കരിമണൽ മാഫിയക്കെതിരെ പൊരുതുന്ന ആലപ്പാടിന് പിൻതുണയുമായി കോട്ടയം കൂട്ടായ്മ; വ്യാഴാഴ്ച വൈകിട്ട് ഗാന്ധിസ്‌ക്വയറിൽ കൂട്ടായ്മാ സംഗമം

സ്വന്തം ലേഖകൻ കോട്ടയം: കരിമണൽ ഖനനത്തിന് എതിരെ പൊതുരുന്ന ആലപ്പാടിന് പിൻതുണയുമായി കോട്ടയത്തെ വിവിധ സംഘടനകൾ രംഗത്ത്. ഗ്രീൻഫ്രട്ടേണിറ്റി, ഇൻഡ്യാ ട്രീ ഫൗണ്ടേഷൻ, കോട്ടയം പരിസ്ഥിതി സംരക്ഷണ സമിതി എന്നീ സംഘടനകളാണ് ഇപ്പോൾ പൊരുതുന്ന ആലപ്പാടിന് പിൻതുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് അ്്ഞ്ചിന് കോട്ടയം ഗാന്ധിസ്‌ക്വയറിൽ കൂട്ടായ്മയുടെ സംഗമം ചേരും. അനധികൃത കരിമണൽ ഖനനത്തിനെതിരെ ആലപ്പാട്ടുകാർ നടത്തിവരുന്ന റിലേ നിരാഹാരം രണ്ടുമാസം പിന്നിടുകയാണ്. നിരവധി പ്രമുഖരും ഇതിനോടകം ആലപ്പാടിനും അവിടുത്തെ പ്രദേശവാസികൾക്ക് വേണ്ടിയും ശബ്ദമുയർത്തിക്കഴിഞ്ഞു. പ്രളയത്തിൽ മുങ്ങിയ കേരള ജനതയ്ക്ക് കൈത്താങ്ങായ കടലിന്റെ മക്കളുടെ […]

എൻ.എൻ പിള്ള ജൻമശതാബ്ദിയാഘോഷവും നാടകവായനയും ഏകാങ്കനാടക രചനാ മത്സരവും

സ്വന്തം ലേഖകൻ കോട്ടയം:ആത്മയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന എൻ.എൻ പിള്ള ജൻമശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച മൂന്നിന് കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ ‘ നാടകവായന നടക്കും.’ കാപാലിക’ എന്ന നാടകമാണ് വായിക്കപ്പെടുന്നത്. പി.ആർ ഹരിലാൽ, വിജയരാഘവൻ, എബ്രഹാം ഇട്ടിച്ചെറിയ ,ആർട്ടിസ്റ്റ് സുജാതൻ തുടങ്ങിയവർ പങ്കെടുക്കും.എൻ.എൻ പിള്ളസ്മാരക അവാർഡിനായുള്ള ഏകാങ്കനാടകങ്ങൾ തപാൽ മാർഗം ക്ഷണിക്കുന്നു. രചനകൾ – സെക്രട്ടറി, ആത്മ, ആർട്ടിസ്റ്റ് കേശവൻ സ്മാരക മന്ദിരം, തിരുവാതുക്കൽ കോട്ടയം എന്ന വിലാസത്തിൽ മാർച്ച് 31ന് മുൻപ് അയക്കേണ്ടതാണ്. വിവരങ്ങൾക്ക് 94973 22709.

കോട്ടയം നഗരം അനാശാസ്യ സംഘങ്ങളുടെ പിടിയിൽ: ഭർത്താവിനൊപ്പം എത്തിയ യുവതിയെ പരസ്യമായി അനാശാസ്യത്തിനു ക്ഷണിച്ചു; കോട്ടയം നഗരമധ്യത്തിൽ സംഘർഷം: തടയാനെത്തിയ പൊതുപ്രവർത്തകനെ കേസിൽ കുടുക്കാനും ശ്രമം

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം നഗരവും ടിബി റോഡും കെഎസ്ആർടിസി പരിസരവും സ്ന്ധ്യമയങ്ങിയാൽ കഞ്ചാവ്, അനാശാസ്യ സംഘങ്ങളുടെ പിടിയിൽ. കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് കുടുംബത്തോടൊപ്പം എത്തിയ യുവതിയെ പരസ്യമായി അനാശാസ്യത്തിന് സംഘം ക്ഷണിച്ചതോടെയാണ് സംഭവം വിവാദമായത്. പരസ്യമായി യുവതിയെ കടന്ന് പിടിച്ച അനാശാസ്യ സംഘത്തിലെ സ്ത്രീയുമായി ഇവർ തമ്മിൽ വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടാകുകയും ചെയ്തു. ഒടുവിൽ പ്രശ്‌നത്തിൽ പൊതുപ്രവർത്തകനായ യുവാവ് ഇടപെട്ടതോടെയാണ് സംഘർഷം ലഘൂകരിച്ചത്. എന്നാൽ, സംഘർഷം ലഘൂകരിക്കാൻ ഇടപെട്ട പൊതുപ്രവർത്തകനായ യുവാവിനെ അസഭ്യം പറഞ്ഞ അനാശാസ്യ പ്രവർത്തകരായ യുവതികൾ, ഇയാൾക്കെതിരെ […]

