play-sharp-fill

കോട്ടയം ജില്ലയില്‍ ഇന്ന് 2970 പേര്‍ക്ക് കോവിഡ് ; സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേരും 310 കുട്ടികളും രോഗബാധിതരായി

സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ പുതിയതായി 2970 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.2949 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുണ്ട്.   സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 9638 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 30.81 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1465 പുരുഷന്‍മാരും 1195 സ്ത്രീകളും 310 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   4729 പേര്‍ രോഗമുക്തരായി. 16993 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ കർശന നിയന്ത്രണങ്ങൾ; കിടത്തി ചികിത്സയ്ക്ക് വരുന്ന രോഗിയും കൂട്ടിരിപ്പുകാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണം; അടിയന്തിര ഘട്ടത്തിലുള്ള രോഗികളുമായി വരുന്നവർ തൊട്ടടുത്തുള്ള ആശുപത്രിയിൽ രക്തപരിശോധന നടത്തണം

സ്വന്തം ലേഖകൻ   ഗാന്ധിനഗർ : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന്,കോട്ടയം മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.   രണ്ടു യൂണിറ്റുകൾ ഉള്ള ഇവിടെ 300 രോഗികളാണ് ദിവസേന ഒ.പി.യിൽ എത്തുന്നത്. അതിനാൽ പുതിയതായി വരുന്ന രോഗികളുടെ എണ്ണം 10 മുതൽ 15 വരെയായി നിജപ്പെടുത്തി.   ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രീയകൾ തുടരുന്നതാണ്. എന്നാൽ ഒരു ദിവസം 50 മുതൽ 60 വരെ രോഗികളെ മാത്രമേ കീമോ, റേഡിയേഷൻ ചികിത്സയ്ക്ക് എത്താവുളളൂ. തുടർ […]

കോട്ടയം നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിൽ നിരോധനാജ്ഞ; ഒരു വാർഡിൽ മാത്രം നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി; നിരോധനാജ്ഞ പ്രഖ്യാപിച്ച വാർഡുകൾ ഏതൊക്കെയെന്ന് അറിയാം 

  സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് കളക്ടർ എം അഞ്ജന ഉത്തരവിറക്കി.   കഞ്ഞിക്കുഴി (വാർഡ്- 16) ദേവലോകം (വാർഡ്-17), കത്തീഡ്രൽ (വാർഡ് – l9) മൂലവട്ടം (വാർഡ് 31 ) നഗരസഭാ വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.   ഈ വാർഡുകളുമായി അതിർത്തി പങ്കിടുന്ന മൗണ്ട് കാർമ്മൽ (വാർഡ് -15), മുട്ടമ്പലം(വാർഡ് -18) സ്ഥലങ്ങളിലും നിരോധനാഞ്ജ പരിധിയിൽ വരും.   കഞ്ഞിക്കുഴി അടക്കമുള്ള മേഖലകളിൽ ഒരു വാർഡിൽ മാത്രം നൂറിലധികം പേർക്ക് കോവിഡ് രോഗം […]

കോട്ടയത്തെ കോവിഡ് മരണങ്ങളുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്; ദിനംപ്രതി നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത് കോവിഡ് ബാധിച്ച് മരിച്ച 10ഓളം ജീവനുകള്‍; സംസ്‌കരിക്കാന്‍ സൗകര്യമില്ലാതെ തിരിച്ചയയ്ക്കുന്നത് ഇരട്ടിയിലധികം; എന്നിട്ടും മാസ്‌കും സാമൂഹിക അകലവും ആര്‍ക്കോ വേണ്ടിയെന്ന മട്ടില്‍ അധികൃതരും ജനങ്ങളും

ഏ കെ ശ്രീകുമാര്‍ കോട്ടയം: നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തില്‍ പ്രതിദിനം സംസ്‌കരിക്കുന്നത് 10ഓളം കോവിഡ് രോഗികളെ എന്ന് റിപ്പോര്‍ട്ടുകള്‍. ദിനംപ്രതി കോവിഡ് ബാധിച്ച് മരിച്ച 15ല്‍ അധികം മൃതദേഹങ്ങള്‍ ഇവിടെ എത്താറുണ്ട്. എന്നാല്‍, പലതും സംസ്‌കരിക്കാന്‍ പറ്റാതെ തിരിച്ചയയ്ക്കുകയാണ്. നഗരസഭാ ശ്മശാനത്തില്‍ ഒരു ദിവസം സംസ്‌കരിക്കാവുന്ന മൃതദേഹങ്ങള്‍ക്ക് പരിധിയുണ്ട്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ദിനംപ്രതി ശ്മശാനത്തിന് ഉള്‍ക്കൊള്ളാനാവുന്നതില്‍ അധികം മൃതദേഹങ്ങള്‍ ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരുന്നുണ്ട്. നഗരസഭ അവര്‍ക്ക് കഴിയുന്ന പരമാവധി സൗകര്യങ്ങല്‍ ഒരുക്കുന്നുണ്ടെങ്കിലും പലതും സംസ്‌കരിക്കാനാവാതെ തിരിച്ചയയ്ക്കുന്ന കാഴ്ച ദയനീയമാണ്. […]

