നാടൻപന്തുകളി ടീം രെജിസ്ട്രേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കേരള നേറ്റീവ്ബോൾ ഫെഡറേഷൻ 2019-20 സീസണിലേക്കുള്ള ടീമുകളുടെ രെജിസ്ട്രേഷൻ ഇന്ന് മുതൽ ഈ മാസം 31 വരെ നടക്കും. സെപ്റ്റംബർ മാസം 15 ഓടെ പാമ്പാടിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് ടൂർണമെന്റോടെ സീസൺ ആരംഭിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ഈ നമ്പറുകളിൽ ബന്ധപ്പെടുക. 9595850797, 9447009011

കോട്ടയം നഗര പരിധിയിൽ വൈദ്യുതി മുടങ്ങും

കോട്ടയം: കെ.എസ്.ഇബി സെൻട്രൽ വൈദ്യുതി സെക്ഷന്റെ പരിധിയിൽ വരുന്ന ആലുമ്മൂട്, ഗുരുമന്ദിരം, പള്ളിക്കോണം, മുഞ്ഞനാട്, വാഴേപ്പറമ്പ് എന്നിവിടങ്ങളിൽ ആഗസ്റ്റ് ആറ് ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.

മൂലവട്ടത്ത് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

മൂലവട്ടം: കെ.എസ്.ഇ.ബി നാട്ടകം വൈദ്യുതി സെക്ഷന്റെ പരിധിയിൽ വരുന്ന മൂലവട്ടം പ്രദേശത്ത് ആഗസ്റ്റ് ആറ് ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങും.

അനന്ദുവിന്റെ ജീവൻ രക്ഷിക്കാൻ നാട് ഒന്നിക്കുന്നു: നാടിനൊപ്പം കൈ കോർത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും

സ്വന്തം ലേഖകൻ കോട്ടയം: തിരുവഞ്ചൂർ തെക്കേകുറ്റ് അനന്ദുവിന്റെ കിഡ്‌നി മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കായായി ജനകീയസമിതി ഒന്നിക്കുന്നു. നാട്ടുകാർക്കൊപ്പം ഫണ്ട് ശേഖരണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഒപ്പമുണ്ടായിരുന്നു. ഫണ്ട് ശേഖരം ഉമ്മൻചാണ്ടി തന്നെ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ നിസ കുഞ്ഞുമോൻ,പ്രകാശ് എൻ.എസ് സംഘാടക സമതി അംഗങ്ങളായ ഡായി തണ്ടാശ്ശേരിൽ,ജോസ് ചാക്കോ,കെ.സി ഐപ്പ്, ബിനോച്ചൻ,സുരേഷ്‌കുമാർ  തുടങ്ങിയവരാണ് ഫണ്ട് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. അനന്ദുവിന്റെ പിതാവ് രാജനാണ് ഒരു വൃക്ക നല്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ അനന്ദുവിന്  ജീവിതത്തിലേക്ക് […]

കോട്ടയം നഗരം വീണ്ടും സാമൂഹ്യവിരുദ്ധരുടെ പിടിയിൽ: ഒരാഴ്ചയ്ക്കിടെ ഇവിടെ നടന്നത് 3 അക്രമ സംഭവങ്ങൾ: നഗരമധ്യത്തിൽ പോലീസിനു പോലും രക്ഷയില്ലാത്ത സാഹചര്യം: അക്രമികൾ അഴിഞ്ഞാടുന്ന സന്ധ്യാസമയത്ത് പോലീസിന് പണി വാഹനപരിശോധന

