കുമരകത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടി വയോധികൻ മരിച്ച സംഭവം: പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ; വ്യാഴാഴ്ച കെ.എസ്.ഇ.ബി ഓഫിസ് മാർച്ച്

സ്വന്തം ലേഖകൻ കുമരകം: കുമരകത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടി വയോധികൻ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്.ഐ രംഗത്ത്. കെഎസ്.ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്നാണ് താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ തട്ടി കുമരകം പാറേക്കാട്ട് രഘുവരൻ ദാരുണമായി മരിച്ചത്. ഇതേ തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ പത്തിന ഡിവൈഎഫ്‌ഐ കുമരകം സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകത്തെ കെ.എസ്.ഇബി ഓഫിസ് ഉപരോധിക്കും. വൈദ്യുതി ലൈൻ താഴ്ന്ന് കിടക്കാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ […]

ഏറ്റുമാനൂർ നഗരസഭ ഷോപ്പിംങ് കോംപ്‌ളക്‌സ് കം മൾട്ടിപ്‌ളസ് തീയറ്റർ നിർമ്മാണം പുരോഗമിക്കുന്നു; വ്യാജ വാർത്ത പ്രചരിപ്പിച്ച ഓൺലൈനിനെതിരെ നടപടിയുമായി നഗരസഭ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ .നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംങ് കോംപ്ലക്‌സിന്റെ യും മൾട്ടി പളസ് തീയറ്റർ സമുച്ചയത്തിന്റെയും നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. 58 കടമുറികളും മുകൾനിലയിൽ തീയറ്റർ സമുച്ചയവും ഉൾപ്പെടുന്നതാണ് ഷോപ്പിംങ് കോംപ്ലക്‌സ്. ഇതിനിടെ കഴിഞ്ഞ ദിവസം ഷോപ്പിംങ് കോപ്ലക്‌സ് നിർമ്മാണത്തെപ്പറ്റി വ്യാജ വാർത്ത ഒരു ഓൺലൈൻ മാധ്യമത്തിൽ വന്നിരുന്നതായി ഏറ്റുമാനൂർ നഗരസഭ അധികൃതർ ആരോപിച്ചു. വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു. ചെയർമാന്റെ ചേമ്പറിൽ പദ്ധതിയുടെ അവലോകന യോഗം ചേർന്നു.കേന്ദ്ര ഗവൺമെന്റ് ഏജൻസിയായ വാപ്‌കോസ് ലിമിറ്റഡിനാണ് നിർമ്മാണ […]

ജില്ലയിൽ 800 കേന്ദ്രങ്ങളിൽ ശോഭയാത്രകളും 200 സംഗമങ്ങളും

സ്വന്തം ലേഖകൻ കോട്ടയം: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ആഗസ്റ്റ് 23 വെള്ളിയാഴ്ച ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വൈവിദ്ധ്യമാർന്ന ശോഭായാത്രകൾ നടക്കും. കോട്ടയം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ശോഭായാത്രകൾ സെൻട്രൽ ജംഗ്ഷനിൽ 4 മണിക്ക് സംഗമിക്കും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി ബൈജുലാൽ ജന്മാഷ്ടമി സന്ദേശം നൽകും. നഗരസഭയുടെ സ്വീകരണം ചെയർപേഴ്സൺ ഡോ. പി. ആർ. സോന നിർവ്വഹിക്കും. ശോഭായാത്ര സമാപനം നടക്കുന്ന തിരുനക്കര മഹാദേവക്ഷേത്രത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. ചങ്ങനാശ്ശേരി ടൗണിലെ ശോഭായാത്ര സംഗമം […]

