വാളയാർ പെൺകുട്ടികളുടെ നീറുന്ന സ്മരണയിൽ കോട്ടയത്തു പ്രതിഷേധം ഇരമ്പി

സ്വന്തം ലേഖകൻ കോട്ടയം: വാളയാറിലെ പതിമ്മൂന്നും ഒൻപതും വയസ്സുള്ള പെൺകുഞ്ഞുങ്ങൾ മൃഗീയമായ ലൈംഗിക പീഡനത്തിനിരയായി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ സർക്കാർ ഇടപെടൽ ഉണ്ടെന്ന് കാണിച്ച് ഹിന്ദു ഐക്യ വേദി, മഹിളാ ഐക്യ വേദി, വിമൻ യൂണിറ്റി ഫോറം എന്നിവർ ചേർന്നു സംഘടിപ്പിച്ച പരിപാടിയിൽ പൊതു ജനങ്ങളുടെ പ്രതിഷേധം ആർത്തിരമ്പി. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച പ്രതിഷേധ ജാഥ നഗരം ചുറ്റി തിരുനക്കര മൈതാനത്ത് സമാപിച്ചു. സ്ത്രീകളും കുട്ടികളും പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ വായ്മൂടിക്കെട്ടിയ പ്രവർത്തകർ വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ സ്മരണയ്ക്കു മുന്നിൽ കൈകളിൽ […]

ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഹർത്താൽ: ഇന്ന് ജില്ല നിശ്ചലമാകും

സ്വന്തം ലേഖകൻ കോട്ടയം: വ്യാപാരികളെ ദ്രോഹിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വ്യാപാരി വ്യവസായികൾ കടകൾ അടച്ച് ഹർത്താൽ നടത്തും. ഇതോടെ ഇന്ന് ജില്ല ഏതാണ്ട് നിശ്ചചലമാകും. ജില്ലയിലെ ഏതാണ്ട് 90 ശതമാനത്തോളം വ്യാപാരികളും സമരത്തിൽ പങ്കെടുക്കുന്നതോടെ പ്രധാന സഥലങ്ങളിലെല്ലാം വ്യാപാരം ഇല്ലാതാകും. ഇതോടെ അക്ഷരാർത്ഥത്തിൽ ഹർത്താലിന്റെ പ്രതീതിയാവും നഗരത്തിൽ. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച വ്യാപാരി വ്യവസായികൾ ഹർത്താൽ നടത്തുന്നത്. കോട്ടയത്ത് കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും പ്രതിഷേധപ്രകടനവും നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി […]

മേട്ടൂർ ജന്മശതാബ്ദി ആഘോഷം തിരുനക്കരയിൽ: കോട്ടയം നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ കോട്ടയം: അഖില തിരുവിതാംകൂർ മലയരയ മഹാസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപകാചാര്യൻ രാമൻ മേട്ടൂരിന്റെ ജന്മ ശതാബ്ദി ആഘോഷം തിരുനക്കര മൈതാനത്തു വച്ചു നടക്കുന്നതിനാൽ തിങ്കളാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സമ്മേളനത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ നിന്നും തിരുനക്കര മൈതാനത്തേയ്ക്ക് 3000 ഓളം പേർ പങ്കെടുക്കുന്ന ഘോഷയാത്ര നടക്കും. ഈ സാഹചര്യത്തിലാണ് ഉ്ച്ചയ്ക്ക് രണ്ടു മണി മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കെ.കെ റോഡേ കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം […]

മോഷണ ഭീഷണിയില്‍ തിരുവഞ്ചൂര്‍ ഗ്രാമം തിരുവഞ്ചൂര്‍: രണ്ടുമാസക്കാലമായി തിരുവഞ്ചൂര്‍ നിവാസികള്‍ക്ക് ഉറക്കമില്ല

സ്വന്തം ലേഖകൻ അയർക്കുന്നം: നിരന്തരമുള്ള മോഷണമാണ് അവരെ ഭയപ്പെടുത്തുന്നത്. ഏറ്റവും ഒടുവിലായി  കിഴക്കേടനയ്ക്ക് സമീപം ഇളംകുളം  ഷൈജുവിന്റെ കെഎല്‍-5 ഇസഡ്-844 എന്ന ഓട്ടോറിക്ഷയാണ് കഴിഞ്ഞ ശനിയാഴ്ച രാതിയില്‍ മോഷണം പോയത്. മണര്‍കാട്- ഏറ്റുമാനൂര്‍ ബൈപ്പാസിന് സമീപമാണ് ഷൈജുവിന്റെ വീട്. വീട്ടിലേയ്ക്ക് പോകാന്‍ നടപ്പാത മാത്രമുള്ളതിനാല്‍ ബൈപ്പാസില്‍ ഇളംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപമാണ് ഓട്ടോറിക്ഷ പാര്‍ക്കുചെയ്യുന്നത്. രാത്രി 12 മണിയോടെയാണ് സമീപത്തെ ഇരുചക്രവാഹന വര്‍ക്ക്‌ഷോപ്പ് അടച്ചട്ട് ഉടമ പോയത്. അപ്പോള്‍ ഓട്ടോറിക്ഷ അവിടെ ഉണ്ടായിരുന്നു. പിന്നീട് ഒരു മണിയോടെയാണ് സമീപത്തെ ഒരു കുടുംബം യാത്രകഴിഞ്ഞ് തിരികെ […]

