വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

സ്വന്തം ലേഖകൻ

കുഴിമറ്റം : വിദ്യാഭ്യാസം രാജ്യത്തെ വിദ്യാർത്ഥികളുടെ അവകാശമാണെന്നും അത് നിഷേധിക്കുവാൻ ആർക്കും കഴിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.പറഞ്ഞു.

സ്മാർട്ട് കോട്ടയം പദ്ധതിയുടെ ഭാഗമായി പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ കുഴിമറ്റം വൈ.എം.സി.എ. യിൽ ആരംഭിച്ച ഓൺലൈൻ പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈ.എം.സി.എ. പ്രസിഡൻ്റ് രഞ്ജു കെ മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാബുകുട്ടി ഈപ്പൻ , ജോണി ജോസഫ് , എബിസൺ കെ ഏബ്രഹാം, അരുൺ മർക്കോസ് , കുരുവിള വർഗീസ് എന്നിവർ പ്രസംഗിച്ചു.