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് ; കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്.്ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇതോടെ സ്വർണ്ണം ഗ്രാമിന് 4445 രൂപയും പവന് 35560 രൂപയുമായി. സ്വർണ്ണവിലയിൽ തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണ്ണവിലയിൽ ഇടിവ് ഉണ്ടായിരിക്കുന്നത്. കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണവില ഗ്രാമിന്:4445 പവന്: 35560  

വൈദികനോടുള്ള പോലീസിൻ്റെ ധിക്കാരം പ്രധിഷേധാർഹം :അഡ്വ.പ്രിൻസ് ലൂക്കോസ്

  സ്വന്തം ലേഖകൻ അതിരമ്പുഴ:കോവിഡ മാനദണ്ഡങ്ങളുടെ മറവിൽ അധികാര ദുർവിനിയോഗം നടത്തുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ഹൈ പവർ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പ്രിൻസ് ലൂക്കോസ് . അതിരമ്പുഴ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിലെ വൈദികനെ അകാരണമായി അധികാര ദുർവ വിനയേഗത്തിന് ഇരയാക്കിയത്ത് അപലനീയവും ഭരണഘടനാ വിരുധവുമാണ്. പോലീസിൻ്റെ തെറ്റായ നടപടിയിൽ അടിയന്തരമായി അധികാരികൾ ഇടപെട്ട് അച്ചടക്ക നടപടികൾ സ്വീകരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുക്കർമ്മങ്ങൾ പരികർമ്മം ചെയ്ത വൈദികനോടുള്ള പോലീസിൻറെ നടപടി വിശ്വാസങ്ങളോടും വിശ്വാസി സമൂഹത്തിന് എതിരെയുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ […]

കൊവിഡ് പ്രതിരോധം: പനച്ചിക്കാട് പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജം

സ്വന്തം ലേഖകൻ പനച്ചിക്കാട്: രോഗികൾക്കായി ഡൊമിസിലിയറി കെയർ സെന്റർ ഒരുക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സമീപ പഞ്ചായത്തുകളെക്കാൾ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഒരുപടിമുൻപിൽ.വെള്ളൂത്തുരുത്തി ഗവ.യു.പി സ്കൂളിന്റെ പുതിയ കെട്ടിടമാണ് ഡി സി സി യ്ക്കായി ഏറ്റെടുത്തത്. വാട്ടർ കണക്ഷനോ വൈദ്യുതി കണക്ഷനോ ഇല്ലാതിരുന്ന കെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. രോഗികൾക്കായി ടെലിവിഷനും വാട്ടർ പ്യൂരിഫയറും വരെ ക്രമീകരിക്കുകയും ചെയ്തു.തിങ്കളാഴ്ച (26 ) മുതൽ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. വീടുകളിൽ സൗകര്യങ്ങളില്ലാത്ത പാവപ്പെട്ട രോഗികളെയാണ് ഡിസിസികളിൽ പ്രവേശിപ്പിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ 5 […]

നിയമസഭാ തിരഞ്ഞെടുപ്പ് : തപാല്‍ വോട്ടുകള്‍ തപാല്‍ വഴി മാത്രം

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ തപാല്‍ വഴി മാത്രമാണ് സ്വീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. തപാല്‍ വോട്ടുകള്‍ വരണാധികാരികളുടെയോ ഉപവരണാധികാരികളുടെയോ ഓഫീസുകളില്‍ സ്വീകരിക്കുന്നതല്ല. വോട്ട് ഉള്ളടക്കം ചെയ്ത കവർ ഒട്ടിച്ച് സ്റ്റാമ്പ് ഒട്ടിക്കാതെതന്നെ തപാല്‍ പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയാകും. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് രാവിലെ എട്ടു മണി വരെ തപാല്‍ വകുപ്പില്‍നിന്ന് വരണാധികാരികളുടെ കയ്യില്‍ ലഭിക്കുന്ന വോട്ടുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക.

കോട്ടയം ജില്ലയിൽ 28 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി ; ആകെ 747 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 28 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  31 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 747 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ മുനിസിപ്പാലിറ്റികൾ കോട്ടയം – 20 പഞ്ചായത്തുകൾ തലപ്പലം – 10 മണർകാട് – 6 പൂഞ്ഞാർ തെക്കേക്കര – 13 വാഴൂർ-2,3,4,5,7,10,14, 16 നെടുംകുന്നം – 2 കുറിച്ചി – […]

കോട്ടയം ജില്ലയില്‍ 1275 പേര്‍ക്ക് കോവിഡ്; 286 പേര്‍ രോഗമുക്തരായി; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 43959 പേര്‍

  സ്വന്തം ലേഖകൻ    കോട്ടയം: ജില്ലയില്‍ പുതിയതായി 1275 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1265 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 6522 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 19.54 ശതമാനമാണ്.   രോഗം ബാധിച്ചവരില്‍ 636 പുരുഷന്‍മാരും 532 സ്ത്രീകളും 107 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   286 പേര്‍ രോഗമുക്തരായി. 18753 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. […]