ഓട്ടോറിക്ഷയ്ക്ക് മീറ്ററിനെച്ചൊല്ലി തർക്കം അതിരൂക്ഷം: അപ്രതീക്ഷിതമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സി.ഐ.ടി.യു; പ്രതിഷേധവുമായി ബിഎംഎസ്

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോറിക്ഷയ്ക്ക് മീറ്റർ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ജില്ലയിൽ സി.ഐ.ടി.യു ഓട്ടോ തൊഴിലാളി യൂണിയൻ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി ഓട്ടോഡ്രൈവർമാർ രംഗത്ത് എത്തിയത്. ഇതോടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെ മുതൽ അനിശ്ചിത കാല സമരം ആരംഭിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിലെ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കുമെന്ന് ജില്ലാ കളക്ടർ കഴിഞ്ഞ മാസം അവസാനമാണ് […]

അമിത കൂലി നഗരത്തിൽ പതിവ്: ചോദ്യം ചെയ്താൽ ഓട്ടോക്കാരുടെ ഗുണ്ടായിസം; ഒന്നും മിണ്ടാതെ എല്ലാം സഹിച്ച് ജനം

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് മാത്രം ഒരു കൊമ്പ് കൂടുതലാണ്. മറ്റെല്ലാ സാധനങ്ങളും കൃത്യമായി തൂക്കിയും അളന്നും വാങ്ങുന്ന ഓട്ടോഡ്രൈവർമാർക്ക് പക്ഷേ, തങ്ങളുടെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവർ തങ്ങൾ പറയുന്ന കൂലി നൽകണമെന്ന വാശിയും ശാഠ്യവുമാണ്. ഇതിന്റെ നേർ ഉദാഹരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ കണ്ടത്. മീറ്റർ നിർബന്ധമാക്കിയ ഞായറാഴ്ച നഗരത്തിലെ കാഴ്ചകൾ ഇങ്ങനെ. ഓട്ടോയുമായി വർഷങ്ങളോളം നഗരംചുറ്റി ജോലിയിൽനിന്ന് വിരമിച്ച വയോധികനും മീറ്റർ നിർബന്ധമാക്കിയ ആദ്യദിനം അമിതകൂലി നൽകേണ്ടിവന്നു. ഞായറാഴ്ച രാവിലെ കോട്ടയം കെ.എസ്.ആർ.ടി.സിയിൽനിന്ന് കോടിമത വെസ്റ്റ് സ്റ്റേഷനിലേക്ക് പോയ […]

മീറ്ററില്ലാതെ ആളെപറ്റിച്ച് ഓട്ടോറിക്ഷകളുടെ ഓട്ടം: മീറ്റർ ഇടാതെ ഓടിയ ഇരുപത് ഓട്ടോറിക്ഷകൾക്കെതിരെ നടപടി; മീറ്ററില്ലെങ്കിൽ പിഴ പതിനായിരം രൂപ; രാത്രിയിൽ ഓട്ടോറിക്ഷകളുടെ സമരത്തിൽ ജനം വലഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: മീറ്ററില്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ നടപടികൾക്കെതിരെ പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന രംഗത്ത്. മീറ്ററില്ലാതെ ആളുകളുടെ പോക്കറ്റടിക്കുന്ന ഓട്ടോഡ്രൈവർമാരെ ന്യായീകരിച്ച് ബി.എംഎസ് നേതൃത്വത്തിലുള്ള യൂണിയൻ നഗരത്തിൽ പ്രകടനം നടത്തി. കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന ചട്ടം പുറത്ത് വന്നതോടെ മീറ്ററില്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്ക് പിഴ പതിനായിരം രൂപയാണ്. ഞായറാഴ്ച രാത്രിയിൽ മോട്ടോർ വാഹന വകൂപ്പിന്റെ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 20 ഓട്ടോറിക്ഷകൾക്കെതിരെയാണ് നടപടികൾ ആരംഭിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ ജില്ലയിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ […]

നഗരത്തിൽ തിങ്കളാഴ്ച അച്ചത്തമയ ഘോഷയാത്ര: മനസിലും നഗരത്തിലും ഓണം നിറയ്ക്കാൻ കർണ്ണാടകയിൽ നിന്നുള്ള കലാകാരന്മാർ എത്തും

