ഖത്തർ ഇൻകാസ് ടി വി വിതരണം ചെയ്തു

ഖത്തർ ഇൻകാസ് ടി വി വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ സഹായത്തോടെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് കോണിപ്പാട് ബൂത്ത് കമ്മിറ്റി ടി വി വിതരണം ചെയ്തു.

ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി കോണിപ്പാട് ആറാം നമ്പർ അംഗൻവാടിക്കാണ് ടി വി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക കോർപറേറ്റ് മാനേജർ റവ.ഫാ. ലൗസൺ ജോർജ്ജ് ടി.വി വിതരണ ഉത്ഘാടനം നിർവഹിച്ചു.

മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിഷ ജോസഫ്, ജോബി അഗസ്റ്റ്യൻ, അജി ജെയിംസ്, സന്തോഷ് കുമാർ എൻ.ടി എന്നിവർ പങ്കെടുത്തു.