ഐ എൻ ടി യു സി മണ്ഡലം കമ്മിറ്റി കുടയംപടിയിൽ ധർണ നടത്തി

സ്വന്തം ലേഖകൻ അയ്മനം: ഐ എൻ റ്റി യു സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരിപ്പ് ജംഗ്ഷൻ, കുടയംപടി എന്നീ കേന്ദ്രങ്ങളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ധർണ്ണ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം ഉദ്ഘാടനം ചെയ്തു. ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് ജേക്കബ് കുട്ടി അധ്യക്ഷത വഹിച്ചു. രാജുമോൻ വാഴയിൽ, കുഞ്ഞുമോൻ പള്ളികണ്ടം, രാജീവ് കെ സി, സാജു വട്ടപ്പള്ളി, അജിമോൻ വാഴയിൽ, ഷിബു വർക്കി, മണിയൻ, ബിനു, മുരുഗൻ, പ്രവീൺ എന്നിവർ പ്രസംഗിച്ചു. അശാസ്ത്രീയമായ ഇലക്ട്രിസിറ്റി […]

ഖത്തർ ഇൻകാസ് കൊങ്കാട് ടെലിവിഷൻ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കൊല്ലാട്:ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ വകയായി കൊല്ലാട് പൂവൻതുരുത്ത് സെൻ്റ് – ആൻസ്സ് കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിക്ക് ടി വി നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ടി വി വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സിബി ജോൺ കൈതയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഉദയകുമാർ, ജെയിംസ് , രതീഷ്, റോയ്, വത്സല അപ്പുക്കുട്ടൻ, ശശികുമാർ എന്നിവർ പ്രസംഗിച്ചു

ഖത്തർ ഇൻകാസ് ടി വി വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ സഹായത്തോടെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് കോണിപ്പാട് ബൂത്ത് കമ്മിറ്റി ടി വി വിതരണം ചെയ്തു. ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി കോണിപ്പാട് ആറാം നമ്പർ അംഗൻവാടിക്കാണ് ടി വി നൽകിയത്. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക കോർപറേറ്റ് മാനേജർ റവ.ഫാ. ലൗസൺ ജോർജ്ജ് ടി.വി വിതരണ ഉത്ഘാടനം നിർവഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ ജോസഫ്, ജോബി അഗസ്റ്റ്യൻ, അജി ജെയിംസ്, സന്തോഷ് കുമാർ എൻ.ടി എന്നിവർ പങ്കെടുത്തു.

കൊവിഡ് കാലത്ത് ക്ഷീരകർഷകർക്ക് അശ്വാസമായി കിസാൻ ക്രഡിറ്റ് കാർഡ്: പലിശ സബ്‌സിഡിയോടെ മൂന്നു ലക്ഷം രൂപ വരെ വായ്പ ലഭിക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് ആശ്വാസ നടപടികളുമായി ക്ഷീര വികസന വകുപ്പ്. കാർഷിക – അനുബന്ധ മേഖലകളുടെ പുനരുജ്ജീവനത്തിനും സുഭിക്ഷം പദ്ധതിയുടെ ഭാഗമായുമായാണ് സഹായം വിതരണം ചെയ്യുന്നത്. നബാർഡ് മുഖേനെ പ്രാഥമിക ക്ഷീര സഹകരണ ബാങ്കുകൾ വഴിയാണ് കിസാൻ ക്രഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നത്. ജൂൺ ഒന്നു മുതൽ ഒരു ലക്ഷം ക്ഷീര കർഷകർക്ക് ക്ഷീര വികസന വകുപ്പിന്റെ ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കേരള ബാങ്കിന്റെയും ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സഹകരണ സംഘങ്ങളുടെയും സഹകരണത്തോടെ രണ്ടു […]

ഓട്ടോക്കാരും സർക്കാർ ജീവനക്കാരും കൈ കോർത്തു: പാവപ്പെട്ട കുടുംബത്തിന് ടി.വിയും ലഭിച്ചു; ഓൺലൈൻ പഠനത്തിന് പാവപ്പെട്ട കുടുംബത്തിനു വഴിയൊരുങ്ങി

തേർഡ് ഐ ബ്യൂറോ പരുത്തുംപാറ: സാമ്പത്തിക പരാധീനത മൂലം പഠനം മുടങ്ങിയ വിദ്യാർത്ഥിയ്ക്കു കൈത്താങ്ങുമായി സർക്കാർ ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ചേർന്നാണ് പരുത്തുംപാറയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്കു ടി.വിയും കേബിൾ ടി.വി കണക്ഷനും എടുത്തു നൽകിയത്. പനച്ചിക്കാട് ടൗണിലെ ഓട്ടോഡ്രൈവറായിരുന്ന കുടുംബനാഥൻ രോഗ ബാധിതനായതോടെയാണ്  മകന്റെ പഠനം പാതിവഴിയിൽ മുട്ടിയത്. ഇതേ തുടർന്ന് മകന്റെ പഠനസൗകര്യത്തിനായി ഇദ്ദേഹം ടി.വിയും കേബിൾ കണക്ഷനും ലഭിക്കുന്നതിനായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായം തേടുകയായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹത്തിന് സഹായവുമായി ഐ.എൻ.ടി.യു.സി പരുത്തുംപാറക്കവല യൂണിറ്റിലെ […]

