മണിമലയാറിനായി നാടൊന്നിച്ചു..

സ്വന്തംലേഖകൻ കോട്ടയം : ഹരിത കേരളം മിഷന്റെ ഭാഗമായി രൂപീകൃതമായ മണിമലയാർ ജനകീയ സംരക്ഷണ സമിതിയായ മുണ്ടിനീർ കൂട്ടത്തിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 15ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം മണിമലയാർ സംരക്ഷണത്തിനായി പുഴനടത്തം സംഘടിപ്പിച്ചു. മുണ്ടക്കയം കോസ് വേ ജംഗ്ഷനിൽ നിന്ന് ഞായറാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പഠനയാത്ര കലാദേവി ഭാഗത്ത് നിന്ന് മണിമലയാറ്റിൽ പ്രവേശിച്ച് പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയം വരെയുള്ള പുഴയുടെ ഇരുവശവും നിരീക്ഷണ വിധേയമാക്കി. മണിമലയാർ നദീതട ത്തിലൂടെയും ജലം ഒഴുകിയെത്തുന്ന ചാലുകളിലൂടെയും കൈ തോടുകളിലൂടെയും മുണ്ടിനീർ കൂട്ടം നടന്നു യാത്രയ്ക്കിടയിൽ […]

ഭഷ്യമേളയും ഫാഷൻ ഷോയും സംഘടിപ്പിച്ചുകൊണ്ട് എസ് എം എസ് കോളേജ് “റിഗാലിയാ” ആഘോഷം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എസ്.എം.എസ് കോളേജിന്റെ ആനുവൽ സെലിബ്രേഷൻ “റീഗാലിയാ 2019” വൻആഘോഷപരിപാടികളോടെ സംഘടിപ്പിച്ചു. പ്രശസ്ത സിനിമതാരം ഷറഫുദിൻ വിശിഷ്ട അഥിതിയായിരുന്ന “റിഗാലിയ 2019” ഏറ്റുമാനൂർ എം.എൽ.എ അഡ്വ.സുരേഷ്കുറുപ്പു ഉൽഘാടനം ചെയ്തു. കഴിഞ്ഞ 17വർഷത്തെ പ്രവർത്തനമികവുകൊണ്ടാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലെ മുൻനിരക്കാരാകുവാൻ എസ് എം എസ് കോളേജിന് സാധിച്ചതെന്നും, കോളേജുകളിൽ നടത്തുന്ന ആഘോഷപരിപാടികളിൽ മുൻപന്തിയിൽ തന്നെയുള്ള പരിപാടികളിൽ ഒന്നാണ് റിഗാലിയയെന്നു അദ്ദേഹം ഉൽഘാടനം ചെയ്യവേ പരാമർശിച്ചു.. പരിപാടിയിൽവെച്ചു കോളേജ് മാഗസിൻ “തിതീക്ഷ” പ്രകാശനം ഷറഫുദ്ധിനും അഡ്വ.സുരേഷ്കുറുപ്പ് എം.എൽ.എ യും ചേർന്ന് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.സൂര്യ […]

താലൂക്ക് പ്രതിനിധി സമ്മേളനം മാർച്ച് 17 ന്

സ്വന്തം ലേഖകൻ കോട്ടയം: ഹിന്ദു ഐക്യവേദി താലൂക്ക് പ്രതിനിധി സമ്മേളനം മാർച്ച് 17 ന് നടക്കും. കോട്ടയം താലൂക്ക് പ്രതിനിധി സമ്മേളനം ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുനക്കര സ്വാമിയാർ മഠത്തിൽ വച്ച് ശബരി ധർമ്മസഭ കൺവീനർ ശങ്കർ സ്വാമി ഉദ്ഘാടനം ചെയ്യും.സംസ്ഥാന വൈസ് പ്രസിഡൻറ് പി.എസ്.പ്രസാദ്, സംസ്ഥാന സെക്രട്ടറി കെ.പി സുരേഷ് ,ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി എന്നിവർ പ്രസംഗിക്കും. ചങ്ങനാശ്ശേരി താലൂക്ക് സമ്മേളനം നെത്തല്ലൂർ ഏകാത്മത കേന്ദ്രത്തിൽ 2.30 നു തന്ത്രി മുഖ്യൻ മധു ദേവാനന്ദ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് […]