പി സി ജോർജിന് യുഡിഎഫിനോട് വൺവേ പ്രേമം: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കോട്ടയം: ദളിത് സമൂഹത്തെയും, ഈഴവ സമുദയത്തെയും, റബർ കർഷകരെയും അപമാനിച്ച് ആർക്കും വേണ്ടാതെ അലഞ്ഞ് നടക്കുന്ന ജഇ ജോർജ്, ചില പൂവാലൻമാർ സുന്ദരിയായ പെൺകുട്ടിയോട് ഞാൻ നിന്നെ വിവാഹം കഴിക്കും എന്ന് പെൺകുട്ടിയുടെ സമ്മതമില്ലാതെ പറഞ്ഞ് നടക്കുന്നതു പോലെ ആണ് ,ഞാൻ ഡഉഎമായി ചേർന്ന് പ്രവർത്തിക്കും എന്ന് പ്രസ്ഥാവിച്ചിരിക്കുന്നത് എന്നും, എൽഡിഎഫിൽ നിന്നും ചവിട്ടി പുറത്താക്കിയപ്പോൾ യുഡിഎഫിൽ മര്യാദ രാമൻ ചമഞ്ഞ് കയറിപ്പറ്റുകയും തിരഞ്ഞെടുപ്പിൽ വിജയിച്ച് ചീഫ് വിപ്പ് സ്ഥാനവും നേടി യുഡിഎഫിന്റെ ആനുകൂല്യം പറ്റി കൊണ്ട് തന്നെ മുന്നണിയെ ഒറ്റുകൊടുത്ത […]

നാല് യുവതികൾകൂടി ശബരിമലയിലേയ്ക്ക് ; മലകയറ്റം പുലർച്ചെ

സ്വന്തം ലേഖകൻ കോട്ടയം : ശബരിമല ദർശനത്തിനായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ ആന്ധ്രാ സ്വദേശിനികളായ നാലു യുവതികൾ എരുമേലിലേയ്ക്ക് പോയി. ഇവിടെ നിന്നും പമ്പയിൽ എത്താനാണ് ഇവരുടെ ശ്രമം. ശബരിമലയിൽ ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇവരിൽ മൂന്നുപേർക്ക് ഇരുമുടിക്കെട്ടുമുണ്ട്. പുലർച്ചെയാകും ഇവർ മലകയറുകയെന്നാണ് റിപ്പോർട്ട്. ചാത്തന്നൂർ സ്വദേശിനിയും കേരള ദലിത് ഫെഡറേഷൻ നേതാവുമായ മഞ്ജു എന്ന യുവതി കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്തിയിരുന്നു. എന്നാൽ, ഇവർ വേഷപ്രച്ഛന്നയായാണ് ദർശനം നടത്തിയതെന്ന ആരോപണവും ശക്തമായിരുന്നു. എന്നാൽ താൻ വേഷം മാറിയല്ല ദർശനം നടത്തിയതെന്നും […]

ബിജെപിയും സംഘപരിവാറും പ്രകടനം നടത്തിയാൽ കേസ്: റോഡിൽ നിന്നാലും ഇരുന്നാലും കൂട്ടക്കേസ്: ഭരണവിലാസം പണിമുടക്കിൽ ആരെന്തു ചെയ്താലും കേസില്ല

സ്വന്തം ലേഖകൻ കോട്ടയം: ഹർത്താലിലും പണിമുടക്കിലും പ്രകടനം നടത്തുക സ്വാഭാവികമാണ്. പ്രതിഷേധക്കാർക്ക് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള പ്രധാന വേദിയാണ് പ്രകടനങ്ങൾ. എന്നാൽ. ശബരിമല വിഷയത്തിൽ ദിവസത്തിൽ ഒന്നെന്ന രീതിയിൽ പ്രകടനം നടത്തിയ സംഘപരിവാർ സംഘടനകൾ സമരം തുടങ്ങി അഞ്ചു മാസത്തിനിടെ ജില്ലയിൽ നിന്നു മാത്രം വാങ്ങിക്കുട്ടിയത് ഇരുനൂറിലേറെ കേസുകളാണ്. ബിജെപിയും ശബരിമല കർമ്മസമിതിയും അടക്കമുള്ള സംഘപരിവാർ സംഘടനകളാണ് ചെറു പ്രകടനത്തിന്റെ പേരിൽ പോലും കേസിൽ കുടുങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ കേസുകൾ പുരോഗമിക്കുമ്പോഴാണ് നഗരമധ്യത്തിൽ ഡിവൈഎസ്പിയും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവർ നോക്കി നിൽക്കേ സർക്കാർ വിലാസം സമരക്കാർ […]

