കളത്തിക്കടവിൽ നിയന്ത്രണം വിട്ട കാർ പാടശേഖരത്തിലേയ്ക്കു മറിഞ്ഞു: പുലർച്ചെയുണ്ടായ അപകടത്തിൽപ്പെട്ട കാർ രാവിലെ തന്നെ എടുത്തുമാറ്റി; അപകടത്തിൽ ആർക്കും പരിക്കേറ്റില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊല്ലാട് കളത്തിക്കടവിൽ നിയന്ത്രണം വിട്ട കാർ പാടശേഖരത്തിലേയ്ക്കു മറിഞ്ഞു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. പുലർച്ചെയായതിനാൽ അപകടത്തിന്റെ കാരണമോ, കാറിനുള്ളിലുണ്ടായിരുന്ന യാത്രക്കാരെപ്പറ്റിയോ യാതൊരു വിവരവും ലഭിച്ചില്ല. എട്ടരയോടെ കാർ ക്രെയിൻ ഉപയോഗിച്ച് പാടശേഖരത്തിൽ നിന്നും കയറ്റിക്കൊണ്ടു പോകുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് ചുവന്ന സ്വിഫ്റ്റ് കാർ പാടശേഖരത്തിലേയ്ക്കു മറിഞ്ഞത്. രാത്രിയിൽ പ്രദേശവാസികൾ വലിയ ശബ്ദം കേട്ടിരുന്നെങ്കിലും ആരും പുറത്തിറങ്ങി നോക്കിയിരുന്നില്ല. രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് പാടശേഖരത്തിൽ കാർ കിടക്കുന്നത് കണ്ട്. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ […]

കോട്ടയം ജില്ലയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം യാഥാർത്ഥ്യമായി ; രണ്ടാം ഘട്ട ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി ഓൺലൈൻ ക്ലാസുകളുടെ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കും. വീടുകളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്കായി പൊതു സംവിധാനങ്ങൾ സജ്ജീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. ഷൈല അറിയിച്ചു. 200 ലൈബ്രറികളിലും 34 അക്ഷയ കേന്ദ്രങ്ങളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളും സബ് സെന്ററുകളും ഉൾപ്പെടെ 57 കേന്ദ്രങ്ങളിലും ഗ്രാമപഞ്ചായത്ത് ഹാളുകളിലും വിദ്യാർഥികൾക്ക് വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോണോ ടെലിവിഷനോ […]

സ്മാർട്ട് കോട്ടയം പദ്ധതിയുമായി യൂത്ത് കോൺഗ്രസും

സ്വന്തം ലേഖകൻ കോട്ടയം: എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടി കോട്ടയം നിയോജക മണ്ഡലത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ ഓൺലൈൻ പoന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു വേണ്ടി യൂത്ത് കോൺഗ്രസ് ടെലിവിഷൻ വാങ്ങി നൽകി. യൂത്ത് കോൺഗ്രസ് വാങ്ങി നൽകിയ ടെലിവിഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി സ്മാർട്ട് കോട്ടയം പദ്ധതിയുടെ കോഡിനേട്ടർ എബിസൺ കെ.ഏബ്രഹാമിന് കൈമാറി. കോട്ടയം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പoന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ മറിയപ്പള്ളി , അരുൺ മർക്കോസ്, നിഷാന്ത് ആർ തുടങ്ങിയവർ അറിയിച്ചു.