മണിമലയാർ സംരക്ഷണം : ജലവിഭവ വകുപ്പ് പരിശോധന നടത്തി

സ്വന്തംലേഖകൻ കോട്ടയം : ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി, മുണ്ടക്കയം മണിമലയാർ സംരക്ഷണ ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരായ ഷംല ബീഗം (എക്സിക്യുട്ടീവ് എന്‍ജിനീയര്‍) നിഷ ദാസ് (അസിസ്റ്റന്‍റ് എന്‍ജിനീയര്‍)സുധീപ് ശ്രീനിവാസന്‍ (ഓവര്‍സിയര്‍ ) എന്നിവര്‍ മണിമലയാറിന്‍റെ ഉത്ഭവസ്ഥാനമായ മുണ്ടക്കയം പ്രദേശത്ത് പരിശോധന നടത്തി.മുണ്ടക്കയം കോസ് വേ ജംഗ്ഷൻ മുതൽ ഉപ്പുകയം ചെക്ക് ഡാം വരെയുള്ള ഭാഗത്താണ് പരിശോധന നടത്തിയത്. നിലവിലുള്ള പുഴയുടെ ആഴം വർദ്ധിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും,ചെക്ക് ഡാം ബലപ്പെടുത്തി അറ്റകുറ്റപ്പണികൾ ചെയ്ത് നവീകരിക്കുന്നതിനും […]

കോട്ടയം ഗാന്ധിസ്‌ക്വയറിൽ ലോറി ബ്രേക്ക് ഡൗണായി: നഗരമധ്യത്തിൽ വൻ ഗതാഗതക്കുരുക്ക്; അര മണിക്കൂറായിട്ടും ലോറി മാറ്റിയിട്ടില്ല

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ഗാന്ധിസ്‌ക്വയറിൽ റോഡിനു നടുവിൽ മിനി ലോറി ബ്രേക്ക് ഡൗണായി. ഒരു മണിക്കൂറായി നഗരത്തിൽ ഗതാഗതക്കുരുക്ക്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തിനും ജോസ്‌കോ ജൂവലറിക്കും മധ്യത്തിലുള്ള ഭാഗത്ത് മിനി ലോറി ബ്രേക്ക് ഡൗണായത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും വന്ന ലോറി ഇവിടെ എത്തിയപ്പോൾ എഞ്ചിൻ തകരാറിനെത്തുടർന്ന് ഓഫ് ആകുകയായിരുന്നു. റോഡിനുനടുവിൽ ലോറി കുടുങ്ങിയതോടെ പിന്നാലെ എത്തിയ വാഹാനങ്ങളും കുരുങ്ങി. വാഹനങ്ങളുടെ നിര കോടിമത വരെ നീണ്ടു. ഇതോടെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ എത്തി വാഹനം […]

കോട്ടയം നഗരസഭയിലെ ഉദ്യോഗസ്ഥരുടെ കൈക്കൂലി: മലരിക്കൽ നിവാസികൾ നഗരസഭ ഓഫിസിനു മുന്നിൽ ധർണ നടത്തി; കൈക്കൂലി അവസാനിപ്പിക്കുമെന്ന് നഗരസഭ അധ്യക്ഷയുടെ ഉറപ്പ്

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയിൽ ഓരോ ചെറിയ കാര്യത്തിനും പോലും കൈക്കൂലിയും കെടുകാര്യസ്ഥതയും തുടരുന്ന സാഹചര്യത്തിൽ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മലരിക്കൽ നിവാസികളാണ് ചെറിയ കാര്യത്തിനു പോലും കൈക്കൂലി വാങ്ങുന്ന നഗരസഭ അധികൃതർക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നഗരസഭയുടെ നാൽപ്പത്തിയഞ്ചാം വാർഡ് പരിധിയിൽ വരുന്ന പ്രദേശവാസികൾ നടത്തിയ ധർണ അഡ്വ. സന്തോഷ് കണ്ടംചിറ ഉത്ഘാടനം ചെയ്തു. ആനിക്കാട് ഗോപിനാഥ് കവിത അവതരിപ്പിച്ച് പ്രതിക്ഷേധം പ്രകടിപ്പിച്ചു. കല്ലുപുരയ്ക്കൽ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ജെ.വി.ഫിലിപ്പ് , ഗ്രീൻ ഫ്രട്ടേണറ്റി പ്രസിഡന്റ് ഡോ.ജേക്കബ് ജോർജ് എന്നിവർ […]

നഗരത്തിന് ഇനി ഉത്സവ നാളുകൾ: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് വെള്ളിയാഴ്ച തുടക്കം; തിരുനക്കര മൈതാനത്ത് കളിക്കോപ്പുകൾ ഒരുങ്ങി

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിന് ഉത്സവത്തിന്റെ ആഘോഷരാവുകൾക്ക് തുടക്കമിട്ട് തിരുനക്കര മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് വെള്ളിയാഴ്ച നടക്കും.  രാത്രി 7 ന് തന്ത്രി താഴ്മണ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. 23 നാണ് പ്രസിദ്ധമായ തിരുനക്കര പകൽപ്പൂരം. ഉത്സവത്തിന്റെ ഭാഗമായുള്ള വാണിജ്യ വിപണന മേളയ്ക്കും തുടക്കമായി. ഇവിടെ തൊട്ടിലാട്ടവും, മറ്റ് കളിക്കോപ്പുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 16 ന് രാവിലെ ഏഴിന് ശ്രീബലി എഴുന്നള്‌ലിപ്പ്, ഉച്ചകഴിഞ്ഞ് 2 ന് ഉത്സവബലി ദർശനം, രാത്രി 7 ന് സംഗീതക്കച്ചേരി, 8 ന് സംഗീത സസ്, 9.30 ന് […]