സ്വന്തം ലേഖകൻ കോട്ടയം: നഗരമദ്ധ്യത്തിൽ ഒരാഴ്ചയ്ക്കിടെ 3 3 അതിക്രമ സംഭവങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കാതെ പോലീസ്. ഒരു കത്തിക്കുത്തും അക്രമ സംഭവവും പൊലീസുകാരനെ തന്നെ അടിച്ചുവീഴ്ത്തുന്ന നടപടിയും ഉണ്ടായിട്ടും കാര്യമായ പ്രതിരോധം ഒന്നും ഒന്നും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ജില്ലാ പോലീസിന്റെ ആന്റി ഗുഡ് സ്ക്വാഡ് ഏതാണ്ട് നിർജീവമായ കൂടി ചെയ്തതോടെ നഗരത്തിലെ സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യാനാവാത്ത സ്ഥിതിയായി. കഴിഞ്ഞദിവസം ഉണ്ടായ അക്രമ സംഭവങ്ങളിൽ ഇതിൽ പ്രതികളാക്കപ്പെട്ടവർ എല്ലാം തന്നെ നഗരത്തിലെ സ്ഥിരം പ്രശ്നം കാരുടെ പട്ടികയിൽ പെട്ടവരാണ്. നഗരത്തിൽ അലഞ്ഞു തിരിയുന്ന ട്രാൻസ്ജെൻഡറുകൾ […]

മെഡിക്കൽ കോളജ് റോഡിലെ കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചു: നടപടി നോട്ടീസ് നൽകി രണ്ടാഴ്ചയ്ക്ക് ശേഷം

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി റോഡിലെ കയ്യേറ്റങ്ങൾക്കും അനധികൃത കച്ചവടത്തിനും എതിരെ കർശന നടപടിയുമായി പൊതുമരാമത്ത് വകുപ്പ്. നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഒഴിയാത്ത കച്ചവടക്കാരെയാണ് ബലം പ്രയോഗിച്ച് പൊലീസ് സഹായത്തോടെ ഒഴിപ്പിക്കുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് മുന്നിലെ റോഡിൽ വൻ തോതിൽ കയ്യേറ്റം ഉള്ളതായി നേരത്തെ പരാതി ഉയർന്നിരുന്നു. ഇത് മൂലം റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായും ,ഗതാഗതക്കുരുക്ക് കൂടുന്നതായും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ കയ്യേറ്റം ഒഴിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയത്. അനധികൃത കച്ചവടക്കാർക്കും കയ്യേറ്റക്കാർക്കും രണ്ടാഴ്ച […]

കോട്ടയം നഗരസഭയുടെ മീൻ മാർക്കറ്റിന് സമീപം പുതിയ മീൻകട : കോടിമതയിൽ മീൻ വ്യാപാരികളുടെ പ്രതിഷേധം; മീൻ കട തുടങ്ങിയത് ഇറച്ചിക്കടയുടെ മറവിൽ: പ്രതിഷേധത്തെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകാനൊരുങ്ങി നഗരസഭ

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭ കരാർ നൽകി പ്രവർത്തിപ്പിക്കുന്ന സ്ളോട്ടർ ഹൗസ് അടച്ച് പൂട്ടിയതിന് പിന്നാലെ നഗരസഭയുടെ മീൻ മാർക്കറ്റിന് സമീപം കോൾഡ് സ്റ്റോറേജ് പ്രവർത്തിപ്പിക്കാനുള്ള നീക്കം മീൻ കച്ചവടക്കാരുടെ പ്രതിഷേധത്തെ തുടർന്ന് തടഞ്ഞു. കട ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിന് പിന്നാലെയാണ് പ്രതിഷേധവുമായി മീൻ കച്ചവടക്കാർ എത്തിയത്. മീൻ കച്ചവടക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കോൾഡ് സ്റ്റോറേജിന് സറ്റോപ്പ് മെമ്മോ നൽകാൻ നഗരസഭ തീരുമാനിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോടിമത എം ജി റോഡരികിലെ ബിവറേജിന് മുന്നിലെ കെട്ടിടത്തിലാണ് കോൾഡ് സ്റ്റോറേജ് […]

മജിസ്ട്രേറ്റിനോടും വിജിലൻസ് സിഐയോടും അമിതകൂലി വാങ്ങി: നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മൂക്ക് കയറിടാൻ കടിഞ്ഞാണെടുത്ത് കളക്ടർ: രാജു നാരായണ സ്വാമിയും അൽഫോൺസ് കണ്ണന്താനവും തോറ്റിടത്ത് വിജയിക്കാൻ സുധീർ ബാബു

