ജെ.സി.ഐ ദേശീയ അവാർഡ് അനീഷ് മോഹന്

സ്വന്തം ലേഖകൻ കോട്ടയം : ജൂനിയർ ചേമ്പർ ഇൻറർനാഷ്ണൽ (ജെ.സി.ഐ) ഇൻഡ്യ 2018 വർഷത്തെ ഔട്ട് സ്റ്റാന്റിങ് യങ് പേഴ്സൺ (Outstanding Young Person) ദേശീയ അവാർഡ് അനീഷ് മോഹൻ കരസ്ഥമാക്കി. കോട്ടയം ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ അനീഷ് കേരളത്തിലെ ജെ.സി.ഐ മേഖലയായ സോൺ 22ന് വേണ്ടി ജെ.സി.ഐ നാലുകോടിയുടെ നോമിനേഷനായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു തിരെഞ്ഞെടുക്കപ്പെട്ട വ്യത്യസ്ഥ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച 9 അവാർഡ്‌ ജേതാക്കളിൽ ഏക മലയാളിയാണ് അനീഷ്. ‘വ്യക്തിഗത വികസനവും നേട്ടവും’ എന്ന വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. കോട്ടയം […]

സാമ്പത്തിക സംവരണം: വൈകിപോയെങ്കിലും സ്വാഗതം ചെയ്യുന്നതായി കെ. എം. മാണി

  സ്വന്തം ലേഖകൻ കോട്ടയം:   ഭരണഘടനാ ഭേദഗതി ചെയ്തു കൊണ്ട് മുന്നാക്കകാർക്ക്  പത്തുശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കേരള കോൺഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയർമാൻ കെ.എം മാണി.  മുന്നാക്കകാരിലെ  പിന്നാക്കകാർക്ക് സംവരണം നൽകണമെന്ന ആവശ്യം പതിറ്റാണ്ടുകൾക്ക് മുമ്പേ കേരള കോൺഗ്രസ് ഉന്നയിച്ചിരുന്നതാണ്. സർക്കാർ ജോലികളിൽ ഉൾപ്പെടെ മുന്നാക്കകാർക്ക് സംവരണം നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഭരണത്തിലെ അവസാന നാളുകളിലെ പ്രഖ്യാപനമാണെങ്കിലും ഇത്  നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്ന്   കെ.എം മാണി പറഞ്ഞു.

ശബരിമലയുടെ പേരിൽ കലാപം സൃഷ്ടിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭരണപരാജയം മറക്കാൻ ശ്രമിക്കുന്നു: ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയെ കലാപഭൂമിയാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭരണപരാജയം മറക്കാൻ ശ്രമിക്കുകയാണെന്നും, പ്രളയത്തിൽ തകർന്നടിഞ്ഞ കേരളീയരുടെ മുമ്പിൽ ഇരുസർക്കാരുകളും പുറംതിരിഞ്ഞു നിൽക്കുകയാണെന്നും ശബരിമല വിഷയം രാഷ്ട്രിയ വൽക്കരിക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരും,വർഗീയ വൽക്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരും കേരളത്തെ കലാപഭൂമി ആക്കിയിരിക്കുകയാണെന്നും കേരളാ കോണ്ഗ്രസ് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി.അഭിപ്രായപ്പെട്ടു. പരിപാവനമായ ശബരിമലയുടെ പേരിൽ നാട്ടിൽ കലാപം ഉണ്ടാക്കുന്നവരെ വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ സമാധനകാമ്ഷികളായ പൊതു സമൂഹം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനദ്യോഹഭരണമാണ് നടത്തുന്നതെന്നും […]

ക്രമസമാധാനനില തകർന്നെന്ന് പ്രചാരണം; ജാഗ്രതയോടെ പോലീസ്

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് വരുത്തിത്തീർക്കാൻ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും നടത്തുന്ന നീക്കത്തെ ജാഗ്രതയോടെ നേരിടാൻ പൊലീസിന് ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളിൽ പങ്കാളികളായ മുഴുവൻ പേർക്കെതിരെയും നടപടി വേണമെന്നും നിർദേശമുണ്ട്. ശബരിമല വിഷയമുയർത്തി കേരളത്തിൽ ക്രമസമാധാനനില തകർന്നെന്ന വ്യാപകപ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം ഗവർണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും റിപ്പോർട്ട് തേടിയ സാഹചര്യത്തിലാണ് അക്രമികൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനും നടപടിയെടുക്കുന്നതിൽ ചാഞ്ചാട്ടം പാടില്ലെന്നും ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നൽകിയത്. സ്ത്രീ പ്രവേശന വിഷയത്തിൽ നടത്തിയ ഹർത്താലിന്റെ […]