ശ്രീകൃഷ്ണ ജയന്തി പതാകദിനം, സാംസ്കാരിക സമ്മേളനം

സ്വന്തം ലേഖകൻ കോട്ടയം:   രാവിലെ 6 മണിക് പ്രഭാതഭേരിയോടു കൂടി ജില്ലയിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികൾക്കു തുടക്കമായി. തുടർന്ന് ജില്ലയിൽ 1800 കേന്ദ്രങ്ങളിൽ രാവിലെ പതാക ഉയർത്തൽ നടന്നു.ഗാന്ധി സ്വകയറിൽ ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി കെ.എൻ.സജികുമാർ, തിരുനക്കരയിൽ സ്വാഗതസംഘം ചെയർമാൻ പ്രൊഫ.മാടവന ബാലകൃഷ്ണണ പിള്ള, പൊൻകുന്നത്ത് മേഖലാ സെക്രട്ടറി ബി.അജിത്കുമാർ, വൈക്കത്ത്  ജില്ലാ സെക്രട്ടറി സനൽ കുമാർ, ചങനാശ്ശേരിയിൽ താലൂക്ക് സെക്രട്ടറി ജി.രതീഷ്, പാലായിൽ ജില്ലാ അദ്ധ്യക്ഷൻ ബിജു കൊല്ലപ്പള്ളി, മുണ്ടക്കയത്ത് മേഖലാ സെക്രട്ടറി  പി.സി.ഗിരിഷ് കുമാർ, എന്നിവർ പതാക ഉയർത്തി.തിരുനക്കര […]

മഴ കുറഞ്ഞിട്ടും ജില്ലയിൽ അവധി തുടരുന്നു: ജില്ലയിലെ പന്ത്രണ്ട് സ്കൂളുകൾക്ക് തിങ്കളാഴ്ചയും അവധി

സ്വന്തം ലേഖകൻ കോട്ടയം : പത്തു ദിവസത്തോളം നീണ്ടു നിന്ന അവധിക്കാലത്തിന് ശേഷം ജില്ലയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. എന്നാൽ , ഇതിൽ നിന്നു വ്യത്യസ്തമായി പന്ത്രണ്ട് സ്കൂളുകളിൽ നാളെയും ജില്ലയിൽ അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന 12 സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം താലൂക്ക് 1. സെന്റ് മേരീസ് എല്‍.പി.എസ്, തിരുവാര്‍പ്പ് 2. ഗവണ്‍മെന്റ് യു.പി.എസ്, തിരുവാര്‍പ്പ് 3. ഗവണ്‍മെന്റ് യു.പി.എസ്, അയര്‍ക്കുന്നം 4.ഗവണ്‍മെന്റ് യു.പി. എസ്, ചിങ്ങവനം ചങ്ങനാശേരി താലൂക്ക് 1. ഗവണ്‍മെന്റ് എല്‍.പി.എസ്, പെരുന്ന 2. […]

ശ്രീകൃഷ്ണ ജയന്തി: ജില്ലയിൽ 800 കേന്ദ്രങ്ങളിൽ ശോഭായാത്ര; 1800 കേന്ദ്രങ്ങളിൽ പതാക ഉയർത്തും

സ്വന്തം ലേഖകൻ കോട്ടയം :ജില്ലാ സ്വാഗതസംഘത്തിന്റേയും ബാലഗോകുലം ജില്ലാസമിതിയുടേയും ആഭിമുഖ്യത്തിൽ ജില്ലയിൽ 800 കേന്ദ്രങ്ങളിൽ ശോഭായാത്ര സംഘടിപ്പിക്കുന്നു. ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് ആഗസ്റ്റ് 18 നു 1800 കേന്ദ്രങ്ങളിൽ പതാകദിനം നടത്തുന്നു. കോട്ടയം ഗാന്ധിസ്‌ക്വയറിൽ ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ. എൻ. സജികുമാർ പതാക ഉയർത്തും. തിരുനക്കര ടെമ്പിൾ കോർണറിൽ സ്വാഗതസംഘം ചെയർമാൻ പ്രൊഫ: മാടവന ബാലകൃഷ്ണപിള്ള പതാക ഉയർത്തും. നദീവന്ദനം, വൃക്ഷപൂജ, പ്രകൃതി ബോധവത്ക്കരണ സെമിനാറുകൾ, ഗോപൂജ, സാംസ്‌ക്കാരിക സമ്മേളനങ്ങൾ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നു. ചിങ്ങം 1 […]

സ്വാതന്ത്ര്യദിനാഘോഷം: ജില്ലയിലെ മികച്ച പ്ലാറ്റൂണിനുള്ള പുരസ്‌കാരം ജില്ലയിലെ എക്‌സൈസ് സംഘത്തിന്