സ്വന്തം ലേഖകൻ കോട്ടയം: മീറ്ററിടാതെ തോന്നും പടി സർവീസ് നടത്തി അമിത കൂലി വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്ക് മൂക്ക് കയറിടാൻ കടിഞ്ഞാൺ കയ്യിലെടുത്ത് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു. സാധാരണക്കാരുടെ രക്തം ഊറ്റിപ്പിഴിഞ്ഞെടുത്ത് അമിത കൂലി വാങ്ങി ശീലിച്ച ഓട്ടോ ഡ്രൈവർമാർ ഒടുവിൽ മജിസ്ട്രേറ്റിനോടും അമിത കൂലി വാങ്ങി. ഇതോടെയാണ് സെപ്റ്റംബർ ഒന്ന് മുതൽ നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും കോടതിയിലേയ്ക്ക് പോകുന്നതിനായി എത്തിയ മജിസ്ട്രേറ്റിനോടാണ് ഓട്ടോ ഡ്രൈവർമാർ അമിത കൂലി വാങ്ങിയത്. ഇത് […]

നഗരത്തിൽ അലഞ്ഞു തിരിയുന്ന യുവാവിനെ ട്രാൻസ്‌ജെൻഡറുകൾ അടിച്ചു താഴെയിട്ടു: തിരുനക്കരയിൽ വീണ്ടും ചോര വീഴ്ത്തി സാമൂഹ്യ വിരുദ്ധ അക്രമി സംഘം; ഇരുട്ടു വീണാൽ തിരുനക്കര കീഴടക്കി മദ്യപാനികളും ലൈംഗിക തൊഴിലാളികളും സാമൂഹ്യ വിരുദ്ധരും

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിലെ നഗരത്തിന്റെ തിലകക്കുറിയായ തിരുനക്കര മൈതാനം സാമൂഹ്യ വിരുദ്ധരാൽ സമ്പന്നം. അക്രമികളും വേശ്യകളും ട്രാൻസ്‌ജെൻഡറുകളും അക്രമികളും തിരുനക്കരയെ ഞെക്കിക്കൊല്ലുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ  ട്രാൻസ്‌ജെൻഡറും ലൈംഗിക തൊഴിലാളിയായ സ്ത്രീയും അടങ്ങിയ അക്രമികൾ യുവാവിനെ അടിച്ചു വീഴ്ത്തുകയും, തല തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇതേ തുടർന്ന് തലയിൽ നിന്നും മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്നൊഴുകിയ യുവാവ് അരമണിക്കൂറോളം തിരുനക്കര മൈനതാനത്തിന്റെ ഷട്ടറിനോട് ചേർന്ന് കിടന്നു. കൃത്യ സമയത്ത് പൊലീസ് സംഘം സ്ഥലത്ത് എത്തുകയും, യുവാവിനെ ആശുപത്രിയിൽ […]

ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ്: ഇടത് അനുകൂല വിഭാഗത്തിന് ഉജ്വല വിജയം; തിരഞ്ഞെടുപ്പ് കോടതി കയറിയതിനാൽ വിധി പ്രഖ്യാപിക്കുന്നത് വൈകും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഇടത് അനുകൂല പാനലിന് ഉജ്വല വിജയം. യുഡിഎഫ് അനുകൂല വിഭാഗം കോടതിയെ സമീപിച്ചെങ്കിലും വിജയത്തിൽ നിന്നും ഇടത് അനൂകുലികളെ തടഞ്ഞ് നിർത്താൻ സാധിച്ചില്ല. നിലവിലുള്ള പ്രസിഡന്റ് പ്രേംജി കെ.നായരുടെ പത്രിക ഹൈക്കോടതി തള്ളിയെങ്കിലും, ഡിവിഷൻ ബെഞ്ച് വിധിയിലൂടെ മത്സരത്തിലേയ്ക്ക് തിരികെ വരികയായിരുന്നു ഇടത് വിഭാഗം. അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ അജിത് ടി.ചിറയിൽ, കോട്ടയം വെസ്റ്റിലെ കെ.ടി അനസ്, ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലെ പൊലീസ് ഉദ്യോഗസ്ഥരായ ബിജു കെ.ഭാസ്‌കർ, എ.അനൂപ്, ജില്ലാ ക്രൈംബ്രാഞ്ചിലെ എം.കെ […]