പാത്താമുട്ടം സംഘർഷം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വന്തം ലേഖകൻ കോട്ടയം: പാത്താമുട്ടം പള്ളി സംഘർഷാവസ്ഥ പരിഹരിക്കുന്നതിന് ജില്ലാ കലക്ടർ പി.സുധീർ ബാബുവിന്റെ അധ്യക്ഷതയിൽ സമാധാനയോഗം ചേർന്നു. കരോൾ സംഘത്തെ ആക്രമിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കും. അക്രമത്തിനിരയായ സ്ത്രീകളുടെയും കുട്ടികളുടെയും മൊഴി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. സംഭവസ്ഥലത്ത് എത്തി രേഖപ്പെടുത്തുക. സംഘർഷത്തിനു ശേഷം അക്രമികൾ വ്യാജമായി ഒ. പി. ടിക്കറ്റ് തരപ്പെടുത്തിയതിലെ ഗൂഢാലോചന അന്വേഷിക്കുക. അക്രമത്തിനിരയായവർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ അവിടുത്തെ ഡ്യൂട്ടി ഡോക്ടർ അപമര്യാദയായി സംസാരിച്ചത് അന്വേഷിക്കുക. സംഭവസ്ഥലത്ത് സ്ഥിരമായി പോലീസ് പിക്കറ്റിംഗ് ഏർപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ സമാധാന ചർച്ചയിൽ […]

പാത്താമുട്ടം പള്ളി പ്രശ്നം കോൺഗ്രസ് സ്പോൺസേഡ് പ്രോഗ്രാം; വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയ്ക്കും കരോൾ സംഘത്തിനും നേരെ ഡിവൈഎഫ്ഐ ആക്രമിച്ചെന്നും, ചില കുടുംബങ്ങൾക്ക് ഊരുവിലക്ക് എന്നും പ്രചരിപ്പിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇത് കോൺഗ്രസ് സ്പോൺസേഡ് പ്രോഗ്രാമാണ്. ഡിസംബർ 23ന് രാത്രിയിൽ മുപ്പതോളം വരുന്ന കരോൾസംഘം പാത്താമുട്ടം മുട്ടുചിറ കോളനിയിൽ എത്തിയപ്പോൾ പരിസരത്ത് ഉണ്ടായിരുന്ന കൗമാരക്കാരയവർ ഉൾപ്പെടെ മൂന്നുനാലു യുവാക്കൾ സംഘത്തോടൊപ്പം പാട്ടുപാടാൻ ശ്രമിച്ചെന്ന ആക്ഷേപം ഉന്നയിച്ച് കരോൾസംഘത്തിലെ ചിലർ ഇവരെ ആക്രമിച്ചു. കരോൾ സംഘത്തിലെ ചിലരുടെ കൈവശം കമ്പിവടിയും മറ്റു മാരകായുധങ്ങളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നുണ്ട്. […]

പാത്താമുട്ടം അക്രമണം : ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.ജയരാജ് എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം : പാത്താമുട്ടം സെന്റ് പോൾസ് ആഗ്ലിക്കൻ പള്ളിയിൽ കഴിയുന്ന കരോൾ സംഘത്തെ ആക്രമിച്ചവർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു. ക്രിസ്തുമസ് പോലെയുള്ള സമാധാനത്തിന്റെ സന്ദേശം പകരുന്ന ആഘോഷത്തിൽ പങ്കെടുത്തവർക്ക് നേരെയുള്ള ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഭയന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വീട്ടിൽ പോകാൻ കഴിയാതെ നിരവധി കുടുംബങ്ങൾ പള്ളിയിൽ തന്നെ കഴിയേണ്ടിവരുന്നത് കേരളത്തിനാകെ അപമാനമാണ്. ഇക്കാര്യത്തിൽ പോലീസ് അക്രമികൾക്ക് ഒത്താശ ചെയ്യുകയാണ്. പത്താമുട്ടം വിഷയത്തിൽ പ്രതിഷേധിച്ച് ജില്ലാ […]