കൊറോണ കാലത്തിനു ശേഷം നമുക്കും ജീവിക്കണ്ടേ? മന്ത്രയുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: കൊറോണയ്ക്ക് ശേഷം ലോകവ്യവസ്ഥിതിയുടെ മാറ്റത്തിനൊപ്പം നിന്ന് ജീവിതത്തിൽ വിജയിക്കാൻ എന്താണ് വേണ്ടത്? എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ‘മന്ത്ര’ യുടെ ക്ലാസ്സ് വർക്കല നാരായണ ഗുരുകുലത്തിൽ ലോക്‌ഡൌണിനു ശേഷം ആരംഭിക്കുന്നു. ഓരോരുത്തരുടെയും പാഷൻ കണ്ടെത്തി അനുയോജ്യമായ തൊഴിലിലൂടെ സാമ്പത്തിക അഭിവൃദ്ധിയും, തിരുത്തിയ ഭക്ഷണരീതികളിലൂടെ പ്രതിരോധശേഷി നേടാനും, രോഗമുക്തമായ ജീവിതം നയിക്കാനും ഉതകുന്നതായിരിക്കും ക്ലാസുകൾ. ശ്രീനാരായണഗുരുവിന്റെ പ്രഥമ ശിഷ്യനായ ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനും ശ്രീനാരായണഗുരുകുലം മഠാധിപതിയുമായ മുനിനാരായണപ്രസാദ്, മുൻ മിസോറാം ഗവർണർ കുമ്മനംരാജശേഖരൻ, പ്രസൂൻ സുഗതൻ (പ്രശസ്ത വാസ്തു സ്ഥപതി, […]

വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

സ്വന്തം ലേഖകൻ കുഴിമറ്റം : വിദ്യാഭ്യാസം രാജ്യത്തെ വിദ്യാർത്ഥികളുടെ അവകാശമാണെന്നും അത് നിഷേധിക്കുവാൻ ആർക്കും കഴിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.പറഞ്ഞു. സ്മാർട്ട് കോട്ടയം പദ്ധതിയുടെ ഭാഗമായി പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ കുഴിമറ്റം വൈ.എം.സി.എ. യിൽ ആരംഭിച്ച ഓൺലൈൻ പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . വൈ.എം.സി.എ. പ്രസിഡൻ്റ് രഞ്ജു കെ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാബുകുട്ടി ഈപ്പൻ , ജോണി ജോസഫ് , എബിസൺ കെ ഏബ്രഹാം, അരുൺ മർക്കോസ് , കുരുവിള വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഓൺ ലൈൻ വിദ്യാഭ്യാസത്തിന് ടി.വി നൽകി ഫെയ്സ് ബുക്ക് കൂട്ടായ്മ : കരുതലോടെ കോട്ടയം കൂട്ടായ്മ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ കുട്ടികളുടെ പഠനത്തിനായി ടി.വി കൾ സമ്മാനിച്ച് കോട്ടയം ഫേസ്ബുക്ക് കൂട്ടായ്മ. നിരവധി സാമൂഹ്യ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയതു വരുന്ന കോട്ടയം നിവാസികളുടെ സ്നേഹ കൂട്ടായ്മ ആണ് ഫേസ്ബുക്കിൽ തരംഗമായിരിക്കുന്ന കോട്ടയം കൂട്ടായ്മ. കുട്ടായ്മയിലെ അംഗവും ജനപ്രതിനിധിയുമായ ജോയിസ് കൊറ്റത്തിൽ അയർക്കുന്നം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതി അദ്ധ്യക്ഷ ആലീസ് സിബിയുടെ നേതൃത്വത്തിൽ ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തുകയും കോട്ടയം കൂട്ടായ്മയിൽ അറിയിക്കുകയും ചെയ്തു. പ്രമോദ് ചിറത്തലാട്ടിന്റെ നേതൃത്വത്തിൽ […]

പെട്രോൾ ഡീസൽ വിലവർധനയിൽ യൂത്ത് കോൺഗ്രസ്സ്‌ പ്രതിഷേധം: ഗാന്ധി സ്ക്വയറിൽ ഓട്ടോ തള്ളി യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ കോട്ടയം: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ്‌ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലാ യൂത്ത് കോൺഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നിന്നും പ്രതീകാത്മകമായി ഓട്ടോറിക്ഷ ഉന്തിക്കൊണ്ടു ടൗൺ ചുറ്റി പ്രകടനം നടത്തി. പ്രതിക്ഷേധ യോഗം കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ഉദ്ഘാടനം ചെയ്തു. കോവിഡിന്റെ മറവിൽ ഇന്ധനവിലവർദ്ധനവിലൂടെ ഭരണാധികാരികൾ രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും, ജനങ്ങളുടെ പ്രതികരണത്തെ മുഖവിലക്കെടുക്കാതെ ഏകാധിപത്യ ഫാസിസ്റ്റു ശൈലിയിൽ ആണ് മോദിസർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ്‌ […]

