെള്ളി ശനി ദിവസങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് നടന്ന 35 കേന്ദ്രങ്ങളിൽ നാളെയും(ഏപ്രിൽ 26) വാക്സിൻ നൽകും. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ കേന്ദ്രം അനുവദിച്ചു കിട്ടിയവർക്കുമാത്രമാണ് ലഭിക്കുക. വിതരണ കേന്ദ്രങ്ങളുടെ […]