നൂറും കടന്ന് കോട്ടയത്തെ കൊറോണ ബാധിതർ: ഇന്ന് മാത്രം രോഗം ബാധിച്ചത് 18 പേർക്ക്; രോഗവിമുക്തരായവർ രണ്ടു പേർ മാത്രം; ആകെ രോഗ ബാധിതരുടെ എണ്ണം 113 ആയി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 18 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. ഇതോടെ കോവിഡ് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയിൽ രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ഇതാദ്യമാണ്. പാലാ ജനറൽ ആശുപത്രിയിൽ 40 പേരും കോട്ടയം ജനറൽ ആശുപത്രിയിൽ 37 പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 32 പേരും എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാലു പേരുമാണ് ചികിത്സയിലുള്ളത്. പുതിയതായി രോഗം ബാധിച്ചവരിൽ 12 പേർ വിദേശത്തുനിന്നും […]

ചൈനീസ് ആക്രമണത്തിൽക്കൊല്ലപ്പെട്ട സൈനികർക്കു പ്രണാമവുമായി ബി.ജെ.പി

തേർഡ് ഐ ബ്യൂറോ കോട്ടയം: അതിർത്തിയിൽ യാതൊരുവിധ പ്രകോപനവുമില്ലാതെ ചൈനീസ് അതിക്രമത്തിനെതിരെയുള്ള ആക്രമണം തികച്ചും പ്രതിഷേധാർഹമാണെന്നും, ബോധപൂർവ്വമുള്ള സംഘർഷത്തെ പരിധിയിൽ കൂടുതൽ ഭാരത സൈന്യത്തിന് പിടിച്ചു നിർത്താനായെന്നും സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുബാഷ് പറഞ്ഞു. നരേന്ദ്രമോദി എന്ന ശക്തമായ ഭരണാധികാരിയാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ചിങ്ങവനത്തെ പ്രതിഷേധ പരിപാടി ഉത്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നാട്ടകം പഞ്ചായത്ത് പ്രസിഡന്റ് ഷാജി തൈച്ചിറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം ജന:സെക്രട്ടറി വി പി മുകേഷ്, പ്രവീൺ ദിവാകരൻ, റെജി റാം, കെ.യു രഘു, […]

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് ജൂലായ് 15 മുതൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിന്റെ കീഴിൽ കോവിഡിനെ തുടർന്നു 2019 ൽ നിർത്തി വച്ചിരുന്ന പെൻഷൻ മസ്റ്ററിംങ് പുതുക്കൽ പുനരാരംഭിക്കുന്നു. ജൂലായ് 15 മുതൽ ആഗസ്റ്റ് 31 വരെ തൊഴിലാളികളുടെ എല്ലാ വർഷവുമുള്ള ബുക്ക് പുതുക്കൽ നടക്കും. പെൻഷൻ മസ്റ്ററിംങ് നടത്താത്ത ഗുണഭോക്താക്കൾ 2020 ജൂൺ 29 മുതൽ 2020 ജൂലായ് 15 വരെ ജില്ലയിലെ വിവിധ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംങ് നടത്താവുന്നതാണ്. അക്ഷയ കേന്ദ്രങ്ങൾ മുഖേനെയുള്ള ബയോമെട്രിക് മസ്റ്ററിംങ് പരാജയപ്പെടുന്നവർക്കു […]

കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും സമര സാക്ഷ്യം

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജില്ലയിലെ ഓഫീസുകളിലെമ്പാടും ജീവനക്കാരും അധ്യാപകരും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ ‘സമര സാക്ഷ്യം’ പരിപാടി സംഘടിപ്പിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രക്ഷോഭം കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെ കനത്ത താക്കീതായി മാറി. കോവിഡ് പാക്കേജിൻ്റെ മറവിൽ പൊതുമേഖലയെ വിറ്റുതുലയ്ക്കാനുള്ള കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, ക്ഷാമബത്ത മരവിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ ഭേദഗതി […]

ആഗ്രയിൽ നിന്നും എത്തിയ യുവാവിനെ പരിശോധനയ്ക്കു ശേഷം നടുറോഡിൽ ഇറക്കി വിട്ടു; പനിയും ചുമയുമുള്ള യുവാവിനെ ക്വാറന്റൈനിലാക്കാതെ ഗുരുതര വീഴ്ച വരുത്തി കോട്ടയം ജനറൽ ആശുപത്രി

തേർഡ് ഐ ബ്യൂറോ കോട്ടയം: ആഗ്രയിൽ നിന്നും എത്തിയ യുവാവിനെ ക്വാറന്റൈനിലാക്കാതെ ഗുരുതരമായ വീഴ്ചവരുത്തി ജനറൽ ആശുപത്രി അധികൃതർ. ആശുപത്രിയിൽ എത്തിയ യുവാവിന്റെ രക്ത സാമ്പിൾ ശേഖരിച്ച ശേഷം ഇയാളെ ക്വാറന്റൈനിലാക്കാതെ റോഡിലേയ്ക്കു ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.ആഗ്രയിൽ നിന്നും എത്തിയ യുവാവ് ഇയാൾ നേരെ ജനറൽ ആശുപത്രിയിൽ എത്തി പരിശോധനയ്ക്കു സന്നദ്ധനാകുകയായിരുന്നു. ഇയാൾക്കു പനിയും ചുമയും രോഗ ലക്ഷണങ്ങളുമുണ്ടായിരുന്നു. എന്നാൽ, സാമ്പിൾ ശേഖരിച്ച ശേഷം ഇയാളെ ആശുപത്രി അധികൃതർ പുറത്തേയ്ക്കു വിടുകയായിരുന്നു. ഇയാൾക്കു ക്വാറന്റൈനുള്ള ക്രമീകരണങ്ങൾ ഒന്നും ഒരുക്കാൻ […]