കോട്ടയം നഗരമധ്യത്തിൽ വാഹനം തടഞ്ഞു: ചങ്ങനാശേരിയിൽ ട്രെയിൻ തടഞ്ഞു: പണിമുടക്കുകാർ രണ്ടാം ദിവസം ഹർത്താലാക്കാൻ നോക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: 48 മണിക്കൂർ നീണ്ടു നിൽക്കുന്ന ദേശീയ പൊതുപണിമുടക്കിനെ രണ്ടാം ദിനം ഹർത്താലാക്കി മാറ്റാൻ പണിമുടക്ക് അനൂകൂലികളുടെ ശ്രമം. കോട്ടയം നഗമധ്യത്തിൽ വാഹനങ്ങൾ തടഞ്ഞ പണിമുടക്ക് അനുകൂലികൾ ചങ്ങനാശേരിയിൽ ട്രെയിൻ തടഞ്ഞിട്ടു. ആദ്യ ദിനം സമാധാനപരമായ ജില്ലയിൽ നടന്ന പണിമുടക്കാണ് രണ്ടാം ദിനം നേരിയ അക്രമത്തിലേയ്ക്ക് നീങ്ങുന്നതെന്നാണ് സൂചന. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഒരു സംഘം പണിമുടക്ക് അനൂകൂലികൾ നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ എത്തിയത്. കൊടികെട്ടിയ വടികളുമായി നഗരമധ്യത്തിൽ ഇറങ്ങിയ ഇവർ, പൊലീസ് നോക്കി നിൽക്കെ വാഹനങ്ങൾ തടയുകയായിരുന്നു. സ്വകാര്യ […]

ഞാൻ മരിക്കാൻ പോകുന്നുവെന്ന് ജസ്നയുടെ അവസാന മെസേജ്, അരിച്ചുപെറുക്കി ക്രൈംബ്രാഞ്ച് ;അന്വേഷണം അവസാന ഘട്ടത്തിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്ന മരിയ ജയിംസിനെ ഒൻപതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഊർജിതമായ അന്വേഷണം നടക്കുകയാണ്. ജസ്‌നയെ കാണാതായ മുക്കൂട്ടുതറ ഗ്രാമം കേന്ദ്രീകരിച്ചാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ പലവട്ടം അന്വേഷണം നടത്തിയ ലോക്കൽ പൊലീസ് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വനത്തിലുംവരെ ജസ്‌നയെ തേടി പോയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. അതീവ രഹസ്യമായാണ് അന്വേഷണം […]

അബുദാബിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് കോട്ടയം പാറപ്പാടം സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ അബുദാബി: ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ കാറും ട്രക്കും കൂട്ടിയിടിച്ച് കോട്ടയം പാറപ്പാടം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം പാറപ്പാടം ഷാലിമാർ മൻസിലിൽ ബഷീറിന്റെ മകൻ ഷെബീർ(31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെ ഷെബീർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം ചൊവ്വാഴ്ച പകൽ ഒന്നോടെ നാട്ടിലെത്തിക്കും. കബറടക്കം ചൊവ്വാഴ്ച പകൽ 1.30ന് താഴത്തങ്ങാടി ജുംഅ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഷംസി (നിസരി മൻസിൽ, ആലപ്പുഴ). മകൻ: ഇഷാൻ. ഉമ്മ: ഷാഹിദ ബഷീർ. സഹോദരങ്ങൾ: ഷെബീനാ ഫിറോസ്, സെമീർ.

ജെ.സി.ഐ ദേശീയ അവാർഡ് അനീഷ് മോഹന്

സ്വന്തം ലേഖകൻ കോട്ടയം : ജൂനിയർ ചേമ്പർ ഇൻറർനാഷ്ണൽ (ജെ.സി.ഐ) ഇൻഡ്യ 2018 വർഷത്തെ ഔട്ട് സ്റ്റാന്റിങ് യങ് പേഴ്സൺ (Outstanding Young Person) ദേശീയ അവാർഡ് അനീഷ് മോഹൻ കരസ്ഥമാക്കി. കോട്ടയം ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ അനീഷ് കേരളത്തിലെ ജെ.സി.ഐ മേഖലയായ സോൺ 22ന് വേണ്ടി ജെ.സി.ഐ നാലുകോടിയുടെ നോമിനേഷനായിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നു തിരെഞ്ഞെടുക്കപ്പെട്ട വ്യത്യസ്ഥ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച 9 അവാർഡ്‌ ജേതാക്കളിൽ ഏക മലയാളിയാണ് അനീഷ്. ‘വ്യക്തിഗത വികസനവും നേട്ടവും’ എന്ന വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. കോട്ടയം […]