ഏറ്റുമാനൂരിൽ ഇനി കിടിലൻ സിനിമാക്കാലം: ഏറ്റുമാനൂരുകാർക്ക് സിനിമ ആസ്വദിക്കാൻ കിടിലൻ തീയറ്ററൊരുങ്ങി; വിജയ് പടത്തോടെ ആഘോഷത്തിന് തുടക്കം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ഇനി സിനിമയുടെ പൂക്കാലത്തിന് തുടക്കമായി. ജില്ലയിലെ തന്നെ എറ്റവും കിടിലൻ തീയറ്ററിനാണ് തുടക്കമായിരിക്കുന്നത്. തീയറ്ററിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടന്നെങ്കിലും, തമിഴിലെ ഇളയദളപതി വിജയുടെ പുതിയ ചിത്രമായ ബീഗിളിന്റെ റിലീസോടെയാവും തീയറ്റർ ഔദ്യോഗികമായി തുറക്കുക. ഏറ്റുമാനൂരിൽ ‘യു ജി എം  സിനിമാസ് എന്ന പേരിലാണ് തീയറ്റർ ശൃ്ംഖല ആരംഭിച്ചിരിക്കുന്നത്. ഏറ്റുമാനൂരിൽ  കോടതി ജംഗ്ഷനടുത്ത് പ്രവർത്തനം ആരംഭിച്ച തീയറ്റർ  ജോസ് .കെ .മാണി  എം .പി യും , സുരേഷ് കുറുപ്പ് എം .എൽ .എയും ചേർന്ന് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ […]

ആളെകൊല്ലും പാതഇരട്ടിപ്പിക്കൽ: റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ; പനയക്കഴുപ്പ് റോഡിൽ ദുരിതകാലം

സ്വന്തം ലേഖകൻ കോട്ടയം: പാതഇരട്ടിപ്പിക്കൽ ജോലികൾ അനിശ്ചിതമായി നീളുമ്പോൾ ചുങ്കം പനയ്ക്കഴുപ്പ് റോഡിൽ അപകടങ്ങളും പെരുകുന്നു. നാട്ടുകാരുടെ ജീവൻ വച്ച് പന്താടുകയാണ് റെയിൽവേ അധികൃതർ. വെള്ളക്കെട്ട് ഒഴിവാക്കാൻ പാളത്തിലൂടെ നടക്കേണ്ടി വരുന്ന നാട്ടുകാർ അതിദുരിതമാണ് ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞ ദിവസം ഈ വെള്ളക്കെട്ടിലൂടെയുള്ള യാത്ര ഒഴിവാക്കി റെയിൽവേ പാളത്തിലൂടെ നടന്നുപോയ വയോധികൻ ട്രെയിൻ തട്ടി മരിച്ചതോടെയാണ് വീണ്ടും പ്രശ്‌നം അധികൃതരുടെ അനാസ്ഥ തന്നെയാണ് എന്ന് വ്യക്തമാകുന്നത്. നാഗമ്പടം പ്രസീദയിൽ കെ.ആർ. തമ്പി(82) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ ഇദ്ദേഹം […]

മലരിക്കലിലെ ആമ്പൽപ്പൂ പറിക്കാമോ..? പ്രകൃതി സ്‌നേഹികൾ കൃഷിയ്ക്കു മുൻപ് ആമ്പൽ നശിപ്പിക്കാൻ രാസവളം അടിക്കാമോ..? ആമ്പലുകൾ വാടും മുൻപേ മലരിക്കലിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ ചർച്ച

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കോട്ടയം ജില്ല ചർച്ച ചെയ്യുന്നത് മുഴുവൻ മലരിക്കലിനെക്കുറിച്ചാണ്. മലരിക്കലിലെ ആമ്പലും, ഈ ആമ്പൽ വിരിഞ്ഞു നിൽക്കുകയും, ഇവിടേയ്ക്കുള്ള വഴിയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴി്ഞ്ഞു. ഇതിനിടെയാണ് ആമ്പൽപൂക്കളുമായി യുവാക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുന്നത്. എന്നാൽ, ഇപ്പോൾ മറ്റൊരു വിവാദമാണ് പൊട്ടിവിടർന്നിരിക്കുന്നത്. ആമ്പൽ പറിച്ചു കൊണ്ടു പോകുന്നവരെ എതിർക്കുന്നവരും, പ്രകൃതിസ്‌നേഹികളായ മറ്റൊരു വിഭാഗവും ഇതിനെ രണ്ടിനെയും എതിർക്കുന്ന ആമ്പൽ ഫോട്ടോപ്രേമികളായ യുവാക്കളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നത്. എല്ലാവരുടെയും വിഷയം മലരിക്കലും ആമ്പലും മാത്രമാണ് എന്നത് മാത്രമാണ് […]

