നിയമസഭാ തിരഞ്ഞെടുപ്പ് : തപാല്‍ വോട്ടുകള്‍ തപാല്‍ വഴി മാത്രം
സ്വന്തം ലേഖകൻ
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ തപാല്‍ വഴി മാത്രമാണ് സ്വീകരിക്കുകയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. തപാല്‍ വോട്ടുകള്‍ വരണാധികാരികളുടെയോ ഉപവരണാധികാരികളുടെയോ ഓഫീസുകളില്‍ സ്വീകരിക്കുന്നതല്ല.
വോട്ട് ഉള്ളടക്കം ചെയ്ത കവർ ഒട്ടിച്ച് സ്റ്റാമ്പ് ഒട്ടിക്കാതെതന്നെ തപാല്‍ പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയാകും. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് രാവിലെ എട്ടു മണി വരെ തപാല്‍ വകുപ്പില്‍നിന്ന് വരണാധികാരികളുടെ കയ്യില്‍ ലഭിക്കുന്ന വോട്ടുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0