ഓൺലൈൻ പഠനം:വിദ്യാർത്ഥികൾക്ക് ടി.വി നൽകി എ.ഐ.വൈ.എഫ് വെളിയം മേഖലാ കമ്മിറ്റി

സ്വന്തം ലേഖകൻ വെളിയം: എ.ഐ.വൈ.എഫ് വെളിയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടനാവട്ടം ചെന്നാപ്പാറയിലെ മാതാപിതാക്കൾ നഷ്ട്ടപ്പെട്ട് അമ്മൂമ്മയുടെ സംരക്ഷണത്തിൽ കഴിയുന്ന ആറാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ടി.വി നൽകി. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായ കെ.ജഗദമ്മ ടീച്ചർ കുട്ടികൾക്ക് കൈമാറി. എ.ഐ.വൈ.എഫ് വെളിയം മേഖലാ കമ്മിറ്റി അർഹത ഉള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ഓൺ ലൈൻ പഠനത്തിന് സൗകര്യം ഒരുക്കിയത് വളരെ മാതൃകാപരമായ പ്രവർത്തനമാണെന്ന് കെ. ജഗദമ്മ ടീച്ചർ […]

വിദ്യാർത്ഥികൾക്കു ഓൺലൈൻ പഠന സൗകര്യം ഒരുക്കി ഗാന്ധിനഗർ പൊലീസ്; മൈജിയുടെ സഹകരണത്തോടെ എൽ.ഇ.ഡി ടിവി വിതരണം ചെയ്തു

തേർഡ് ഐ ബ്യൂറോ കോട്ടയം: വിദ്യാർത്ഥികൾക്കു ഓൺലൈൻ പഠന സൗകര്യം ഒരുക്കി ഗാന്ധിനഗർ പൊലീസ്. ഓൺലൈൻ പഠന സൗകര്യമില്ലാതെ വെള്ളൂപ്പറമ്പ് ദേവീവിലാസം സ്‌കൂളിലെ കുട്ടികൾക്കായാണ് ഗാന്ധിനഗർ പൊലീസ് ഓൺലൈൻ പഠന സൗകര്യം ഒരുക്കി നൽകിയത്. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുന്നതിനായി ഗാന്ധിനഗർ ജനമൈത്രി പൊലീസ് പ്രദേശത്ത് വീടുകളിൽ അടക്കം അന്വേഷണം നടത്തിയിരുന്നു. ഇത്തരത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ രണ്ടു കുട്ടികളെ കണ്ടെത്തിയത്. തുടർന്നു, മൈജിയുടെ സഹകരണത്തോടെ കുട്ടികൾക്കു എൽഇഡി ടിവി നൽകുന്നതിനുള്ള ക്രമീകരണം ഒരുക്കുകയായിരുന്നു. നാഗമ്പടം മൈജി ഷോറൂം വിതരണം ചെയ്ത എൽ.ഇ.ഡി […]

പ്രളയരഹിത കോട്ടയം : മുണ്ടാർ പുനർജനിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം : പ്രളയരഹിത കോട്ടയത്തിനായി നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിനായി മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി ജനകീയ കൂട്ടായ്മയുടെയും എൽ.ഐ.സിയുടെയും നേതൃത്വത്തതിൽ മുണ്ടാറിലേക്കുള്ള തോട് നവീകരണത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ ഡി. ബിജു നിർവഹിച്ചു. കോട്ടയം സീസർ പാലസ് ഹോട്ടലിന് സമീപത്തായി ഒഴുക്ക് തടസ്സപ്പെടുത്തി തോടില്ലാതാക്കിയ പാലവും പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിക്കും. കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കി പ്രളയരഹിത കോട്ടയം സൃഷ്ടിക്കാനായി നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് മുണ്ടാർ തോട് നവീകരണത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. കൂടാതെ […]