സ്വന്തം ലേഖകൻ കോട്ടയം: ഓണത്തെ വരവേൽക്കുന്നതിനു മുന്നോടിയായി അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പൊലീസ് പരേഡ് മൈതാനത്ത് നിന്നും ആരംഭിക്കും. തിരുനക്കര മന്നം സാംസ്‌കാരിക സമിതി, കോട്ടയം നഗരസഭ, ദർശന കൾച്ചറൽ സെന്റർ, നവലോകം സാംസ്‌കാരിക സമിതി, ഹിന്ദു ഇക്കണോമിക് ഫോറം, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി, കേരള ഹോട്ടൽ ആന്റ് റസ്റ്ററണ്ട് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, വിവിധ സഹകരണ ബാങ്കുകൾ  എന്നിവയുടെ നേതൃത്വത്തിലുള്ള അത്തച്ചമയ ഘോഷയാത്ര പത്താം തവണയാണ് നഗരത്തിൽ അരങ്ങേറുന്നത്. 2009 ൽ ആരംഭിച്ച അത്തച്ചമയം കോട്ടയത്തിന്റെ […]

മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

സ്വന്തം ലേഖകൻ മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. കൊടിമര ഘോഷയാത്ര പള്ളിയിൽനിന്നു ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന്  പുറപ്പെട്ടു. അമയന്നുർ ഒറവയ്ക്കൽ കുറിയാക്കോസ് മാണിയുടെ ഭവനാങ്കണത്തിൽനിന്നു നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകംപടിയോടെ ഘോഷയാത്രയായി പള്ളിയിൽ എത്തിച്ചു. ആർപ്പുവിളികളോടെ കരോട്ടെ പള്ളിക്കും താഴത്തെ പള്ളിക്കും മൂന്നുതവണ വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൊടിമരം ചെത്തിമിനുക്കി. തുടർന്ന് കൊടിമരത്തിൽ വയോജനസംഘത്തിലെ മുതിർന്ന അംഗം കൊടികെട്ടി. കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്തയുടെ നേതൃത്വത്തി […]

സാങ്കേതിക വികാസം പ്രാപിച്ച ലോകത്തിന് ചരിത്രവും അനുഭവവും യോജിപ്പിച്ച വിദ്യാഭ്യാസ. ആവശ്യം : കാന്റർബറി അർച്ച് ബിഷപ്പ് റവ ജസ്റ്റിൻ വെൽബി

സ്വന്തം ലേഖകൻ കോട്ടയം : ഭാരതത്തിന്റെ സംസ്കാരം അഭിവൃദ്ധി യുള്ളതാണെന്നും സാങ്കേതികമായി വികാസം പ്രാപിച്ച ലോകത്തിൽ ചരിത്രവും അനുഭവവും സംയോജിപ്പിച്ചുള്ള വിദ്യാഭ്യാസം ആവശ്യമാണെന്നും കാന്റർബറി അർച്ച് ബിഷപ്പ് റവ ജസ്റ്റിൻ വെൽബി. സി.എസ്സ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന കുർബാന മദ്ധ്യേ വിശ്വാസികളെ ആശീർവദിച്ചു സംസാരിക്കുകയായിരുന്നു വെൽബി. രാവിലെ കത്തീഡ്രൽ കവാടത്തിൽ എത്തിയ ആർച്ച് ബിഷപ്പിനെ ആയിരക്കണക്കിന് വിശ്വാസികൾ ചേർന്ന് സ്വീകരിച്ചു, തുടർന്ന് ആംഗ് ളിക്കൻ മിഷനറിയായിരുന്ന റവ.ബെഞ്ചമിൻ ബെയ്‌ലി രൂപകല്പന ചെയ്ത കത്തീഡ്രൽ ദേവാലയത്തിൽ സി.എസ്സ്.ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മനും സി.എസ്സ്.ഐ […]

സൂര്യകാലടി വിനായകചതുർത്ഥി: സാംസ്കാരിക സമ്മേളനവും പ്രളയബാധിതർക്കുള്ള സഹായവും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: സൂര്യകാലടി മഹാഗണപതി ദേവസ്ഥാനത്തെ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനവും പ്രളയബാധിതർക്കുള്ള സഹായ വിതരണവും നടന്നു. സൂര്യകാലടി മന ധർമ്മരക്ഷാധികാരി   സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ പി.സി.ജോർജ് എം.എൽ.എ, സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, തിരുനക്കര പുത്തൻപള്ളി ഇമാം കെ.എം.താഹ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി.വാർഡ് കൗൺസിലർ വിനു. ആർ .മോഹനൻ, സംഘാടക സമിതി കൺവീനർ രാജേഷ് നട്ടാശ്ശേരി, പി.എൽ.ശരവണൻ എന്നിവർ പ്രസംഗിച്ചു. മുന്നൂറോളം കുടുംബങ്ങൾക്ക് സഹായ വിതരണവും നടന്നു.          […]

കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ഗൗരവ പഠനവിഷയമാക്കണം: കാൻറർബെറി ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകൻ കോട്ടയം: കാലാവസ്ഥാ വ്യതിയാനം യൂറോപ്പിൽ പഠന വിഷയമാണെന്നും എന്നും അത് ജീവിത യാഥാർഥ്യമാണെന്നും കാലാവസ്ഥ വ്യതിയാനത്തെ ഗൗരവകരമായ പഠനവിഷയം ആക്കണമെന്നും ആഗോള ആംഗ്ലിക്കൻ സഭ പരമാധ്യക്ഷൻ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ജസ്റ്റിൻ വെൽബി. കോട്ടയം ബേക്കർ മൈതാനത്തു നടന്ന സിഎസ്ഐ മഹാസംഗമം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്. ലോകത്തിൽ ഇതിൽ ദുരിതമനുഭവിക്കുന്നവർക്കും അ പ്രകൃതിക്കും വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തു ഇതു ഒരു മയുടെ സാക്ഷി നിർവഹിക്കുന്ന സഭയാണ് സിഎസ്ഐ സഭയെന്നും എല്ലാ മതങ്ങളോടും താൻ ഇടപെടാറുണ്ടെന്നും ക്രിസ്തുവിൻറെ തീർത്ഥാടക […]

ഗാഡ്ഗിൽ കേരള രക്ഷയ്ക്ക് പരിസ്ഥിതി സംവാദം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: അഡ്വ.എൻ.ഗോവിന്ദമേനോൻ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 4.30 ന് തിരുനക്കര എൻ.എസ്.എസ് ഹാളിൽ ഗാഡ്ഗിൽ കേരള രക്ഷയ്ക്ക് പരിസ്ഥിതി സംവാദം നടക്കും. കേരളത്തെ പിടിച്ചുലച്ച രണ്ടു പ്രളയങ്ങൾ തുടർച്ചയായി വന്ന പശ്ചാത്തലത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. കേരള വനം വികസന കോർപ്പറേഷൻ എം.ഡി പി.ആർ സുരേഷ് സെമിനാർ ഉദ്ഘാടനം ചെയ്യും. സി.എം.എസ് കോളേജ് നേച്ചർ സൊസൈറ്റി നിർവാഹക സമിതിയംഗവും സി.എം.എസ് കോളേജ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി തലവനുമായ ഡോ.എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഗാഡ്ഗിൽ സമിതിയംഗം ഡോ.വി.എസ് വിജയൻ വിഷയാവതരണം നടത്തും. […]

പട്ടിയെ കണ്ട് കുട്ടി തോട്ടിൽ ചാടി: ഞെട്ടിത്തെരിച്ച് നാട്ടുകാർ; സംഭവം കുമരകത്ത്

സ്വന്തം ലേഖകൻ കോട്ടയം: പിന്നാലെ ഓടിയെത്തിയ പട്ടിയെ കണ്ട് ഭയന്ന പത്താം ക്ലാസ് വിദ്യാർത്ഥി കടികിട്ടാതിരിക്കാൻ സ്‌കൂൾ യൂണിഫോമും ബാഗുമായി ആറ്റിൽ ചാടി. സ്‌കൂളിലേയ്ക്ക് നടന്നെത്തിയ കുട്ടി ആറ്റിൽ ചാടിയത് എന്തിനാണെന്നറിയാതെ നാട്ടുകാർ ഞെട്ടി. പിന്നാലെ ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർ പക്ഷേ, സംഭവം കണ്ട് ഞെട്ടി. വെള്ളത്തിൽ തല പൊക്കി നീന്തി നിൽക്കുന്നു ആ കുട്ടി. പത്താം ക്ലാസ് വിദ്യാർത്ഥിയായ അംബരീഷ് എന്ന പയ്യനാണ് അൽപ്പനേരത്തേയ്ക്കെങ്കിലും ഭീതി സൃഷ്ടിച്ചത്. ബോട്ട് ജെട്ടിയിൽ വെള്ളിയാഴ്ച രാവിലെ 9നാണ് സംഭവം. ബോട്ട് ജെട്ടിയിലും പരിസരത്തും […]