മലരിക്കൽ ടൂറിസത്തിന് സംസ്ഥാന സർക്കാരിന്റെ പിൻതുണ: മലരിക്കലിനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലെടുത്ത് മന്ത്രി തോമസ് ഐസക്ക്; ആമ്പൽകാഴ്ചകൾ രണ്ടാഴ്ച കൂടി

സ്വന്തം ലേഖകൻ കോട്ടയം: തുലാവർഷംമൂലം കൃഷിപ്പണികൾ നീട്ടിയതോടെ മലരിക്കൽ ആമ്പൽകാഴ്ചകൾ രണ്ടാഴ്ച കൂടി തുടരും. മലരിക്കൽ തിരുവായ്ക്കരി പാടത്താണു് ഇപ്പോൾ ഇരുന്നൂറിലധികം ഏക്കറിൽ ആമ്പൽകാഴ്ചയുള്ളത്. മലരിക്കൽ നിന്നു രാവിലെ 6 മണി മുതൽ ടൂറിസം സൊസൈറ്റി വള്ളങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിത്തഞായറാഴ്ച അവധി ആഘോഷിക്കാൻ എല്ലാവരും ഒരുമിച്ച് വന്നത് താങ്ങാനാകാത്ത തിരക്കുണ്ടാക്കി. അവധി ദിവസങ്ങൾ നോക്കാതെ മറ്റു ദിവസങ്ങളിൽ എത്തുന്നത് വളരെ സൗകര്യപ്രദമാണെന്നു് ടൂറിസം സൊസൈറ്റി സെക്രട്ടറി വി എസ് ഷാജിമോൻ വട്ടപ്പള്ളിൽ അറിയിച്ചു. മീനച്ചിലാർ -മീനന്തറ യാർ- കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി […]

ബാങ്ക് ലയനങ്ങൾ സ്വകാര്യവത്ക്കരണത്തിനുള്ള കുറുക്കുവഴി: എകെബിഇഎഫ്

സ്വന്തം ലേഖകൻ കോട്ടയം: പൊതുമേഖലാ ബാങ്ക് ലയനങ്ങൾ നിർത്തിവയ്ക്കുക, ജനവിരുദ്ധ ബാങ്കിംഗ് പരിഷ്ക്കാരങ്ങളിൽ നിന്ന് പിന്തിരിയുക, കിട്ടാക്കടങ്ങൾതിരിച്ചുപിടിക്കുക, സർവ്വീസ് ചാർജ്ജ് വർദ്ധനവും പിഴകളും പിൻവലിക്കുക, നിക്ഷേപങ്ങൾക്ക് വെട്ടിക്കുറച്ച പലിശ നിരക്ക് പുനസ്ഥാപിക്കുക, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് സംയുക്തമായി ദേശവ്യാപകമായി പണിമുടക്ക് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോട്ടയത്ത് ചേർന്ന ധർണ്ണ ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എ സി ജോസഫ് […]

അയ്യപ്പധർമ്മത്തെ അടിച്ചമർത്തുന്നവർ കാലത്തിന്റെ ചുവരെഴുത്തു കാണുന്നില്ല: കുമ്മനം

സ്വന്തം ലേഖകൻ കോട്ടയം: അയ്യപ്പധർമ്മത്തെയും അയ്യപ്പഭക്തരെയും അടിച്ചമർത്തുവാനും പിച്ചിച്ചീന്തുവാനും ശ്രമിക്കുന്നവർ കാലത്തിന്റെ ചുവരെഴുത്തു കാണാൻ ശ്രമിക്കാത്തവരാണെന്ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു. അയ്യപ്പധർമ്മ പ്രചരണ രഥയാത്രയുടെ മൂന്നാം ദിവസം തിരുനക്കരയിൽ നടന്ന ഭക്തജന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ കഴിയുന്ന ശബരിമലയിൽ വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും വിഷവിത്തുകൾ പാകിയത് ഭരണ വർഗ്ഗമാണെന്നും കുമ്മനം പറഞ്ഞു. സ്വാഗതസംഘം വർക്കിംഗ് പ്രസിഡന്റ് ശങ്കർ സ്വാമിയുടെ അദ്ധ്യക്ഷതയിൽ സൂര്യകാലടി ജയസൂര്യൻ ഭട്ടതിരിപ്പാട്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, സുധീർ ചൈതന്യ, എൻ.കെ. നീലകണ്ഠൻ, […]