സ്വന്തം ലേഖകൻ കോട്ടയം: പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ എക്‌സൈസ് പ്ലറ്റൂണിനെ നയിച്ച വൈക്കം എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ മികച്ച പ്ലറ്റൂൺ കമാൻഡറായി തിരഞ്ഞെടുക്കപ്പെട്ടു. പരേഡിലെ പ്രകടനത്തിന് പോലീസ് വിഭാഗത്തിൽ എക്‌സൈസ് പ്ലറ്റൂണും സിവിൽ പോലീസിൻറെ ഒന്നാം നമ്പർ പ്ലറ്റൂണും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സ്റ്റൂഡൻറ്‌സ് പോലീസ് വിഭാഗത്തിൽ ആൺകുട്ടികൾ ഒന്നാം സ്ഥാനവും പെൺകുട്ടികൾ രണ്ടാം സ്ഥാനവും നേടി. മറ്റു വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ എൻ.സി.സി സീനിയർ 1.എം.ഡി. സെമിനാരി എച്ച്.എസ്.എസ്.സ്, കോട്ടയം 2. അഞ്ചാം കേരള നേവൽ […]

തീക്കോയിയിൽ ഉരുൾപൊട്ടി തകർന്നത് പത്തു ലക്ഷം രൂപയുടെ കൃഷി

സ്വന്തം ലേഖകൻ കോട്ടയം: ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ തീക്കോയി ഗ്രാമപഞ്ചായത്തിൽ വൻ കൃഷി നാശം. 10 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. പ്രകൃതിക്ഷോഭം രൂക്ഷമായിരുന്ന അഞ്ചാം വാർഡിലെ 30 ഏക്കർ, കാരികാട് ടോപ്പ് പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ ഇനിയും വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. കട്ടുപ്പാറ, ഒറ്റയീട്ടി എന്നിവിടങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഏഴു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങളാണ്. മലയോര മേഖലയായ ഇവിടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 1200 ലധികം റബർ മരങ്ങൾ വീണിരുന്നു. ടാപ്പിങ്ങില്ലാത്ത 500 റബർ മരങ്ങളും നശിച്ചു. മുപ്പതോളം കർഷകർക്ക് കനത്ത നഷ്ടമുണ്ടായി. മണ്ണിടിച്ചിലിൽ […]

പെരുമഴയിൽ ചത്തത് ഏഴു പശുക്കൾ: 12 കിടാവുകൾ, 19 ആടുകൾ: ജില്ലയിൽ മൃഗസംരക്ഷണ മേഖലയ്ക്ക് 6.83 ലക്ഷം രൂപ നഷ്ടം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ മൃഗസംരക്ഷണ മേഖലയിൽ 6.83 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആദ്യഘട്ട വിലയിരുത്തൽ. ഏഴു പശുക്കൾ ചത്തതായാണ് ഇതുവരെയുള്ള വിവരം ഒരു പശുവിന് 60,000 രൂപ വെച്ച് 4.2 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. 12 കിടാരികൾ നഷ്ടമായതിന് 12,000 രൂപയും 19 ആടുകൾ ചത്തതിന് 1.14 ലക്ഷം രൂപയും നഷ്ടം കണക്കാക്കുന്നു. എട്ട് എരുമ കിടാക്കളാണ് മുങ്ങിച്ചത്തത്. ഒന്നിന് 10,000 രൂപ വെച്ച് 80,000 രൂപ നഷ്ടക്കണക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 750 കോഴികളും 210 താറാവുകളും ചത്തു. […]

കനത്ത മഴയിൽ ജില്ലയിൽ പോയത് രണ്ടു കോടി രൂപയുടെ വൈദ്യുതി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കെ.എസ്.ഇ.ബി.യ്ക്ക് ഇതു വരെ രണ്ട് കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കോട്ടയം സർക്കിളിൽ 1.25 കോടിയും പാലാ സർക്കിളിൽ 75 ലക്ഷവുമാണ് ഇതു വരെ കണക്കാക്കിയിട്ടുള്ള നഷ്ടം. ഇപ്പോഴും വെള്ളം ഇറങ്ങാത്ത താഴ്ന്ന പ്രദേശങ്ങളിലെ നഷ്ടം കണക്കാക്കിയിട്ടില്ല. കോട്ടയത്തെ 81 ഹൈടെൻഷൻ വൈദ്യുതി പോസ്റ്റുകളും 428 ലോ ടെൻഷൻ വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. 50 ഓളം 11 കെ.വി ലൈനുകൾ പൊട്ടി വീണു. 1884 സ്ഥലങ്ങളിൽ ലോ ടെൻഷൻ ലൈനുകൾക്ക് തകരാർ സംഭവിച്ചു. പാലായിൽ 78 ഹൈ ടെൻഷൻ […]