അയർക്കുന്നത്ത് ഷട്ടിൽ ടൂർണമെന്റ് സമാപിച്ചു

സ്വന്തം ലേഖകൻ അയർക്കുന്നം: ആറുമാനൂർ മഹാത്മ യുവജനക്ഷേമകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ഇന്റേർണൽ ഷട്ടിൽ ടൂർണ്ണമെന്റി്‌ന് ആവേശകരമായ അന്ത്യം. അത്യന്തം വാശിയേറിയ ഡബിൾസ് വിഭാഗം ഫൈനൽ മത്സരത്തിൽ സജിത്ത് മംഗലത്ത് ,റോഷൻ ജെയിംസ് ടീം വിജയികളായി.ജോയിസ് കൊറ്റത്തിൽ, ബിബിൻ കുളത്തുകാല ടീം റണ്ണേഴ്‌സ് അപ്പ് കിരീടം നേടി. ലൂസേഴ്‌സ് ഫൈനലിൽ പ്രദീഷ് വട്ടത്തിൽ ,അനിൽകുമാർ പി.എസ് ടീം വിജയികളായി. വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും വിമുക്ത ഭടൻ അജിത് കുമാർ വിതരണം ചെയ്തു. ഒന്നാം സമ്മാനക്കാർക്ക് പ്രവീൺ രാജു സ്‌പോൺസർ ചെയ്ത് സ്വയം തടിയിൽ കടഞ്ഞെടുത്ത് നിർമ്മിച്ച […]

ജില്ലയിൽ വോട്ടോറിക്ഷ പര്യടനം തുടങ്ങി

സ്വന്തംലേഖകൻ കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കുറിച്ച് വോട്ടര്‍മാര്‍ അറിയേണ്ട വിവരങ്ങളെല്ലാം നല്‍കാന്‍ വോട്ടോറിക്ഷ ജില്ലയില്‍ പര്യടനം തുടങ്ങി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് പ്രത്യേകം സജ്ജീകരിച്ച ഓട്ടോറിക്ഷ വോട്ടോറിക്ഷയായി പര്യടനം നടത്തുന്നത്.  കളക്ട്രേറ്റ് അങ്കണത്തില്‍ നിന്നാരംഭിച്ച പര്യടനം  ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു  ഫ്‌ളാഗ് ഓഫ് ചെയ്തു. വോട്ടവകാശമുള്ള എല്ലാവരും വോട്ടു ചെയ്യുന്നു എന്ന് ഉറപ്പാക്കാനും പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്  അവസരമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് വോട്ടോറിക്ഷ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.  തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി  […]

പനച്ചിക്കാട് നടുറോഡിൽ ടിപ്പറിലെത്തിയ സംഘം മാലിന്യം തള്ളി: ടിപ്പർ ലോറികൾ തടഞ്ഞിട്ട് നാട്ടുകാരുടെ പ്രതിഷേധം; ലോറികൾ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി

സ്വന്തം ലേഖകൻ പനച്ചിക്കാട്: കുഴിമറ്റത്ത് നടുറോഡിൽ മാലിന്യങ്ങൾ ടിപ്പർ ലോറിയിൽ എത്തിയ സംഘം തള്ളി. പ്രതിഷേധവുമായി എത്തിയ നാട്ടുകാർ രണ്ട് ടിപ്പർ ലോറികൾ തടഞ്ഞിട്ടു. വ്യാഴാഴ്ച ഉച്ചയോടെ കുഴിമറ്റം പള്ളിക്കടവിൽ നടുറോഡിലാണ് നാല് ടിപ്പർ ലോറികളിൽ എത്തിയ സംഘം മാലിന്യം തള്ളിയത്. മാമ്മൂട്ടിലെ ഫാക്ടറിയിൽ നിന്നുള്ള റബറും മറ്റ് മാലിന്യങ്ങളുമാണ് ടിപ്പർ ലോറികളിൽ എത്തിയ സംഘം നടുറോഡിൽ തന്നെ ഉപേക്ഷിച്ചത്. മാലിന്യം റോഡിൽ തന്നെ തള്ളിയതോടെ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ ലോറികൾ തടഞ്ഞിട്ടു. തുടർന്ന് പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് സംഘം എത്തിയതോടെ രണ്ടു […]