കോൺഗ്രസ്സിന്റെ എസ് പി ഓഫീസിലേക്കുള്ള ലോങ്ങ് മാർച്ചിനിടെ സംഘർഷം: പോലീസും പ്രവർത്തകരും തമ്മിൽ കെ.കെ റോഡിൽ പല തവണ ഏറ്റുമുട്ടി: കെ കെ റോഡിൽ വൻ ഗതാഗത കുരുക്ക്; മാധ്യമ പ്രവർത്തകർക്കും പോലീസുകാർക്കും പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: പാത്താമുട്ടം കൂമ്പാടി ആംഗ്ലിക്കൻ പള്ളിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് കോൺഗ്രസ്സ് നടത്തിയ ലോങ്ങ് മാർച്ചിൽ സംഘർഷം. എസ്പി ഓഫീസിനു മുന്നിൽ എത്തുംമുമ്പ് കെ കെ റോഡിൽ ബാരിക്കേഡ് ഉയർത്തി പോലീസ് മാർച്ച് തടഞ്ഞിരുന്നു. ഇതേതുടർന്ന് പ്രതിഷേധക്കാർക്കിടയിലൂടെ പോലീസ് വാഹനങ്ങൾ കടത്തി വിടാൻ ശ്രമിച്ചതാണ് ആദ്യം സംഘർഷത്തിനിടയാക്കിയത്. ഇതിനുശേഷം പിരിഞ്ഞു പോയ പ്രവർത്തകരിലൊരാൾ ഡിവൈഎസ്പിയെ അസഭ്യം പറഞ്ഞതിനെ ചൊല്ലി വീണ്ടും കെ കെ റോഡിൽ സംഘർഷമുണ്ടായി. സംഘർഷത്തിൽ പത്തോളം […]

പനച്ചിക്കാട്ട് സിപിഎം പ്രകടനത്തിന് നേരെ ആർഎസ്എസ് ആക്രമണം: ലോക്കൽ കമ്മിറ്റി അംഗം അടക്കം രണ്ടു പേർക്ക് പരിക്ക്; വൻ സംഘർഷം: പ്രദേശത്ത് സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ കോട്ടയം: പനച്ചിക്കാട് സിപിഎം പ്രകടനത്തിനു നേരെ ആർഎസ്എസ് സംഘപരിവാർ ആക്രമണം. ലോക്കൽ കമ്മിറ്റി അംഗം അടക്കം രണ്ടു പേരെ ഗുരുതരപരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വൻ സംഘർഷാവസ്ഥ തുടരുന്നു. ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ് കുമാറിന്റെയും, ചിങ്ങവനം എസ്.ഐ അനൂപ് സി.നായരുടെയും നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ലോക്കൽ കമ്മിറ്റി അംഗം പി.കെ മോഹനൻ, ഡിവൈഎഫ്‌ഐ നേതാവ് അജി എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുകയാണ്. വ്യാഴാഴ്ച രാവിലെ […]

കേരളം ഭരിക്കുന്നത് നിരീശ്വര വാദികൾ: യൂത്ത്‌ ഫ്രണ്ട് എം

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ പോലീസ് അകമ്പടിയോടുകൂടി നിരീശ്വര വാദികളായ യുവതികളെ കയറ്റുക വഴി യഥാർഥ അയ്യപ്പ വിശ്വാസികളെ ശബരിമലയിൽ നിന്നകറ്റാനുള്ള ആസൂത്രിക നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും, ആതുരസേവനരംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന പാവപ്പെട്ട നഴ്സ്മാർക്ക് ശബളം വർദ്ധിപ്പിച്ച് നൽകുന്നതിനുൾപ്പെടെ ജനക്ഷേമകരമായ നിരവധി കോടതി വിധികൾ നിലനിൽക്കെ അതൊന്നും നടത്താതെ പരിപാവനമയ ശബരിമലയിലെ വിശ്വസത്തെയും, ആചാര അനുഷ്ടാനങ്ങളെയും അപമാനിച്ച നിരീശ്വരന്മാരായ സി പി എം സർക്കാരിന് കേരളത്തിലെ വിശ്വാസി സമൂഹം മാപ്പ് നൽകില്ല എന്നും, ക്രിസ്തുമസ് കരോൾ സംഘത്തെ പള്ളിയിൽ കയറി പോലും […]